മഹിളാ ഹോട്ടലുകൾ : പെൺകരുത്തിൽ വിരുന്നൊരുക്കാൻ ഗ്രാമശ്രീ കൂട്ടായ്മ

rahul chakrapani mahila hotel

സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ലോകം


വിദേശത്താണെങ്കിലും  സ്വദേശത്താണെങ്കിലും മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ് അവരുടെ നടൻ ബഹക്ഷണ വിഭവങ്ങൾ , അത്  തട്ടുകടയിലെ  അപ്പം മിക്സ് മുതൽ വീട്ടിലെ വിഭവങ്ങൾ വരെ ഉള്ളവയിൽ തുടങ്ങി  മലയാളിക്ക് പ്രിയങ്ങൾ ഏറെയാണ്.

ഇനി അത് യൂറോപ്പിലും അമേരിക്കയിലും ദുബായിലും ബാംഗ്ലൂരിലും തുടങ്ങി മലയാളി  എവിടെയാണെങ്കിലും ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണ് നമ്മുടെ ഭക്ഷണങ്ങൾ

നമുക്ക് കാലം എത്ര കഴിഞ്ഞാലും മലയാളിയുടെ ഭക്ഷണ പ്രേമം എന്നും അവസാനിക്കാത്ത ഒരു പ്രെഹേളിക തന്നെയാണ്.

ഇങ്ങനെഒക്കയാണെങ്കിലും നമ്മുടെ ഇക്കാലത്തു ഭക്ഷണം എന്നത് ഏറ്റവും വില കൂടിയ കമ്മോഡിറ്റികളിൽ ഒന്നായി നമ്മുടെ ജീവിതത്തിലും മാറിയിരിക്കുന്നു .

വിലക്കയറ്റത്തെ പറ്റിയോ  കേന്ദ്ര കേരള സർക്കാരിനെ പറ്റിയോ  പറയാനല്ല ഞാൻ ഇത് പറയുന്നത് . മറിച്ചു ഇത്  നമ്മുടെ നാട്ടിലെ സാദാരണക്കാരനെ എല്ലാ  ദിവസവും ബാധിക്കുന്ന ഒരു വിഷയമാണിത്..

സാധന സാമഗ്രികളുടെ വിലകൂടുന്നു , പലവ്യഞ്ജനങ്ങളുടെ വില വർധിക്കുന്നു, എൽ പി ജി കളുടെ വില വർധിക്കുന്നു , പെട്രോൾ വില ഐ സ് ആർ ഓ യുടെ ആകാശത്തേക്കയക്കുന്ന റോക്കറ്റിനെ ഏതു വിധേനയും  തോൽപ്പിക്കാൻ മത്സരിക്കുന്നു . 

സർവത്ര വിലക്കയറ്റം അതാണ് നമ്മുടെ നാടിൻറെ അവസ്ഥയാണ് . അതിൽ  കുറ്റം പറഞ്ഞിരുന്നത് ഒരു കഥയും കാര്യവും ഇല്ല .

ഇങ്ങനെ  ഒരു നാട്ടിൽ നല്ല ഭക്ഷണം കഴിക്കുക എന്നത് ഇപ്പോൾ തന്നെ ശ്രമകരമായ ദൗത്യമാണ് . 

ഓരോ വർഷങ്ങൾ കഴിയുതോറും ഈ സ്ഥിതി വഷളായി വരുന്നു നമ്മുടെ നാട്ടിൽ .

mahila hotel brand

എന്തുകൊണ്ട് മഹിളാ ഹോട്ടൽ

പണ്ടൊക്കെ എന്റെ ചെറുപ്പത്തിൽ 2 രൂപ 50 പൈസക്ക് ലഭിച്ചിരുന്ന പൊറോട്ടയുടെ ഇന്നത്തെ വില 15 ഉം 20 ആയി മാറി കേരളത്തിൽ തന്നെ പലയിടത്തും . എന്നേക്കാൾ മുതിർന്നവർക്ക് ഇനിയും  വിലകൾ  കുറയുമായിരുന്നു  അന്ന്  

എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ ഉച്ചക്ക് ഒരു ഊണ് കഴിക്കണമെങ്കിൽ കുറഞ്ഞത് 100 മുതൽ 200 വരെ വേണം ഒരു മിനിമം ,ഞാൻ പറയുന്നത് സാദാരണക്കാരിൽ സാദാരണക്കാർ പോകുന്ന കുഞ്ഞൻ  ഭക്ഷണ ശാലാകെയും റെസ്റ്റോറെന്റുകളെയും പറ്റിയാണ് .

നമ്മുടെ നാട്ടിലെ കൂലി പണിക്കാർ , ടാക്സി ഡ്രൈവർമാർ , കർഷകർ , വിദ്യാർത്ഥികൾ ,ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന യുവതി യുവാക്കൾ , വീട്ടിൽ നിന്ന് അല്പം മാറി താമസിക്കുന്നവർ ഇവരുടെ ഒക്കെ ജീവിതത്തിലെ പ്രധാന പ്രശ്‌നമാണ് നമ്മുടെ നാട്ടിലെ ഭക്ഷണത്തിന്റെ അമിതമായ വില.

ഒരു പക്ഷെ  ഇന്ന് ഞാൻ പറയുമ്പോൾ ഒരു ചെറിയ കാര്യമായി തോന്നാം  എന്നിരുന്നാലും ഇതിനോടൊക്കെ ഒപ്പം ജീവിച്ചു  നമ്മൾ ഏറെ പേരും  സമരസപ്പെട്ടിരിക്കുന്നു  എന്നതാണ് .

എന്റെ ഒരറിവിൽ ഇന്ന് പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ് ,

വാദങ്ങൾക്ക് വേണ്ടി ഒരു പരിധിവരെ മായം , ഹോംലി ഫുഡ്,.ഇതിനോടക്കായുള്ള അനുഭാവം ആയിരിക്കാം എന്നൊക്കെ പറഞ്ഞാലും   ജീവിതത്തിന്റെ  രണ്ടറ്റങ്ങൾ  കൂട്ടിമുട്ടിക്കാൻ  കഷ്ടപ്പെടുന്ന മലയാളിക്ക്  നല്ല ഒരു ഭക്ഷണത്തിൽ  കീശ കാലിയാകും എന്ന സത്യത്തോടുള്ള  ഒരു പച്ചയായ യാഥാർഥ്യ ബോധമാണ് പ്രധാന കാരണം .

ഉദാഹരണത്തിന്  ജോലി ചെയ്യുന്ന സ്ഥാപനത്തിൽ  തൊട്ടടുത്ത്  2 രൂപക്ക്  മികച്ച ഭക്ഷണം  ലഭിക്കുമെങ്കിൽ ,ഉച്ചക്കത്തെ ചോറ് ജോലിക്കു വരുമ്പോൾ കൊണ്ടുവരുന്ന ആളുകളുടെ എണ്ണം കുറയുമോ ഇല്ലയോ എന്ന് ഒന്ന് ആലോചിച്ചാൽ മതി.

കൂടുതൽ വായനക്ക് 

എന്തുകൊണ്ട് മഹിളാ ഹോട്ടലുകൾ ?

ഇത്തരമൊരു  അവസരത്തിൽ ഒരു  യാത്രക്കിടയിൽ  ആണ് ഞാനും ആലോചിച്ചു തുടങ്ങുന്നത് ഒരു ന്യായവില ഹോട്ടൽ നമ്മുടെ നാടിനും ആവശ്യമല്ലേ എന്നത്‌ .

ഈ ഒരു ആശയ സംഘർഷത്തിൽ  നിന്നും ഉരുത്തിരിഞ്ഞതാണ് മഹിളാ ഹോട്ടൽ എന്ന ഐഡിയ.

ഈ  ഒരു  പ്രശ്ന  പരിഹാരത്തോടൊപ്പം തന്നെ നമ്മുടെ സമൂഹത്തിൽ പാർശ്വ വൽക്കരിപ്പെട്ട ഒരു  വലിയ സമൂഹത്തിനു ഒരു കൈത്താങ്ങാവാൻ   കൂടെ സാധിച്ചാൽ അതിലും വലിയ സന്ദോഷം വേറെ എന്താണ് . അതുകൊണ്ടു  തന്നെയാണ്  സ്ത്രീകളിലൂടെ  മുന്നേറാം  എന്ന് തോന്നിയതും.

മഹിളാ ഹോട്ടലനുകൾ കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് പ്രാഥമികമായി സ്ത്രീകളുടെ ശാക്തീകരണം എന്നത് കൂടിയാണ്

ഈ സംരംഭം പൂർണമായും 99% സ്ത്രീകളാൽ നിയന്ത്രിക്കപ്പെടുന്ന നടത്തുന്ന സംരംഭമായിട്ടാണ്  ഗ്രാമശ്രീ  മുഖാന്തരം  മലബാർ  മൾട്ടി  സ്റ്റേറ്റ്  അഗ്രോ കോ ഓപ്പറേറ്റീവ്  സൊസൈറ്റി മുൻകൈ എടുത്തു  നടപ്പിലാക്കാൻ  ഉദ്ദേശിക്കുന്നതും.

നമ്മുടെ നാട്ടിലെ ആളുകൾ വിശപ്പ് സഹിച്ചു വയറു വലിച്ചുകെട്ടി ജീവിത പ്രാരാബ്ദവുമായി മുന്നോട്ടു പോകുമ്പോൾ  അവരോടൊപ്പം  ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു വിശപ്പു രഹിത  കേരളം  എന്നുള്ള ഒരു കാഴ്ചപ്പാടിൽ ആണ് മുൻപോട്ടു നീങ്ങാൻ ഉദ്ദേശിക്കുന്നത്.

ഞങ്ങൾ  ആദ്യ  പടിയായി ഇപ്പോൾ ഞങ്ങളുടെ മാതൃക സ്ഥാപനം ആദ്യമായി കാസർഗോഡ് ജില്ലയിലെ പാണത്തൂരിൽ ആരംഭിചിരിക്കുകയാണ്.

അധികം വൈകാതെ തന്നെ മലബാറിലെ എല്ലാ ജില്ലകളിലും , ആ ജില്ലകളിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളലും  മഹിളാ കൂട്ടായ്മകളിലൂടെ  ഹോട്ടലുകൾ ആരംഭിക്കുന്നതാണ് .

ചേറിൽ പണിയെടുക്കുന്ന കര്ഷകനോടൊപ്പം  അടുക്കളയിൽ  നിന്ന്  സ്ത്രീയും  അരങ്ങത്തേക്ക്  വരാൻ വേണ്ടിയാണു  
മലബാർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കീഴിൽ വരുന്ന ഗ്രാമശ്രീ എന്ന സ്ത്രീ ശാക്തീകരണ സംഘടനയുടെ കീഴിൽ  ഇതിന്റെ പ്രവർത്തങ്ങൾ  ഏകോപിപ്പിക്കുന്നത് .

mahila hotel quote

ഗ്രാമശ്രീ കൂട്ടായ്മയുടെ വനിതാ ലോകം

ഞങ്ങളുടെ തന്നെ മറ്റൊരു സ്ഥാപനമായ റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പിനിയും  ആ സ്ഥാപനത്തിന്റെ കീഴിൽ വരുന്ന ഫാർമേഴ്‌സ് മാർട്ടുകളും , മലഞ്ചരക്ക് സംഭരണകേന്ദ്രങ്ങളും എല്ലാം കൂടെ ഒരു ശ്രേണിയിൽ കോർത്തിണക്കി അത് മൂലം ഓർഗാനിക് ആയിട്ടുള്ള  നല്ല  ഭക്ഷണം  ജനങ്ങൾക്ക് എത്തിക്കാനുള്ള പരിശ്രമം കൂടെയാണിതു .

എന്തുകൊണ്ട് സ്ത്രീകൾ എന്ന് ചോദിച്ചാൽ നമ്മുടെ നാട്ടിലേ സ്ത്രീകളെ ശാക്തീകരിക്കുക അവർക്കിടയിലെ ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മ പരിഹരിക്കുക.

നമ്മളാൽ കഴിയും വിധം അവരുടെ സ്വയംപര്യാപ്തതക്ക് പറ്റുന്ന രീതിയിൽ സ്ത്രീയെ പരമ്പരാഗത പിന്തിരിപ്പൻ വാദഗതികളിൽ നിന്നും ആരോഗ്യകരമല്ലാത്ത  രീതികളിൽ നിന്നും മാറ്റിയെടുക്കുക അവരിലെ സ്ത്രീകളിൽ സംരംഭകത്വ മികവിനെ ഉദ്ബോധിപ്പിക്കുക . അതുമൂലം നാടിനും  വീടിനും രാജ്യത്തിനും  ഇരട്ടി ഐശ്വര്യം തരുന്ന  മഹാ ലക്ഷിമികളാക്കി മാറ്റുക എന്നതും ഒരു ചിന്തയാണ് .


വിവിധ തരാം കൂപ്പണുകളിലൂടെയും വൗച്ചറുകളിലൂടെയും , ക്രെഡിറ്റ് ഫെസിലിറ്റികളിലൂടെയും , വളരെ കുറഞ്ഞ വിലക്കു നമ്മൾക്ക് എല്ലാവര്ക്കും ഒരു ദിവസം കീശ കാലിയാവാതെ  3 നേരവും നല്ല ഭക്ഷണം കഴിക്കാൻ പറ്റുന്ന നാളെയാണ് ഞാൻ ഇതിൽ സ്വപ്നം കാണുന്നത് .

കയ്യിലെ പണം അത് അത്രമേൽ വിശപ്പിനു മുകളികൾ വരാതിരുന്ന നാലളെ ക്കയാണ് ഞാൻ കോപ്പു കൂട്ടുന്നത്

എന്ന്  സ്നേഹപൂർവ്വം .

RAHUL CHAKRAPANI SIGNATURE

About The Author

1 thought on “മഹിളാ ഹോട്ടലുകൾ : പെൺകരുത്തിൽ വിരുന്നൊരുക്കാൻ ഗ്രാമശ്രീ കൂട്ടായ്മ”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top