കേരളത്തിലെ ബഫർ  സോൺ ഒരു മലയാളം അനാലിസിസ് : രാഹുൽ ചക്രപാണി

buffer zone RAHUL CHAKRAPaani

ബഫർ സോണും കേരളവും മുഖാമുഖം

ഇന്ന്  ബഫർ സോൺ വിഷയത്തിൽ തട്ടിനിൽകുന്ന മലയാളം സംസാരിക്കുന്ന ജനതയ്ക്ക്  പ്രകൃതി  ദുരന്തങ്ങളും വലിയ മഴയും   പ്രളയവും  മഞ്ഞും  വെള്ളപ്പൊക്കവും തുടങ്ങി വേറെ  ദുരന്തങ്ങൾ   വരുമ്പോൾ  മാത്രം  ആലോചന ഉണ്ടാവുന്ന  ഒന്നാണ്  പ്രകൃതി . 

ഈ നാടിൻറെ പ്രകൃതിയിൽ കേരളത്തിന്  പുറത്തുള്ളവർ  ഈ  നാടിനെ ദൈവത്തിന്റെ   നടായികാണുമ്പോഴും നമുക്ക്  അതൊന്നു ഓർമ്മിക്കാൻ  ദുരന്തങ്ങൾ  തന്നെ വേണം  എന്നതാണ്  വസ്തുതയാണ്  വര്ഷങ്ങളായി  നാം കണ്ടുകൊണ്ടിരിക്കുന്നത് .

 

മാധവ്  ഗാഡ്ഗിലും  , സൈലന്റ്  വാലിയും, പാത്രക്കടവും , ആതിരപള്ളിയും  തുടങ്ങി മൂന്നാറും  വിഴിഞ്ഞവും പാലക്കാട്ടെ കോക്കോകോളയും തുടങ്ങി നാം   ചർച്ച ചെയ്ത  പ്രകൃതിയുടെ വികസന വിപ്ലവ കാര്യങ്ങൾ  വളരെ വ്യാപ്തിയുള്ളതാണ് പലപ്പോഴും  എന്നാൽ  ഇന്ന്  കേരളം  ചെന്ന് എത്തിനിൽക്കുന്നത്  ജനങ്ങൾ  തെരുവിലിറങ്ങുന്ന  ബഫർ  സോണിലേക്കാണ് .

 

ഞാൻ  രാഹുൽ  ചക്രപാണി ഈ  ഒരു  ലേഖനം എഴുതുമ്പോൾ നമ്മുടെ കേരളത്തിന്റെ  മലയോരങ്ങൾ  ഇന്ന്  അശാന്തമായി മാറികൊണ്ടിരിക്കുകയാണ്  .

 

ജങ്ങൾക്കിടയിൽ പരക്കുന്നത്  മുഴുവൻ  അഭ്യുഉഹങ്ങളും  ഊഹാപോഹങ്ങളും  തെറ്റിദ്ധാരണകളും  അർദ്ധ സത്യങ്ങളുമാണ് . 

ഇതൊക്കെ  നമ്മുടെ  നാട്ടിൽ  സ്വാഭാവികമായി   സംഭവിക്കുന്ന ഒരു കാര്യം ആയി ചിന്തിക്കാൻ മാത്രം നിഷ്കളങ്കൻ അല്ല ഞാൻ , പ്രശ്ന പരിഹാരത്തെകാൾ കൂടുതലായി കാര്യസാധ്യം  മാത്രം നടത്തുന്ന ഒരു വലിയ വിഭാഗം നമ്മുടെ നാട്ടിലുള്ളപ്പോൾ .

നമ്മൾക്ക്  എങ്ങനെ നിഷ്കളങ്ങരയി നോക്കി നില്ക്കാൻ പാറ്റും , കേവലം അധികാര  രാഷ്ട്രീയക്കാരെ പോലെ  വാക്കിൽ മാത്രം   കർഷക സ്നേഹം  പറയുന്നവരല്ലലോ നമ്മൾ .

വിലപേശൽ ശക്തികളും കർഷകരും

ഈയൊരു ബഫർസോൺ വിഷയത്തിൽ ഇന്ന് ഒരു വിഭാഗം പാർട്ടികൾ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരികയും അവരുടെ വാദങ്ങൾ പറയുകയും ചെയ്യുന്ന ഒരു  കാലാവസ്ഥയാണ് നമ്മുടെ നാട്ടിൽ ഉള്ളത് .

 

പ്രകൃതി സംരക്ഷണം  എന്നുള്ളത്  പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യരെയും സംരക്ഷിക്കുന്നത് ആവണം , ഏതൊരു വികസനവും ജനങ്ങൾക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയുള്ള ആവുമ്പോൾ അത് ജനങ്ങളെ വിശ്വാസത്തിലെടുത്ത്  അവരെ കൂടെ കൂട്ടി അവർക്ക് കൂടെ സ്വാഗതം ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ളവയായിരിക്കണം.

 

മലയോരത്ത് താമസിക്കുന്ന വരെയും  അവിടങ്ങളിൽ കൃഷി ചെയ്യുന്ന കർഷകരേയും  ഇങ്ങനെ  ഇല്ലാത്ത ഒരു ഭൂതത്തെ കാട്ടി ഭയപ്പെടുത്തി സ്വന്തം കാര്യം മാത്രം നോക്കുന്ന  ഒരു പ്രത്യേക  വിഭാഗം നമ്മുടെ ഇടയിൽ തന്നെയുണ്ട്  

 

കർഷകരും അവരുടെ പ്രശ്നങ്ങളും ആണ് കാര്യം എങ്കിൽ എന്തുകൊണ്ട് ഇക്കൂട്ടർ 

റബറിന് വില കുറയുമ്പോൾ  പ്രത്യക്ഷ സമരവുമായി മുന്നോട്ട് വരില്ല ?

 

കർഷകരെ കൊള്ളയടിച്ചു റബർ മുതലാളിമാർ കോടികൾ കൊയ്യുമ്പോൾ  റബർ ഉത്പാദകർ  അവരുടെ റബ്ബറിന് വിലയില്ലാതെ  നാട്ടിലൂടെ   നട്ടംതിരിയുന്ന അവസ്ഥ  കാണാൻ പോലും സാധിക്കാത്തവർ 

ചില പ്രത്യേക വിഷയങ്ങളിൽ മാത്രം ഇടപെടുമ്പോൾ അതിന് പിന്നിലെ വിലപേശൽ ശക്തി എത്രമാത്രമുണ്ടെന്ന് ഊഹിക്കാൻ ഓരോ മലയാളിക്കും സാധിക്കും.

“ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും  കൊതുകിനു രക്തമല്ലോ  കൗതുകം

 

കർഷകനെ ഇളക്കിവിട്ട് പിന്നിൽനിന്ന് കോർപ്പറേറ്റ് തന്ത്രം കളിക്കുന്ന പൊളിറ്റിക്കൽ പാർട്ടികളോടും സാമുദായിക സംഘടനകനകലോടും പറയാനുള്ളത് അവർ മനസ്സിലാക്കേണ്ടത്  കാലത്തിനനുസരിച്ച് കർഷകൻ മാറുന്ന കാലമാണിത് എന്ന്  നിങ്ങൾ ഓർക്കുക.

 

മാസങ്ങൾക്ക്  മുൻപ് ഡൽഹിയിൽ   നടന്ന കാർഷിക വിപ്ലവം  കേന്ദ്രസർക്കാരിന്  മാത്രമല്ല  കേരളത്തിലെ  മലയാളികളായ അധികാരികൾക്കും ഉന്നതങ്ങളിൽ  തീരുമാനങ്ങൾ എടുക്കുന്ന മേലാളന്മാരായ  ആളുകൾക്കും  ഒരു  ചൂണ്ടു  പാലകയാണ് . 

ചോദ്യവും  ചൂണ്ടുവിരലും  നിങ്ങള്ക്ക്   നേരെയും  ഉയരും ഉത്തരം പറയാതെ  എത്രനാൾ നിങ്ങളിരിക്കും ഈ  സ്വപ്നകൊട്ടാരത്തിൽ ?

എന്താണ് ബഫർ സോൺ

ബഫർ സോൺ  എന്താണ് എന്നൊരു ചോദ്യം എല്ലാവരും ചോദിക്കുന്നുണ്ട്.

 

ബഫർസോൺ എന്നാൽ  പരിസ്ഥിതി ലോല മേഖല എന്ന് ചുരുക്കമായി നമുക്ക് പറയാം . കുറച്ചുകൂടി വെക്തമാക്കിയാൽ സംരക്ഷിത വനമേഖലക്കു  ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ നിർമ്മാണം ഖനനം  തുടങ്ങിയ നിർമ്മിതികൾ ഇനി നടത്താൻ പറ്റില്ല എന്ന് തുടങ്ങി ഒരുപിടി  മാർഗ  നിർദേശങ്ങൾ ആണ്  ഈ  സംഭവം .

 

നമ്മുടെ നാട്ടിലെ വന്യ ജീവി  സാങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിർണയിക്കണമെന്ന്  2020 ജൂൺ മാസം  മൂന്നിന്  ഒരു  ഹർജിയിൽ  വിധിപറയവെ സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചു  

 

അതുപ്രകാരം എല്ലാം വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ   ഉള്ള പരിസ്ഥിതിയുടെ  സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള  ഒന്നാനു  ചുരുക്കി പറഞ്ഞാൽ  ഇത് 

 

ഇത്   പ്രധാനമായും കർഷകരെയും  മലയോര  ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയമാണ് 

കോടതിയുടെ വിധിയുടെ വിശദീകരണം

മനുഷ്യ ഇടപെടലിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കാൻ ഉണ്ടാക്കിയ ഒരു പദ്ധതി  ആ ഒരു പദ്ധതിയിലൂടെ ഭാഗമായി  ഉണ്ടായ വിധി എന്നാണ് കോടതി ഇതുമായി ബന്ധപ്പെട്ട് പറയുന്നത്. 

 

ബഫർ സോൺ  ചുറ്റളവിൽ  നിർമ്മിതികൾ പാടില്ല എന്ന വിധി വന്നതിനുശേഷം ജങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നു വന്നതു.

ഇതിൽ  പലതും  അവ്യക്തവുമാണ് .  ഈ  പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും  പിന്നാലെ സർക്കാർ തന്നെ പുനപരിശോധന ഹർജി സമർപ്പിക്കുന്ന ഒരു സാഹചര്യമുണ്ടായി.

 

ഇതേ തുടർന്ന് കോടതി തന്നെ ബഫർ സോണുമായി ബംധപെട്ടു  ഒരു നിർദ്ദേശം മുന്നോട്ടു വെച്ചു  

 

സർക്കാർ സർവേ നടത്തി മൂന്ന് മാസത്തിനകം  ഒരു റിപ്പോർട്ട് നൽകണം

 

ആ വിശദമായ റിപ്പോർട്ടിൽ  ബഫർ സോണുമായി  ബന്ധപ്പെട്ട സ്ഥലപരിശോധന അടക്കം  ഉള്ള  എല്ലാകാര്യങ്ങളും നടത്തിയ  ശേഷം ഒരു വിദഗ്ധ സമിതി  മുഖാന്തരം ഈ റിപ്പോർട്ട് സമർപ്പിക്കാൻ  കോടതി നിർദ്ദേശം നൽകുന്ന സാഹചര്യമുണ്ടായി 

 

ഇക്കാരണങ്ങളാൽ തന്നെ വന്യജീവി സങ്കേതങ്ങളുടെ ചുറ്റിലുമുള്ള പരിസ്ഥിതിലോല മേഖലയിൽ  നിർമ്മാണത്തിനും വിതരണത്തിനും ഇതോടെ വിലക്കു വരുന്നു  എന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്.

 

പരിസ്ഥിതി ലോല മേഖലയെ മനുഷ്യരുടെ കടന്നുകയറ്റത്തിൽ നിന്നു സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു 

 

പൊതുജന താൽപര്യം മുൻനിർത്തി ഈ ദൂരപരിധിയിൽ ആവശ്യമായ മാറ്റങ്ങൾ  വരുത്താൻ സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി ,കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും, സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ സ്ഥാപനങ്ങലെ  ഒക്കെയായി  സമീപിക്കാമെന്ന് കോടതി പറഞ്ഞിരുന്നു

സർക്കാരും ബഫർ സോൺ സർവേയും :

സർവേയുമായുള്ള തുടക്കം മുതൽ റീസർവ്വേ പാളി എന്ന് വേണം നമുക്ക് മനസ്സിലാക്കാൻ

കോടതിയിൽ  നിന്നും  സർവേക്ക്  വേണ്ടിയുള്ള ഈ ഉത്തരവ് വന്നതിനുശേഷം ഒരു പത്ത് ദിവസത്തിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ തന്നെ സർക്കാർ  തുടങ്ങിയത് .

 

ഇതേ തുടർന്ന് സർക്കാർ  ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നു

 

ഈ വിദഗ്ധ സമിതിയിൽ  തന്നെ  പല അഭിപ്രായ ഭിന്നതകളും ഉടലെടുക്കുന്നു,  അതിലെ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ  അഭിപ്രായത്തിൽ  ഭിന്നത   ഉണ്ടാകുന്ന ഒരു സാഹചര്യം  വരെ  ഉണ്ടായിരുന്നു , അത്    വീണ്ടും സർവേ  വൈകിപ്പിക്കുന്നതിൽ  വരെ  എത്തി . 

അകെ  മൂന്ന് മാസത്തെ സമയമാണ് കോടതി  സർക്കാരിന്  നൽകിയിരുന്നത് .

 

Ksrec (കേരള സ്റ്റേറ്റ് റിസോഴ്‌സ് ആൻഡ് എൻവിയോൺമെൻറ്  സെൻട്രൽ )

നേരത്ത ഉണ്ടായ വിദഗ്ധസമിതി ഈ കാര്യത്തിൽ ഒന്നും ചെയ്യാതെ തന്നെ  ബഫർ സോൺ സർവേ  റിപ്പോർട്ടിനു  സമയ തടസം ഉണ്ടാക്കുന്നതാണ്  നാം  കണ്ടത്. ചുമ്മാ  സമയം  കളഞ്ഞു  എന്ന് പറയുന്നതാവും  ഉചിതം.

 

അവസാനം കേരള സർക്കാർ  ഈ  സർവേ    ksrec (കേരള സ്റ്റേറ്റ് റിസോഴ്‌സ് ആൻഡ് എൻവിയോൺമെൻറ്  സെൻട്രലിനെ) ഏൽപിക്കുകയാണ് ചെയ്തത് 

 

കോടതി മൂന്നുമാസം എന്നൊരു ചെറിയ സമയപരിധി നൽകിയെങ്കിലും 50 ദിവസം എന്നു സമയ പരിധി  വെച്ച്  സർക്കാർ ഇതുമായി ബന്ധപ്പെട്ട സർവ്വേ റിപ്പോർട്ട് നൽകാൻ   ksrec യെ ഏൽപ്പിക്കുകയാണ്

 

ഇങ്ങനെ ഒരു നീക്കത്തിന്  വരെ കൃത്യമായി ഒരു മാസവും 8 ദിവസം കഴിഞ്ഞാണ്   സർക്കാർ ഒരു നടപടി എടുത്തത്  അതായതു 38 -40  ദിവസം  വരെ  എടുത്തു  എന്ന്  സാരം.

 

50 ദിവസം എന്ന് സമയപരിധിയുള്ള കേരള സ്റ്റേറ്റ് റിസോഴ്‌സ് ആൻഡ് എൻവിയോൺമെൻറ്  സെൻട്രൽ നാൽപത്തി രണ്ട് ദിവസത്തിനുള്ളിൽ തന്നെ സെൻറർ ഇതുമായി ബന്ധപ്പെട്ട് ഉപഗ്രഹ സർവെ നടത്തി  സർക്കാരിന്  റിപ്പോർട്ട് നൽകുകയുണ്ടായി 

 

 ഈ  സർവേ ഞങ്ങൾക്കു കൂടുതൽ മേഖലകളിൽ ബാധിക്കുന്ന വിഷയമായതിനാൽ സ്ഥലപരിശോധന അടക്കം കൃത്യമായി നടക്കേണ്ട ഒരു സാഹചര്യത്തിൽ തിരക്കിട്ടു നടത്തിയ സർവേയാണ്  എന്ന്  വളരെ  വ്യക്തമാണ് .

 

സർക്കാരും പ്രവർത്തങ്ങളും.

ഓഗസ്റ്റ്  മാസം 29ന്  നൽകിയ  ഈ  സർവേ റിപ്പോർട്  സർക്കാർ  വെബ്സൈറ്റിൽ പുറത്തുവിട്ടത് ഡിസംബർ മാസം 12 ആം  തീയതിയാണ് .

 

ഓഗസ്റ്  29  മുതൽ  ഡിസംബർ  12 വരെ ഈ  റിപ്പോർട്ട് വൈകിപ്പിച്ചു എന്നൊരു കാര്യം ഇവിടെ വിടെ പ്രസക്തമാണ്.

 

ഇതുയമായി വനം  വകുപ്പിന്   എതിരെ വരെ ആളുകൾ ഗൂഢാലോചന സിദ്ധാന്തം പറയുന്നുണ്ട് .

 

ജൂലൈ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പറയുമ്പോൾ 

ഇപ്പോൾ ഡിസംബർ 12 ആയി കോടതി സെറ്റിൽ വരുന്നത് 

 

കോടതി  ഉത്തരവ്  വന്നു  ആറുമാസത്തിനുശേഷം ആണ് ഇപ്പോൾ  സർക്കാർ വെബ്സൈറ്റിൽ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത് 

 

ഇത്രയും നേരം വൈകുന്നു ഒരു സാഹചര്യം  ഇതുപോലെ  വലിയൊരു  വിഷയത്തിൽ  എങ്ങനെ  ഉണ്ടായി  എന്നതും  ചോദ്യമാണ് .

പുതിയ  കരട് പട്ടിക 

 

സർവ്വേയുമായി  ബന്ധപ്പെട്ടു പുറത്തിറങ്ങിയ   പുതിയ ഒരു  കരട് പട്ടികയിൽ   കോഴിക്കോട്  ജില്ലയിലെ  നിരവധി  ജനവാസ  പ്രദേശങ്ങളും കൂത്താളി, മരുതോങ്കര വില്ലേജുകളിലെ സ്ഥലങ്ങളും ചക്കിട്ടപ്പാറ ടൗണും ഉൾപ്പെട്ടതും  മറ്റും  നാട്ടുകക്ക്  ഇടയിൽ  വലിയ  ആശങ്ക ഉണ്ടാക്കുന്നുണ്ട്.

 

അതോടപ്പം  കണ്ണൂർ ജില്ലയിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ വരുന്ന സർവേ നമ്പറുകൾ റിപ്പോർട്ടിലില്ല.

 

അതും  മലയോര  മേഖലയിലെ  സ്ഥിര  താമസക്കാരായ  നാട്ടുകാർക്കും   കര്ഷകര്ക്കിടയിലും അശങ്കകൾ ഉണ്ടാക്കുന്നു . ഇതുപോലെ  കൊച്ചി  നഗര മധ്യത്തിലെ  മംഗളവനവും  തുടങ്ങി  കരട്  പട്ടിക  ബാധിക്കുന്ന മേഖല  വലുതാണ് .

 

ആശങ്കകൾ  നില നിൽക്കുമ്പോൾ   ജനങ്ങൾക്കു  വേണ്ടി  നില കൊള്ളുക  എന്നത് ഒരു  സാമൂഹിക  ഉത്തരവാദിത്തമാണ്  സർക്കാരിനും  അതോടൊപ്പം ബന്ധപെട്ട  വകുപ്പുകൾക്കും  അതിലെ  ഉദ്യോഗസ്ഥർക്കും

സമരക്കാരുടെ വാദങ്ങൾ

വിവിധയിടങ്ങളിലെ  സമരസമിതിയുടെ വാദം എന്താണെന്നാൽ      ഉപഗ്രഹ സർവേ റിപ്പോർട്ട് അപൂർണമാണ് അത് അടിസ്ഥാനരഹിതമാണെന്നാണ് .

അത്  ഒരു കാരണവശാലും  അവർ  അംഗീകരിക്കുകയില്ല.

 

5 അംഗ  വിദഗ്ത  സമിതി പ്രദേശങ്ങളിൽ നേരിട്ടെത്തി ഇതുമായി ബന്ധപ്പെട്ട്  മേഖലകളിൽ പരിശോധന പരിശോധനകൾ  നടത്തണം  , ജനങ്ങളുമായി  നേരിട്ട്  സംവദിക്കണം . അവരിൽ നിന്ന്  പ്രശ്നങ്ങൾ  നേരിട്ടറിയണം.

 

ഇപ്പോൾ പുറത്തുവന്ന പുതിയ കരട്  പട്ടിക അംഗീകരിക്കാനാവില്ല കാരണം പുതിയ  കരട് പട്ടികയിൽ  പുതുതായി  നിരവധി പ്രദേശങ്ങൾ കൂട്ടിയിട്ടാണ്  ഈ പട്ടിക സമർപ്പിച്ചിരിക്കുന്നത് 

സർക്കാർ വാദം 

 

സർക്കാർ ഇതുമായി ബന്ധപ്പെട്ട ഒരു പ്രതിരോധം സൃഷ്ടിക്കുന്നത്  ഇപ്പോൾ പുറത്തുവന്ന സർവേ  റിപ്പോർട്  ആയിരിക്കില്ല കോടതിയിൽ സമർപ്പിക്കുക എന്നാണ് 

 

ജനുവരി രണ്ടാംവാരം വിഷയം  വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ ഈ സർവേ  റിപ്പോർട്ട് കാണിച്ച് ഇതുമായി ബന്ധപ്പെട്ട്   ഇനിയും വ്യക്തത വേണം  എന്നും അതിനു  വേണ്ടി  സമയം  ആവിശ്യപെടാനും പോവുകയാണ് .

 

ഈ  വിഷയത്തിൽ പുതിയ സർവേ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്  അതുകൊണ്ട്  കൂടുതൽ സമയം ഇതുമായി ബന്ധപ്പെട്ട് ആവശ്യമുണ്ട്  എന്നാണ് സർക്കാർ  കോടതിയിൽ ഉന്നയിക്കാൻ പോകുന്ന  വാദം .

 

നിലവിലെ സർവേയിലെ പോരായ്മകൾ വിദഗ്ധ  സമിതി പരിഹരിക്കുമെന്ന്  ഒരു  ഉറപ്പും നൽകിയിട്ടുണ്ട്. 

 

നേരത്തെ പറഞ്ഞ പോലെ ഈ  വിദഗ്ത സമിതിയെ  ഏൽപ്പിച്ചു കഴിഞ്ഞാൽ അവരുടെ മെല്ലെപ്പോക്ക് കാരണം സർവ്വേ റിപ്പോർട്ട്  ഇനിയും എത്ര  വൈകും  എന്നുള്ളതും  ചോദ്യമാണ് .

 

സമരസമിതിയുടെ തന്നെ ആവശ്യപെട്ട ഒരു പ്രധാനപ്പെട്ട ആവശ്യം എന്നത്  പരാതി നൽകാനുള്ള സമയം നീട്ടി നൽകണം എന്നായിരുന്നു അത് സർക്കാർ അനുഭാവപൂർവമായ ഒരു സമീപനമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്

അഭ്യൂഹങ്ങൾ

നിരോധിക്കുന്നവ എന്നരീതിയിൽ പ്രചരിക്കുന്നവ  ഇവയൊക്കെയാണ്  ഒന്നും  അന്തിമം  ആവാത്തത്  കൊണ്ട്  പറയുന്നതിൽ  പരിമിതികൾ ഉണ്ട് എങ്കിലും  : 

 

വനങ്ങളോട്  ചേർന്നുള്ള  സ്വകാര്യ തോട്ടങ്ങളിൽ നിന്നും നടത്തുന്ന മരംമുറി  തുടർന്ന് കൊണ്ടുപോകാൻ  ആവില്ല 

 

റോഡുകളുടെ വീതി കൂട്ടലും ടാറിങ്ങും തുടങ്ങി  എന്തിന് രാത്രികാലങ്ങളിലെ വാഹനഗതാഗതം പോലും നിയന്ത്രണങ്ങൾ വരൻ സാധ്യത  ഉള്ളവയാണ്  ഈ പ്രഖ്യാപനം.

 

ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനം അതായതു  പാറമട കളുടെ പ്രവർത്തങ്ങൾ  തടസപ്പെടും 

 

 മരങ്ങൾ  മുറിച്ചും  മറ്റും പ്രവർത്തിക്കുന്ന പുതിയയതും പഴയതുമായ  മരമില്ലുകളുടെ പ്രവർത്തനംങ്ങൾ  തടസപ്പെടും 

 

മറ്റു  രീതികളിൽ  ഉള്ള  പലവിധ ഖനനങ്ങളും അനുബന്ധ പ്രവർത്തങ്ങളും  നിലക്കും  ഈ  മേഖലയിൽ 

 

ഇതിനൊക്കെ പുറമെ വെള്ളവും വായുവും  മലിനമാക്കുന്ന വ്യവസായങ്ങൾ ഈ  മേഖലകളിൽ  അനുമതി  ഉണ്ടാവില്ല .

 

 പ്രദേശത്തെ കുടിവെള്ളവും വിറകും  വ്യാവസായിക  അടിസ്ഥാനത്തിൽ  സംഭരിക്കുന്നതിനും  വില്കുഉന്നതിനും വരെ വിലക്കു  വരുന്നു  എന്നാണ്  സംസാരം .

 

പുതിയ ഹോട്ടലുകളുടെയും റിസോർട്ടുകളുടെ നിർമ്മാണം ഈ മേഖലയിൽ  നിയന്ത്രിക്കപ്പെടും 

 

ഈ  മേഖലയിൽ സംരക്ഷണ വേലി നിർമാണം, തടസപ്പെടും  

 

ഇങ്ങനെ  ഒട്ടേറെ  കാര്യങ്ങൾ  കാട്ടു  തീപോലെ  പരക്കുന്നുണ്ട്  ഈ  മേഖലയിൽ.

 

ഇവയിൽ  ഏതൊക്കെ  ഉണ്ട്  ഇല്ല എന്നതൊക്കെ മലയോര  ജനതയെ  വിഷ്വസിപ്പിക്കേണ്ട ചുമതല  എല്ലാവര്ക്കും  ഉണ്ട് .

ബഫർ സോൺ പ്രേദേശങ്ങൾ

ഈ ഉത്തരവ് നടപ്പായാൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ ഒട്ടേറെ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം വരും 

 

 കാസർഗോഡും ആലപ്പുഴ ജില്ലയും  ഒഴിച്ച്  കേരളത്തിലെ 12 ജില്ലകളിലും   ദേശിയ ഉദ്യാനങ്ങളും  ഒൻപതിൽ പരം  വന്യജീവിസങ്കേതങ്ങളും  ഉണ്ട് 

 

ഏറ്റവും കൂടുതൽ  വന പ്രേദേശമുള്ള  ഇടുക്കി ജില്ലയിൽ  ആവും ഏറ്റവുമധികം നിയന്ത്രണങ്ങൾ വരിക എന്നതും  അവിടെ  സമരങ്ങൾ  മുറുകാൻ  കാരണമാവും 

 

മംഗളവനത്തോടു ചേർന്നുള്ള കേരള ഹൈക്കോടതി ഉൾപ്പെടുന്ന കൊച്ചി നഗര മേഖലയിൽ പെടുന്നതാണ്  വയനാട്ടിലെ ചില പ്രധാന കേന്ദ്രങ്ങളും നിലവിൽ ബഫർ സോണിൽ ആണ് 

 

കണ്ണൂർ ജില്ലയിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ  വരുന്ന  ഗ്രാമങ്ങൾ 

 

കോഴിക്കോട്  ജില്ലയിലെ  നിരവധി  ജനവാസ  പ്രദേശങ്ങൾ  കൂത്താളി, മരുതോങ്കര വില്ലേജുകളിലെ സ്ഥലങ്ങളും ചക്കിട്ടപ്പാറ ടൗണും തുടങ്ങി നിരവധിയാണ് .

 

ബഫർ സോൺ മൂലമുള്ള ലക്ഷ്യം :

ബഫർ സോണിൽ നിലവിലുള്ള നിർമിതികൾ , കെട്ടിടങ്ങൾ  അവയ്ക്കു ഒരു നിയന്ത്രണവും ഇല്ലാതെ  തന്നെ   മാറുന്ന  കാലത്തു  നമ്മുടെ  പരിസ്ഥിതിയെ  എങ്ങനെ  സംരക്ഷിക്കാം  എന്നുള്ളതാണ് .

 

പുതിയ  കൺസ്ട്രക്ഷൻ  വരുമ്പോൾ  ഒരു തടസ്സവും ഇല്ല തന്നെ അതു  ഒരു  എക്കോ  ഫ്രേഇന്ഡലി  ആയിട്ടുള്ള മാസ്റ്റർപ്ലാൻറെ ഭാഗമായി വേണമെന്ന നിബന്ധന മാത്രമേയുള്ളൂ 

 

കാർശകരെയും കൃഷിയെയും  മലയോരാ  മേഖലയെയും  തകർക്കാൻ  ഉള്ള  മാസ്റ്റർ  പ്ലാൻ  ആയിട്ടൊന്നും  ബഫർ  സോണിനെ  കാണേണ്ട ആദ്യം  തന്നെ .

 

സദുദ്ദേശപരമായ  ഒരു പദ്ധതി എന്നാൽ  നടത്തിപ്പിൽ അതിന്റെ പ്രവർത്തിക ഇടപെടലുകളിൽ  ജനങ്ങളെ  ദ്രോഹിക്കാതെ  ഇരുന്നാൽ  മതി.

 

മലയോര  മാമേഖലകളിൽ  ആളുകളുടെ ഭയം  അകറ്റണം . അതിനു  ഗവർമെന്റും  വിവിധ  വകുപ്പുകളും  നിയമങ്ങളും  ജനങ്ങളിലേക്ക്  ഇറങ്ങി  ചെല്ലണം .

 

നമ്മുടെ കാടും  വനവും   വന്യ ജീവികളും  അവിടുത്തെ  പരിസ്ഥിതിഥിക  വ്യത്യസ്തയും  നമുക്ക്  ആവിശ്യമാണ്   നാളയുടെ  തലമുറയ്ക്ക് ആവിശ്യമാണ് . അത്  അറിയാത്തവർ  അല്ല  കർഷകരും  മലയോര  ജനതയും .

 

പാറമട  മുതലാളിമാർക്കും  വൻകിട മുതലാളിത്ത  ശക്തികള്ക്കും  ഇടയിൽ ഇടയിൽ രാഷ്ട്രീയം ഒളിച്ചു  കടത്തുന്ന ആളുകല്കും ഇടയിൽ  നാം  കൈവിട്ടു പോകരുത്  പരിസ്ഥിതി യെയും  നമ്മുടെ  കർഷകരെയും 

 

RAHUL CHAKRAPANI SIGNATURE

About The Author

2 thoughts on “കേരളത്തിലെ ബഫർ  സോൺ ഒരു മലയാളം അനാലിസിസ് : രാഹുൽ ചക്രപാണി”

  1. അഞ്ജലി പി നായർ

    രാഷ്ട്രീയമായ പക്ഷം പിടിക്കാത്ത ഒരു അവലോകനം

  2. ജോയ് ഇടുക്കി

    സർക്കാരിന്റെ പ്രശ്നങ്ങൾ മാത്രം പറയാതെ പ്രതിപക്ഷത്തിന്റെയും മതങ്ങളുടെയും നീക്കങ്ങളെ പറ്റിയും അഭിപ്രായം പറയണം 🙏

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top