മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നാലാം വർഷത്തിലേക്ക്

Malabar multi state agro co operative society

കാർഷിക  വിപ്ലവത്തിന്റെ നാലു വർഷങ്ങൾ

എല്ലാ കാലത്തുംകേരളത്തിൻറെ വളർച്ചയിലും തളർച്ചയിലും കൂടെ നിന്ന പ്രസ്ഥാങ്ങളാണ് നമ്മുടെ നാട്ടിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ  എന്ന കാര്യം മലയാളിക്ക് ആരും പറഞ്ഞു തരേണ്ട ആവിശ്യമില്ല

കേരളത്തിലെ കാർഷികമേഖലയും ആരോഗ്യമേഖലയും സാമ്പത്തികമേഖലയും നിർമാണമേഖലയും  തുടങ്ങി ജന ജീവിതത്തിൻറെ നിരവധി മേഖലകളിൽ നമ്മുടെ സൊസൈറ്റികൾ ഇത്രയും കാലം നടത്തിയതു വിപ്ലവകരമായ മാറ്റങ്ങളാണ്.

അങ്ങനെയുള്ള നമ്മുടെ സഹകാരികൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ കുറച്ചുകാലം ഈ വിനീതനും ഒരു അവസരം ലഭിച്ചിരുന്നു

കണ്ണൂർ ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സഹകരണ പ്രസ്ഥാനത്തിൽ കൂടെയായിരുന്നു എനിക്ക്ആ ആ ഭാഗ്യം ലഭിച്ചത്

വര്ഷങ്ങള്ക്കു ശേഷം ഇന്ന് 2022 എത്തി നിൽക്കുമ്പോൾ നമ്മുടെ മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അതിൻറെ നാലാം വർഷത്തിലേക്ക് കടക്കുന്നു എന്ന അഭിമാനകരമായ വാർത്തയാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത് .

കർഷകരുടെ മലബാർ സൊസൈറ്റി

നമ്മുടെ നാട്ടിലെ തകർന്നു കൊണ്ടിരിക്കുന്ന കാർഷിക മേഖലയെ സംരക്ഷിക്കാനും  കാർഷിക മേഖലക്കും കർഷകർക്കും ഒരു സുഹൃത്തും വഴികാട്ടിയും ആയി കൂടെ നിന്ന് പ്രവർത്തിക്കുന്നതിനാണ് ഈ പ്രസ്ഥാനം ഉദയം കൊണ്ടത്  കണ്ണൂരിൽ.

കഴിഞ്ഞ 4 വര്ഷങ്ങളായി  കേരളത്തിലെയും തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർക്ക് വേണ്ടി കൈയും മെയ്യും മറന്ന് പ്രവർത്തിക്കാൻ  ചെയ്യുന്ന സാധിച്ചു എന്നത് ഞങ്ങള്ക് ഒരു ചാരിതാർഥ്യമുള്ള ഒരു കാര്യമാണ്

ഞങ്ങളെപോലുള്ളവർക്കു ഈ കഴിഞ്ഞ വർഷങ്ങളിൽ  തന്നെ തമിഴ്നാട്ടിലെയും കര്ണാടകയിലെയും കർഷകർക്കിടയിൽ പ്രവർത്തിയ്ക്കാൻ സാധിച്ചത്  പുതിയ ഒരു അനുഭവം ആയിരുന്നു

സംസ്ഥാനങ്ങളും ഭാഷയും സംസ്ക്കാരവും ഒക്കെ മാറിയാലും എല്ലാ സ്ഥലങ്ങളിലും കർഷകരും അവരുടെ കാർഷിക മേഖലയും നേരിടുന്നത് വലിയ പ്രതിസന്ധികളാണ്  എന്ന ഒരു തിരിച്ചറിവാണ് എനിക്ക് ഈ സമയത്തു പഠിക്കാൻ സാധിച്ചത്

കര്ഷകര്ക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രേരകമായതും ഈ ഒരു കാലഘട്ടം തന്നെയാണ്

സൊസൈറ്റിയുടെ വിജയം

മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു ഇതിനോടകം തന്നെ കേരളത്തിൽ ഇരുപത്തിയാറും കർണാടകയിൽ എട്ടും ബ്രാഞ്ചുകൾ ആയിട്ട് നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്

കേരളത്തിലും അകത്തും പുറത്തും 32 ഓളം ബ്രാഞ്ചുകൾ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്.

ഏകദേശം 1000  അധികം ആളുകള്കക്കു നേരിട്ടും അല്ലാതെയും ജോലി കൊടുക്കാൻ സാധിച്ചു എന്നതും മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു അഭിമകരമായി പറയാൻ സാധിക്കുന്ന ഒരു അവസ്ഥയാണ് .

മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും  കൂടുതൽ അംഗങ്ങളുള്ള കർഷകരുടെ സംഘമായി മാറിയിരിക്കുകയാണ് 

 വരും വർഷങ്ങളിൽ 1 ലക്ഷത്തിൽ അധികം പുതിയ കർഷകരെ ചേർത്തു കൊണ്ടു കർഷകരുടെ ഏറ്റവും വലിയ കൂട്ടായ്മ ആകാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ  നാം മുന്നോട്ടു പോകുന്നത് 

രാജ്യത്തെ പ്രധാന സൊസൈറ്റികളിൽ ഒന്നായി മലബാർ

കർഷകർക്കിടയിൽ ജനകീയമായ ഒരു  മുഖമായി മാറാൻ  മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു സാധിച്ചു 

കഴിഞ്ഞ 4 വർഷങ്ങളിലെ ഞങ്ങളുടെ പ്രവർത്തങ്ങളെ പറ്റി വിവിധ സംസ്ഥാങ്ങളിലെ കർഷകരുടെ അഭിപ്രായം എടുത്തു നോക്കിയാൽ തന്നെ  നിങ്ങള്ക്ക് മനസ്സിലാവും ഞങ്ങളുടെ ഇടപെടലുകൾ

കേന്ദ്ര കേരള സർക്കാരുകളുമായി ബന്ധപ്പെട്ടും നിരവധി ധനകരായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും മലബാർ സൊസൈറ്റിക്കു ഒരുപിടി കാര്യമാത്ര പ്രസക്തയമായ കാര്യങ്ങളിൽ ഇടപെടാൻ സാധിച്ചു എന്നുള്ളതും കർഷകർക്ക് നമ്മുടെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ പറ്റി വളരെ നല്ലൊരു അഭിപ്രായം ഉയർന്നുവരാൻ കാരണമായി.

ഇതിനോടകം തന്നെ രാജ്യത്തെ കേന്ദ്ര സർക്കാർ പ്രസിദ്ധികരിച്ച മികച്ച 20 മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ 

18 ആം സ്ഥാനം ലഭിച്ചിരിക്കുന്നത് മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് .

Rahul chakrapani & Gramashree
മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നാലാം വർഷത്തിലേക്ക് 4

സ്ത്രീ ശാക്തീകരണവുമായി മലബാർ സൊസൈറ്റി

കർഷകരും കാർഷിക മേഖലയും അബുബന്ധ കാര്യങ്ങളും മാത്രം തുടക്കത്തിൽ ചെയ്തു കൊണ്ടിരിക്കുന്ന ഞങ്ങൾ

ഞങ്ങളുടെ കർമ്മ മണ്ഡലം അല്പമൊന്നു വിപുലീകരിച്ചു മുന്നോട്ടു പോവുകയാണ് .

അതിന്റെ ആദ്യ പടിയായിട്ടാണ് സ്ത്രീ ശാക്തീകരണം മുന്നിൽ കണ്ടുകൊണ്ടു നീങ്ങുന്നത്

പാർശ്വ വൽക്കരിക്കപ്പെട്ടും ഒഴിച്ച് നിർത്തപ്പെട്ടും തുടങ്ങി ജാതിയുടെയേം മതത്തിന്റെയും പേരിൽ ഒട്ടനവധി കാര്യങ്ങൾ പ്രതികൂലമായി ബാധിക്കുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ

സ്ത്രീകളുടെ കൂട്ടായ്മ ഗ്രാമശ്രീ

നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ശാക്തീകരണത്തിന്  മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആവിഷ്കരിച്ച  ഒരു സംരംഭമാണ് ഗ്രാമശ്രീ ,

സ്ത്രീകളുടെ ഉന്നമനവും സംരംഭകത്വ മികവും പരിപോഷിപ്പിക്കുക എന്നതാണ് അടിസ്ഥാന പരയമായ ആശയമാണ് .

അടുക്കളകളിലും വീടിനകത്തും തളർന്നു ഇരിക്കേണ്ടവരല്ല സ്ത്രീകൾ എന്ന സന്ദേശവും മലബാർ സൊസൈറ്റി മുന്നോട്ടു വെക്കുന്നുണ്ട് .

മഹിളാ ഹോട്ടലുകൾ

ഗ്രാമ നഗര വ്യത്യയാസങ്ങൾ  ഇല്ലാതെ സ്ത്രീകളുടെ സാമ്പത്തിക മേഖലയിലെ  ഉല്പാദന മികവ് ഉപയോഗിച്ച്  സ്ത്രീകളുടെ മാത്രം കൂട്ടായ്‌മയിൽ പ്രവർത്തിക്കുന്ന ഒരു സംരംഭമാണിത് .

വിലക്കയറ്റവും കീടനാശിനിയും തുടങ്ങി ഹോം  മൈഡ്  ഫുഡുകൾ ഇഷ്ടപെടുന്ന മലയാളിക്ക് ഇത് ഒരു വേറിട്ട അനുഭവം ആയിരിക്കും  ഈ ഒരു സംരംഭം . 

ഇനിയുള്ള യാത്ര

ഇന്ത്യയിലെ ഏറ്റവും കൂടുതൽ കർഷകർക്കുള്ള ഒരു സംഘമായി വളർത്തി എടുക്കുക .

അയൽ സംസ്ഥാനങ്ങളിലേക്കുള്ള വിപുലീകരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചു

കർഷരുടെ കൂടുതൽ പ്രശ്നങ്ങളിൽ ഇടപെട്ടു പാരിഹാരങ്ങൾ നേടിയെടുക്കാനും 

കർഷകരുടെ ആവിശ്യങ്ങൾക്കു വേണ്ടി ശബ്ദിക്കുന്നവരുടെ ശബ്‌ദമാവാനും ഞങ്ങൾ പരമാവധി ശ്രമിക്കുന്നതാണ് 

About The Author

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top