Royal Travancore Farmers Mart By Rahul Chakrapani

ബ്ലോഗ് 1

റോയൽ ട്രാവൻകൂർ  ഫാർമേഴ്‌സ് മാർട്ട് ഒരു ജനകീയ കൂട്ടായ്മ

 നമ്മുടെ രാജ്യം മൊത്തമായും ചില്ലറയായും കോർപ്പറേറ്റുകളുടെ കയ്യിൽ  ഒതുങ്ങുന്ന ഒരു രാജ്യമായി

മാറിയ കാര്യം ഞാൻ പറയാതെ തന്നെ നിങ്ങള്ക്ക് അറിയാല്ലോ ?

ഇങ്ങനെ  ഒരു അവസ്ഥയിൽ  രാജ്യം മൊത്തമായി വേറൊരു ദിശയിൽ സഞ്ചരിക്കുമ്പോൾ .

കണ്ണൂരിലെ ഒരു മലയോര കർഷക ഗ്രാമത്തിൽ ജനിച്ച എനിക്ക് ഏറെ പ്രതിഷേധവും അമർഷവും തോന്നിയിരുന്നു .

വിദ്യാർത്ഥി ആയിരിക്കെ തന്നെ കർഷക പ്രസ്ഥാനങ്ങൾക്കും  ഇടതുപക്ഷ വിദ്യാർത്ഥി  പ്രഷ്ടാനങ്ങൾക്കും

ഒക്കെ കൂടെ ഒരുപാടു നാളുകൾ പ്രവർത്തിക്കാനും സാധിച്ചിട്ടുണ്ട്.

അന്നൊക്കെയും ഞാൻ  മനസ്സിലാക്കാൻ ശ്രമിച്ചതും ഇടപെടാൻ ആഗ്രഹിച്ചതും

നമ്മുടെ നാട്ടിലെ ആളുകട്‌ലെ നിത്യ നിദാന പ്രശ്നങ്ങളെയായാണ്

3
Royal Travancore Farmers Mart By Rahul Chakrapani 9

നമ്മുടെ കർഷകർ

നമ്മുടെ നാട്ടിലെ കർഷകർ  അഭിമുകീകരിക്കുന്ന  പ്രശ്നങ്ങൾ അറിയാത്ത ആരെങ്കിലും

എന്റെ ഈ ബ്ലോഗ് വായിക്കുമെന്ന് ഞാൻ കരുതുന്നില്ല

കർഷ ആത്മഹത്യയിൽ തുടങ്ങി  ബില്ലിലൂടെ കർഷക  സമരം എന്ന ഐതിഹാസിക വിജയ ഗതവരെ

 എത്തി നിൽക്കുന്നു ഇന്ത്യയിലെ കർഷകർ

നമ്മുടെ നാട്ടിലെ കർഷകരുടെ ഏറ്റവും വലിയ പ്രശ്ങ്ങൾ എന്തൊക്കെയാണ് ?

നമ്മുടെ ഈ കർഷകർ ഇത്തരത്തിലുള്ള ദുരിതത്തിൽ നിന്നും കരകയറാൻ എന്തൊക്കെയാണ് പോംവഴികൾ 

ആരാണ് നമ്മുടെ നാട്ടിലെ സാദാരണക്കാരായ കർഷകർക്ക് അവരുടെ പ്രശ്നങ്ങൾക്ക്  ഒരു പരിഹാരം കാണുക ?

ഇന്വാങ്ങേ ഒരുപാടു ചോദ്യങ്ങൾ വന്നപ്പോൾ പലതിനും പ്രായോഗികമായ ഉത്തരങ്ങൾ ഇല്ലാതെ ആയി

സാദാരണ  ഒരു മലയാളിയെപോലെ എനിക്കും തോന്നിയത് .ഇതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല ,

ഇങ്ങനെ തന്നെ പോകും ഒരുപാടു കാലം . എന്നിരുന്നാലും

ഞാൻ  ഞാൻ ദിവസേന കണ്ടുകൊണ്ടിരിക്കുന്ന  ഭൂരിഭാഗം ആളുകലും കർഷകരാണ്.

ദിനേന അവരുടെ പ്രശ്നങ്ങൾ കേൾക്കാറുമുണ്ട്.

കര്ഷകരാണെങ്കിലും അവർ ഏറക്കുറെ പ്രതീക്ഷ അസ്തമിച്ച മട്ടിലായാണ്.

കാട്ടു പന്നിയും , കൃഷി ഓഫീസറും ,കസ്തൂരി രംഗനും തുടങ്ങി അദാനിയും അംബാനിയും വരെ

പണി കൊടുക്കുന്ന് ഒരു അവസ്ഥയിൽ ആണവർ

വിപ്ലവ പാര്ട്ടികളും , രാജ്യ സ്നേഹികളും , മതം വിറ്റു ജീവിക്കുന്നവരും ,അപ്പുറത്തവനെ കുറ്റം മാത്രം പറയാൻ

പഠിപ്പിക്കുന്നവരും  ആരും ഒരു കോപ്പും ചെയ്തു കൊടുക്കില്ല എന്ന ബോധ്യം ഇന്നത്തെ കർഷകർക്ക് വന്നു കഴിഞ്ഞു.

ഇത്തരമൊരു മലീമസമായ അവസ്ഥയിൽ കർഷകരുടെ കൈ പിടിച്ചു കൂടെ നില്ക്കാതിരിക്കാൻ  എനിക്ക്  കഴിയുമായിരുന്നില്ല

4
Royal Travancore Farmers Mart By Rahul Chakrapani 10

റോയൽ ട്രാവൻകൂർ  ഫാർമേഴ്‌സ് മാർട്ട്

 നമ്മുടെ  നാട്ടിലെ കൊച്ചു കർഷകരുടെ കൂടെ നിന്ന് എന്നാലാവുന്നതു വല്ലതും ചെയ്തു കൊടുക്കുക

എന്ന ഒരു ഉദ്ദേശ ലക്ഷ്യത്തോടെയുമാണ്

ഞാൻ ഇത്തരത്തിലൊരു ആശയവുമായി കടന്നു വരുന്നത്

ഈ  ഒരു  ചെറിയ സംരംഭത്തെ പറ്റി  വീ ഡി  രാജപ്പൻ പറയും പോലെ  വലിയ കഥാപ്രസംഗം  ഒന്നും  എനിക്ക് പറയാനില്ല

വലിയ വിപ്ലവം ഒന്നും നടത്താൻ ഉദ്ദേശിക്കുന്നില്ലേലും എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് .

കർഷകർക്ക് എന്നാലാവുന്നതു ചെയ്യക എന്നത് മാത്രമാണ് എന്റെ  ഉദ്ദേശ ലക്‌ഷ്യം

കർഷകൻറെ സ്ഥാപനങ്ങൾക്ക് മതിയായി വില കിട്ടാത്ത വരുന്ന ഒരു അവസ്ഥയിൽ

കർഷകർ ആത്മഹത്യ ചെയ്തു സമരങ്ങളിലേക്ക് പോകുന്ന ഒരു ഘട്ടത്തിൽ.

എന്താണ് ഈ  റോയൽ ട്രാവൻകൂർ  ഫാർമേഴ്‌സ് മാർട്ട് ?

 ഇത്  കർഷകർ തന്നെ നിയന്ത്രിക്കുന്ന അവരുടെ തന്നെ കർഷകരുടെ  ഒരു കൂട്ടായ്മയാണ്

കർഷകരുടെ  കയ്യിൽ നിന്നും  അവരുടെ ഉത്പന്നങ്ങൾ ശേഖരിച്ചു അവരിലൂടെ തന്നെ വിറ്റഴിക്കുന്ന ഒരു രീതി 

കർഷകരിൽ  നിന്ന് ന്യായവിലക്കു അവരുടെ ഉത്പന്നങ്ങൾ മേടിച്ചു  റീറ്റെയ്ൽ ആയും

ഓൺലൈൻ ആയും വില്പന നടത്തുന്ന ഒരു  ശൃംഖല അതാണ്  റോയൽ ട്രാവൻകൂർ  ഫാർമേഴ്‌സ് മാർട്ട്

റോയൽ ട്രാവൻകൂർ  ഫാർമേഴ്‌സ് മാർട്ട് ഓൺലൈൻ പ്ലാറ്റഫോമിൽ LABYAMANO

കൊക്കോക്കാ ഓൺലൈൻ പ്ലാറ്റഫോമിൽ  ആണ് റോയൽ ട്രാവൻകൂർ  ഫാർമേഴ്‌സ് മാർട്ടിന്റെ

ഓൺലൈൻ വേർഷൻ ആയിട്ട് മാർക്കറ്റിൽ ലഭ്യമാകുന്നത് 

1
Royal Travancore Farmers Mart By Rahul Chakrapani 11

എന്തൊന്ത്കൊണ്ടൊരു കർഷ കൂട്ടായ്മ ?

റോയൽ ട്രാവൻകൂർ  ഫാർമേഴ്‌സ് മാർട്ട്  വഴി കടകളിൽ നിന്നും നേരിട്ടായും കൂടാതെ ഓൺലൈനായും

ആളുകൾക്ക്  നമ്മുടെ നടൻ വിഭവങ്ങൾ നമ്മുടെ നാട്ടിയിൽ കൃഷി ചെയ്തവ വാങ്ങാൻ സാദിക്കും .

കർഷകർക്കും സാദാരക്കാർക്കും ഉപകാര പ്രദമായി മാറുന്ന രീതിയിലുള്ള ഒരു  ഒരു മാർട്ട്

ഇതുവഴി റോയൽ ട്രാവൻകൂർ  ഫാർമേഴ്‌സ് മാർട്ട് ഉദ്ദേശിക്കന്നത്  കർഷകന് കൂടുതൽ

ഉൽപാദനം നടത്തുവാനുള്ള ഒരു പ്രോത്സാഹനം കൂടിയാണിത്

നമ്മുടെ നാട്ടിലെ കർഷകർക്ക്   കാർഷിക വൃത്തിയിൽ ഏർപ്പെടാനും

അവൻറെ ജോലിക്ക് മികച്ച ഒരു വരുമാനം ലഭിക്കുന്ന ഒരു അവസ്ഥ

നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാവുന്ന ഒരു അവസ്ഥ മുന്നിൽ കണ്ടാണ് ഇത്തരൊമൊരു ഉദ്യമമം .

കർഷകർ ഉൽപാദനം കൂട്ടുവാനും കൂടുതൽ വലിയ  വിപണി കണ്ടെത്തുവാനും

അവർക്കു അവരുടെ ഉത്പന്നങ്ങൾക്ക് ന്യായ വില കിട്ടുവാനും ഒക്കെയാണ്

ഇത്തരമൊരു സംരംഭവുമായി ഞാൻ മുന്നോട്ടു വരുന്നത് .

 റോയൽ ട്രാവൻകൂർ  ഫാർമേഴ്‌സ് മാർട്ട് എന്നത്  റോയൽ ട്രാവൻകൂർ ഫാർമർ പ്രൊഡ്യൂസ്

കമ്പനിയുടെ കീഴിൽ വരുന്ന ഒരു സംരംഭമാണ്..

ഇന്ന്  നമ്മുടെ രാജ്യത്തെ 76 ശതമാനം വരുന്ന കർഷകരും അന്നന്നത്തെ ജീവിത ചെലവുകൾക്കായി

ഓരോദിനവും പോരാട്ടം നടത്തുകയാണ്

നല്ല നാളെക്കു  വണ്ടി ഇത്തരത്തിലുള്ള ഒരു പോരാട്ടത്തിനിറങ്ങിയ കർഷകർക്ക് എഐക്യ ദാർട്യം പ്രഖ്യാപിച്ചുകൊണ്ട്

കർഷകരുടെ കൈപിടിച്ച് അവരോട്  ചേർന്ന് നിന്ന്  ഒരുമിച്ച് നിന്നുകൊണ്ട്

കാര്യങ്ങൾ മുന്നോട്ടുനീക്കുക  എന്നുള്ളതാണ് റോയൽ ട്രാവൻകൂർ  ഫാർമേഴ്‌സ് മാർട്ട് മുന്നോട്ട് വെക്കുന്നത്

5
Royal Travancore Farmers Mart By Rahul Chakrapani 12

സർക്കാരും,സാമ്പാറും മുതലാളിമാരും

ഓണത്തിന് സദ്യയുടെ കൂടെ സാമ്പാറാക്കുമ്പോൾ അതിൽ പോലും ഇടാൻ കൊള്ളാത്ത

സർക്കാരുകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

 

ഒരു ചെറിയ  ചരിത്രം  

2005- 2006 കാലഘട്ടത്തിൽ സർക്കാർ എണ്ണക്കമ്പനികളുടെ കൂടെ   ക്രൂഡോയിൽ വിലനിര്ണയിക്കാൻ  കൺസോർഷ്യം  ഉണ്ടാക്കി ശേഷം 2013 ഒക്കെ ആകുംബോലെക്കും  കമ്പിനകൾ  സുപ്രീം കോടതിവരെ കേറി

സർക്കാരിനെ  ചവിട്ട് പുറത്താക്കി  പിന്നീട അവര് അവക്ക് തോന്നും പോലെ വില തീരുമാനിക്കുന്ന അവസ്ഥ വന്നു.

50  രൂപക്ക് പെട്രോൾ കിട്ടിയവർ കാണിക്കുന്നതും   വലിയ വ്യത്യാസം ഒന്നും ഇല്ല .

പിന്നീട്  ഡിജിറ്റൽ ഇൻഡയുമായി വന്നു   ഒരു കൂട്ടർ 

മര്യാദക്ക് ഒരുവശത്തൂടെ  നല്ലരീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു  ബി എസ് എൻ എൽ എന്ന  കമ്പിനിയുടെ നട്ടെല്ലൊടിച്ചു .

എന്തിനേറെ പറയാൻ

രാജ്യത്തെ പ്രധാന ടെലിഫോൺ   കമ്പിനികൾ ആയ പലരും പല രീതിയിൽ ഇല്ലാണ്ടായി

വൊഡാഫോണിന്റെയും ഐഡിയ എയർടെൽ ഇവരൊക്കെ 

നല്ല പണി കിട്ടിയ ആൾക്കാർ ആയിരുന്നു .

എന്നാൽ ഈ കാലത്തു  ലാഭം വാരിക്കൂട്ടിയ ഒരു കമ്പിനിയുണ്ട് ജിയോ എന്നാണ് പേര് .

ആദ്യം ക്യാഷ് ബേണ്  നടത്തിയെങ്കിലും

അവർ കൊയ്തത്  വേറെ ആരോ കൂടി പാകിയ നെല്ലുകളാണ് .

 

6
Royal Travancore Farmers Mart By Rahul Chakrapani 13

 

വലിയ നീക്കങ്ങൾ

അതിനൊക്കെ ശേഷം ഇപ്പോൾ ഇതാ  റീറ്റെയ്ൽ  ചെറുകിട വ്യാപാര മേഖലയിലേക്കും

മറ്റുമായി വലിയ കോർപറേറ്റ് കുത്തക  കമ്പനികൾ വരുന്നു

അവര് വന്നു ചെറിയ കടകളെ വിഴുങ്ങുന്നു . ഉളുപ്പില്ലാത്ത സർക്കാർ  ചൂട്ടു പിടിച്ചു കോടുക്കുന്നു.

വോട്ട് ചെയ്യാൻ ആവുമ്പോൾ മതം പറയാം വിധവെഷം പറയാം ,

എന്നാൽ ഫണ്ട് വരാൻ കോർപറേറ്റ് തന്നെ വേണമല്ലോ  അല്ലെ ?

ഇനിവരുന്ന വർഷങ്ങളിൽ ഇന്ത്യ കാണാൻ പോകുന്ന ഒരു കാര്യവും അതുപോലെ തന്നെ ഒന്നാണ്.

ചെറുകിട കച്ചവടക്കാർക്കും കർഷകനും മേൽ പരുന്തിൻ കണ്ണിട്ട്  കോര്പറേറ്റുകൾ

പറക്കാൻ തുടങ്ങിയിട് കാലം കുറെയായി .

നമ്മുടെ നാട്ടിലെ ചെറുകിട കച്ചവടക്കാർക്ക് സാധനം നിൽക്കാൻ പറ്റാത്ത ഒരു അവസ്ഥ വരുന്നതു  വിദൂരമല്ല .

(ഇതുമായി ബന്ധപെട്ടു ഞാൻ നിരവധി കേസ് സ്റ്റഡികൾ മറ്റു ബ്ലോഗുകളിൽ കൊടുത്തിട്ടുണ്ട് ) 

 

7
Royal Travancore Farmers Mart By Rahul Chakrapani 14

മുതലാളിമാർക്ക് എന്തിനും  ഏതിനും കുടപിടിക്കുന്ന സർക്കാരും കൂടെ  ഉണ്ടെങ്കിൽ

അവരുടെ  ഇന്ത്യയിൽ സ്വാതന്ത്രത്തിന്റെ  75  വർഷത്തിന്റ്രെ ആഘോഷം മുറുകുമ്പോൾ

നമ്മൾ ആഘോഷിക്കുന്ന    ആസാദിയുടെ ആ  അമൃത്  കോർപറേറ്റ് മുതലാളിമാർക്കും

അമൃത് കഴിഞ്ഞാൽ  ബാക്കി വരുന്ന വിഷം അവർ കർഷകന് നൽകുകയാണ്  നമ്മുടെ ഇന്ത്യയിൽ

ഈ ഒരവസരത്തിൽ ചെറുതെങ്കിലും എന്നാൽ കഴിയുന്നത് അതാണ് റോയൽ ട്രാവൻകൂർ  ഫാർമേഴ്‌സ് മാർട്ട്  .

എന്ന്  സ്നേഹപൂർവ്വം .

രാഹുൽ ചക്രപാണി .

About The Author

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top