ജനാധിപത്യ വിരുദ്ധ വഴിതടയൽ സമരങ്ങൾ : ജോജുവും കോൺഗ്രെസ്സും

joju george and congress issue by rahul chakrapani

ഒരാൾ സ്വന്തം അഭിപ്രായം പറഞ്ഞതിന് ഒരു രാഷ്ട്രീയ പാർട്ടി ഒരാളെ അരാഷ്ട്രീയവാദിയാക്കി മുദ്രകുത്തി

കേരള പൊതു സമൂഹത്തിൻറെ മുമ്പിൽ മദ്യപാനിയും, മയക്ക് മരുന്ന് ഉപയോഗത്തിന് വക്താവായി ചിത്രീകരിക്കപ്പെട്ട

ഒരു വ്യക്തിയാണ് ജോജു  ജോർജ്ജ് എന്ന കലാകാരൻ.

ഇതമാത്രം ധിക്ഷേപങ്ങൾക്കു  വിധേയനാവാൻ  ജോജു ജോർജ്‌  അന്ന്  വൈറ്റിലയിൽ നടത്തിയ ആ മഹാ  സംഭവം  എന്താണ് ?

അദ്ദേഹം ഇത്തരത്തിൽ മുദ്രകുത്തപ്പെട്ട ത്തിൻറെ പ്രധാനപ്പെട്ട കാരണം  തിരഞ്ഞാൽ

പൊതുജനങ്ങളുടെ മൗലികമായ  യാത്ര  അവകാശങ്ങളെ തീർത്തും അവഗണിച്ച് 

ഒട്ടും  പരിഷ്കൃതമായ രീതിയിൽ നടത്താതിരുന്ന ഒരു സമരത്തിന് എതിരെ അദ്ദേഹം പ്രതികരിച്ചു എന്നുള്ളതാണ്.

ഈ കാരണങ്ങൾ കൊണ്ട് തന്നെ അദ്ദേഹം പൊതുസമൂഹത്തിന് ഇടയിൽ 

 ഏറെ അധികം ചർച്ചചെയ്യപ്പെടുകയും ചെയ്തു 

നന്മയും തിന്മയും നിറയുന്ന കറുപ്പും വെള്ളയും ആയ കളങ്ങളിൽ  ജോജു ജോർജിനെ  ചായം തേച്ചു നിർത്താൻ 

പത്ര കുപ്പായമിട്ട് വന്നവരും നിരീക്ഷകരായി വന്നവരും  രാഷ്ട്രീയക്കാരും ഒക്കെക്കൂടി വടംവലി നടത്തുന്നതാണ്

കഴിഞ്ഞ ആഴ്ചകളിൽ നാം കണ്ടത് .

കേരളത്തിലെ ഒരു സാധാരണക്കാരൻ എന്ന നിലയിൽ നാം മനസ്സിലാക്കേണ്ട കാര്യം

 ഇവിടെ ജോജോ ജോർജ് ചെയ്തതിലെ ശരിയും തെറ്റും ആണോ അതല്ല 

അദ്ദേഹത്തിൻറെ  പ്രവർത്തി യിലെ  തെറ്റുകളെ മാത്രമാണോ എന്നുള്ളതാണ്.

സമരം ചെയ്തുകൊണ്ടിരുന്ന  കോൺഗ്രസിൻറെ  സ്ത്രീ പാർട്ടി പ്രവർത്തകരെ കയറി പിടിക്കാൻ ശ്രമിച്ചു.

സ്ത്രീകളോട് അപമര്യാദയായി പെരുമാറി .

എടി പോടി  എന്ന് വിളിച്ചു അതിക്ഷേപിച്ചു.

എന്ന് തുടങ്ങി പലതരത്തിൽ ഉള്ള വാർത്തകളും  മറ്റും നാം  പത്ര ദൃശ്യ മാധ്യമങ്ങളിലൂടെയും ശേഷം നവമാധ്യമങ്ങളിലൂടെ കാണുവാനിടയായി.

കോൺഗ്രസ്സ് പോലുള്ള  ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ മുകൾ തട്ടിൽ പ്രവർത്തിക്കുന്ന വനിതാ നേതാക്കൾ തന്നെ 

ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു കുൽസിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ

ഇന്നത്തെ ഈ കേരളം  സ്ത്രീ  നിയമങ്ങളെ നല്ലപോലെ പേടിച്ചാലേ മതിയാവൂ.

actor joju george protest against congress protest
ജനാധിപത്യ വിരുദ്ധ വഴിതടയൽ സമരങ്ങൾ : ജോജുവും കോൺഗ്രെസ്സും 7

പൊതു സമൂഹത്തിൽ പെൺകുട്ടികൾ തങ്ങൾക്കു വിരോധമുള്ള ആളുകൾക്കെതിരെ 

ഇത്തരത്തിലുള്ള സ്ത്രീ  നിയമങ്ങൾ  ദാരാളമായി ദുരുപയോഗം ചെയ്യുന്നു എന്ന് അഭിപ്രായമുള്ള

ഒരുപാടു ആളുകളുള്ള  ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ.

നേതാക്കൾ  ലൈവായി നടന്ന  ഒരു സംഭവത്തിൽ  ഇങ്ങനെ ആരോപണങ്ങളുമായി  വരുമ്പോൾ

പ്രേത്യേകിച്ചും കോൺഗ്രസ് പോലെ ഒരു പാർട്ടി  സ്ത്രീ  നിയമങ്ങളെ  ഈ ഒരു തരത്തിൽ ഉപയോഗിച്ചാൽ

അത് നമ്മുടെ സമൂഹത്തെ ഇന്നത്തെ സ്ത്രീ നിയമങ്ങളെ  നമ്മുടെ നാട്ടിലെ ആളുകൾ ഏതുതരത്തിൽ  വിലയിരുത്താൻ പ്രേരിപ്പിക്കും

എന്നുള്ളത്  കെപിസിസി കൂടി  മുതിർന്ന നേതാക്കൾ തന്നെ ഒന്ന്  ഇരുന്നു ചിന്തിക്കേണ്ടതാണ് 

എറണാകുളം വൈറ്റിലയിൽ  പട്ടാപകൽ  11  മണിക്ക് ഹൈവേയിൽ   വാഹന ഗതാഗതം  സംഘം   ചേർന്ന് തടഞ്ഞുകൊണ്ട് 

കോൺഗ്രസ്സ്   ചക്ര സ്‌തംഭന സമരം നടത്തുന്നു 

ഏകദേശം ഒന്നര  മണിക്കൂറിൽ  ഏറെയായി  നിരവധി വാഹനങ്ങൾ ആ  വൈറ്റിലയിലെ റോഡിൽ   പൊരിവെയിലത്തു  കുടുങ്ങി കിടക്കുന്നു .

അവിടെ ആ  റോഡിൽ കോൺഗ്രസ്സ്  നേതാക്കളായ  കൊടിക്കുന്നിൽ സുരേഷ് , ടോണി ചിമ്മിണി , ഷിയാസ്  തുടങ്ങിയവർ  ഘോര ഘോരം  പ്രസംഗിക്കുന്നു മണിക്കൂറുകളോളം. അകെ  മൊത്തം 50 ൽ  താഴെ മാത്രം  ആളുകൾ പങ്കെടുത്ത ഒരു  റോഡുപരോധം അതിൽ പങ്കെടുത്തർ മുഴുവൻ കോൺഗ്രസ്സ് പാർട്ടി പ്രവർത്തകരും .

ഇതൊന്നും  അറിയാതെ  ആ റോഡിലൂടെ  യാത്ര ചെയ്തു പോയി കുറച്ചു മലയാളികൾ , അതിൽ ഭൂരിപക്ഷവും ആ  റോഡിൽ പൊരിവെയിലത്തു കിടന്നു.കാരണം  അവർക്കു യാത്ര  ചചെയ്യാൻ വേറെ മാർഗങ്ങൾ ഇല്ലായിരുന്നു.

അങ്ങനെ  അസമയത്തു  പ്രതീക്ഷിക്കാതെ വന്ന  ഈ ചക്രസ്തംഭനം 

യാഥാർഥ്യത്തിൽ  സാദാരണക്കാർക്ക്   വലിയ  പ്രശ്നം  തന്നെയാണ്  അവിടെ മാറിയത്.

അങ്ങനെ റോഡിൽ  കുടുങ്ങി  വണ്ടിയിലെ   എ  സി  ഓൺ ആക്കി മണിക്കൂറുകളോളം വണ്ടിയിൽ  ഇരിക്കാൻ  മാത്രം 

പണമുള്ള പണക്കാർ  നമ്മുടെ  നാട്ടിൽ  ഇന്ന്  കാണില്ലല്ലോ . അതിനു  പ്രേത്യേക  നന്ദി കേന്ദ്ര  സർക്കാരിന് ഉള്ളതാണ്.

ആ റോഡിൽ  കുടുങ്ങിയവരിൽ  ഏറെയും  സാദാരണക്കരായിരുന്നു , ഓട്ടോ ഡ്രൈവർമാർ , ആശുപത്രി രോഗികൾ 

അങ്ങനെയുള്ളവർ അതുകൊണ്ട് തന്നെ  ആദ്യം ആരും പ്രശ്നത്തിൽ പ്രതികരിച്ചില്ല.

കൊച്ചിയിലെ ഒരു ദേശീയപാതയിൽ നടത്തിയ  ഒരു വഴിതടയൽ സമരം പൊതുജനങ്ങളെ നട്ടുച്ചയ്ക്ക് നാട്ടാ പൊരിയുന്ന വെയിലത്ത് 

നടുറോഡിൽ  കഷ്ടപ്പെടുത്തിയിട്ട്  വേണമോ എന്ന് അവരു തന്നെ ആലോചിക്കേണ്ടത്.

ഏതൊരു സാധാരണക്കാരനും വലിയ രീതിയിൽ ബാധിക്കുന്ന ഒരു പ്രശ്നമായിരുന്നു പെട്രോൾ ഡീസൽ വില വർധന.

 കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ വില വർധനവിൽ രാജ്യത്തെ ജനങ്ങളെ മൊത്തം ആകെ വലിയ പ്രതിസന്ധിയിലാക്കിയപ്പോൾ

രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് അതിനെതിരെ ശക്തമായി 

രംഗത്ത് വന്ന് പ്രതികരിച്ച് ബിജെപിയെ  നല്ലപോലെ പ്രതിക്കൂട്ടിലാക്കേണ്ടതായിരുന്നു. 

എന്നാൽ കേരളത്തിൽ അതുമായി ബന്ധപ്പെട്ട കോൺഗ്രസ് നടത്തിയ ഒരു സമരമായിരുന്നു ചക്ര സ്തംഭന സമരം.

കേരളത്തിലെ കോൺഗ്രസിന് മുന്നിൽ അധിക നികുതി കുറക്കാതെ നിൽക്കുന്ന കേരള സംസ്ഥാന സർക്കാർ,

ദിനംപ്രതി വില കൂട്ടുന്ന കേന്ദ്ര സർക്കാർ നയങ്ങളും തുടങ്ങി ആയുധങ്ങൾ കുറെ ഉണ്ടായിരുന്നു.

കോൺഗ്രസ്‌ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന്  ഈ  വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു

പ്രതിഷേധം ഉയർന്നുവരേണ്ടത്  കോൺഗ്രസ്‌ പാർട്ടിക്ക് വലിയ  ഉണർവ് നൽകിയേനെ.

ഈ വിഷയത്തിൽ കോൺഗ്രസ് സമരപരിപാടികൾ ആയിട്ടു മുൻപോട്ടു പോകേണ്ടതും ആവശ്യമായിരുന്നു

പക്ഷേ നാം കണ്ടത് കോൺഗ്രസ് എന്ന പാർട്ടിക്ക് വന്ന ചില വലിയ പോരായ്മകളെ അവർ തുറന്നുകാട്ടുന്നതാണ്.

കേരളം ഒന്നടങ്കം പെട്രോൾ ഡീസൽ വില വർധനവിനെതിരെ ഏതൊരു സമരത്തിലേക്ക്

ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഒരു അവസ്ഥയിൽ നിന്നും,

ഒരു വിഭാഗം കേരളത്തിലെ ജനങ്ങൾ അല്ലെങ്കിൽ കോൺഗ്രസുകാർ അല്ലാത്ത പൂർണമായും ബാക്കിയുള്ള ജനങ്ങൾ

മൊത്തം കോൺഗ്രസ്സിനെതിരെ തിരിയുന്ന അവസ്ഥയാണ് ഈ കൊച്ചിയിലെ സമരത്തിലൂടെ നാം കണ്ടത്.

അതായത് സ്വന്തം കൂടെ നിന്ന് കോൺഗ്രസിന് അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന  അല്ലെങ്കിൽ സ്വീകരിക്കേണ്ട

ആളുകളെ ഒരു ഈ കോൺഗ്രസുകാർ  ഈയൊരു സമരത്തിലൂടെ അകറ്റിനിർത്തി.

അതായത് ചുരുക്കിപ്പറഞ്ഞാൽ,

കൂടെ നിൽക്കുന്നവരെ കൊണ്ടുപോലും ഇവന്മാരെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് ഒരു അഭിപ്രായം

പറയിപ്പിക്കണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് വന്നു.

ഇതുതന്നെയാണ് ഇന്ത്യയിലെ കോൺഗ്രസിൻറെ മൊത്തത്തിലുള്ള അവസ്ഥ കാരണം.

അവർക്ക് അവർ ചെയ്യുന്ന കാര്യങ്ങൾ കൃത്യമായ വ്യക്തമായ ഒരു ധാരണ ഇല്ലാത്തതുകൊണ്ട്

പല കാര്യങ്ങളും അവർക്ക് തന്നെ എതിരായിട്ടുള്ള സെൽഫ് ഗോളുകൾ ആയി എന്നാണ് നാം അടുത്തകാലത്തായി കാണുന്നത്.

joju george congress issue
ജനാധിപത്യ വിരുദ്ധ വഴിതടയൽ സമരങ്ങൾ : ജോജുവും കോൺഗ്രെസ്സും 8

ജോജു  എന്ന നടൻ ചെയ്ത കാര്യങ്ങൾ 

ഒരുപക്ഷേ ഏറെ സമരപരമ്പരകൾ കണ്ട കേരളത്തിൽ നാം ഈ സമരം വലിയൊരു പാതകമായി കാണേണ്ട വലിയ കാര്യമൊന്നുമില്ല.

 ഈ സമരത്തിൽ ജോജു ഉയർത്തിയ പ്രതിഷേധം എന്തുകൊണ്ട് ആളുകൾ സ്വീകരിച്ചു എന്ന് നാം മനസ്സിലാക്കുക കൂടി  വേണം.

കോൺഗ്രസ് നടത്തിയ വഴിതടയൽ സമരം 

അതിനെതിരെ പ്രതിഷേധിച്ച് ഒരു വ്യക്തി 

ആ വ്യക്തിക്ക് നേരെ അതിനുശേഷമുണ്ടായ കോൺഗ്രസ് പാർട്ടിയുടെ പ്രതിഷേധം

ഇവയാണ് ഈ വിഷയത്തെ വേറൊരു തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വരുന്നത്.

 ജോജു ചെയ്ത കാര്യങ്ങൾ 

തൻറെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ജോജു 

ഒന്നര മണിക്കൂർ ഓളം വഴിയിൽ കെട്ടിക്കിടക്കുകയും  ശേഷം ആ റോഡിൽ കൂടെയുണ്ടായിരുന്ന ആളുകളുടെ 

വികാരങ്ങൾ ഉൾക്കൊണ്ട് (കാൻസർ രോഗികൾ അടക്കം).

ഒരു പിടി ആളുകൾക്ക് വേണ്ടിയാണ് അദ്ദേഹം കോൺഗ്രസ് നേതൃത്വത്തോട് പ്രതികരിക്കുകയാണ്

ഈ പ്രതികരണമാണ് എല്ലാകാര്യത്തിനും  അടിസ്ഥാനപരമായ കാരണം.

ഒരുപക്ഷേ ജോജു ജോർജ് ഒന്നും പറഞ്ഞില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവുകയില്ല 

കോൺഗ്രസ് പോലൊരു വലിയ പ്രസ്ഥാനത്തിനെതിരെ സംസാരിക്കാൻ ജോജുജോർജ് ആര് ?

എന്നുള്ള ചോദ്യം ആണ് ഇവിടെ അടിസ്ഥാനപരമായ കോൺഗ്രസിനെ അലട്ടുന്ന പ്രശ്നം 

ഇത് വ്യക്തമായി പറഞ്ഞാൽ ഈഗോ പ്രശ്നം മാത്രമാണ് 

കാര്യങ്ങൾ കുറച്ചു കൂടെ വ്യക്തമാവാൻ

വർഷങ്ങൾക്ക് മുമ്പ് സെക്രട്ടറിയേറ്റ് നടയിൽ ഹെൽമെറ്റ് പോലുമില്ലാതെ വന്ന ഒരു സ്ത്രീയെ വാനോളം പുകഴ്ത്തി തലയിൽ കയറ്റി വച്ച കൊണ്ടാടിയ കോൺഗ്രസ് പ്രസ്ഥാനം ഇന്ന് പ്രതികരിക്കുന്ന ജോർജിനെതിരെ എന്തൊക്കെയാണ് പറയുന്നത്..?

ഈ   ഒരു കാര്യം നോക്കിയാൽ തന്നെ കോൺഗ്രസുകാർക്ക് ജോജുവിന് ഇടപെടൽ എത്ര കണ്ടു വേദനിപ്പിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാകും.

പൊതുജനങ്ങൾ കോൺഗ്രസ് നേതാക്കൾക്ക് എതിരെ റോഡിൽ ശക്തമായി പ്രതികരിക്കുമ്പോൾ

അതിനെതിരെ ഒരു കൃത്യമായ മെസ്സേജ് കൊടുക്കുക എന്നത് മാത്രമാണ് കോൺഗ്രസ്

ഈയൊരു പ്രക്ഷോഭങ്ങൾ കൊണ്ട് ഉദ്ദേശിച്ചത് ജോജുവിന് എതിരായ  നീക്കങ്ങൾ അതിൻറെ ഭാഗമായിരുന്നു

ആദ്യം ജോജുവിന്റെ കാർ തല്ലി പൊളിക്കുന്നു

പിന്നീട് മാളയിലെ ജോജുവിന്റെ വീട്ടിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ച് 

ശേഷം  ജോജുവിനെ മാളയിൽ കാലുകുത്തി ഇല്ല  എന്ന ആക്രോഷം 

പിന്നീട്  ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലേക്ക് യൂത്തു കോൺഗ്രസ്‌ മാർച്ച് 

ജോജുവിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ മാത്രമല്ല എല്ലാ ഷൂട്ടിംഗ് ലൊക്കേഷനിലേക്കും മാർച്ച്.

എന്തിനു ഏറെ പറയാൻ സിനിമ തീയ്യേറ്ററുകളിലേക്ക് മാർച്ച്.

സിനിമാ ഷൂട്ടിങ് അനുമതി കൊടുക്കാതിരിക്കുന്ന കോൺഗ്രസ് അധികാരികൾ.

ഇങ്ങനെ പലതരത്തിലുള്ള പ്രതിഷേധം 

കോൺഗ്രസുകാർ ഉയർത്തുന്ന വാദങ്ങൾ 

ജോജു ഇത് സിപിഎം നടത്തുന്ന ഒരു ധർണ യാണെങ്കിൽ ഇത്തരത്തിലൊരു പ്രതികരണം നടത്തുമോ എന്നാണ് പ്രധാന സംശയം 

അതോടൊപ്പം ജോജോ മദ്യപിച്ച് മദോന്മത്തനായി വന്നു നിന്നു  കോൺഗ്രസ്‌ കാരോട് സംസാരിച്ചു എന്ന്.

ആദ്യം ആരോപണമുന്നയിച്ച അവർ 

ശേഷം എന്തുചെയ്തു എന്ന് വെച്ചാൽ  , ജോജുവിന്  വൈദ്യ പരിശോധന റിസൾട്ട് വന്നശേഷം 

ജോജു  വേറെ എന്തെങ്കിലും ലഹരിക്ക് അടിമപ്പെട്ട കൊണ്ടാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്ന്

ചാനൽ ചർച്ചയിൽ വന്നിരുന്നു പറയാനുള്ള ധൈര്യം കാണിച്ചു.

രാഹുൽ മങ്കൂട്ടത്തിനെ പോലുള്ള ആളുകൾ  അദ്ദേഹം മദ്യപിച്ച് ആളെ പോലെ  അഭിനയിച്ചു പെരുമാറി എന്നു വരെ ന്യൂസ് ചാനലുകളിൽ വന്നിരുന്നു പറഞ്ഞു.

ചുരുക്കിപ്പറഞ്ഞാൽ ഞങ്ങൾക്ക് എതിരെ തിരിയുന്നത് ആരാണെങ്കിലും

അവരെ വ്യക്തിഹത്യ ചെയ്തത് ഞങ്ങൾ ഇല്ലാതാക്കുമെന്ന് ഒരു സംസ്കാരമാണ് ഈ കോൺഗ്രസ് പാർട്ടി കേരളത്തിൽ കാഴ്ചവെച്ചത്.

സമരത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രതികരിച്ച ജോജുവിന് പ്രതികരണം പരിപൂർണ്ണമായ രീതിയിൽ ശരിയായില്ല

എന്ന് തന്നെയാണ് എൻറെ അഭിപ്രായം.

എന്നുവെച്ചാൽ അദ്ദേഹത്തിൻറെ വൈകാരികമായ പ്രകടനത്തിൽ

വാക്കുകളുടെ ഉപയോഗത്തിൽ ചിലതിൽ എനിക്ക് വിയോജിപ്പുണ്ട്. എന്ന് മാത്രം

 എന്നാൽ  ഒരു റോഡിൽ ഒന്നരമണിക്കൂർ പൊരിവെയിലത്ത് കടന്നുവരും ആവറേജ് മലയാളി പ്രതികരിക്കേണ്ട രീതിയിൽ മാത്രമാണ് അദ്ദേഹം പ്രതികരിച്ചിരുന്നത് 

അത് ഒരു തെറ്റായിട്ട് ആർക്കും തോന്നേണ്ട ആവശ്യമില്ല

കപട സദാചാരവാദികളും മാത്രമേ അദ്ദേഹം ഉപയോഗിച്ച വാക്കുകൾ നോക്കി

നൈതികത എടുത്തുവെച്ചു അദ്ദേഹം ഉയർത്തിയ  രാഷ്ട്രീയത്തെ  തള്ളി പറയാൻ കഴിയുക.

രാഹുൽ ചക്രപാണിയായ എനിക്ക്  ജോജു  ഒരു അരാഷ്ട്രീയ വാദി ആണെന്ന് ഉള്ള വാദത്തെ നൂറുശതമാനവും ഞാൻ തള്ളിക്കളയുന്നു.

ജോജുവിൻറെ രാഷ്ട്രീയമാണ് ശരി.

 ഇനി വഴി തടഞ്ഞുകൊണ്ടുള്ള സമരങ്ങൾ കേരളത്തിന് ആവശ്യമില്ല 

സർക്കാറുകൾ ചെയ്യുന്ന പ്രവർത്തികൾക്ക് എതിരെ  പ്രതിപക്ഷ പാർട്ടികൾ സമരം ചെയ്യുന്നു 

പൊതുജനത്തെ ഒരറിയിപ്പ് പോലും ഇല്ലാതെ റോഡിൽ തടഞ്ഞുവെച്ച് ഫോട്ടോയും സെൽഫിയെടുത്ത് ആഘോഷിക്കുന്ന നേതാക്കൾ അറിയാൻ 

അതല്ലെങ്കിൽ ഘോരഘോരം പ്രസംഗിച്ച് അടുത്ത ഇലക്ഷന് അല്ലെങ്കിൽ പാർട്ടി സ്ഥാനങ്ങൾക്ക് വേണ്ടി സ്ഥാനം ഉറപ്പിക്കുന്നു നേതാക്കൾ അറിയണം.

 നിങ്ങളീ കാണിക്കുന്നതൊക്കെയാണ് ജനാധിപത്യ  വിരുദ്ധത  ഇതൊക്കെയാണ് കൃത്യമായ അരാഷ്ട്രീയതയാണ്   എന്നുള്ളത്.

ജനങ്ങളുടെ പ്രശ്നം ഏറ്റെടുത്തു  കൃത്യമായി പ്രതികരിക്കുക  എന്ന കാര്യം ചെയ്ത ജോജു ജോർജ്.

ആ  കാര്യത്തിൽ വന്ന പ്രതികരണങ്ങളിൽ മാത്രം ഉള്ള ചില  വാക്കുകളിൽ കൂടുങ്ങി ജോജുവിനെ മൊത്തമായി ആരാഷ്ട്രീയമായി വൽക്കരിക്കുന്ന അവർ അറിയേണ്ടത്

പെട്രോളിന് വില കൂടിയാൽ എന്താ കുറഞ്ഞാൽ എന്താ എന്ന ജോജുവിന്റെ വാദത്തെയാണ് അവർ ഒന്നാമതായി കാണുന്നത് 

രണ്ടാമത് അവർ പറയുന്നത് കേരളവും ഇന്ത്യയും ഉണ്ടായതിൽ തന്നെ തരത്തിലുള്ള വഴിയെ സമരങ്ങളിൽ നിന്നാണെന്ന്.

കൂട്ടിനു സ്വത്വന്ത്ര  സമരം  വരെ  പറയും  ഈ  കൂട്ടർ.

വാദത്തിനുവേണ്ടി ഇവയൊക്കെ അംഗീകരിച്ചാലും ഇവയൊക്കെ കൃത്യമായി ശരിയാണെന്ന് പറയാൻ  അവർക്കും പറ്റില്ല 

ഒന്നാമത്തെ വിഷയം എന്നുവെച്ചാൽ 

ജോജു പറഞ്ഞത് നിസ്സഹായയായ നിസ്സഹായനായ ഒരു ഇന്ത്യൻ പൗരൻറെ അവസ്ഥയാണ്.

ഈ പെട്രോളിന് വില എഴുപതുകളിൽ നിന്ന് 120 കളിലേക്കും എത്തിച്ചു 

അന്ന് എൺപത് രൂപയായിരുന്നു പിന്നീട് 90 രൂപ ആയിരുന്നപ്പോഴും 100 രൂപ ആയപ്പോളും പോലും 110 അടുത്ത് എപ്പോഴും 

മലയാളി അത് അടിക്കുക തന്നെ ചെയ്തു കാരണം മലയാളിയുടെതാണ് ആവശ്യം

അതല്ലെങ്കിൽ ഇന്നത്തെ ഇന്ത്യക്കാരന്റെ മുന്നിൽ വേറെ വഴികളില്ലാതെ  അവർ  നിസ്സഹായരായിരുന്നു…

ഇനിയിപ്പോൾ ഈ വില 150 ശേഷം  200 ആയാലോ 

മലയാളികൾ അത് കൊടുത്തു വണ്ടിയിൽ ഇന്ധനം അടയ്ക്കേണ്ട വരും 

കാരണം മലയാളി ഇവിടെ നിസ്സഹായനാണ് 

ഇതിനെതിരെ കോൺഗ്രസുകാർ ചെയ്യുന്ന സമരത്തിൽ എത്രകണ്ട് 

ആത്മാർത്ഥത ഉണ്ടെന്ന് കേരളത്തിലെ ആരെങ്കിലും വിചാരിച്ചാൽ അവരെയും തെറ്റ് പറയാൻ പറ്റില്ല

രണ്ടാം യുപിഎ സർക്കാരിൻറെ കാലത്ത് വിലനിയന്ത്രണാധികാരം സ്വകാര്യകമ്പനികൾക്ക് എഴുതിക്കൊടുക്കുകയും 

സർക്കാരിന് ഇന്ധനങ്ങളുടെ വില ബാലൻസ് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ  ഫണ്ട് എടുത്തുകളയും ചെയ്തവരാണ്

കുപ്പിയിലെ ഭൂതത്തെ തുറന്നു വിടുകയും ശേഷം അതിനു എതിരെ ഉറക്കെ കരഞ്ഞുകൊണ്ട് തെരുവിലലയുന്ന 

ആ  നാടോടി കഥയിലെ ആ മന്ത്രവാദിയെ നമ്മുടെ ആളുകൾ എത്ര കണ്ട്  വിശ്വസിക്കും എന്നും  പറയാനാവില്ല.

.

4
ജനാധിപത്യ വിരുദ്ധ വഴിതടയൽ സമരങ്ങൾ : ജോജുവും കോൺഗ്രെസ്സും 9

കോൺഗ്രസിന് പറ്റിയ തെറ്റുകൾ

കോൺഗ്രസ് നിലപാടുകൾക്ക് തന്നെ വിരുദ്ധം ആയിട്ടാണ്  കൊച്ചി സംഭവിച്ച ഭൂരിഭാഗം കാര്യങ്ങളും 

കോൺഗ്രസിൻറെ ആരോപണങ്ങളിൽ 99 ശതമാനവും കഴമ്പില്ലാത്ത ആണെന്നു പൊതുജനം തിരിച്ചറിഞ്ഞു

അത് അവരുടെ വിശ്വാസ്യതയെ പൊതുജനമദ്ധ്യത്തിൽ വല്ലാതെ ബാധിച്ചു

 ഈ കോൺഗ്രസിൽ വിശ്വസിച്ചിട്ട് ആണോ കേരള ജനത ഇനി മുന്നോട്ടു പോകേണ്ട എന്ന ചോദ്യത്തിന്

ഒരു ചെറിയ ഉത്തരം കൂടിയായിരുന്നു ഇനിയും ടോണി ചെമ്മണിയും സംഘവും നൽകിയത് 

വ്യക്തിഹത്യ എന്ന് എല്ലാകാലത്തും  കോൺഗ്രസ് ആശയപരമായി അനുകൂലിക്കുന്ന ഇല്ലെങ്കിലും 

സ്വകാര്യമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് അത് ചാരക്കേസ് മുതൽ നമുക്ക് അറിയാം 

അപ്പോൾ  ഒരു വഴിതടയൽ സമരത്തിനു എതിരെ ഒരു സ്ത്രീയെ മുൻ നിർത്തി വാനോളം പുകഴ്ത്തി

സംസാരിച്ച കോൺഗ്രസ് മറ്റൊരു വഴിതടയൽ സമരത്തിൽ എത്തുമ്പോൾ 

ആ വ്യക്തിയെ പരമാവധി ഏതൊക്കെ രീതിയിൽ ഉപദ്രവിക്കാൻ വേണ്ടി പറ്റുമോ ആ രൂപത്തിൽ ഒക്കെ ഉപദ്രവിച്ച ശേഷം

ഞങ്ങൾ ഒരു അഹിംസ പാർട്ടിയാണ് നെഹ്റുവിയൻ സെക്കുലറിസം ആണ് ഞങ്ങൾ പറയുന്നത് എന്ന് പറഞ്ഞാൽ

അത് വാ തൊടാതെ വിഴുങ്ങാൻ മലയാളി അരിക്കു പകരം വേറെ എന്തെങ്കിലും കഴിച്ചു തുടങ്ങണം.

ഒരു വ്യക്തിയുടെ  വാഹനം കൂട്ടംകൂടി തല്ലിത്തകർത്തു അതും ക്യാമറയും മൊബൈലും ടിവിയും ഒക്കെ ഉണ്ടെന്നറിഞ്ഞിട്ടും

ഇവർ ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ ക്യാമറയിൽ ടിവിയും മൊബൈലും ഇല്ലാത്ത സമയത്ത്

ഇവർ ഏതു തരത്തിൽ കാര്യങ്ങൾ ചെയ്യും എന്നുള്ള ഒരു ചിന്ത കൂടെ നമുക്ക് മുമ്പിൽ വരണം 

സ്ത്രീ പീഡനാരോപണങ്ങൾ നിൽക്കാത്ത വാദങ്ങളാണ് കോൺഗ്രസ് പറഞ്ഞത്

ഇതിനെപ്പറ്റി ചാനൽ ചർച്ചയിൽ വന്ന പറഞ്ഞവർ മൊത്തം വഷളായി നടക്കാവുന്ന കാഴ്ചയാണ് നമ്മൾ കണ്ടത് 

ജോജുവിന് ഭാഗത്തുനിന്ന് ഒന്നോ രണ്ടോ ചെറിയ തെറ്റുകൾ ഒഴിച്ച് നിർത്തിയാൽ

കോൺഗ്രസിന് പറഞ്ഞു നിൽക്കാൻ യാതൊരുവിധ ഗ്രൗണ്ടും ഇല്ല ഈയൊരു കേസിൽ

പ്രതിപക്ഷ നേതാവ് പറഞ്ഞു വഴിതടയൽ സമരങ്ങൾക്ക് എതിരാണ് ഞങ്ങൾ

എന്നിട്ടും കോൺഗ്രസുകാർക്ക് ഇപ്പോഴും കലിപ്പ് അടങ്ങിയിട്ടില്ല

അത് അടുത്തകാലത്തൊന്നും തീരാനും സാധ്യതയും ഇല്ല

കാരണം കോൺഗ്രസുകാർ ഈ ഒരു സംഭവം മുഖത്ത്ഏറ്റ ഒരു അടിയാണ്

കാരണം ഇനിയും ഇതു പോലുള്ള ആളുകൾ ഇത്തരത്തിൽ കോൺഗ്രസ് സമരങ്ങളെ അതല്ലെങ്കിൽ വഴിതടയൽ സമരങ്ങളും

ചോദ്യംചെയ്ത മുന്നോട്ടുവരും അവർക്ക് ഒരു മുൻഗാമി മാത്രമാണ് ജോജു ജോർജ്.

നമ്മുടെ റോഡുകളും നമ്മുടെ ഗതാഗത മേഖലകൾ എല്ലാം തന്നെ 

ആർക്കെങ്കിലും അവരുടെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ഉപയോഗിക്കേണ്ട കളിപ്പാട്ടങ്ങൾ അല്ല

ജനങ്ങൾക്ക് അസ്വസ്ഥമായ  സ്വര്യ വിഹാരത്തിനും യാത്രയക്കുമുള്ള അവകാശങ്ങൾ

ഏതെങ്കിലും പൊളിറ്റിക്കൽ പാർട്ടി സമരത്തിൻറെ പേരിൽ പൊടുന്നനെ വന്നു സമരം ചെയ്തു നശിപ്പിക്കേണ്ടത് അല്ല.

ഈ 11 മണി മുതൽ ഒരു മണിക്കൂർ ഹൈവേയിൽ കുത്തി ഇരുന്നാൽ പെട്രോൾ വില കുറയ്ക്കും

എന്ന് ആരും പ്രതീക്ഷിക്കുന്നില്ല എന്നാൽ ഇതൊരു പ്രതീകാത്മക സമരമാണ് കോൺഗ്രസ് സംഘടിപ്പിച്ചത്

കോൺഗ്രസിൻറെ പ്രതീകാത്മക സമരത്തിന് നാട്ടുകാർ എന്തിനാണ് ഇത്രയും കഷ്ടപ്പെടുന്നത് എന്ന് എന്നുള്ള ഒരു ചോദ്യമുണ്ട്

കോൺഗ്രസിന് സമരം ചെയ്യാം റോഡ് ഉപരോധിക്കാം പക്ഷേ

യാത്രക്കാർക്ക് യാത്രചെയ്യാൻ ഉള്ള ഒരു സൗകര്യം ഏർപ്പെടുത്തിയ ശേഷമായിരിക്കണം

ഇത്തരത്തിലുള്ള വീര  കൃത്യങ്ങൾക്ക് ഇറങ്ങി പുറപ്പെടേണ്ടത്.

മറ്റുള്ളവരുടെ വിഷമത്തിൽ സന്തോഷം കാണുന്ന ഒരുതരം മനോഭാവമാണ് 

കോൺഗ്രസുകാരൻ തന്നെ കൊച്ചിയിൽ കണ്ടത് 

കാലം പുരോഗമിച്ചിരിക്കുന്നു വഴി തടയൽ സമരങ്ങളും സ്ട്രൈക്ക്കളും അതല്ലെങ്കിൽ അത്തരത്തിലുള്ള സമര പ്രക്രിയകൾക്കും മാറേണ്ടതാണ്.

സമരങ്ങൾ ആവശ്യമാണ് ജനാധിപത്യ സമൂഹത്തിൽ എന്നാൽ ഉണ്ടാകുന്ന സമരങ്ങൾ മൂലം

ഇതുമായി യാതൊരു ബന്ധവുമില്ലാത്ത പൊതുജനങ്ങളുടെ ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ആവരുത്

നാം മുന്നോട്ട് വെക്കുന്ന ഒരു രാഷ്ട്രീയവും  സമരവും തെരുവിൽ നടപ്പിലാക്കുന്നത്.

ഉപ്പിലിട്ട മാങ്ങയും കുന്തവും എന്നുപറയുന്ന  ബന്ധം ആവരുത്  നമ്മുടെ പ്രതീകത്മക  സമരങ്ങൾ.

നമ്മൾ ആർക്കെതിരെ ആണോ ചെയ്യുന്നത് ആ സമരം ആ സമരത്തെ ബാധിക്കുന്ന പൊതുജങ്ങളെ  വലച്ചിട്ടാവരുത് .

പെട്രോൾ വിലവർധനവിൽ സമരം ചെയ്യണം പ്രതിഷേധിക്കണം ആളുകളെ ഒരുമിച്ചു കൂടണം ശബ്ദങ്ങൾ ഉയരണം

ആശുപത്രിയിൽ പോകുന്ന ആളുകളെ റോഡിൽ ഒന്നരമണിക്കൂർ വെയിലത്ത് കിടത്തിയിട്ട് ആവരുത് എന്നതാണ് ശരിയായ നിലപാട് 

എന്തൊക്കെ തന്നെയായിരുന്നാലും  ഇന്നത്തെ കോൺഗ്രസ് ഇതൊക്കെ പഠിച്ച ഏതു കാലത്ത് കേറി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല 

കാരണം അവരെന്നും പഴയ ഒരു വിരാട രാജ്യത്ത് ജീവിക്കുന്ന ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളും നവമാധ്യമങ്ങളും 

മൊബൈലും വീഡിയോയും ഒക്കെയായി  സമൂഹം ഒരുപാട് മാറിയത്

കോൺഗ്രസിൻറെ അറുപതുകൾ കഴിഞ്ഞ  നേതൃത്വം മനസ്സിലാകുന്നില്ല 

അവർ ഏതു കാലത്ത് ഇത് മനസ്സിലാക്കി കാലത്തിനനുസരിച്ച് മുൻപോട്ട് വന്നില്ലെങ്കിൽ

പിണറായിക്ക് ഒരു പത്ത് വർഷം കൂടി കണ്ണും പൂട്ടി കേരളം ഭരിക്കാനുള്ള അവസരം ആയിരിക്കും കോൺഗ്രസ് നൽകുക എന്നതാണ് 

പാർട്ടികൾ എല്ലാം നിലപാടുകൾ മാറ്റംവരുത്തി തെറ്റുകൾ അംഗീകരിച്ചു

ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ജനങ്ങളുടെ പക്ഷത്തുനിന്ന് രാഷ്ട്രീയം പറയുക

അത് കോൺഗ്രസ് മനസ്സിലാക്കിയാൽ അവർക്കും തിരിച്ചു വരാം

ജോജു ജോർജിനെ ശത്രുവായി കണ്ട് കാര്യങ്ങൾ വഷളാകാതെ 

രമ്യമായി പരിഹരിച്ച് മുൻപോട്ട് പോകുന്നതായിരിക്കും കോൺഗ്രസിന് വളരെ നല്ലത്..

rahul chakrapani on social media
ജനാധിപത്യ വിരുദ്ധ വഴിതടയൽ സമരങ്ങൾ : ജോജുവും കോൺഗ്രെസ്സും 10

About The Author

1 thought on “ജനാധിപത്യ വിരുദ്ധ വഴിതടയൽ സമരങ്ങൾ : ജോജുവും കോൺഗ്രെസ്സും”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top