നല്ല വാർത്തകൾക്ക് ഒപ്പം നവകേരള ന്യൂസ്‌

rahul chakrapani navakerala news owner

 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റ വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി ചലിക്കുന്ന ഒരു വേഗതയുള്ള സമൂഹമാണ് നമ്മുടേത്.

സമകാലിക സമൂഹത്തിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഘാതം ഉണ്ടാക്കുന്ന ഒന്നായി ഓൺലൈൻ വാർത്തകൾ മാറിയിരിക്കുന്നു

നമ്മുടെ വാർത്തകൾ

മാറിയ ഈ പതിറ്റാണ്ടിന്റെ അവസാനത്തിൽ വാർത്തകളും ആ വാർത്തകൾ സമൂഹത്തിൽഉണ്ടാക്കുന്ന ഉണ്ടാക്കുന്ന പലതരം വ്യത്യാസങ്ങളെ പറ്റിയും മറ്റേതൊരു മലയാളിയെ പോലെ തന്നെ രാഹുൽ ചക്രപാണിയും ബോധ്യവാനാണ്.

വഴിയോര കച്ചവടക്കാരുടെ ശരീര ഭാഷ പോലും ഇല്ലാതെ മലയാളിയുടെ സ്വീകരണ മുറികളെ തെരുവ് ചന്തയോ അല്ലെങ്കിൽ മീൻ മാർക്കേറ്റോ തോന്നിപ്പിക്കും വിധം ഉള്ള ഒരുതരം അഴിഞ്ഞാട്ടം അയി മരിയിരിന്നുന്നു പല ടെലിവിഷൻ ചാനലുകളും അവരുടെ പല പരിപാടികളും ചർച്ചകളും നമ്മുടെ  വൈകുന്നേരങ്ങളിൽ .

ഒരുപക്ഷേ ഈ കാരണങ്ങൾ കൊണ്ട് കൊണ്ട് തന്നെ ചില മാധ്യമ കച്ചവടക്കാരും  അവരുടെ  തൊഴിലാളികളും മലയാളിയുടെ ക്ഷമ തന്നെ പരീക്ഷിക്കുന്നതാണ് എന്ന് ആണ് എനിക്കും തോന്നുന്നത്.

ഏതൊരാളെ പോലെ  തന്നെയും ഇതൊക്കെ കണ്ടു മടുത്ത ഏതൊരു ആവറേജ് മലയാളി തന്നെയാണ് രാഹുൽ ചക്രപാണിയും

rahul chakrapani navakerala news office

നിങ്ങൾക്ക്ആ അറിയുമോ രാണ് ഈ  രാഹുൽ ചക്രപാണി  എന്ന് ?

എന്തിനു നവകേരള ന്യൂസ്


ഇന്ന് വാർത്തകൾ ഉണ്ടാവുന്നതും അത് സമൂഹത്തിൽ ഉണ്ടാക്കുന്ന എല്ലാത്തരം പ്രേത്യാഘാതങ്ങളും മനസ്സിലാക്കി തന്നെയാണ് ഞാൻ ഈ  മാധ്യമ സംരംഭവുമായി മുന്നോട്ടു വന്നിരിക്കുന്നത്

ജനകീയമായ വാർത്തകൾ ജനങ്ങളിലേക്ക് പൊടിപ്പും തൊങ്ങലും ഇല്ലാതെ കൃത്യ സമയത്തു മലയാളിയുടെ മനസ്സിലേക്കും  വീട്ടിലെ ടെലിവിഷനിലേക്കും അതേസമയം എല്ലാ നവ മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഒരു പ്രാഥമിക ലക്ഷ്യത്തോടെയാണ് നവകേരള പിറവി എടുത്തത് .

രാഹുൽ ചക്രപാണിക്കും നവ കേരളന്യൂസിനും ജനകീയ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതിലുപരി വാർത്തകൾക്കിടയിൽ പക്ഷം പിടിക്കാനോ വർത്തകൾക്കിടയിൽ അജണ്ടകൾ ഒളിച്ചു കടത്താനോ ഉദ്ദേശമില്ല..


മാധ്യമ ധർമമെന്നാൽ വ്യക്തി താല്പര്യങ്ങൾക്കുമേലെ ആശയ അടിമത്തത്തിനു മേലെ കളങ്കമില്ലാതെ സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നേടത്താണ് എന്നാണ് രാഹുൽ  ചക്രപാണി  എന്ന  ഞാൻ  ശീലിച്ച വിശ്വാസം.

ഇന്ന് പരസ്യങ്ങൾക്കും മാർക്കറ്റിംഗ്നും വേണ്ടി   വാർത്തകളെ പൊടിപ്പും തൊങ്ങലും വെച്ച് പ്രോഡക്ടുകൾ ആക്കി ഉപയോഗിക്കുന്ന പുതിയതരം ഒരു മാധ്യമ സംസ്കാരം ലോകത്തും ഇന്ത്യയിലും നിലനിൽക്കുന്നുണ്ട്, അതിന്റെ അലയൊലികൾ  കേരളത്തിലും  നാം  കണ്ടു വരുന്നു പലതരത്തിലും ഓരോ  ദിവസവും .

അത്തരത്തിലുള്ള ആശയങ്ങളുമായോ സംസ്കാരങ്ങളുമായോ യാതൊരു രീതിയിലും സന്ധി ചെയ്യാൻ പാടില്ല എന്നതാണ് ഒരു വ്യക്തി എന്നുള്ള നിലയിൽ  രാഹുൽ  ചക്രപാണിയുടെ  അഭിപ്രായം എല്ലാ  കാലത്തും ഇന്നലെകളിലും അങ്ങനെ  ആയിരുന്നു ,നാളെകളിൽ ആ നിലപാടിൽ മാറ്റം വരാൻ പോകുന്നുമില്ല .

പണ്ടൊക്കെ ആളുകൾ വാർത്തയെ വിശ്വസിച്ചിരുന്നു ഇന്ന്  ഇക്കാലഘട്ടത്തിൽ വാർത്തകളോടുള്ള വിശ്വാസ്യത ഏറെക്കുറെ നഷ്ടമായിരിക്കുന്നു നമ്മുടെ പൊതുജനങ്ങൾക്ക് എല്ലാ വർത്തകളുടെയും ഉറവിടം പക്ഷം പിടിക്കുന്ന ഏതോ ഒന്നിലേക്ക്  എത്തിച്ചേർന്ന പോലെ ഏതൊരു   മലയാളിക്കും തോന്നിയാൽ  അതിൽ  തെറ്റില്ല …

ഇന്നത്തെ വാർത്തകൾ


ഇന്ന് ഈ 2021ലേക്ക് നാം പോകുമ്പോൾ വാർത്തകളിൽ പലതും പലരുടെയും മാർക്കറ്റിംഗ് ക്യാമ്പയിനുകൾ ആയി നമുക്ക് പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാക്കാൻ പറ്റും.കാരണം   അർണാബ്  ഗോസ്വാമിയെ പോലെ  ഉള്ള  മാധ്യമ  പ്രവർത്തകർ മറകൾ  നീക്കി  പ്രത്യക്ഷ അജണ്ടകളുമായി ജനങ്ങളിലേക്ക് സംവദിക്കാൻ  തുടങ്ങിട്ട്  കാലം  കുറച്ചയില്ലെ .

ഇന്ന് ശരിയായ വാർത്തയും ഫെയ്ക്ക് ന്യൂസുകൾ ഉം തമ്മിലുള്ള ഒരു മത്സരമാണ് നമ്മളുടെ ഫോർത്ത് എസ്റ്റേറ്റിൽ നടക്കുന്നത്. കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിലും,ഡൽഹി കലാപ കാലത്തും തുടങ്ങി  ഈ  കോവിഡ്  കാലത്തു വരെ  നാം  കണ്ടു  ശീലിച്ച ഒന്നാണ് .

ഇത് രൂപപ്പെടുത്തിയെടുക്കുന്ന ഒരു ഒരു കാലഘട്ടവും അത് ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും വളരെ വലുതാണ്…
പണ്ടൊക്കെ ആളുകൾ വാർത്തകൾ കണ്ടാൽ കേട്ടാൽ വിശ്വസിച്ചിരുന്നു ഇന്ന് കാലം മാറി കഥ മാറി.കൃത്യമായി പറഞ്ഞാൽ വാർത്തകൾ മാറി  അത് നൽകുന്ന സന്ദേശങ്ങൾ മാറി.

ജനങ്ങൾ അറിയുന്ന ഓരോ വാർത്തയും ഒരു അഞ്ചാറ് ടെലിവിഷൻ ന്യൂസ് ചാനലുകളും രണ്ടുമൂന്ന് ഓൺലൈൻ ന്യൂസ് പോർട്ടലുകളും അയാൾ തന്നെ തപ്പിനോക്കി അതിന്റെ ആധികാരികത മനസ്സിലാക്കേണ്ട ഗതികേടിലാണ് ശരാശരി ഇന്ത്യയിൽ ഉള്ള ഓരോ ഇന്ത്യക്കാരനും..

വിശ്വാസം എന്നുള്ളത് മനുഷ്യസമൂഹത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നമ്മൾ ഒരു പലചരക്ക് കടയിൽ നിന്ന് എംആർപി കവറിൽ എഴുതിയ എക്സ്പയറി ഡേറ്റ്  നോക്കി ഒരു പാക്കറ്റ് ബിസ്കറ്റ് മേടിക്കുന്ന അതിൽ തൊട്ട് തുടങ്ങി മതവും,രാഷ്ട്രീയവും കടന്ന് അന്ന് ചന്ദ്രനിൽ വരെ വിശ്വാസം നിഴലിക്കുന്നുണ്ട്.

ഒരുപക്ഷേ ഏതോ ജ്വല്ലറിയുടെ പരസ്യ വാചകത്തിൽ പറഞ്ഞ ഒരു ക്യാപ്ഷന് അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത് വിശ്വാസം അതാണ് എല്ലാ അടിസ്ഥാന പ്രശ്നങ്ങളുടെയും സങ്കീർണതകളുടെയും കാര്യം.

rahul chakrapani navakerala news office


ഇന്ന് നമുക്ക് തന്നെ അറിയില്ല നമ്മുടെ  എത്ര മീഡിയ ചാനലുകളിൽ  നമുക്കു വിശ്വസിക്കാൻ പറ്റും എന്നതും  അവർ പറയുന്നത് സത്യമാണോ നുണയാണോ എന്നതും, പക്ഷെ  എല്ലാവരും  പറയുന്നതോ  ഞങ്ങൾ  സത്യം  മാത്രമേ  പറയുകയുള്ളൂ  എന്ന  മാസ്സ്  ഡയലോഗും .

അവർ ഇത് എന്തിനു വേണ്ടി പറയുന്നു എങ്ങനെ പറയുന്നു ഇതൊക്കെ ഓരോ പ്രേക്ഷകനും ഇരുന്നു ചിന്തിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ പോയിരിക്കുന്നു .ദേശിയ  തലത്തിൽ  കാര്യങ്ങൾ  ഏകദേശം  കാവിയുടെ  നേര്  രേഖയിൽ  സഞ്ചരിക്കുന്നു.

ഒരു പക്ഷേ ഇത്തരത്തിൽ ഒരു പ്രശ്നം നമ്മുടെ പഴയ തലമുറ അനുഭവിച്ചിട്ടുണ്ട് ആവില്ല

ഇത്തരത്തിൽ മാധ്യമങ്ങളോടുള്ള പൊതുജനങ്ങളുടെ വിശ്വാസക്കുറവ് ഇത്രത്തോളം വലുതാവാൻ മാധ്യമങ്ങൾ തന്നെയാണ് കാരണം.. ഇത് അവസാനിപ്പിക്കണം എങ്കിലും വലിയ രീതിയിലുള്ള ഇടപെടലുകൾ മാധ്യമരംഗത്ത് വേണ്ടിവരും.

ഇങ്ങനെയുള്ള ഒരു സവിശേഷമായ മുഹൂർത്തത്തിലാണ് ഒരു ബിസിനസ്സുകാരൻ എന്നുള്ള നിലയ്ക്കും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കണ്ണൂരുകാരൻ എന്നുള്ള നിലയ്ക്കും എനിക്ക് ഇക്കാര്യത്തിൽ ഇടപെടാൻ ഒരു അവസരം നവകേരള ന്യൂസ് എന്ന സംരംഭത്തിലൂടെ ലഭിക്കുന്നത്.

വാർത്തകളുടെ പുതുലോകം



വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഈ പുതിയ കാലഘട്ടം മാധ്യമ സംസ്കാരത്തിൽ ആളുകൾ വളരെ പെട്ടെന്ന് വാർത്തകളി ലേക്കും വാർത്തകൾ അവരിലേക്ക് എത്തപ്പെടുന്നു..

ഇതിന്റെ ഒരു വലിയൊരു ഉദാഹരണമാണ് ഈ കഴിഞ്ഞ പ്രളയകാലത്ത് നമ്മൾ കണ്ട കൊച്ചിയിലെ ആ ചെറിയ വസ്ത്രവ്യാപാരീ
മണിക്കൂറുകൾകൊണ്ട് സാധാരണ മനുഷ്യൻ ഹീറോ ആവുന്നതും

അതേസമയം ഒരു സാധാരണക്കാരൻ വില്ലനാകുന്നതും നമ്മൾ കണ്ടു പാവം ഒരു ഓമനക്കുട്ടൻ. നാം ഓർക്കുക ഇതൊക്കെ സംഭവിക്കുന്നത് ഇതേ വാർത്തകളുടെ കഴിവുകൾ ഉപയോഗിച്ചിട്ടാണ്

ഒരു ബിസിനസുകാരനയ രാഹുൽ ചക്രപാണി സമൂഹത്തിൽ ഇടപെടാൻ ജനജീവിതത്തിൽ കൃത്യമായ ഒരു ഇംപാക്ട് ഉണ്ടാക്കാൻ ലഭിച്ച വലിയൊരു അവസരമായിട്ടാണ് നവകേരള ന്യൂസ് എന്നും എനിക്ക് തോന്നിയിട്ടുള.

ഏതോ ഒരു ന്യൂസ് ചാനലിൽ ഞാൻ പറയുന്നത് കേട്ടിട്ടുണ്ട് വാർത്തകൾ അവസാനിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഈ സംരംഭം മുന്നോട്ട് വന്നിരിക്കുന്നത്.

ജനകീയ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ എനിക്ക് എന്റെ അമ്മ മലയാളത്തിന് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സംഭാവന ആണിത്


ഈ ആർട്ടിക്കിൾ ഇന്ത്യ ഇംഗ്ലീഷ് ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


കേരള ന്യൂസ് യൂട്യൂബ് ചാനൽ സന്ദർശിക്കാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

നവകേരള ന്യൂസ് വെബ്സൈറ്റ് സന്ദർശിക്കൂ: നവകേരളന്യൂസ്‌


എൻറെ കൂടുതൽ ബ്ലോഗുകൾ കൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്ക് വാച്ച് ചാനൽ വാർത്തകൾക്കായി ഇവിടെ  ക്ലിക്ക് ചെയ്യൂ : 


ഫേസ്ബുക്ക് പേജ് വാർത്തകൾക്കായി ഇവിടെ  ക്ലിക്ക് ചെയ്യൂ :

എന്ന്  സ്നേഹപൂർവ്വം  രാഹുൽ  ചക്രപാണി 

RAHUL CHAKRAPANI KANNUR

About The Author

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top