കേരളത്തിലെ മത്സ്യ മേഖല വികസനത്തിൻറെ സാദ്ധ്യതകൾ

rahul chakrapani fishing anallysis

കേരളത്തിലെ മൽസ്യ മേഖല

നമ്മുടെ  നാട്ടിൽ  ട്രോളിങ്  കാരണം മീൻ കിട്ടാതെ  വരുമ്പോളും ,നാട്ടിൽ ഓരോ നേരവും  മീനിന്  വില കൂടുമ്പോളും, 

നാടിനു ദുരന്തമായി പ്രളയമോ  ഓഖിയോ തുടങ്ങിയ കാര്യങ്ങൾ സംഭവിക്കുമ്പോഴും  മാത്രം മൽസ്യ മേഖലയെ പറ്റിയും  മീൻകാരെപറ്റിയും  മത്സ്യത്തെ പറ്റിയും  ചിന്തിക്കുന്ന മലയാളിക്ക്  

അവൻറെ ഉച്ചയൂണിനു  പൊരിച്ച മീൻ  വരുന്ന ഒരു  വഴിയും,  ആ മീൻ എത്തിക്കുന്ന ആ  കടലിന്റെ മക്കളുടെ വേദനയും ഒക്കെ ഒരിക്കലും തന്റെതായിരുന്നില്ല.

ഇന്ന്  നമ്മുടെ  നാട്ടിലെ  മൽസ്യമേഘല നേരിടുന്ന  വെല്ലുവിളികൾ പലതാണ് , അത് ഓരോ കാലത്തും  ഓരോ തരത്തിൽ ഉള്ളതായിരുന്നു ഈ രംഗം ,ആഗോള  വത്കരണത്തിനു മുൻപും പിൻപും തുടങ്ങി  മോദിജിയുടെ പുതിയ ഡിജിറ്റൽ ഇന്ത്യയിലും എത്തി നിൽക്കുമ്പോൾ  മലയാളിയ്ക്കു  ധൈര്യത്തോടെ പറയാൻ പറ്റും .

“ഓണം  വന്നാലും  ഉണ്ണി പിറന്നാലും കോരന്  കഞ്ഞി  കുമ്പിളിൽ തന്നെ ”  ഇതാണ്  കർഷകന്റെ അവസ്ഥ എന്ന് 

രാഷ്ട്രീയ പരമായ പല കാര്യങ്ങൾക്കു മുൻപേ നാം  വസ്തുത പരമായി നോക്കുകയാണെങ്കിൽ നമ്മുടെ  മത്സ്യ മേഖല യുടെ സാധ്യതകളും വികസനവും എന്തൊക്കെയാണ് ? അതിനെ പറ്റിയിട്ടുള്ളതാണ്  ഈ ഒരു ലേഖനം.

 മത്സ്യം എന്നാൽ പലർക്കും വ്യത്യസ്തമായ വീക്ഷണങ്ങൾ ആണ്.  

പല യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കുന്നവർക്ക് മത്സ്യം എന്നാൽ ഒരു വിനോദ് വസ്തുവും, എന്നാൽ നമ്മൾ മലയാളികൾക്ക് മത്സ്യം എന്നത് ഒരു ആഹാര പദാർഥവും ഒരു വിഭാഗത്തിന്റെ ഉപജീവന്മാർഗം കൂടിയാണ്. 

ഇന്നും, ലോകത്തിന്റെ പല കോണുകളിൽ ശാസ്ത്രജ്ഞന്മാർ മത്സ്യങ്ങളെ ഒരു പഠന വസ്തുവായും കണക്കാക്കുന്നു. 

എന്തിരുന്നാലും മത്സ്യ ബന്ധനത്തിലേർപ്പെടുന്ന ഒരു വിഭാഗം കൂട്ടർക്ക് അതൊരു ഉപജീവന ഉപാധിയാണ്.

 

Table of Contents

നമ്മുടെ മൽസ്യങ്ങളുടെ  ലോകം 

ജല ജീവികളായ പല മൃഗങ്ങളെയും മത്സ്യങ്ങൾ ആയിട്ട് കണക്കാക്കാറില്ല കാരണം പലതാണ് . 

മത്സ്യം ഒരു ജലജീവി ആണെങ്കിൽ കൂടി ചില ജീവികളുടെ ഇംഗ്ലീഷ് പേരുകളിൽ മത്സ്യം എന്ന വാക്ക് ഉപയോഗിക്കാറുണ്ടെങ്കിലും അവ തമ്മിൽ തീരെ സാമ്യം ഇല്ല എന്നും നമുക്ക് കാണാനാകും . 

അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് അവർക്ക് ലഭിക്കുന്ന ജല്ല കട്ടകൾ, കല്ലു കണവ, കല്ലു റോൾ മുതലായവ ജന്തു ശാസ്ത്രജ്ഞരെ സംബന്ധിച്ച മത്സ്യം  അല്ലെങ്കിലും മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച അവയെല്ലാം വിലയേറിയ മത്സ്യ ഇനം ആയി തന്നെ കണക്കാക്കപ്പെടുന്നു. 

മത്സ്യത്തെ ഭക്ഷണപദാർത്ഥം ആയി കണക്കാക്കുമ്പോൾ ഒരർത്ഥത്തിൽ ജലജീവികൾ എല്ലാവരെയും മത്സ്യ വിഭാഗം ആയിട്ടാണ് കണക്കാക്കുന്നത്.

ഭൂമിയും അതിനെ ആവരണം ചെയ്യുന്ന പരിസ്ഥിതിയും, മത്സ്യങ്ങളെ കൂടാതെ പ്രപഞ്ചത്തിൽ നിന്നും മനുഷ്യനു ഉപയോഗപ്രദമായ ഒരുപാട് വിഭവങ്ങൾ നൽകുന്നുണ്ട്. 

അവയെല്ലാം പ്രകൃതിദത്ത വിഭവങ്ങൾ എന്നാണല്ലോ നമ്മൾ വിളിക്കുന്നതും. 

പ്രകൃതിവിഭവങ്ങളെ നമുക്ക് രണ്ടായി തിരിക്കാം,

 പുനരുജ്ജീവിപ്പിക്കുന്നയും പുനരുജ്ജീവിപ്പിക്കാനാവാത്തവയും. 

മത്സ്യങ്ങൾ പുനരുജ്ജീവിപ്പിക്കുന്ന ഒരു വിഭാഗമാണ്. എന്തിരുന്നാലും അവയുടെ ലഭ്യത വളരെ പരിമിതമാണ്.

മത്സ്യങ്ങളുടെ ചരിത്രത്തിലേക്ക് വരുമ്പോൾ 400 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് ഈ ജീവികൾ ഉടലെടുത്തത് എന്ന് ശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നു. 

കടലുകളിൽ മാത്രമല്ല തോടുകളിലും പുഴകളിലും തടാകങ്ങളിലും കായലുകളിൽ പോലും മത്സ്യം സാധാരണമായി കണ്ടുവരാറുണ്ട്. 

തീരക്കടലിൽ കൂട്ടത്തോടെ പായുന്ന ചെറുമത്സ്യങ്ങൾ മുതൽ ഉൾക്കടലിൽ കാണുന്ന നീന്തിത്തുടിക്കുന്ന വലിയ മത്സ്യങ്ങളും വെള്ളച്ചാട്ടങ്ങളിൽ നീന്തി കയറുന്ന മത്സ്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. 

ഈ ലോകത്തിൽ ഇരുപത്തായിരത്തിൽപരം മത്സ്യങ്ങൾ ഇപ്പോൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 

എടുത്തു പറയേണ്ട മറ്റൊരു സവിശേഷത എന്തെന്നാൽ മറ്റ് ജീവികളെ പോലെ മത്സ്യങ്ങൾക്ക് ആൺ-പെൺ വ്യത്യാസം കണക്കാക്കാറില്ല.  കൂടാതെ ജലജീവികൾ ആയതിനാൽ ഇവയെ നിരീക്ഷണത്തിന് വിധേയമാക്കുവാനും എളുപ്പവുമല്ല 

കേരളത്തിലെ കടൽ മത്സ്യ സമ്പത്ത്

ദൈവത്തിന്റെ സ്വന്തം നാടായ കേരളം അരുവികൾ, തടാകങ്ങൾ, കായലുകൾ, പുഴകൾ എന്നിവയാൽ അനുഗ്രഹീതമാണ്. അത് തന്നെയാണ്  നമ്മുടെ നാടിൻറെ മുഖ മുദ്രയും .

കേരളത്തിലെ മത്സ്യ വിഭാഗത്തെ നമുക്ക് രണ്ടായി തരം തിരിക്കാം;

 

  1.   ഉൾനാടൻ മത്സ്യ വിഭവവും  2. കടൽ മത്സ്യ വിഭവവും. 

കേരളത്തിലൂടെ ഒഴുകുന്ന 44 നദികളിൽ 41 എണ്ണവും അറബിക്കടലിൽ സംഗമിക്കുന്നതിന്നാലും, കേരളത്തിലെ തീരദേശ ത്തിൻറെ  പ്രത്യേകതകൊണ്ട്  തന്നെ കേരളത്തിലെ കടൽ മത്സ്യ വിഭവം സവിശേഷത ഉള്ളവയാണ്. 

 

നമ്മുടെ കേരളത്തിൽ വൈവിധ്യമാർന്ന നിരവധി ഇനം മത്സ്യങ്ങളുടെ ശേഖരമുണ്ട്.  ഇത് കൂടാതെ തന്നെ ആഴക്കടലിൽ സ്രാവ് പോലുള്ള വലിയ തരം മത്സ്യങ്ങളും ലഭ്യമാണ്. 

 

കേരളത്തിലെ മത്സ്യ വിഭാഗം ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്നത് ഒരു ചെറിയ ജനവിഭാഗത്തിനെ ജീവനോപാധി എന്നതിനാലാണ് . 

 

കാരണം, മൽസ്യം അതിനെ  മാത്രമായി ആശ്രയിച്ച് ജീവിക്കുന്ന ഒരു വിഭാഗം ജനങ്ങൾ കേരളത്തിൽ ജീവിക്കുന്നുണ്ട്.

 

കേരളത്തിലെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഒമ്പത് കടലോര ജില്ലകൾ  അവയിലെ  ഭൂരിഭാഗം കടലോര ഗ്രാമങ്ങളും 99 % ആളുകളും  കടലിനെ  ആശ്രയിച്ചു  ജീവിക്കുന്നവരാണ് . കടൽ മാത്രം,അല്ല പുഴകളെയും  നദികളെയും ആശ്രയിച്ചു ജീവിക്കുന്നവരും ഉണ്ട് .

നമ്മുടെ ജല , മൽസ്യ സ്രോതസുകൾ  തരംതിരിക്കുക ആണെങ്കിൽ മൂന്നുതരം ആയി തരംതിരിക്കാം.

1. തീരക്കടൽ 2. ആഴക്കടൽ 3. പുറം കടൽ

 

ഇതിൽ തന്നെ  കേരളത്തിന്റെ  ഭൂപ്രകൃതി അനുസരിച്ചു വീണ്ടും തരാം തിരിക്കാം.

തിരുവനന്തപുരവും കൊല്ലത്തെ നീണ്ടകര വരെയുള്ള തീരദേശം ദക്ഷിണ മേഖലയും,

 

കൊല്ലത്തെ നീണ്ടകര മുതൽ എറണാകുളത്തെ ഫോർട്ട് കൊച്ചി വരെയുള്ള തീരദേശം മധ്യ മേഖലയും

 

എറണാകുളത്തെ വൈപ്പിൻ മുതൽ കാസർകോട് മഞ്ചേശ്വരം വരെയുള്ള തീരദേശത്തെ ഉത്തരമേഖലയുമായിട്ടാണ് തരം തിരിച്ചിട്ടുള്ളത്.

 

ദക്ഷിണമേഖലയുടെ പ്രത്യേകത എന്തെന്നാൽ വീതികുറഞ്ഞ ഭൂഖണ്ഡ സോപാനവും ശക്തിയായ തിരമാലയും ആണ്. കൂടാതെ, ഏത് കാലാവസ്ഥയിലും മത്സ്യം വിൽക്കാവുന്ന കേന്ദ്രങ്ങൾ കുറവാണ്. 

 

അതുപോലെതന്നെ വിഴിഞ്ഞം മത്സ്യബന്ധന ഗ്രാമത്തിൽ സ്വാഭാവികമായും മത്സ്യബന്ധന ഹാർബർ ഉള്ളതിനാൽ മൺസൂൺ കാലയളവിൽ മറ്റു ഗ്രാമങ്ങളിൽ നിന്നുള്ള മത്സ്യബന്ധന യൂണിറ്റുകൾ ഇവിടെ മത്സ്യം ഇറക്കുന്നു. 

 

മധ്യ മേഖലയിലേക്ക് വരുമ്പോൾ താരതമ്യേന വീതി കൂടിയ ഭൂഖണ്ഡ സോപാനവും ശാന്തമായ തീരമാലകളുമാണ് ഉള്ളത്. ഇവിടെ മൺസൂൺ കാലങ്ങളിൽ ചാകരകൾ പ്രത്യക്ഷപ്പെടുന്നു. 

 

വീതി കൂടിയ ഭൂഖണ്ഡ സോപാനവും ശാന്തമായ തിരമാകളുമാണ് ഉത്തര മേഖലയിൽ കാണപ്പെടുന്നത്. പക്ഷേ ഇവിടെ ചാകര വളരെ കുറവാണ് എന്നതും മലബാർ റീജിയനിന്റെ ഒരു പ്രത്യേകതയാണ് .

 

എന്തിരുന്നാലും മേഖലയുടെ പ്രത്യേകത എന്തെന്നാൽ വിവിധയിനം മത്സ്യങ്ങൾ ലഭിക്കുമെന്ന് തന്നെയാണ്. 

 

അതായത് പല ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ചെറിയതോതിൽ ലഭിക്കും. മധ്യ മേഖലയിൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം വിഭവം അയലയും നെയ്യ് ചാളയുമാണ്.

 

മത്സ്യത്തൊഴിലാളികളും അവരുടെ ജീവിതവും

നമ്മുടെ ലോകത്തോടൊപ്പം തന്നെ പഴക്കമുള്ള ജീവനോപാധി ആണ് മത്സ്യബന്ധനം. 

പണ്ടുകാലങ്ങളിൽ മുതൽക്കേ കടപ്പുറത്തും ജലാശയങ്ങളുടെയും ഓരത്ത് താമസിച്ചിരുന്നവർ പരിസ്ഥിതിയുമായുള്ള തുടർച്ചയായ സമ്പർക്കത്തിലൂടെ കടലുമായും  വൻകടലുമായുള്ള  അറിവും വൈദഗ്ധ്യവും കരസ്തമാക്കിയിട്ടുണ്ട്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അവലംബിച്ചിരുന്ന മത്സ്യബന്ധന ഉരുക്കളും ഉപകരണങ്ങളും ശാസ്ത്ര അധിഷ്ഠിതമാണ്. 

കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സ്ഥിതിയും ഇതിൽ നിന്നും വ്യത്യസ്തമല്ല.

കേരളത്തിലെ മത്സ്യബന്ധനം പ്രധാനമായും കടൽ മേഖലയെ ആശ്രയിച്ച് ഉള്ളതാണ്. 

കടലോര ഗ്രാമങ്ങളിൽ ജീവിക്കുന്ന ജനതയുടെ ഒരു പ്രധാന ഉപജീവന മാർഗമാണ് മത്സ്യബന്ധനം. 

പരമ്പരാഗത കാലം മുതൽ തന്നെ കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ് അവർ. 

അരയൻ, മുക്കുവർ തുടങ്ങിയ സമുദായങ്ങളുടെ കുലത്തൊഴിലാണ് മത്സ്യബന്ധനം. പക്ഷേ ഇവരെ സംബന്ധിച്ചെടുത്തോളം കാലം കടൽ വെറും തൊഴിലിടം മാത്രമല്ല, കടൽ ഇവർക്ക് അമ്മയാണ്- കടലമ്മ.  ഈ ബന്ധം അവർക്ക് വളരെ പരിശുദ്ധവും പരമ്പരാഗതവും ആണ്. 

ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും കടലുമായുള്ള അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. പുരുഷന്മാർ മീൻപിടിത്തക്കാർ ആണെങ്കിൽ സ്ത്രീകൾ മീൻ കച്ചവടത്തിൽ ഏർപ്പെടും, 

കൂടാതെ വല നെയ്ത്തു, മത്സ്യവിപണനം, മത്സ്യ ഉണക്കൽ എന്ന പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു. തീർത്തും സങ്കടകരമായ ഒരു കാര്യമാണ് തൊഴിലെടുക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗം മത്സ്യമേഖലയിലെ സ്ത്രീ തൊഴിലാളികളാണ്.

മത്സ്യത്തൊഴിലാളികളു നേരിടുന്ന പ്രശ്നങ്ങൾ

ആധുനിക വൽക്കരണ ശ്രമങ്ങൾ

 

കേരളത്തിലെ മത്സ്യമേഖല കാതലായ മാറ്റങ്ങൾക്ക് തുടർച്ചയായി വിധേയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് സാങ്കേതികവിദ്യയിൽ. 

 

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം മത്സ്യമേഖലയിൽ ഒരുപാട് പുരോഗമനം ഉണ്ടായി. അതിനു മുന്നോടിയായി വികസനം സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒപ്പം ആധുനിക സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്നതിനും യന്ത്രവൽക്കരണ ത്തിനുള്ള വികസന പരീക്ഷണങ്ങൾ കേരളത്തിലാണ് ആദ്യമായി ആരംഭിച്ചത്. 

 

1947-ലെ ടെക്നിക്കൽ കോർപ്പറേഷൻ വിഷൻ പ്രോഗ്രാം, എഫ് ഐ യുടെ ടെക്നിക്കൽ അസിസ്റ്റന്റ് പ്രോഗ്രാം എന്നിവയാണ് വിദേശ ധന സഹായത്തോടെ കേരളത്തിൽ ആരംഭിച്ച ആദ്യ പദ്ധതികൾ.

 

 മറൈൻ ഡീസൽ എൻജിൻ, നൈലോൺ വല, ഇന്സുലേറ്റഡ് ഐസ് ബോക്സ് തുടങ്ങിയ നൂതന ഉപാധികളുടെ വിതരണവും പ്രചരണമാണ് ടി സി എം പ്രോഗ്രാമിലൂടെ ലഭിച്ചിരുന്നത്.

 

മത്സ്യമേഖലയിൽ യന്ത്രവൽക്കരണത്തിലൂടെ നാന്ദികുറിച്ചത് ഇന്ത്യയും നോർക്കയും ഐക്യരാഷ്ട്രസഭയും സംയുക്തമായി 1953 ആരംഭിച്ച നോർവീജിയൻ പ്രൊജക്റ്റിന്റെ അഭിർവമാണ്. 

 

ഈ പരിപാടികളിലൂടെ സർക്കാർ ഉന്നം വെച്ചത് മത്സ്യ ഉൽപാദനം വർധനയിലൂടെ സമ്പദ്ഘടനയിലെ വരുമാനം മെച്ചപ്പെടുത്തുക എന്നത് തന്നെയായിരുന്നു.

 

പക്ഷേ അന്നുവരെയുണ്ടായിരുന്ന പരമ്പരാഗത മത്സ്യ മേഖലയിൽ മാറ്റം ഉണ്ടാക്കുകയും യന്ത്രവൽക്കരണ മത്സ്യമേഖല എന്ന ഒരു പുതിയ മേഖല രൂപംകൊണ്ടു. ഇതിലൂടെ മത്സ്യത്തൊഴിലാളികൾ തമ്മിൽ നിരന്തര സംഘർഷത്തിന് വഴിയൊരുക്കി. 

 

യന്ത്രവൽക്കരണത്തോടുകൂടി മത്സ്യ ഉൽപാദനത്തിന് ഏറിയപങ്കും യന്ത്രവൽകൃത മേഖലയിലൂടെ ആകുകയും പരമ്പരാഗത മേഖലയുടെ വിഹിതം കുറയുകയും ചെയ്തു. 

 

മോട്ടർ വൽക്കരണം കൂടെ രംഗപ്രവേശനം ചെയ്തതോടുകൂടി കേരളത്തിലെ മത്സ്യബന്ധന ഉരുക്കൾ മൂന്നുതരം ആയി തിരിച്ചു.

 

  1. പരമ്പരാഗതം: മോട്ടോർ വൽകൃതം അല്ലാത്തവ 
  2. പരമ്പരാഗതം : മോട്ടോർ വൽകൃതം
  3. മൂന്ന് യന്ത്രവൽകൃതം 

ശാസ്ത്സാങ്കേതിക വളർച്ചയോടൊപ്പം നൂതന സാങ്കേതിക വിദ്യയുടെ ആഗമനത്തോടെ കൂടി പരമ്പരാഗത മത്സ്യമേഖലയുടെ സ്വഭാവത്തിനു മങ്ങലേറ്റു താഴെതട്ടിലുള്ള ഒരു ജനതയുടെ ഉപജീവനത്തിന് വേണ്ടി മാത്രം ആശ്രയിച്ചിരുന്ന മത്സ്യമേഖല മാനേജർ വൽക്കരിക്കപ്പെട്ട ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒന്നായി അത് പരിണമിക്കാൻ കാരണമായി. 

 

ആയിരത്തി തൊന്നുറുകളിൽ മത്സ്യ വിഭാഗ ശോഷണവും അമിത മത്സ്യബന്ധന ശേഷിയും രൂക്ഷമാകുകയും ചെയ്തതോടെ കൂടി മത്സ്യമേഖലയുടെ ശാശ്വത നിലനിൽപ്പ് തന്നെ ഭീഷണി ആവുകയും ചെയ്ത സാഹചര്യത്തിൽ കേരള സർക്കാർ മത്സ്യത്തൊഴിലാളി കേന്ദ്രീകൃത വികസനപ്രവർത്തനങ്ങൾ ആരംഭിച്ചു. 

 

പക്ഷെ ഒരുപാട് നാൾ അതിന്റെ ഫലം കണ്ടെത്താൻ കഴിഞ്ഞില്ല.

 

നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥ പ്രവചനാതീതമാണ്. 

 

കാലാകാലങ്ങളിൽ മത്സ്യബന്ധന മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് മത്സ്യത്തൊഴിലാളി വിഭാഗത്തിന് പ്രയോജനപ്പെടുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്രയും വേഗം തയ്യാറാകണം. 

 

കേന്ദ്രത്തിൽ ഫിഷറീസിനായി പ്രത്യേകം ഫിഷറീസ് മന്ത്രാലയം അനിവാര്യമാണ്.  നമ്മുടെ മത്സ്യത്തൊഴിലാളികൾ ഏറെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഈ സമയത്ത് അവരെ മുഖ്യധാരയിലെത്തിക്കാൻ വേണ്ട കർമ പദ്ധതികൾക്ക് രൂപം നൽകുവാൻ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുന്നോട്ടു വരണം അതിനു വേണ്ടിയുള്ള കൂട്ടായ പ്രയത്നമാണ് നമുക്കിന്ന് ആവശ്യം.

 

ഇന്ന് മത്സ്യബന്ധന മേഖല ഏറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കടന്നുപോകുന്നത്. 

 

ഉപജീവനത്തിനായി മീൻ പിടുത്തത്തിൽ ഏർപ്പെടുന്ന പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളി സമൂഹമാണ് ഏറെ ദുരന്തത്തിൽ തള്ളപ്പെടുന്നത്.

 

 വിദേശ മീൻപിടിത്ത കപ്പലുകൾക്കും ഇന്ത്യയിലെ തന്നെ വലിയ ട്രോളറുകൾക്കും ആണ് ഇപ്പോൾ സർക്കാരുകൾ സഹായം ചെയ്തു നൽകുന്നത് എന്നതാണ് അവരുടെ പ്രധാന ആക്ഷേപം. 

 

ഇന്ത്യയുടെ പരമാധികാരത്തിൽ ഉള്ള 200 നോട്ടിക്കൽ മൈൽ കടൽ മേഖലയിൽ പോലും ഇന്ത്യൻ മീൻപിടുത്തക്കാർക്ക് സ്വതന്ത്രമായി മത്സ്യബന്ധനം നടത്താനുള്ള അവകാശം പോലും ഇപ്പോൾ നിഷേധിക്കപെടുന്നു. 

 

അതുകൂടാതെ രാജ്യസുരക്ഷയ്ക്ക് തന്നെ ഏറ്റവും നിർണായകമായ പങ്കുവയ്ക്കുന്ന വരാണ് നമ്മുടെ മത്സ്യത്തൊഴിലാളി സമൂഹം നമ്മുടെ മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ കടലോരത്ത് തേങ്ങി പാർക്കുകയും തീരക്കടലിൽ മീൻ പിടുത്തത്തിൽ ഏർപ്പെടുകയും ചെയ്യുന്ന തന്നെ രാജ്യസുരക്ഷയ്ക്ക് പ്രയോജനപ്പെടുന്നത് ഒരു കാര്യമാണ്. 

 

ഏറ്റവും നല്ല പ്രോട്ടീൻ ആഹാരമായ മത്സ്യം നമ്മുടെ തീൻമേശയിലേക്ക് ഏറ്റവും വില കുറഞ്ഞ വിലയ്ക്ക് തന്നെ എത്തിക്കുന്നത് ഈ മത്സ്യത്തൊഴിലാളികളാണ് എന്നുള്ള വസ്തുത നമ്മൾ മറക്കാൻ പാടില്ല. 

അനീതിയുടെ ഇന്നലെകൾ

മത്സ്യത്തൊഴിലാളി സമൂഹത്തോട് നമ്മുടെ ഭരണാധികാരികൾ കാട്ടുന്ന അനീതികൾ ഇനിയും കണ്ടില്ല എന്ന് നടിക്കാൻ സാധിക്കില്ല.

 

ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിന്റെയും പേരിൽ ഇന്ത്യൻ കടൽ വിദേശ മീൻപിടുത്ത കപ്പലുകൾക്ക് വേണ്ടി തുറന്നു കൊടുത്തപ്പോൾ മുതൽ തുടങ്ങിയതാണ് നമ്മുടെ പരമ്പരാഗത ചെറുകിട മീൻപിടുത്ത മേഖലയിലെ ജനങ്ങളുടെ പ്രതിസന്ധി. 

 

നമ്മുടെ മത്സ്യസമ്പത്ത് എല്ലാം തട്ടിയെടുക്കുന്നതും ആക്രമിക്കുന്നതും വലിയ വലിയ ഫാക്ടറി കപ്പലുകളാണ്. ഇതിനെതിരെ മുരാളി കമ്മിറ്റിയുടെ 21 നിർദ്ദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും ബാഹ്യ താൽപര്യത്തിന് പുറത്ത് അതൊന്നും നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചില്ല.

 

കേരളത്തിലെയും തമിഴ്നാട് ഇന്ത്യൻ തീരങ്ങളിൽ 2004 ഡിസംബറിൽ ഉണ്ടായ സുനാമി എന്ന മഹാ ദുരന്തത്തിന് ബാക്കിപത്രം ഇപ്പോഴും സുനാമി ബാധിച്ച പ്രദേശങ്ങളിൽ തീരദേശ നിവാസികൾ അനുഭവിക്കുന്നുണ്ട്. 

 

സുനാമിയിൽ നിന്നും കര കയറാൻ ഇപ്പോഴും പലർക്കും സാധിച്ചിട്ടില്ല. അതുപോലെതന്നെ കേരളത്തിലെ തീരത്തെ 2017 നവംബറിൽ ഉണ്ടായ ഓഖി ദുരന്തം കാലാവസ്ഥാ വ്യതിയാനത്തിന് പ്രശ്നങ്ങളെക്കുറിച്ചും നമ്മളെ ഓർമ്മപ്പെടുത്തുന്നുണ്ട്. 

 

ഏറെ വിഷമകരം എന്നത് കേരളം ഉൾപ്പെടുന്ന ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ കടൽതീരത്ത് സുനാമി ദുരന്തം ഉണ്ടായിട്ട് ഒരു വ്യാഴവട്ടം തികയുന്നതിന് മുമ്പാണ് ഓഖി ചുഴലിക്കാറ്റ് ഉണ്ടായിരിക്കുന്നത്. 

 

നമ്മുടെ കാലാവസ്ഥാവ്യതിയാനം അനുസരിച്ച് അറബിക്കടലിലെ കേരളത്തിലെ തീരത്ത് ന്യൂനമർദ്ദം ഉണ്ടാകുന്നത് സാധാരണമാണ് കൂടാതെ നമ്മുടെ കേരളത്തിൽ മഴ ലഭിക്കുന്നത് ന്യൂനമർദ്ദം ആണ് പക്ഷേ ന്യൂനമർദ്ദ ത്തിനെ പ്രഭാവം മാറുമ്പോഴാണ് ചുഴലിക്കാറ്റ് ഉണ്ടാകുന്നത്. 

 

പക്ഷേ സുനാമിയും ഓഖി യും നമുക്ക് നൽകുന്ന സൂചന ഭയപ്പെടുത്തുന്നത് ആണ്. സുനാമി നൽകിയ പാഠം ഉൾക്കൊണ്ടുകൊണ്ട് നമ്മൾ പ്രവർത്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഓഖി യിൽ നിന്നും നിന്നും മനുഷ്യ ജീവനും സ്വത്തിനും സുരക്ഷ നൽകുവാനും കഴിയും ആയിരുന്നു. 

 

പ്രസ്തുത സംവിധാനങ്ങളുടെ അഭാവം മൂലം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളും അവയെ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങളുടെ അതിജീവനവും ആണ്. തോക്കിൽ നിന്ന് രക്ഷപ്പെട്ടവരിൽ പോലും ആരോഗ്യ മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ നമുക്കിടയിൽ ജീവിക്കുന്നുണ്ട് ചിലരുടെ അവയവങ്ങൾ പ്രവർത്തനരഹിതമായി, പലർക്കും സംസാരശേഷി നഷ്ടപ്പെടുകയുണ്ടായി.

 

ഒരു ദുരന്തവും സംഭവിക്കില്ല എന്ന മാനസിക വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ എന്ന മീൻ പിടിക്കാൻ പോകുന്നത് അതുകൊണ്ടുതന്നെ കാലാവസ്ഥ നിലവാരം അവർ അന്വേഷിക്കുക അല്ലെങ്കിൽ ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ ഉപാധികളോടെ അവർ കരുതുകയോ ചെയ്യാറില്ല. 

 

ഈ ഒരു പ്രവണതയെ കണ്ടില്ല എന്ന് നടിക്കാൻ സർക്കാരുകൾക്ക് സാധിക്കില്ല ഈ മനോഭാവം മാറ്റുന്നതിന് മത്സ്യ ഭവനുകൾ ഗ്രാമീണ വിജ്ഞാന കേന്ദ്രങ്ങളായി പ്രവർത്തിക്കണം. ഓരോ ദിവസവും കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികൾ സുരക്ഷാ ഉപാധികൾ കരുതിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ അവരെ അറിയിക്കുന്ന കേന്ദ്രം കൂടി ആവണം മത്സ്യഭവനുകൾ. 

 

തുടർച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ യും കാലാവസ്ഥ വിദ്യാർഥിനിയും പശ്ചാത്തലത്തിൽ ജൈവവൈവിധ്യ മാനേജ്മെന്റ് കാലാവസ്ഥ വ്യതിയാനം പരിസ്ഥിതി സംരക്ഷണം ദുരന്തനിവാരണം എന്നിവയ്ക്ക് ഊന്നൽ നൽകാൻ പ്രത്യേകം സർക്കാർ ശ്രദ്ധിക്കണം.

 

കടലിലും ഉൾനാടൻ ജലാശയങ്ങളിൽ നിന്നുമുള്ള ആവാസവ്യവസ്ഥയുടെ ആരോഗ്യം മലിനീകരണം മൂലം ശപിച്ചിരിക്കുന്നു മത്സ്യസമ്പത്ത് ഇതും ഒരു കാരണമാണ് പ്രദേശങ്ങളിൽനിന്നും മാലിന്യമുക്തമാക്കാൻ പുറംതള്ളുന്ന ജല പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള നഗരമാലിന്യങ്ങൾ എന്നിവ വർധിച്ച തോതിൽ സമുദ്രജലത്തെയും ഉൾനാടൻ ജലത്തെയും മലിനപ്പെടുത്താൻ ജലജീവികളുടെ മേൽ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും ഉൽപ്പാദനക്ഷമത മായ ഒന്നാണ് നമ്മുടെ തീരെ കടലും സമുദ്ര ആവാസവ്യവസ്ഥയിലും ഈസ് ഉപയോഗിച്ച് ഭക്ഷ്യസുരക്ഷയും തൊഴിൽ സൃഷ്ടിക്കലും സാധ്യമാകുന്ന നീല സാമ്പത്തിക സമീപനം കൈക്കൊള്ളണം എങ്കിൽ മത്സരരംഗത്ത് സുസ്ഥിരത കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്.

സാമൂഹിക സുരക്ഷാ

 കടലിലും ഉൾനാടൻ ജലാശയങ്ങളിൽ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗംപേരും ചെറുകിട വിഭാഗത്തിൽപ്പെട്ടവരാണ്. 

 

ചെറുകിട മത്സ്യബന്ധനം സുരക്ഷിതമാക്കാൻ നമുക്ക് പ്രധാനമായും ഇടപെടലുകൾ ആവശ്യമാണ് അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങളും ദേശീയ അഭിപ്രായങ്ങളും നിയമപരമായി പാലിക്കുന്ന ‘ചെറുകിട മത്സ്യബന്ധനം’ എന്ന പദം കൊണ്ടു വരുക. 

 

ചെറുകിട പ്രവർത്തകർക്ക് അവരുടെ പ്രവർത്തനങ്ങൾ സ്വയം നടത്തുന്നതിനായി വേണ്ട പ്രചോദനം നൽകി കൊണ്ട് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക നൈപുണ്യം വൈദഗ്ധ്യം സംരംഭകത്വം എന്നിവ വർദ്ധിപ്പിച്ച് അവർക്കുവേണ്ട സ്വയംസഹായ സംഘങ്ങൾ അല്ലെങ്കിൽ സഹകരണ സ്ഥാപനങ്ങൾ രൂപപ്പെടുത്തുക. 

 

പ്രകൃതി വിഭവങ്ങളും സാമ്പത്തിക വിഭവങ്ങളും അവർക്ക് വേണ്ടി മാറ്റി വയ്ക്കുക വനിതകൾക്ക് അവരുടെ നൈപുണ്യ അതിന് അനുസൃതമായ രീതിയിൽ തിരഞ്ഞെടുക്കുവാൻ സാങ്കേതികവിദ്യകൾ അവർക്കുവേണ്ടി ഒരുക്കുക. ഇൻഷുറൻസ് പോലുള്ള സാമൂഹിക സുരക്ഷ പദ്ധതികൾ തയ്യാറാക്കുക. 

 

ഊന്നൽ നൽകേണ്ട മേഖല ചെറുകിട മത്സ്യ മേഖലയാണ് അവരുടെ വ്യാപ്തി സവിശേഷതകൾ എന്നിവയെപ്പറ്റി ധാരണ മറ്റുള്ളവർക്ക് പങ്കു നൽകുക. സാമൂഹ്യ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അവരുടെയും പൂർണമായ പങ്കാളിത്തം ഉറപ്പുവരുത്തുക.

 

 കൊടുങ്കാറ്റ് തിര കയറ്റം വെള്ളപ്പൊക്കം തുടങ്ങിയ തീഷ്ണ കാലാവസ്ഥ വ്യതിയാനങ്ങൾ പ്രകൃതി ദുരന്തങ്ങൾ ആയി പരിഗണിക്കുകയും കടലിൽ സംഭവിക്കുന്നു എന്ന ചർച്ചയും ഇങ്ങനെ പരിഗണിച്ച് ബാധിതരായ വർക്ക് ഉപജീവനമാർഗം തിരിച്ചുപിടിക്കാൻ വേണ്ട സാധ്യമായ സഹായം ചെയ്തു നൽകുകയും സർക്കാർ ചെയ്യണം. 

 

കടലിൽ ജീവൻ നഷ്ടം സംഭവിക്കുന്ന മീൻപിടുത്തക്കാർ ക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും എളുപ്പത്തിൽ ആക്കണം. എടുത്തു പറയേണ്ട മറ്റൊരുകാര്യം മീൻ പിടുത്തത്തിൽ മത്സ്യകൃഷിയും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രസക്തി ആണ്.

 

 സംസ്ഥാന തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചു വരുന്ന ഈ സമയത്ത് നമ്മുടെ മീൻ പിടുത്തക്കാരുടെ ഉന്നമനത്തിനായി പ്രത്യേക നടപടികൾ കൈക്കൊള്ളണം. നമ്മുടെ മത്സ്യമേഖലയിൽ പണിയെടുക്കുന്ന ലൈംഗിക ന്യൂനപക്ഷത്തിൽ പെട്ട ആൾക്കാരും ഉണ്ടെങ്കിൽ അവർക്കുവേണ്ടി വികസന സങ്കൽപത്തിന് വെളിച്ചം നൽകുവാൻ വേണ്ടി സർക്കാരുകൾ തയ്യാറാകണം. 

 

മത്സ്യ സമ്പത്തിനെ ഈ ഇടയായി വന്നുകൊണ്ടിരിക്കുന്ന ശോഷണം ശ്രദ്ധിക്കുമ്പോൾ തീരദേശ നിവാസികൾക്ക് ബദൽ ജീവനോപാധികൾ ഒരുക്കേണ്ട പ്രാധാന്യം മനസ്സിലാക്കാനും സർക്കാർ തയ്യാറാകണം.

 

കേരളത്തിൽ ഭൂരിപക്ഷം കുടുംബങ്ങളുടെയും പ്രധാന വരുമാന മാർഗം മത്സ്യബന്ധനമാണ് എന്നിരുന്നാലും മത്സ്യതൊഴിലാളികളുടെ അനുപാതം വെറും 15 ശതമാനം മാത്രമാണ്. 

 

മത്സ്യമേഖലയിൽ ഉള്ള സ്ത്രീകൾ കടുത്ത സമ്മർദ്ദങ്ങൾക്ക് എപ്പോഴും വിധേയരാകുന്നുണ്ട്. 

മൺസൂൺ കാലങ്ങളിൽ പകുതി വീടുകളിലും കടുത്ത പട്ടിണി ആണ് ഭക്ഷണം ഇല്ലായ്മയും പോഷകാഹാരങ്ങളുടെ കുറവ് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഗർഭിണികളായ മത്സ്യത്തൊഴിലാളി സ്ത്രീകളാണ് ഇത് ഗർഭസ്ഥശിശുക്കളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്.  

 

 ഇത് കൂടാതെ അവരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം ഭവനമാണ് കൂടുതലും സ്ഥലങ്ങളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ആണ് കോളനികളിൽ ശരാശരി 6 സെന്റ് ഭൂമിയിൽ 4 വീടുകളാണ് സ്ഥിതിചെയ്യുന്നത്. 

 

ശുചിത്വമില്ലായ്മയും മറ്റ് പ്രശ്നങ്ങളും മൂലം പകർച്ചവ്യാധികൾ ഉണ്ടാക്കുവാൻ ഇത് ഇടയാക്കുന്നു ഇതുമൂലം കിണറുകളിലെ ജലം മലിനമാക്കുകയും കുടിവെള്ളവും അശുദ്ധമാക്കുകയും ചെയ്യുന്നു.

 

നമ്മുടെ നാട്ടിലെ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ഉയർത്തെഴുനേൽപ്പ് നമ്മുടെയും കൂടി ആവശ്യമാണ്. സമൂഹത്തിന്റെ വളർച്ചയ്ക്ക് അവരുടെ ക്രിയാത്മക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് സർക്കാർ തയ്യാറാകണം അവരെ ശാക്തീകരിക്കാൻ വേണ്ടി അവർക്കുവേണ്ട നിയമങ്ങളും അവർക്ക് വേണ്ട സഹായങ്ങളും ചെയ്തു നൽകാൻ ആയിട്ട് സർക്കാർ പ്രത്യേക പരിഗണന നൽകണം. 

 

പ്രാദേശികതലത്തിലും അവർക്കുവേണ്ട സാമ്പത്തിക വികസനവും സാമൂഹ്യനീതിയും ലക്ഷ്യം ഇടാൻ പ്രാദേശിക ഭരണ സംവിധാനത്തിലൂടെ നമുക്ക് ചെയ്യാൻ കഴിയും

സ്നേഹപൂർവ്വം 

 

RAHUL CHAKRAPANI SIGNATURE

About The Author

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top