ഇരുന്നൂറോളം ശാഖകളുമായി റോയൽ ട്രാവൻകൂർ ATM & CDMs

8

റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ATM ശാഖകൾ

റോയൽ ട്രാവൻകൂർ ഗ്രൂപ്പിൻറെ കീഴിൽ വരുന്ന റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ഒരു പുത്തൻ സംരംഭമാണ് ATM +CDM കൗണ്ടറുകൾ

കേരളത്തിൽ അങ്ങോളമിങ്ങോളം എറ്റിയെമ്മുകൾ വിവിധയിടങ്ങളിൽ ജനോപകാര പ്രദമായി സ്ഥാപിക്കുക എന്നുള്ളത് റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ്പ്രൊഡ്യൂസർ കമ്പനിയുടെ സ്ഥാപക ലക്ഷ്യങ്ങളിൽ ഒന്നും കൂടെയാണ് .

ആദ്യഘട്ടമായി മലബാറിലെ വിവിധ ജില്ലകളിൽ പരിപൂർണമായ പ്രവർത്തങ്ങൾ ഞങ്ങൾ തുടങ്ങിയിരിക്കുന്നു കണ്ണൂർ, കാസർകോട് ജില്ലകളിൽ ന ഇതിനോടകം തന്നെ എ ടി എം സ്ഥാപിച്ച കഴിഞ്ഞിരിക്കുന്നു , മധ്യകേരളത്തിലും തിരുവിതാംകൂറിലും സമീപ ഭാവിയിൽ തന്നെ സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ട പണിപ്പുരയിലാണ് റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി

പണം പിൻവലിക്കാനുള്ള വെറും എടിഎം മെഷീനുകൾ മാത്രമല്ലാതെ കൂടെ തന്നെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ്പ്രൊഡ്യൂസർ കമ്പനി രണ്ടാം ഘട്ടത്തിൽ പരീക്ഷിക്കുന്നുണ്ട് .

ഇരുന്നുറോളം എറ്റിയെമ്മുകൾ നൂറിലധികം ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളുമായി ഞങ്ങളയിലേക്കു ഇറങ്ങിച്ചെന്നു പ്രവർത്തിക്കാൻ തന്നെയാണ് പ്രാരംഭ ഘട്ടത്തിൽ ഞങ്ങൾ ശ്രെമിക്കുന്നത് .

 

 

റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിഎടിഎം
ഇരുന്നൂറോളം ശാഖകളുമായി റോയൽ ട്രാവൻകൂർ ATM & CDMs 7

 

 

ATM കൌണ്ടറുകൾ അനിവാര്യമോ ?

നമ്മുടെ നാട് അഭിമുകീകരിക്കുന്ന എന്നാൽ മിക്ക ആളുകളും വിസ്മരിക്കുന്ന ഒരു പ്രശ്‌നത്തിന്റെ പരിഹാരം തന്നെയുമാണ് ഈ ഒരു സംരംഭത്തിലൂടെയും ഞങ്ങൾ മുന്നോട്ടു വെക്കുന്നത് .

നമ്മുടെ നാട്ടിൻപുറങ്ങളിലെ വിശിഷ്യാ ഗ്രാമീണമേഖലയിൽ ഉള്ള ആളുകൾക്ക് അവരവർ താമസിക്കുന്ന സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞതു ഒരു പത്ത് കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഉള്ളിൽ അവരുടെ നിത്യ ജീവിതത്തിൽ ആവിശ്യമായ പല ബാങ്കിംഗ് സംവിധാനങ്ങൾ ലഭ്യമാകുന്നില്ല എന്ന ഒരു പ്രശ്നം തന്നെയാണ്

നമ്മുടെ ഗ്രാമങ്ങളിലെ വികസനങ്ങൾ കൊണ്ട് മാത്രമേ നമ്മുടെ രാജ്യവും സംസ്ഥാനവും ഉൾപ്പടെ എല്ലാം ഉന്നതിയിലേക്കും അഭിവൃദ്ധിയിലേക്കും എത്തപെടുകയുള്ളു എന്നത് രാഹുൽ ചക്രപാണി പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ .ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന് പറഞ്ഞ മഹാത്മാവിന്റെ നാടാണിത് .

ഇത്തരത്തിൽ ഒരു പ്രശ്‌നം മുന്നിൽ കാണുമ്പോൾ ഏതൊരു ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളും ഒരു പരിഹാരം തേടിയിറങ്ങും അങ്ങെയാണ് ഞാനും ഇവിടെയെത്തിയത്

നോട്ട് നിരോധനം കഴിഞ്ഞു 6 വര്ഷം പിന്നിടുന്ന ഈ അവസരത്തിലും സർക്കാരുകളുടെ മണ്ടത്തരത്തിനും ബുദ്ധിശൂന്യതക്കും മാത്രം നമ്മൾ പഴി പറഞ്ഞു ഇരുന്നാൽ നാം ഈ ഇരിപ്പു കുറെ കാലം ഇരിക്കേണ്ടവരും

 

ഗ്രാമങ്ങളുടെ വെല്ലുവിളികൾ

പൊതുവിൽ നമ്മുടെ നാട്ടിലെ അവസ്ഥ വെച്ചു നാം പരിശോധിക്കുമ്പോൾ

ഒരു സാദാരണക്കാരനു അല്ലെങ്കിൽ നമ്മുടെ നാട്ടിലെ ഒരു കൃഷിക്കാരന് അതും അല്ലേൽ ഒരു കൂലിപ്പണിക്കാരാണ് ഇന്ന് ഒരു ബാങ്കിൽ പോയി ഇടപാടുകൾ നടത്തുക അല്ലെങ്കിൽ ഒരു എടിഎമ്മുകൾ പോവുക എന്നത് ഒരു ദിവസം തന്നെ പൂർണമായും നഷ്ടപ്പെടുന്ന ഒരു രീതിയിലുള്ള ഒരു കാര്യമാണ് . അല്ലെങ്കിൽ വളരെ ശ്രമകരമായ ദൗത്യമാണ്.

ഡിജിറ്റൽ ഇന്ത്യയുടേയും യുപിഐയുടെയും ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ പുത്തൻ ഫിൻ ടെക് കമ്പിനിയുടെ സ്ഥിര ഉപയോഗകർക്കു ഞാൻ ഈ പറയുന്നത് ഒരു തമാശയായി തോന്നാം ,

അതുമല്ലേൽ നഗര പ്രേദേശങ്ങളിലും അർധ നഗര പ്രേദേശങ്ങളിലും ജീവിക്കുന്നവർക്കും ഇപ്പോളും ഇങ്ങനെ ഉണ്ടോ എന്ന് സംശയം വരാം ,

സ്വന്തം വീട്ടിലോ അല്ലെങ്കിൽ സ്വന്തമായോ വാഹനമുള്ള ആളുകൾക്കും ഈ പറയുന്നത് ഒരു അതിശയോക്തിയായി തോന്നിയേക്കാം

എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ടതു ഒരുപിടി കാര്യങ്ങളുണ്ട്

നാം വേഗത്തിൽ കുതിച്ചു പായുമ്പോൾ പുറം തള്ളപ്പെടുന്ന , അല്ലെങ്കിൽ പിന്നാമ്പുറത്തേക്കു മാറി നിൽക്കേണ്ടി വരുന്നവരുണ്ട് നമ്മുടെ സമൂഹത്തിൽ . അവരെയും ചേർത്ത് പിടിക്കുക എന്നത് വലിയ ഒരു കാര്യം തന്നെയാണ് .

നമ്മുടെ ഗ്രാമങ്ങളെ , മലയോര മേഖലയെ , തീരദേശങ്ങളെ സൂക്ഷമായി പരിശോദിച്ചാൽ നിങ്ങള്ക്ക് അത് നിഷ്പ്രയാസം മനസ്സിലാവും .അവരുടെ പ്രശ്നങ്ങളും പോരായ്മകളും ബുദ്ധിമുട്ടുകളും .

 

റോയൽ ട്രാവൻകൂർ ജനങ്ങളിലേക്ക്

റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ലക്‌ഷ്യം തന്നെ കർഷകരുടെയും നമ്മുടെ നാടിന്റെറെയും ഉന്നമനമാണ് .

ഇത്തരത്തിൽ ഒരു വലിയ പ്രശ്നത്തെ എങ്ങനെ നാം പരിഹരിക്കുക എന്നുള്ളതും ആയി ബന്ധപ്പെട്ടാണ്  റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഇത്തരത്തിലുള്ള ഒരു നീക്കവുമായി മുന്നോട്ടു വരുന്നു തന്നെ

ഒരു ചെറിയ പണമിടപാട് നടത്താൻ ഒരു ദിവസം പരോക്ഷമായി ബധിക്കപെടുമ്പോൾ അത് ബാധിക്കുന്നതു വലിയൊരു സമൂഹത്തിന്റെ വലിയൊരു പ്രശ്നത്തിലേക്കാണ് എന്നുള്ളത് നാം വിസ്മരിച്ചുകൂടാ .

കാരണം നമുക്കറിയാം ഒരു ദിവസം മതി നമ്മുടെ സെൻസെക്സും നിഫ്റ്റിയും ഒക്കെ കുത്തനെ ഇടിയനും വളരാനും . സമയം എന്നുള്ളതിന്റെ വിലയും വ്യാപ്തിയും കൃത്യമായി അറിയാം വെബ് 3 യിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും .

സ്വാഭാവികമായ പണത്തിന്റെ ലഭ്യത എന്ന ഈ ഒരു പ്രശ്നം നമ്മുടെ ഗ്രാമ പ്രദേശങ്ങളിലെ പണത്തിന്റെ ഒഴുക്കിനെ സമയം വല്ലാതെ ബാധിക്കുന്നുണ്ട്. പ്രധാന കാരണം ഗൂഗ്ലെപേയും ഫോൺ പേയും ഇനിയും നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒന്നാം സ്ഥാനം പിടിച്ചിട്ടില്ല എന്നുള്ളതും വികാസങ്ങൾ പലതും ഉട്ടോപ്യൻ മോഡലിൽ ആണ് എന്നുള്ളതുമാണ് .

നോട്ടു നിരോധനത്തിന്റെ കാലത്തു തന്നെ നാം പരിചയിച്ചതാണ് നമ്മുടെ രാജ്യത്തിൻറെ സമ്പത് ഘടന എന്നുള്ളത് ലിക്വിഡ് മണിയിൽ അടിസ്ഥനാമായ ഒരു ഘടനയാണ് .

നമ്മുടെ ഗ്രാമങ്ങളിലെ ഇക്കോണമി ഇന്നും വർക്ക് ചെയ്യന്നത് പരിപൂർണമായും ലിക്വിഡ് കാശിൽ തന്നെയാണ് എന്നു പറഞ്ഞാലും ആർക്കും എതിർക്കാൻ ഒന്നും പറ്റില്ല .

 

 

RToyal taravancore farmers producer company ATM
ഇരുന്നൂറോളം ശാഖകളുമായി റോയൽ ട്രാവൻകൂർ ATM & CDMs 8

 

 

റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി

നമ്മുടെ നാട്ടിൻപുറങ്ങളിൽ വലിയ വലിയ ബാങ്കുകളുടെ എടിഎമ്മുകൾ പലസ്ഥലങ്ങളിലും ആദ്യ കാലത്തു ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ഇല്ലാതിരിക്കുന്ന ഒരു അവസ്ഥയുണ്ടായിട്ടുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാം

ഒരുകാലത്തു പ്രവർത്തിച്ചുകൊണ്ടിരുന്ന ഏറ്റിയെമ്മുകളൾ ഇന്ന് പലയിടത്തും പ്രവർത്തന രഹിതമാണ്‌ കരണം അവ ദേശസത്കൃത ബാങ്കുകൾക്കോ പ്രൈവറ്റ് ബാങ്കുകൾക്കോ അത്രമേൽ ലാഭം ഉണ്ടാക്കി കൊടുക്കുന്ന ഒരു ബിസിനസ് യൂണിറ്റ് അല്ല എന്നുള്ളത് ആണ് .

എനിക്കുറപ്പാണ് ഇതുവായിക്കുന്ന എല്ലാവരുടെ നാട്ടിലും ഇതിനോടകം തന്നെ ഒരു എടിഎം എങ്കിലും അടച്ചുപൂട്ടിക്കാണും .മൂലദധന ശക്തികൾക്ക് പലപ്പോഴും ലാഭം മാത്രമാണ് ലക്ഷ്യവും .

നാട്ടിൻപുറങ്ങളിലെ ആളുകളിലേക്ക് ഡയറക്റ്റ് ആയിട്ടു കയ്യിൽ ക്യാഷ് വരാതെ ഒരു നാടും പുരോഗമിച്ചിട്ടില്ല.

നമ്മുടെ നാട്ടിലെ ഗ്രാമീണർക്ക് കൂടുതൽ സഹായമെത്തിക്കുക ,

കർഷകരെ അവർ പ്രതിനിദാനം ചെയ്യുന്ന വർഗത്തെ സാമ്പത്തികമായി പരിപോഷിപ്പിക്കുക

പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ഒരു സഹായഹസ്തം ആവുക ,അവരിലേക്ക് സാമ്പത്തികമായ സഹായങ്ങൾ എത്തുവാൻ വേണ്ടുന്ന സഹായങ്ങൾ ഒരു കമ്പനി എന്ന നിലയ്ക്ക് നൽകുക

ഇത്തരത്തിൽ ഉള്ള ഒരുപാടു ആശയങ്ങളിൽ നിന്നും  ഉരുത്തിരിഞ്ഞതാണ്,ഈ ഒരു സംരംഭം എന്ന് പറയുന്നതാവും ഏറെ ശെരി .

അന്ന്ന്നു പണിയെടുത്ത് ജീവിക്കുന്നവർക്ക് അവരവരുടെ നാട്ടിൻപുറങ്ങളിലും മറ്റുമായി ഒരു ദിവസമോ അല്ലെങ്കിൽ അഞ്ചോ ആറോ മണിക്കൂർ കളയാതെ തന്നെ എല്ലാവിധ പല പണ ഇടപാടുകൾ ചെറിയ സമയത്തിൽ നടത്താൻ എന്നതാണ് അവരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ സ്വപ്നം.

വിവിധയിടങ്ങളിൽ ഇതുവരെ സ്ഥാപിച്ച സ്ഥങ്ങളിൽ നിന്നുള്ള പൊതുജനങ്ങളിൽ നിന്നുള്ള ഇതുവരെയുള്ള അഭിപ്രായം അന്നെഷിച്ചപ്പോൾ

എല്ലാ ആളുകളും രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയാണ് റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി എടിഎം ശാഖകളെ എന്നുള്ളതാണ് ഞങ്ങൾക്ക് മനസ്സിലായത് .

ഇതിനോടകം തന്നെ വിവിധ തലത്തിലുള്ള പഞ്ചായത്തുകൾ അടക്കം ഞങ്ങളെ സ്വാഗംതം ചെയ്യുന്നതും പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും കച്ചവടക്കാരും മറ്റും കൂടുതൽ മികച്ച നിർദേശങ്ങളുലമയി മുൻപോട്ടു വരുന്നതും ഞങ്ങൾക്ക് ഏറെ സന്തോശം നൽകുന്ന കാഴ്‌ചയാണ്

ടെക്നോളോജിയുമായി ബന്ധപെട്ടു ഇതിനോടകം തന്നെ പ്രശസ്ഥമായ സർവ്വത്ര ഗ്രൂപ്പുമായി റോയൽ ട്രാവൻകൂർ ടൈപ്പ് ചെയ്തിട്ടുണ്ട് , കൂടുതൽ മികച്ച സർവീസുകളുമായി നാളെകളിൽ കർഷകരുടെയും നമ്മുടെ നാടിന്റെയും കൂടെ നികൾക്കാൻ തന്നെയാണ് ഞങ്ങൾ പ്രയത്നിക്കുന്നത് .

മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നാലാം വർഷത്തിലേക്ക്മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നാലാം വർഷത്തിലേക്ക്

അതികം വൈകാതെ എടിഎമ്മുകളിൾ നിന്നും QR കോഡകൾ ഒക്കെ ഉപയോഗിച്ചിട്ട് പണം എടുക്കാൻ പറ്റുന്ന ഒരു അവസ്ഥയിലേക്ക് നമ്മുടെ ഗ്രാമങ്ങൾ മാറുക എന്നത് മുന്നിലുള്ള അടുത്ത ദൗത്യം .

 

 

രാഹുൽ ചക്രപാണി റോയൽ ട്രാവൻകറേ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പിനി ഉൽഘടനം
ഇരുന്നൂറോളം ശാഖകളുമായി റോയൽ ട്രാവൻകൂർ ATM & CDMs 9

 

 

റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി എടിഎം ശാഖകൾ

മാഹി 

ചാലാ

എലത്തൂർ 

അഴീക്കോട് 

ഭീമനടി 

കണിച്ചാർ 

ആലക്കോട് 

പന്തീരങ്കാവ് 

എംജി റോഡ് 

വടകര

നടുവിൽ 

ചൊക്ലി 

രയരോം

തേർത്തല്ലി

Rahul Chakrapani

Rahul Chakrapani

A Student politician turned to a Social Worker & On a mission to help Farmers, Students, and Rural peoples of India to Self-Reliance

About The Author

1 thought on “ഇരുന്നൂറോളം ശാഖകളുമായി റോയൽ ട്രാവൻകൂർ ATM & CDMs”

  1. Jessy Rachel John

    Very good article. Really there is need for ATMs in villages. It will be very easy and accessible for the local people. Royal Travancore is really doing a great job!
    May God bless every good deeds of it and make it a blessing for the poor and ordinary people.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top