കോവിഡ് കാലം അഥവാ ലോക്ക് ഡൌൺ കാലം

rahul chakrapani kovid blog pic

 

കോവിഡ് 19 അല്ലാതെ മറ്റൊന്നും പറയാനില്ല മൂന്നു നാല് പേർ മരിക്കുകയും

 രണ്ടു മൂന്നു പേരുടെ നില കൂടി ഗുരുതരമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ വേറെ എന്ത് പറയാൻ എന്ത് എഴുതാൻ.

rahul chakrapani kovid blog 2



ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെകാൾ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ് അതിൻറെ അർത്ഥം കേരളത്തിലാണു കൂടുതൽ കൊറോണ പടരുന്നു എന്നല്ല മറിച്ച് കേരളത്തിലാണ് കൂടുതൽ ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്നത് എന്നതാണ്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ചെയ്യുന്നതിനേക്കാൾ എത്രയോ കൂടുതലാണ് കേരളം നടത്തുന്ന ടെസ്റ്റുകൾ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദേശപ്രകാരം ഇന്ത്യ പോലൊരു സ്ഥലത്ത്ഇത്രയും പരിശോധനകൾ നടന്നാൽ പോരാ ആളുകളെ കൂടുതലായി പരിശോധിക്കണം എങ്കിലേ നമുക്ക് മഹാമാരിയെ നടക്കുന്നത് കാണാൻ സാധിക്കുകയുള്ളൂ

വീട്ടിൽ അടച്ചുപൂട്ടി ഇരിക്കൽ ഒക്കെ താൽക്കാലിക പ്രതിരോധം മാത്രമാണ് അതല്ലെങ്കിൽ വെറുമൊരു നീട്ടി വെക്കൽ കൊണ്ട് കാര്യം യഥാർത്ഥത്തിൽ ഒന്നും നടക്കുന്നില്ല

ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് കൂടുതൽ നടപടികൾ എന്തൊക്കെയാണ് എടുക്കേണ്ടത് എന്ന കാര്യത്തിൽ ഒരു രാജ്യം എന്നുള്ള രീതിയിലും സംസ്ഥാനം തരത്തിൽ മുന്നേറാൻ ഒരുപാട് പരിമിതികളും നമുക്കുണ്ട്, ഈപരിമിതികൾ മറികടക്കുകയാണ് ഇനി നാം വേണ്ടത്,

ഈ ചെറുത്തുനിൽപ്പ് പ്രാഥമിക ആരോഗ്യ പ്രവർത്തകരും കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളും നാം മനുഷ്യരും ഒക്കെ ചേർന്ന് അർപ്പണബോധത്തോടെ നൽകുന്ന വലിയൊരു ഭഗീരഥപ്രയത്നം ആണ്

ഈ രോഗത്തെ പ്രതിരോധിക്കുന്നതിൽ സിങ്കപ്പൂർ ദക്ഷിണ കൊറിയൻ മാതൃകകൾ നമുക്ക് മുന്നിലുണ്ട് കൂടുതൽ ആളുകളിൽ പരിശോധന നടത്തി രോഗം ഉള്ളവരെല്ലാം കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാനുള്ള ശ്രമം അതാണ് ശരിയായ രീതി.

നാം ഇപ്പോൾ സംസ്ഥാനത്ത് ധാരാളം ആശുപത്രികൾ കണ്ടെത്തിയിട്ടുണ്ട് പുതിയ പുതിയ നിരീക്ഷണ കേന്ദ്രങ്ങളായി സൗകര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്
ഇനി പരിശോധനകളുടെ എണ്ണം ഇരട്ടിയിലേറെ എങ്കിലും കാണിക്കണം അതല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴികളില്ല.


എല്ലാ സംസ്ഥാനങ്ങളിലും പ്രതിരോധനടപടികൾ ഉണ്ട് പക്ഷേ കണക്കനുസരിച്ച് പരിശോധനകളുടെ എണ്ണം വർദ്ധിക്കുന്നില്ല ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഒക്കെ പരിശോധനകളുടെ എണ്ണം കാര്യമായി കൂടാതെ പ്രതിരോധം സാധ്യമാകില്ല എന്നത് ഒരു വസ്തുതാപരമായ കാര്യമാണ്.

ഈ ലോകത്ത് തന്നെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനം ഉണ്ട് എന്ന് നാം കരുതിയ അമേരിക്ക പകച്ചുനിൽക്കുകയാണ്

കൊറോണ രോഗ കാലത്ത് സർവ്വതും അടച്ചുപൂട്ടിയ ഇന്ത്യയെ പോലെ അമേരിക്കയിൽ ഇതുവരെ ഒന്നും ഇത്തരത്തിൽ ഏർപ്പെടുത്തിയിട്ടില്ല

സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം മാത്രം ആണ് അവർ നൽകുന്നത്

ആദ്യഘട്ടത്തിൽ നേഴ്സ് നഴ്സിങ് പ്രാക്ടീഷണർഓ നൽകുന്ന നിർദ്ദേശം അനുസരിച്ച് നിരീക്ഷണത്തിൽ കഴിയുക രോഗം ഗുരുതരമായാൽ മാത്രം പരിശോധന.

എന്നിട്ടുപോലും രോഗ്യ വ്യാപനത്തിൽ ഒന്നാംസ്ഥാനത്ത് അമേരിക്ക

യഥാർത്ഥത്തിൽ വ്യാപകമായ രീതിയിൽ പരിശോധനകൾ ജനസംഖ്യാനുപാതികമായി നടത്തി രോഗം വ്യാപകം കണ്ടെത്തി അവ ചികിത്സിച്ചു ഭേദമാക്കുക എന്ന രീതിയിലേക്ക് അവർ ഇന്ന് മാറി.


പക്ഷേ അതേസമയം പ്രതിരോധ വാക്സിൻ നിർമ്മിക്കുന്ന കാര്യങ്ങളിൽ അടക്കം അവർ വളരെ മുന്നിലാണ്.

ഇതിലും കഷ്ടമാണ് ബ്രിട്ടനിലെ സ്ഥിതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വരെ രോഗബാധിതരായി കഴിഞ്ഞു

സാമൂഹിക പ്രതിരോധശക്തി എന്ന സിദ്ധാന്തം പറഞ്ഞ ബ്രിട്ടീഷ് ഭരണകൂടം ജനതയെ കൊറോണ യ്ക്ക് മുന്നിൽ എറിഞ്ഞു കൊടുക്കുന്ന കാഴ്ചയാണ് അവിടെ നാം കാണുന്നത്.

ന്യൂയോർക്ക് ലണ്ടൻ പാരിസ് മാഡ്രിഡ് തുടങ്ങിയ ലോകപ്രസിദ്ധ വൻനഗരങ്ങൾ മാസ്കും സാനിറ്റീസർറും വ്യക്തി സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ കഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ മൂന്നാം ലോക രാജ്യങ്ങളുടെ സ്ഥിതി പറയാനുണ്ടോ.

അവിടെയാണ് കൊച്ചു കേരളം മുഴുവൻ ശക്തിയും ഉപയോഗിച്ച് ഒറ്റക്കെട്ടായി ചെറുത്തുനിൽക്കാൻ നോക്കുന്നത്.

ഡൽഹിയും ഉത്തർപ്രദേശ് മഹാരാഷ്ട്രയുടെയും ഗുജറാത്തിനെയും അതിർത്തികളിൽ നൂറുകണക്കിന് ആളുകൾ പെട്ടിയും കിടക്കയും കുഞ്ഞുകുട്ടി പരാധീനാങ്ങളുമായി തെരുവിൽ നടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്

അത് ഒടുവിൽ കേന്ദ്ര സർക്കാരിൻറെ ഇടപെടൽ ചെറിയതോതിലെങ്കിലും ഉണ്ടായിട്ടുണ്ട് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഇവർക്ക് ആവശ്യമായ സഹായങ്ങൾ ക്കായി പണം എടുക്കാം എന്ന് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുണ്ട്

മുന്നൂറും നാനൂറും കിലോമീറ്ററുകൾ അകലെയുള്ള നാടുകളിലേക്ക്. കാൽനടയായി യാത്ര പോകുന്നവരാണ് ഇവരിലേറെയും.

അപ്രതീക്ഷിതമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ മുന്നിൽ ഇനിയെന്ത് എന്ന ചോദ്യം മാത്രം ആയപ്പോൾ നാട്ടിലേക്ക് പോവുക തന്നെ എന്ന കാര്യം ഉറപ്പിച്ച് റോഡിൽ നടന്നുനീങ്ങുന്ന വരെ നാം ഓരോ ദിവസവും കാണുന്നു.

കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി പരിഗണിച്ച് ഭക്ഷണവും താമസവും ഉറപ്പാക്കുന്ന നാട് ആണ് എന്നതിൽ നമുക്ക് അഭിമാനിക്കാം

ഒരുപക്ഷേഇതേപോലെയുള്ള മനുഷ്യരാണ് കെജ്രിവാളിന് ലോകപ്രശസ്ത ഭരണപരമായ വൈഭവം കാഴ്ചവെച്ച ഡൽഹിയിൽ നിന്നും ബീഹാറിലേക്ക് ഒക്കെ ഓടുന്നത്

ഇവരിൽ കുഞ്ഞുങ്ങളും നമ്മളെ ഒക്കെ തിരുത്തിയ അമ്മമാരുണ്ട് ചെരുപ്പില്ലാതെ കാലു വെന്തു നീറുന്ന വരുണ്ട് വൃദ്ധന്മാർ ഉണ്ട്.

രാജ്യം മുഴുവൻ അടച്ചിട്ട കാലത്ത് ഉണ്ണാതെ വെള്ളം പോലും ഇറക്കാതെ കൊടുംചൂടിൽ നടക്കുകയാണ്
ഇവർ മറ്റു വഴികളില്ലാതെ ഇരുന്നൂറും മുന്നൂറും കിലോമീറ്ററുകൾ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങൾലേക്ക്.

നിങ്ങൾ ഇവിടെ വിട്ട് പോകേണ്ട ഇവിടെ താമസിക്കു ഞങ്ങൾ സൗകര്യങ്ങൾ ഒരുക്കി കൊടുത്തു കൂടെ നിൽക്കാം എന്നുപറയുന്ന ഒരു ഭരണകൂടം ഇല്ല എന്ന് ചോദിക്കാൻ തോന്നുന്നു.

വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരമുള്ള ചന്ദ്രദൗത്യം ചൊവ്വാദൗത്യം നടത്താൻ കഴിവുള്ള ഈ കാലത്തും ഈ കാഴ്ച മാധ്യമങ്ങളിൽ നിറയുന്നു കേന്ദ്രസർക്കാർ ഇനിയും വ്യക്തമായനടപടി എടുത്തിട്ടില്ല.


കേരളത്തിലേക്കുള്ള ചരക്കു ഗതാഗതം കർണാടക തടഞ്ഞിരിക്കുന്നു എന്ന വാർത്തയും നാം ഈ ഇടയ്ക്ക് കേൾക്കാനിടയായി.

കേരളത്തിലേക്ക് ചരക്കുലോറികൾ വിടില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് യെദ്യൂരപ്പയുടെ കർണാടക സർക്കാർ പക്ഷെ അതിനെതിരെ കേരള സർക്കാർ ഹൈക്കോടതിയിൽ പോവുകയും കോടതി ഉത്തരവ് വരികയും ചെയ്തിരുന്നു.

അന്തർസംസ്ഥാന പാതകളിൽ ഗതാഗതം തടയുന്നത് കേരളത്തിൽനിന്ന് കോമഡ കർണാടകയിലേക്ക് പകരാതിഇരിക്കാനുള്ള മുൻകരുതൽ ആണത്രെ

നാം ഇവിടെ കേരളത്തിൽ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണവും കർണാടകത്തിലെ പരിശോധനയുടെ താരതമ്യം ചെയ്തു കൊടുക്കാൻ യെദ്യൂരപ്പയ്ക്ക് കർണാടകത്തിൽ ആളില്ലാതെ പോയി.

ഇങ്ങനെ ഒരു സംസ്ഥാനസർക്കാർ അവർ ആവുന്ന രീതിയിൽ എല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്
നമ്മൾ തന്നെ നമ്മൾ തോൽപ്പിക്കുന്ന പണികളിൽ ചിലപ്പോഴെങ്കിലും ഏർപ്പെടുന്നതുകൊണ്ട്

ഈ ലോൺ കാലങ്ങളിൽ മനുഷ്യൻ കുടുംബത്തോടൊപ്പം അവരുടെ വീടുകളിൽ ഇരുന്ന് വീട്ടുജോലികളിൽ സഹായിച്ചും കുടുംബക്കാർ കൊപ്പം സംസാരിച്ചു കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാം എന്നതുതന്നെയാണ് ഉചിതമായ കാര്യം.

സന്നദ്ധ പ്രവർത്തനത്തിന് താൽപര്യമുള്ളവർ കേരള ഗവൺമെന്റ് സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തതിൽ അംഗമാകാം

ഈ സമയത്ത് ആളുകൾ പറയുന്ന പ്രധാന പ്രശ്നം ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഇല്ലായ്മയാണ്. പല വസ്തുക്കളും ഓൺലൈനിൽ കിട്ടുന്നില്ല ചില സാധനങ്ങൾ കിട്ടുന്നില്ല നാട്ടിൻപുറങ്ങളിലെ കൊച്ചു കടകൾ അടയ്ക്കാൻ ആയി എന്നൊക്കെയും മറ്റൊരു പ്രശ്നം കൂടിയാണ്


അടിയന്തരാവസ്ഥക്കാലത്തെ കേട്ടുപഴകിയ കഥകൾ ഒരിക്കൽ കൂടി ഓർമ്മിക്കാൻ ഈ കാഴ്ചകൾ കണ്ടുകൊണ്ടാണ് കേരളം മിക്ക ദിവസങ്ങളിലും ഉണർന്ന് എഴുന്നേറ്റത്.

ഇപ്പോഴാണ് പുറത്തു വരുന്നത്പോലെ സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ പ്രായമായവരും കുട്ടികളും യുവാക്കളും ഭേദമില്ലാതെ പോലീസ് നടത്തുന്ന അതിഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ തന്നെയാണ് നടത്തി വന്നുകൊണ്ടിരുന്നത്.

ആളുകൾ വീട്ടിൽ ഇരിക്കണം എന്ന് സർക്കാർ ആവശ്യപ്പെടുകയാണ് ചെയ്യുന്നത് നടപ്പിലാക്കാൻ പോലീസിന് അധികാരം ഉണ്ട്

അതിൻറെ അർത്ഥം ആളുകളെ തല്ലിയൊടിച്ചു വീട്ടിലേക്ക് കയറ്റുക എന്നല്ല എന്ന എന്ന കാര്യം സർക്കാർ ഡിജിപി തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഓർമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

മനുഷ്യത്വരഹിതമായ നടപടി എടുക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആണ് ആദ്യം വരേണ്ടത്

തെരുവിൽ ഉറങ്ങുന്നവർക്ക് ഭക്ഷണങ്ങളും മറ്റുമായി ആ പോലീസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട് പക്ഷേ അതിനെല്ലാം തോൽപ്പിക്കുന്ന ചില പണികളും ചില ഭാഗങ്ങളിൽനിന്ന് ഉണ്ടാകുന്നുണ്ട്

അടച്ചുപൂട്ടൽ എന്നാൽ അടിയന്തരാവസ്ഥ അല്ല എന്ന് സർക്കാരുകൾ ആദ്യം ഡിജിപി മാരെ പഠിപ്പിക്കണം

ആളുകളെ തല്ലുന്നത് പോലീസിനെ പണിയല്ല എന്ന് പറഞ്ഞു മനസ്സിലാക്കിയില്ല എങ്കിൽ ഈ പോലീസ് ചിലപ്പോൾ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു

പലതരത്തിലും ബുദ്ധിമുട്ടും മാനസികസമ്മർദ്ദം അനുഭവിച്ചു ജീവിക്കുകയാണ് മനുഷ്യർ വരാനിരിക്കുന്നത് എന്ന ആശങ്ക ഉള്ള ജീവിതം അവിടെയാണ് നിൽക്കുന്നത് എന്ന് മറക്കരുത്

ഈ കൊറോണ കാലത്ത് പല പ്രശ്നങ്ങളും ആളുകൾ അനുഭവിക്കുന്നുണ്ട് അതിനൊപ്പം പൊലീസ് വക തല്ലുന്നത് അനുവദിക്കാനാവില്ല

കേരളത്തിനു പുറത്ത് പോലീസിൻറെ കാര്യം നോക്കിയാൽ കേരളം എത്രയോ ഭേദമാണ് എന്ന് പറയാതിരിക്കാനാവില്ല

ഒരുഭാഗത്ത് തെരുവിലലയുന്ന അവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പോലീസിനെ നാം കാണുന്നുണ്ട്
മറ്റുചിലരുടെ മർദ്ദകവീരമാരായ പോലീസുകാരും.

പുരുഷന്മാരാണ് പൊതുവെ വീടിനകത്ത് ഇരുന്ന് ശീലമില്ല വീട്ടുജോലികൾ ചെയ്യുന്നത് സ്ത്രീകൾ ആണല്ലോ അതുകൊണ്ട് തന്നെ ഒരു ദിവസം തന്നെ നാലും അഞ്ചും പ്രാവശ്യം പാല് മേടിക്കാൻ വേണ്ടി ടൗണിലേക്ക് ഇറങ്ങുകയും ചെയ്യുന്നതും കാണുന്നുണ്ട്.

പുറത്തിറങ്ങാനുള്ള കാരണങ്ങൾ തേടുകയാണ് ഇക്കൂട്ടർ അതുകൊണ്ട് അവർ നടത്തുന്ന രാജ്യദ്രോഹം സാമൂഹിക ദ്രോഹം എന്നിവയെ പറ്റി ഒന്നും പറയേണ്ടതില്ല

ഇക്കാലഘട്ടത്തിൽ വലിയ രാജ്യസ്നേഹം ഒന്നും കാണിക്കാൻ സാധിച്ചില്ലെങ്കിലും കുടുംബസ്നേഹം നമ്മുടെ കാണിച്ചില്ലെങ്കിലും നമ്മുടെ നാട്ടിലെ പുരുഷ കേസരികൾ വീട്ടിൽ തന്നെ ഇരിക്കണം.

ഈ അവസ്ഥയിലേക്ക എത്തിച്ചത് നമ്മൾ തന്നെയാണ് നിരീക്ഷണത്തിൽ ഇരിക്കൂ എന്ന് പറഞ്ഞാൽ അത് ചെയ്യാതെ ഇറങ്ങിനടന്നു വീട്ടുകാർക്കും കൂട്ടുകാർക്കും അസുഖം വാരിവിതറിയവരും

ആ കൂട്ടർ കല്യാണവും വിരുന്നും ഫുട്ബോൾ കളിയും തുടങ്ങിഎന്തു ദ്രോഹമാണ് ചെയ്യുന്നത് എന്ന് ഓർക്കണം കൊറോണ യുടെ പ്രധാന കേന്ദ്രമായി കാസർഗോഡ് മാറിയത് നിരുത്തരവാദപരമായ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടാണ്

പ്രാർത്ഥനയും ആരാധനയും ഒക്കെ കൂട്ടംചേർന്ന് മാത്രമേ നടത്താവൂ എന്ന ഒരു മതവും പറഞ്ഞിട്ട് ഇല്ല എന്നിട്ടും അങ്ങനെ ചെയ്യുന്നത് ദ്രോഹം അല്ലെങ്കിൽ മറ്റെന്താണ്

മറ്റു വഴികളില്ല നിസഹായരായി പോകുമ്പോൾ പ്രാർത്ഥനയിൽ അഭയം തേടുന്നവർ ധാരാളം ഉണ്ട് പക്ഷേ ഒന്നിച്ചിരുന്ന് ആകരുത്

ബന്ധങ്ങൾ ചിതറി തെറിച്ച മനുഷ്യ ജോലി സ്ഥലങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും വീടുകളിൽ നിന്നും അകറ്റിയ തെരുവുകൾ വിജനം ആക്കിയ സമ്പദ്‌രംഗം തലകുത്തി മറിച്ച് ജീവിതം നാലു ചുമരുകൾ അകത്തേക്ക് ഒരുക്കിയ വൈറസ്
ആണ് അത് മനുഷ്യൻ എത്ര നിസ്സാരൻ ആണ് എന്നാണ് ആ വൈറസ് കാണിച്ചുതന്നത്

മനുഷ്യനാണ് നമ്മൾ ഒരു കൊച്ചു വൈറസ് നു മുന്നിൽ മനുഷ്യൻ മനുഷ്യ കുലംമുട്ടുകുത്തി നിൽകുമ്പോൾ ലോകം മാറും ഈ വൈറസിന് മുമ്പും ശേഷവുമായി

About The Author

3 thoughts on “കോവിഡ് കാലം അഥവാ ലോക്ക് ഡൌൺ കാലം”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top