ആരാണ് ഈ രാഹുൽ ചക്രപാണി ?

who=is=rahul=chakrapani

 ആരാണ്  ഈ രാഹുൽ ചക്രപാണി   ?

 ചോദ്യം  ഇങ്ങനെ ആണെങ്കിൽ 

നമ്മുടെ  നാട്ടിലെ ഈ പുത്തൻതലമുറ മീഡിയ  ചാനലുകൾ പറയുന്നതിനേക്കാൾ ഭങ്ങിയായി തന്നെ 

സ്വയം എനിക്ക തന്നെ  പറയാൻ പറ്റും ആരാണ് രാഹുൽ ചക്രപാണി എന്നത്.! മറ്റാരേക്കാളും ഭംഗിയായി. 

കഥയുടെ തുടക്കം കേരളത്തിൽ എഞ്ചിനീയറിംഗ് പഠനം  വിപ്ലവകരമായി മാറിയ ആ കാലഘട്ടത്തിൽ ആണ് .അക്കാലത്തു ആതുര ശുശ്രുഷ മേഖലയിൽ ബിരുദം നേടിയാണ് ഞാൻ  തുടങ്ങിയത്. 

കാലഘട്ടത്തിന്റെ അനിവാര്യത എന്നത് പോലെ തന്നെ മാസ്റ്റർ ഡിഗ്രി  നേടിയത് ബിസിനസ്‌ അട്മിസ്ട്രെഷനിൽ. 

അറുപതുകളിലും എഴുപതുകളിലും തെക്കൻ  തിരുവിതാംകൂറിൽ  നിന്നുള്ള കർഷക കുടിയേറ്റങ്ങൾ കൊണ്ട്  പ്രസിദ്ധമായ കണ്ണൂർജില്ലയിലെ ആലക്കോട്, എന്റെ  സ്വദേശം.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു,  സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം  നേടി, ഒരു സാദാരണക്കാരന്റെ മകനായി  മറ്റെല്ലാവരെയും പോലെത്തന്നെ ജീവിതം തുടങ്ങിയാതാണ്‌  ഈ രാഹുൽ ചക്രപാണിയും 

കണ്ണൂരിന്റെ  സാമൂഹിക രാഷ്ട്രീയ  പരിപ്രേക്ഷ്യത്തിൽ വളർന്നുവന്ന മറ്റേതൊരു സാമൂഹിക വിദ്യാർത്ഥിയെ  പോലെ തന്നെ ആയിരുന്നു എൻറെ ജീവിതവും

അതുകൊണ്ട്  തന്നെ  രാഷ്ട്രീയവും വിപ്ലവവും സാമൂഹിക സേവനങ്ങളും മറ്റേതൊരു  വിദ്യാർത്ഥിയെയും  പോലെ തന്നെ രാഹുൽ ചക്രപാണിയെയും  ചെറുപ്പം മുതലേ ബാധിച്ചിരുന്നു…

വര്ഷങ്ങള്ക്കു ഇപ്പുറം എകർമ്മമണ്ഡലം  ബിസിനസ്‌ ആയതുകൊണ്ട്  തന്നെ, അളവിൽ അധികം അടുപ്പക്കാരും  അകൽച്ചക്കാരും ഉണ്ട്.

എന്നാൽ  ഇന്ന് ഒരു  ബുസിനെസ്സുകാരൻ എന്നതിൽ ഉപരിയായിട്ട്  ഏതെങ്കിലും ഒരു വ്യക്തിയോടോ രാഷ്ട്രീയത്തോടോ  അമിതമായ സ്നേഹമോ ബന്ധങ്ങളോ ഇല്ല.. 

രാഷ്ട്രീയമായി കര്ഷകന്റെയും കൂലിപ്പണിക്കാരന്റെയും  അന്നന്നു പണിയെടുത്തു ജീവിക്കാൻ  വേണ്ടി കഷ്ടപ്പെടുന്ന

ഏതൊരു സാദാരണ മലയാളിക്കും  ആശ്വാസം ആകുന്നവർ ആരായാലും എനിക്കെന്നും അവർ രാഷ്ട്രീയത്തിന് അതീതമായി പ്രിയപ്പെട്ടവർവരാണ്.. 

സ്കൂൾ കാലഘട്ടം മുതൽ ഹൃദയം കൊണ്ട്  ഇടത്തോട്ട് സഞ്ചരിക്കുന്നവനാണെങ്കിലും ,വിദ്യാർത്ഥി രാഷ്രീയത്തിൽ നിന്നും പിന്മാറിയതോടെ , ഞാൻ ആരുടെയും പക്ഷം പിടിക്കാറില്ല കാരണം

രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും  ശരിയും തെറ്റും അവയിലെ ശരിദൂരങ്ങളും മനസ്സിലാക്കാനുള്ള കഴിവും പ്രാപ്തിയുമാണ്   രാഹുൽ  ചക്രപാണിയെ ഇന്നൊരു ബുസിനെസ്സുകാരൻ ആവാൻ കാരണമായത്.. 

എനിക്കെതിരെ ഒന്നുമില്ലായ്മയുടെ അന്തരീക്ഷത്തിൽ നിന്നും കൂലിക്കു  വാർത്തകൾ കൊടുത്ത  മഞ്ഞ  പത്രങ്ങൾക്കും  മാധ്യമ വ്യഭിചാരികൾക്കും നല്ല നമസ്കാരം.

നിങ്ങൾ ഓർക്കുക ഒറ്റ കോളം വാർത്തയിൽ മുക്കിക്കളയാൻ  കടലാസ് വള്ളമല്ല രാഹുൽ ചക്രപാണി ഇത്രയും കാലമെടുത്തു ഉണ്ടാക്കിയത്

മറിച്ചു  ജനകീയ പ്രശ്നങ്ങളിൽ  നിന്നും കർഷക പോരാട്ടങ്ങൾക്കും , വിദ്യാത്ഥികളുടെ നല്ലഭാവിക്കും , സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടിയുള്ള  എന്നെന്നും നിലനിൽക്കുന്ന നിരവധി ബ്രാൻഡുകൾ ആണ്.  

അവ സംസാരിക്കും  ജനകീയമായി നാളെ  ഈ രാഹുൽ ചക്രപാണി ഇല്ലെങ്കിൽ പോലും.

“ക്ഷീരമുള്ളൊരു അകിടിന് ചുവട്ടിലും കൊതുകിന്നു ചോര തന്നേയല്ലോ കൌതുകം ” എന്നത്  കവി  ചുമ്മാ എഴുതിവെച്ചതൊന്നും  അല്ല .

കൂടുതൽ ഏറിയാൽ എന്റെ ബ്ലോഗുകൾ വായിക്കുക . പുസ്തകങ്ങൾ എഴുതാൻ ഏറെ ഇഷ്ടപെടുന്ന ഞാൻ അതിനുള്ള തയ്യാറെടുപ്പുകളിൽ ആണ് . അപ്പോൾ എന്റെ പുസ്തകങ്ങളും വായിക്കുക .

About The Author

2 thoughts on “ആരാണ് ഈ രാഹുൽ ചക്രപാണി ?”

  1. Pingback: നല്ല വാർത്തകൾക്ക് ഒപ്പം നവകേരള ന്യൂസ്‌ - Rahul Chakrapani

  2. I am Jacob John, Director of North Malabar Institute of Technology, Kanhangad and chief promoter and CEO of North Malabar Cancer Care & Research Institute. We have met some years ago at the Engineering College Management Association. I would like to discuss a mutually beneficial business proposal. I live in Payyanur.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top