ഹാത്രസ്, പീഡനങ്ങളുടെ ഒരു പാഠപുസ്തകം

hathras gang rape analysis by rahul chakrapani


വലിയ കാര്യങ്ങൾ പറയുമ്പോൾ  ആമുഖമായി ഒരു രാഹുൽ ചക്രപാണിയൊരു  ചെറിയ  കഥപറയാം


പണ്ട് മഹാരാഷ്ട്രയിലെ ഒരു പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസുകാരാൽ  ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നു

കേസ് കോടതിയിലെത്തി ,

റേപ്പ് ചെയ്തതിന് തെളിവില്ലാത്തതു കൊണ്ട് തന്നെ എല്ലാവരെയും വെറുതെ വിടുന്നു

തെളിവുകളെല്ലാം മായ്ച്ചുകളഞ്ഞ പോലീസിന് ആ കേസിൽ  നിന്നും നിരപരാധികളായി പുറത്തുവരാൻ വല്ലാതെ പ്രയാസപ്പെടേണ്ടി വന്നില്ല

ഇതാണ് കുപ്രസിദ്ധമായ തുക്കാറാം vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസ്

ഇതിലെ അപകടം മനസ്സിലാക്കിയ സുപ്രീം കോടതി പിന്നീട് റേപ്പ് നടന്ന തെളിയിക്കാൻ സ്ത്രീയുടെ ശരീരത്തിൽ നിന്ന് തെളിവുകൾ ശേഖരിച്ച് ഹാജരാക്കേണ്ടതു  ഇല്ലെന്നു വിധിക്കുകയായിരുന്നു .




നമ്മുടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് 202 കിലോമീറ്റർ അകലെയാണ് നീതി വെന്തു വെണ്ണീറാവുന്നതു നോക്കി നിൽക്കേണ്ടി വന്ന നിസ്സഹരായ കുറച്ചു മനുഷ്യരുള്ളത് അങ്ങ്  ഹത്രാസിൽ  


താൻ റേപ്പ് ചെയ്യപ്പെട്ടുവെന്ന് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ഹാത്രസ് പെൺകുട്ടിയുടെ മരണമൊഴി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ്  നാം എല്ലാവരും  കണ്ടതുമാണ് ,


എന്നിട്ടും അവൾ  റേപ്പ് ചെയ്യപ്പെട്ടില്ല എന്ന് ഭരണകൂടം വ്യക്തമായി പറഞ്ഞാൽ  നമുക്ക് അത് വിശ്വസിക്കാൻ  മാത്രമേ നിർവാഹമുള്ളൂ, 


ഒരുപക്ഷെ പ്രതീക്ഷകൾ അസ്തമിച്ചു പോയ അവർക്കു വേദന കോപം ആശങ്ക ഇതെല്ലം ചേർന്ന് ഒരു അഗ്നിപർവതം പോലെ ഇളകി മറിഞ്ഞു പട്ടിത്തെറിക്കുകയാണ് യൂ പിയിലെ പല ഗ്രാമങ്ങളിലും അന്ന് നാം കണ്ടത്  


ശരീരം കൊത്തിവലിച്ചു മറവിയിലേക്കു തള്ളിവിടുന്ന പെണ്മക്കളുടെ പട്ടികയിലേക്ക് ഓരോ ദിവസവും നമ്മൾ ഓരോ പുതിയ പേരുകൾ കൂടി ചേർക്കുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ അവസ്ഥ.


മകളെ മാപ്പ് എന്നു പറഞ്ഞു പറഞ്ഞു പ്രസക്തി നഷ്ടപ്പെട്ട ഒരു വാക്കായി മാറിയ ഈ നാട്ടിൽ അതുകൊണ്ട് ഇന്ന് ഒരോ ഇന്ത്യകാരനും മാപ്പു പറച്ചിൽ കൊണ്ട് ഇവിടെ ഒന്നും നേടുന്നുമില്ല നമ്മുടെ നാട്ടിൽ ഒന്നും സംഭവിക്കുന്നുമില്ല .


ഇങ്ങനെ പോയാൽ ദിവസവും ജസ്റ്റിസ് ഫോർ പ്ലേയ്ക്കാർഡുകൾ ഏന്തി തെരുവിൽ പ്രേതിഷേദിക്കാൻ നമ്മൾ ഒരുപാടു മിദ്രാവാക്യങ്ങൾ ഇനിയും കരുതി വെക്കണം ഇന്നത്തെ ഇന്ത്യയിൽ.

നാം കഴിഞ്ഞ കുറച്ചു ആഴ്ചകളായി കാണുന്നത് സ്ത്രീക്കുമേൽ അഴിഞ്ഞാടുന്ന നികൃഷ്ട ജീവികളുടെ വിളയാട്ടം ആണ്

ഒന്നും രണ്ടും വയസ്സുള്ള കുട്ടികൾ മുതൽ തെരുവിൽ അലയുന്ന 80 കാരികളായ വൃദ്ധമാർ വരെ പീഡനത്തിനും കൊടിയ മർദ്ദനത്തിനും ഇരയായി കൊണ്ടിരിക്കുന്നു .

ഈ കഥകൾ എല്ലാം നമ്മൾ  ഒരുപാട് കേട്ട് പഴകിയ ഒന്നാണ് .ഇനിയിത് ആരോട് പറയാൻ ആര് കേൾക്കാൻ .?



hathras gang rape ananalysis by rahul chakrapani min

ഹതസിൽ സംഭവിച്ചത്

അവസാനമായി ഈ പട്ടികയിൽ ഇടം പിടിത്തിരിക്കുന്നതു ഹാത്രസിലെ പെൺകുട്ടിയാണ് അവൾക്കായി രാജ്യം ഇന്ന് തെരുവിലാണ് മരിച്ചിട്ടും ആരൊക്കയോ അവളെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു .

അവളുടെ കുടുംബത്തിൻറെ ശബ്‍ദം പുറംലോകം കേൾക്കരുത് എന്നാണ് ആദിത്യനാഥ്‌ എന്ന യോഗി ഭരിക്കുന്ന സർക്കാരും

അവിടുത്തെ ഭരണകൂടവും ആഗ്രഹിക്കുന്നത് ,അതിനായി അവർ ബാരിക്കേഡുകൾ വെച്ച് വഴികൾ അടക്കുകയും പുറം ലോകവുമായി ഉള്ള അവരുടെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു …

ജനപ്രതിനിധികളെയും മാധ്യമങ്ങളെയും തുടങ്ങി ആ വഴി വന്ന എല്ലാവരെയും തടഞ്ഞു

എന്നിട്ടും പെട്രോൾ ഒഴിച്ച് കത്തിച്ചപോലെ രാജ്യത്തിൻറെ മനസ്സാക്ഷിയെ പോലും വല്ലാതെ ചുട്ടു പൊള്ളിക്കുന്നു എന്നത്  മനസാക്ഷി  മരിച്ചിട്ടില്ലാത്ത നമ്മളെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നു


ഉത്തർപ്രദേശിലെ ഹത്രാസ് എന്ന ഗ്രാമം ഡൽഹിയിൽ നിന്നും കേവലം കിലോമീറ്ററുകൾ അകലെയാണ്

സെപ്തംബർ മാസം 14നാണ് 19 വയസുള്ള പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്

29 ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ

പുലർച്ചെ 6 .55നു പോരാട്ടങ്ങൾ അവസാനിപ്പിച്ച് അവൾ മരണത്തിന് കീഴടങ്ങി.




ഡൽഹിയിലെ നിർഭയ

നിർഭയ പീഡന കാലത്തേ അനുസ്മരിപ്പിക്കും വിധമാണ് ഉയർത്തിയ സംഭവങ്ങളാണ് പിന്നീട് രാജ്യം എമ്പാടും അരങ്ങേറിയത് ആ  കാര്യങ്ങൾ  പറഞ്ഞുകൊണ്ട്  അധികാരത്തിൽ വന്ന  രാഷ്ട്രീയ കക്ഷിയാണ്  ഇന്ന്  ഇന്ത്യ ഭരിക്കുന്നത് …

എന്നിട്ടു  എന്താണ് മാറ്റം  എന്ന് ചോദിച്ചാൽ  കണ്ണൂരുകാരനായ  രാഹുൽ  ചക്രപാണി  ആകാശത്തിലേക്ക്  നോക്കാനേ  കഴിയു

നിർഭയമാർ  ഓരോദിവസവും മരിച്ചു  തീരുമ്പോൾ ഭരണകൂടം  പശുവിനു  ആധാർ  കൊടുത്തു സുരക്ഷിതരാക്കുന്നുണ്ട് .

അനധികാരത്തിനു  വലിച്ചുകീറാൻ  അവകാശപ്പെട്ടതായി നമ്മുടെ രാജ്യത്തു പെൺ വർഗം രൂപപ്പെട്ടുവന്നതു  ജാതിയുടെയും മതത്തിൻറെയും പിൻ സീറ്റിൽ  കയറി തന്നെയാണ് 

 


ഹത്രാസിലെ  ഒരു  രാവിലെ അമ്മക്കൊപ്പം വയലിൽ പോയ അവളെ കാണാതാവുകയായിരുന്നു

കണ്ടെത്തിയത് ആവട്ടെ ഗുരുതര പരിക്കുകളോടെ

കൈകൾ പൂർണമായും കാലുകൾ ഭാഗികമായും തളർന്നിരുന്നു

കഴുത്തിൽ ഷാളുകൊണ്ട് കുരുക്കിട്ട് നരാധമന്മാർ അവരെ വലിച്ചിഴച്ചു കൊണ്ടുപോയി

ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന തടയുന്നതിനിടെ അവളുടെ നാക്കിന് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു


പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു

രവി സിംഗ്  സന്ദീപ്    ലവ്കുഷ്  രാംകുമാർ

ഇവരിൽ ഏറ്റവും കുറവ് ലവകുശനാണ് 19 വയസ്സ   സന്ദീപിന് 20 വയസ്സ്    രാമു സിംഗിന് 26 വയസ്സ് 

 കൂട്ടത്തിൽ മുതിർന്നയാൾ രവി 35 വയസ്സ്

പ്രതികൾക്കെതിരെചുമത്തിയ കുറ്റം

കൂട്ടബലാത്സംഗം
കൊലപാതകശ്രമം
SC ST ആക്റ്റ്


എന്നിവയാണ് പ്രതികൾക്കെതിരെ ആദ്യം ചുമത്തിയ കുറ്റം

പിന്നീട് പെൺകുട്ടിയുടെ മരണ ശേഷം 

 ഐപിസി സെക്ഷൻ 302 കൊലപാതകം


നാഥനില്ലാത്ത യുപി

yogi adithya nadh and rahul chakrapani min

യുപി സമ്പത്തിച്ചു നോക്കിയാൽ തുടർച്ചയായി ഇത്തരത്തിലുള്ള ആദ്യ മുമ്പെങ്ങുമില്ലാത്ത വിധം അതിക്രമിച്ചിരിക്കുന്നു

താഴ്ന്ന  ജാതിക്കാരോട് ക്രൂരത യോടെ  പെരുമാറുന്ന  ഒരു  സമൂഹം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉത്സവപ്പറമ്പിൽ  കട്ടങ്കാപ്പി കുടിക്കുന്ന   അത്രയും  ലാഘവത്തോടെ അവർ  നിർപാദം  തുടരുന്നു

അവിടെ ഓരോ  ദിവസവും ലൈംഗിക അതിക്രമങ്ങൾക്ക് നടന്നു കൊണ്ടിരിക്കുകയാണ്   രാഹുൽ ചക്രപാണി  എന്ന  എനിക്ക് ഈ ബ്ലോഗ്  എഴുതാൻ  എടുത്ത  സമയത്തു തന്നെ  ബലാത്സംഗങ്ങൾ തുടർന്ന്  കൊണ്ട് പോവുകയാണ്.

അത് പ്രത്യേകിച്ച് ദളിത് വിഭാഗത്തിൽപ്പെട്ട സ്ത്രീകളോട് ആണെങ്കിൽ  പറയണ്ട … ദീപാവലി ആഘോഷം  പോലെ അവർ  അത് ആസ്വദിക്കും

ഇവിടുത്തെ പ്രധാനപ്പെട്ട വിഷയം നിയമങ്ങൾ ഇല്ലാത്തതുകൊണ്ടല്ല  നമുക്ക്  നിയമങ്ങൾ  ഒരുപാടുണ്ട്

സ്ത്രീകളെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ രക്ഷിക്കുന്ന ഇതുപോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ ഉണ്ട്

എന്നിട്ടും  ആ യോഗി വര്യൻറെ  നാട്ടിൽ  നടക്കുന്നത് എന്തൊക്കയാണ് ?

 നിയമങ്ങൾ നടപ്പിലാക്കാൻ നടപ്പിലാക്കാൻ  ഉള്ളതാണെന്നും അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആദിത്യ നാദിനു  ഇല്ലാതെ പോയി

 

 പ്രശ്നങ്ങലും  കുടുംബ പശ്ചാത്തലവും

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വാല്മീകി കുടുംബത്തിലെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവളായിരുന്നു അവൾ

കൃഷിയും ചെറിയതോതിൽ പാൽ വില്പനയും ഒക്കെയായി അരിഷ്ടിച്ച് കഴിയുന്ന ഒരു സാദാരണ യു പി കടുംബം ആയിരുന്നു അവളുടേതും .


മകൾ പീഡനത്തിന് ഇരയായത് വിവരം പുറത്തു പറയാൻ അമ്മയ്ക്ക് ഭയമായിരുന്നു പ്രതികൾ മേൽ ജാതിയിൽ പെട്ടവരാണ് ഏറെ സ്വാധീനമുള്ള  ടാക്കൂറുമാറാണ്

കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാനുള്ള കഴിവുള്ള മുതിർന്ന ജാതിക്കാരോടുള്ള ഭയം എല്ലാം വേദനയോടെ ഉള്ളിൽ ഒതുക്കാൻ അമ്മയെ പ്രേരിപ്പിച്ചിരുന്നു

പ്രശ്നങ്ങൾ പെട്ടന്ന് ഉണ്ടായതല്ല എന്ന് പോലീസ് പറയുന്നു


കുറ്റവാളിയായ സന്ദിപ്ര,രവി എന്നിവരുടെ കുടുംബത്തിനെതിരെ 2001 ഇൽ പെൺകുട്ടിയുടെ മുത്തച്ചൻ പരാതി നൽകിയിരുന്നു

നീണ്ട 14 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 2015 കേസ് തീർപ്പാക്കി


അലിഗഢിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലാണ് പെൺകുട്ടിയെ ആദ്യമായി പ്രവേശിപ്പിച്ചത്

നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ്

ശരീരം തളർന്നിരുന്നു

കൈകൾക്ക് വളരെ കുറച്ചു മാത്രം ചലനശേഷി

എന്നാൽ ഒരാഴ്ച കഴിഞ്ഞ് കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 22 നാണ് പെൺകുട്ടി മൊഴി നൽകിയത്


നാലുപേരും ചേർന്ന് തന്നെ ബലംപ്രയോഗിച്ച് കൊണ്ടുപോവുകയും
കഴുത്തിൽ ഷാൾ ഇട്ടു മുറുക്കി വലിച്ചിഴച്ചു എന്നും പീഡിപ്പിച്ചു എന്നും
ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം വിവരം പുറത്തുപറഞ്ഞാൽ
കുടുംബത്തെ ഒന്നാകെ വെടിവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി


സെപ്റ്റംബർ 23ന് എഫ് ഐ ആർ


തന്നെ രണ്ട് പ്രതികൾ പിടിയിലായി

26ന് മറ്റ് രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ ആയി

പെൺകുട്ടിയുടെ ആരോഗ്യനില മോശമായ തുടങ്ങി

നട്ടെലിൻറെ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു

മരണത്തിൻറെ വക്കോളമെത്തിയ അവളെ ആശുപത്രിയിൽ നിന്നും മാറ്റുന്നു എയിംസ് ലേക്ക് റഫർ ചെയ്യുന്നു

സെപ്റ്റംബർ 28 ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചു

29ന് മരണം

മരണശേഷം പ്രതികൾക്കെതിരെ കൊലക്കുറ്റം കൂടെ ചാർത്തുന്നു




നരഹത്യ
uther pradesh police on hathras gang rape min

എല്ലാ അർത്ഥത്തിലും ഇതൊരു കൊലപാതകമാണ്

നാലു പ്രതികളും വ്യവസ്ഥിതി നടപ്പാക്കിയ നിഷ്ഠൂരമായ നരഹത്യ ആണ്

തീർത്തും ദയാരഹിതമായ സാമൂഹിക ഉന്മൂലനം

ഇപ്പോൾ കാണിക്കുന്ന കരുതലും തനിക്കും അൽപമെങ്കിലും നേരത്തെ കാണിച്ചിരുന്നുവെങ്കിൽ

മികച്ച ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ അവളുടെ ജീവനും രക്ഷിക്കാമായിരുന്നു കുടുംബാംഗങ്ങൾ പറയുന്നു


ഡൽഹി ഐഎംസിലേക്കു കൊണ്ടുപോയ അവളെ എന്തിനു ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചു ?


ഐഎംസിലേക്ക് റഫർ ചെയിതിട്ടു സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് അവളെ ആദ്യം ചികിത്സിച്ച ആശുപത്രിയിലെ അധികൃതർ സൂചിപ്പിക്കുന്നു..?

മരണം രാവിലെ 6:55 നു

7 മണിയോടെ പെൺകുട്ടിയുടെ സഹോദരൻ ഫോൺകാൾ എത്തി അതുവരെ അടക്കി വെച്ചിരുന്ന വേദനയും ദേഷ്യവും പുറത്തേക്ക് വരാൻ തുടങ്ങി .
.
പ്രേതിഷേധ കൊടുംകാറ്റിനു കെട്ടഴിഞ്ഞു ,

സഫ്ദർജംഗ് ആശുപത്രിയിൽ പ്രതിഷേധം ആശുപത്രിയിലേക്ക് ആളുകൾ ഇരച്ചെത്തി

സോഷ്യൽ മീഡിയയിൽ ജനരോഷം ഇളകി മറിഞ്ഞു …

ഹത്രാസിന്റെ മകൾക്കായി ജനശബ്ദം അധികാരത്തിന്റെ വാതിലുകളിൽ മുട്ടി

പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം ഭീം ആദ്മി നേതാവു ചന്ദ്രശേഖർ ആസാദും സഫ്ദർ ജങ് ആശുപത്രിയിൽ പ്രതിഷേധിച്ചു

ഡൽഹിയിലും കൊൽക്കത്തയിലും മുംബൈയിലും ആളുകൾ തെരുവിലിറങ്ങി


മടക്കയാത്ര

അതിനിടെ തകർന്ന മനസ്സും തളർന്ന ശരീരവുമായി കുടുംബാംഗങ്ങൾ 29ന് രാത്രി ഡൽഹിയിൽനിന്ന് ഹത്രാസിലേക്ക് മടങ്ങി ചേതനയറ്റ അവളുടെ മൃതദേഹവും പേറി .

നീതിക്കു വേണ്ടി നെഞ്ചുപൊട്ടി കരഞ്ഞു അവളുടെ മാതാപിതാക്കളോട്

അക്ഷരാർത്ഥത്തിൽ നെറികേടായിരുന്നു യുപി പൊലീസ് കാണിച്ചത്

ഇരുട്ടിൻറെ മറവിൽ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ

അവളുടെ ഭൗതികദേഹം സംസ്കരിച്ചു

ക്രമാസമാദാന പാലനം
അക്രമസംഭവങ്ങൾ തടയൽ
തുടങ്ങിയ കേവലം ന്യായീകരണങ്ങൾ അതിന് മതിയാകില്ല
ആദിത്യ നാഥ്‌ പോലീസിനു പിടിച്ചുനിൽക്കാൻ


പോലീസ്

ആരയോ രക്ഷിക്കാൻ എന്നപോലെ അതിനാടകീയമായിരുന്നു പോലീസ് സംവിധാനങ്ങൾ

അവളുടെ മൃതദേഹം എത്തുമ്പോൾ പോലീസ് ന്റെ സമ്പൂണ്ണ നിയന്ത്രണത്തിൽ ആയിരുന്നു അവളുടെ ഗ്രാമം

പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങൾ എല്ലാം

നിസ്വരും നിസ്സഹായരുമായ അവരുടെ കുടുംബാംഗങ്ങൾക്കും കാഴ്ചക്കാരായി നിൽക്കാനേ കഴിഞ്ഞുള്ളൂ

മൃതദേഹം സംസ്കരിക്കാനുള്ള തിടുക്കത്തിൽ ആയിരുന്നു പോലീസ്



വിശ്വാസപ്രകാരമുള്ള ആദ്യകർമങ്ങൾ നടത്താൻ പൊലീസ് അനുവദിച്ചില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു

മകളുടെ ശരീരം അവസാനമായി വീട്ടിൽ ഒരു നിമിഷമെങ്കിലും വയ്ക്കണമെന്നാണ് അവളുടെ അമ്മ പോലീസുകാർ മുന്നിൽ താണു കേണു പറഞ്ഞു .

വേദനയുടെ ലോകത്തുനിന്നും എന്നെന്നേക്കുമായി യാത്രയായ അവളെ മഞ്ഞൾ പുരട്ടി അവസാന ചുംബനം നൽകാൻ അനുവദിക്കണമെന്ന് അമ്മ കെഞ്ചി .

കുടുംബാങ്ങളെ വീട്ടിൽ ആക്കി മൃതദേഹം ആംബുലസിൽ ശ്മശാനത്തിൽ ണ് എത്തിച്ചു

പുലർച്ചെ 2 .40 അവളെ പെട്രോൾ ഒഴിച്ച് പോലീസുകാർ കത്തിച്ചു .

പ്രേതിഷേധങ്ങൾക്കും പ്രാർത്ഥനകൾക്കും എല്ലാം ആകലെ വിറങ്ങലിച്ചു നിൽക്കെ അവൾ അഗ്നിക്കിരയായി

ഒരു ജനാധിപത്യ രാജ്യത്തെ നീതിന്യായ വ്യവസ്ഥ ആ തീയിൽ എരിഞ്ഞു ഒടുങ്ങി

 

രാഷ്ട്രീയം



ഒരു റീ പോസ്റ്റ് മോർട്ടത്തിനു ഉള്ള അവസരം പോലും ഇല്ലാതാക്കി പോലീസ് തെളിവുകൾ നശിപ്പിച്ചു എന്നാണ് സമാജ് വാദി പാർട്ടി നേതാവ് യുപി മുൻ മുഖ്യമന്ത്രിയുമായ അജിലേഷ് യാദവ് തുറന്നടിച്ചു

പുറംലോകം അറിയാൻ ആഗ്രഹിക്കാത്ത പുലർച്ച നടത്തിയ നീക്കങ്ങൾ പുറംലോകമറിഞ്ഞത് വിവാദമായതോടെ സംരക്ഷിക്കാനുള്ള നടപടികളുമായി UP സർക്കാർ രംഗത്തെത്തി


കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു

പെൺകുട്ടിയുടെ കുടുംബങ്ങളുമായി യോഗി ആദിത്യനാഥ്‌ സംസാരിച്ചു

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു

വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ UP പൊലീസിനോട് റിപ്പോർട്ട് തേടി

അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് നോട്ടിസയച്ചു



മനസാക്ഷിയെ നടുക്കുന്ന സംഭവമാണെന്നാണ് കോടതി നിരീക്ഷണം

മാതാപിതാക്കളുടെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചതിൽ
കോടതി രോഷം പ്രകടിപ്പിച്ചു

അന്വേഷണ ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി വിശദാംശങ്ങൾ അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു



ആശയ വിനിയത്തിനായി ഈ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ശബ്ദം പുറംലോകം കേൾക്കാത്ത രീതിയിലാണ്

യുപി പോലീസിൻറെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലുകൾ.



വാദങ്ങൾ

ഈ വിവാദങ്ങൾ കത്തിയാളുമ്പോളാണ് പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണം ഇതിനു ബലം പകരാൻ ബലാത്സംഗം നടന്നിട്ടില്ലെന്ന്ഫോറൻസിക് റിപ്പോർട്ട് ഉണ്ടാക്കി അത് ചൂണ്ടിക്കാട്ടി പോലീസ് വാദിച്ചത്


പെൺകുട്ടിയുടെ മൃതദേഹത്തിൽ പുരുഷ ബീജത്തിൻറെ അംശം കണ്ടെത്തിയിട്ടില്ലെന്ന് പോലീസ്

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ജാതി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന അവർക്കെതിരെ നടപടിയെടുക്കുമെന്നും യു ADGP പ്രശാന്ത് കുമാർ പറഞ്ഞു

പെൺകുട്ടിയുടെ ആന്തരിക അവയവങ്ങൾക്ക് കാര്യമായ പരിക്കുകൾ ഏറ്റിരുന്നു
നട്ടെല്ലിന് സാരമായ പരിക്കുകൾ പറ്റിയിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ട്

പിന്നെ പെൺകുട്ടി മശ്രിക്കുംമുമ്പ് നൽകിയ മൊഴിയിൽ ബലാത്സംഗം നടന്നിരുന്നു എന്നും പറഞ്ഞിരുന്നു

സംഭവം നടന്ന ദിവസങ്ങൾക്കുശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫോറൻസിക് റിപ്പോർട്ട് മാത്രം പോലീസിന് എങ്ങനെ വിശ്വാസയോഗ്യമാവുന്നു എന്നതും സംശയത്തിന് ആഴം വർധിപ്പിക്കുന്നത്.


മകൾ നഷ്ടമായ ദുരന്തത്തിൽ ഒപ്പം പോലീസിൻറെ നിരന്തരമായ പ്രതികൂല സമീപനങ്ങളും ഇരട്ടി ദുരന്തമാണി ഈ കുടുംബത്തിന് ഏൽപ്പിക്കുന്നത്

bheem army and rahul chakrapani min



സമീപനം

സ്ത്രീ നാലുചുവരുകൾക്കുള്ളിൽ നിന്നും പുറത്തു വരാൻ അർഹതയില്ലാത്തവർ എന്ന് വിശ്വസിക്കുന്നവർ ,

സ്ത്രീകളെ എന്നും പുച്ഛത്തോടെയും അവരുടെ അവകാശങ്ങളെ അവജ്ഞയോടെയും നോക്കി കാണുന്ന ഒരുകൂട്ടം ആളുകൾ

അവർ ഭരണത്തിൽ ഇരിക്കുമ്പോൾ ഇവിടെ നീതിയും ന്യായവും നടപ്പായിക്കൊള്ളണമെന്നില്ല

യോഗി എന്ന പേരും ചാർത്തി ആദിത്യനാഥ്‌ അവിടെ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ കണ്ടാൽ ഇതല്ല ഇതിനപ്പുറവും നമ്മൾ പ്രേതീക്ഷിക്കേണ്ടതാണ്

സ്ത്രീകളെ പറ്റിയും അവരുടെ അവകാശങ്ങളെക്കുറിച്ച് ഇത്തരത്തിൽ  അഭിപ്രായമുള്ള ഒരാൾ മുഖ്യമത്രി ആയി പോലീസിനെ നിയന്ത്രിക്കുമ്പോൾ ഹത്രാസ് പോലെയുള്ള എത്ര ആയിരം കേസുകൾ വന്നാലും എത്ര സ്ത്രീകൾ കൊല്ലപ്പെട്ടാലും അതിനെയൊക്കയും ഗൗരവമായി തന്നെ കാണുകയോ നടപടികൾ സ്വീകരിക്കാൻ ചെയ്യുന്നില്ല

ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് എതിരെ ഏതെങ്കിലും നടപടി എടുക്കകയോ അത് അല്ലെങ്കിൽ ചെയ്യാൻ  സൗകര്യമില്ല എന്നതാണ് വാസ്തവം

കഴിഞ്ഞ ആഴ്ച വരെ ഉള്ള ന്യൂസ് കണ്ടാൽ മതി 2 ഉം 3 ഉം വയസുള്ള കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന ഒരു രാജ്യം ആയി തന്നെ ആദിത്യ നാഥ്‌ സ്റ്റേറ്റ് മാറിയിരിക്കുന്നു (എല്ലാ സംസ്ഥാനങ്ങളിലും  ഉണ്ട്  എന്നാൽ up  മാത്രമാണ് ഇത്രയും ഭീകരം )

പീഡനങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്

പക്ഷെ അതിനോട് അവിടുത്ത സർക്കാർ സംവിദാനങ്ങൾ എങ്ങനെ പെരുമാറുന്നു എന്ന ഇടത്താണ് യോഗി സമ്പൂർണ പരാജയം ആകുന്നത്

അവൾ 

ഇന്ത്യയുടെ നോവായി മാറിയ ആ 19 കാരിയുടെ ഗ്രാമത്തിൻറെ ബോൾഗഡി എന്നാണ്

അവൾ ദളിത് വിഭാഗത്തിൽപ്പെട്ട വാല്മീകി സമുദായാംഗമാണ്

കുറ്റക്കാരായി പിടിക്കപ്പെട്ട ചെറുപ്പക്കാർ മേൽജാതിക്കാരനായ ടാക്കൂറുകൾ


ബോൾഗഡി എല്ലാകാലവും 2 ലോകങ്ങൾ ഉണ്ട്

അടിച്ചമർത്തപ്പെട്ടവരുടെ ഇരുണ്ട ലോകം ഒരു വശത്ത്

മറുവശത്തു അധികാരപ്രമത്തതയും മേൽജാതിക്കാരുടെ സുവർണ്ണ ലോകം അപ്പുറത്തും.

അവർക്കിടയിൽ വിവേചനത്തിന് വൻമതിൽ എല്ലാ കാലവും ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് അതിലൊരു മാറ്റവും ഇല്ല


ജാതി

ജാതി എന്ന പൊളന്ന ഇന്ത്യൻ യാഥാർത്ഥ്യം കുറ്റകൃത്യങ്ങളിലും നിയമ വ്യവസ്ഥയിലും എങ്ങനെ ആഴത്തിൽ സ്വാധീനം ചെലുത്തുന്നത്മറ്റൊരു ഉദാഹരണമാണ് ഹത്രാസിലെ ഈ ബലാൽസംഗം

ഇവിടെ ബലാത്സംഗം ഒരു ലൈംഗിക കുറ്റകൃത്യം എന്നതിനൊപ്പം മേൽജാതി വിഭാഗത്തിന് അധികാര പ്രഖ്യാപനം കൂടിയാണ്

മൃതദേഹം വരെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ആ സഹോദരി നമ്മളോട് ചെയ്ത കുറ്റം എന്താണെന്നു നാം എല്ലാവരും ചിന്തിക്കണം .


സ്കൂൾ വളരെ അകലെ ആയതിനാൽ സുരക്ഷ ഒന്ന് മാത്രം ഓർത്തു മക്കളുടെ പഠനം അവളുടെ സുരക്ഷയോടെ തീരുമാനിച്ചതാണ് പെൺകുട്ടിയുടെ അമ്മ

പക്ഷേ ആ അമ്മയുടെ കൺവെട്ടത്തും അവൾക്ക് രക്ഷയുണ്ടായില്ല


ബൂൽഗഡിയിൽ ഥാക്കൂർ വിഭാഗത്തിനു ശക്തമായി സ്വാധീനമാണുള്ളത്

അതിനു കീഴിൽ കഴിയുന്ന ന്യൂനപക്ഷമാണ് വാല്മീകി സമൂഹം

64 കുടുംബങ്ങളാണ് ബൂൽഗഡിയിൽ ഉള്ളത് അതിൽ വാല്മീകി കുബുമ്പങ്ങൾ വെറും 4 എല്ലാവരും പട്ടിണിപാവങ്ങൾ

മേൽജാതിക്കർക്കു സാമുദായിക രാഷ്ട്രീയ സ്വാധീനം ഉണ്ട്

 

പ്രതിഷേധങ്ങളൾ 

പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻ ആണ് യുപി സർക്കാർ ശ്രമിക്കുന്നത്

അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പെൺകുട്ടിയുടെ വീട്ടിലേക്കുള്ള റോഡുകളെല്ലാം അടച്ചു

വീടുമുഴുവൻ പോലീസ് കാവലിൽ


ജില്ലാ മജിസ്ട്രേറ്റ് പെൺകുട്ടിയുടെ കുടുംബത്തെ ഭയപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിക്കുന്ന എന്ന വിവാദത്തിന് വഴിയൊരുക്കി വീഡിയോകൾ പുറത്തുവന്നു


പെൺകുട്ടിയുടെ കുടുംബത്തിന് ശബ്ദം പുറത്തു വരാതിരിക്കാന് വല്ലാതെ കഷ്ടപ്പെടുകയാണ് UP പോലീസ്


കുടുംബത്തിന്റെ ആശങ്ക പങ്കുവെക്കാൻ പെകുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകനും മാധ്യമങ്ങൾക്ക് മുന്നിൽ എത്തി


പെൺകുട്ടിയുടെ വീട്ടുകാരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചു വെച്ചിരിക്കുന്നു  എന്ന് 15 വയസ്സുകാരൻ പറഞ്ഞു


മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ചു കൊണ്ട് നിൽക്കുന്ന ആ ബാലൻ

പോലീസുകാർ വരുന്നതും അവൻ ആ വയലുകൾ ഇടയിലൂടെ ഓടി മറഞ്ഞു പോകുന്നതും യോഗി ആദിത്യനാഥിന് പൊൻതൂവൽ കൂടിയാണ്










പ്രിയങ്കയും രാഹുലും
rahul chakrapani and rahul gandhi min

ബിജെപി നേതാക്കൾ ഒഴികെ ആരെയും ആദ്യം ആ പെൺകുട്ടിയുടെ വീട് സന്തര്ശിക്കാനോ കുടുംബങ്ങളുളമായി സംസാരിക്കാനോ ഒരു രാഷ്ട്രീയ നേതാവിനെയും അനുവദിച്ചില്ല.


പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ പോയ
രാഹുലിനെയും പ്രിയങ്ക ഗാന്ധിയെ ഡൽഹിയുടെ യൂപി അതിർത്തിയിൽ തടഞ്ഞു


പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 142 കിലോമീറ്റർ അകലെ വെച്ച് പിന്നോട്ടില്ലെന്ന് രാഹുലും പ്രിയങ്കയും പ്രഖ്യാപിച്ചു

ഇരുവരും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നടന്നു യാത്ര തുടങ്ങി

പോലീസ് വീണ്ടും തടഞ്ഞു കയ്യാങ്കളി ഉണ്ടായി രാഹുലിനെ തള്ളിയിട്ടു

2പേരെയും കസ്റ്റഡിയിൽ എടുത്തു വിട്ടയച്ചു


രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് വീടിനുമുന്നിൽ പ്രതിഷേധം തുടങ്ങി

ഡെറിക് ഒബ്രിയാൻ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് എംപിമാർ എത്തിയപ്പോഴും പോലീസ് കയ്യേറ്റം ചെയ്തു

തന്നെ നേരിട്ടു പുരുഷ പോലീസ് കയ്യേറ്റം ചെയ്തതായി എം പി പ്രതിമ മണ്ഡൽ പറയുന്നു



ഇതിനിടയിൽ UP യിലെ ബാൽറാംപൂരിൽ ഒരു പെൺകുട്ടി കൂടെ ബാലസംഗത്തിനു ഇരയായി കൊല്ലപ്പെട്ടിരിക്കുന്നു അതെ ആ പട്ടിക നീളുകയാണ്

കണക്കുകൾ 


രാജ്യത്ത് 2019 സ്ത്രീകൾക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങൾ 32000 ആണ്

പ്രതിദിനം ദളിത് വിഭാഗത്തിൽപ്പെട്ട 10 സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു

നോക്കുക ഇത് റിപ്പോർട്ട് ചെയ്യപ്പെട്ട കണക്ക് മാത്രമാണ്


രാജ്യത്ത് നടക്കുന്നുണ്ട് 88 റേറ്റ് കേസുകൾ ഓരോ ദിവസവും

10 ദളിത് പെൺകുട്ടികൾ ഈ രാജ്യത്ത് ചെയ്യപ്പെടുന്നു

രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളാണ് പുറം ലോകം അറിയാത്ത കഥകൾ ഇതിനേക്കാൾ എത്രയോ ഇരട്ടി വരും


ബൽറാംപൂരിൽ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനിയായ പെൺകുട്ടിക്കു വിഷം കലക്കി നൽകി കൈകാലുകൾ തല്ലിയൊടിക്കുകയായിരുന്നു


ഹത്രാസിലെ പോലെ നാക്ക് മുറിച്ചെടുക്കുക ആയിരുന്നില്ല;

നാഷണൽ ക്രൈം റെക്കോർഡ് റിപ്പോർട്ട് പ്രകാരം 3500 റേപ്പ് കേസുകൾ ആണ് കഴിഞ്ഞ ഒരുവര്ഷത്തിന്റെ ടയിൽ ഇന്ത്യയിൽ സംഭവിച്ചത്

ദളിതുകൾക്കെതിരെ ഏറ്റവും കൂടുതൽ ലൈംഗിക ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനം ഉത്തർപ്രദേശ്

ഏറ്റവും കൂടുതൽ റേപ്പ് നടക്കുന്ന രാജസ്ഥാനിൽ കഴിഞ്ഞ വര്ഷം ദലിതർക്കെതിരെ അക്രമം 9% ആയിരുന്നു

രണ്ടാമതുള്ള ഉത്തർപ്രദേശ് ദളിതർ ക്കെതിരെയുള്ള ലൈംഗികാതിക്രമം 18 %




പൊതുജനങ്ങളുടെ കാര്യം എടുക്കാം നമ്മൾ എല്ലാം ഭരിക്കുന്നവരുടെ സ്വഭാവം നോക്കിയാലും

പത്തുവർഷത്തിനിടെ പാർലമെൻറിൽ എത്തിയ ആളുകളുടെ ലിസ്റ്റ് എടുത്താൽ ലൈംഗികാതിക്രമ കേസുകൾ നേരിടുന്ന എംപിമാരുടെ എണ്ണത്തിൽ 850 % ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്


ഏറ്റവും കൂടുതൽ സ്ത്രീപീഡനക്കാരെ ജനപ്രതിനിധികൾ ആക്കിയ ബിജെപിയാണ് ഒന്നാമത് രണ്ടാമത് കോൺഗ്രസ്സും ഉണ്ട്

ബിജെപി 21 (എംപി / എം എൽ എ )
കോൺഗ്രസ്സ് 1 6 (എംപി / എം എൽ എ )


2012 നിർഭയ

കുപ്രസിദ്ധമായ ഡൽഹി നിർഭയ ക്കു ശേഷം മാത്രം 2 .5 ലക്ഷം കേസുകൾ

ഒരു ദിവസവും 95 പേർ രാജ്യത്ത് റേപ്പ് ചെയ്യപ്പെട്ടു

ഓരോ മണിക്കൂറിലും നാലുപേർ പീഡനത്തിന് ഇരയായിട്ടുണ്ട്

ഇതും രജിസ്റ്റർ ചെയ്യപ്പെട്ട അല്ലെങ്കിൽ തങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്ന് സ്ത്രീകൾ ഉറക്കെ വിളിച്ചു പറഞ്ഞു കേസുകൾ മാത്രമാണ്


വരുമൊരു കാമവെറിയുടെ മാത്രം ഫലമല്ല റേപ്പ് ശാരീരിക അരമണത്തിനു ഉപരിയായി അണ അധികാരത്തിന്റെ പിടിച്ചടക്കലിന്റെ ജാതി മേൽക്കോയിമയുടെ തികഞ്ഞ രൂപമാണിത്


വയലിലേക്ക് പോയ താഴ്ന്ന ജാതിയിൽ ഉള്ള ഒരു പെൺകുട്ടിയെ നാലു ഉയർന്ന ജാതിക്കാർ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നു

ഒന്നും പേടിക്കാനില്ല ജാതിയുടെ പേരിലുള്ള അധികാരമുള്ള കുറ്റവാളികൾ

അവളെ പീഡിപ്പിക്കുന്നു ഉപദ്രവിക്കുന്നു .. നക്കുവരെ മുറിച്ചു കളയുന്നു

പിന്നീട അവർ ജന മധ്യത്തിൽ ഇറങ്ങി നടക്കുന്നു

കീഴ് ജാതി ശരീരങ്ങൾക്ക് മേൽ അവർക്ക് ഉള്ള അധികാരം ഓർമ്മപ്പെടുത്തുന്ന സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു അവർക്ക് ഈ കുറ്റകൃത്യം


കുത്തകൃത്യം നടന്ന ആഴ്ചകൾക്കു ശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്തു

എന്നിട്ടും ദിവസങ്ങൾ കഴിഞ്ഞു പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് റേപ്പ് നടന്ന തെളിയിക്കാനുള്ള സാമ്പിളുകൾ ശേഖരിക്കുന്നു


ആശുപത്രിയിൽ വച്ച് കുട്ടി മരിക്കുന്നു

പെൺകുട്ടിയും അമ്മയും അച്ഛനും ഉൾപ്പെടെയുള്ള ബന്ധുക്കൾ എല്ലാം വീട്ടിനുള്ളിൽ പൂട്ടിയിട്ടു

പോലീസ് മൃതദേഹം പോലീസ് തന്നെ കത്തിക്കുന്നു

എല്ലാം കഴിഞ്ഞപ്പോൾ തന്നെ പോലീസ് പ്രഖ്യാപിച്ചു ഒന്നിനും തെളിവില്ലെന്ന്


പതിവിനു വിപരീതമായി സംഭവം രാഷ്ട്രീയ ശ്രദ്ധ നേടിയപ്പോൾ

ക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഭീകരമായ പൊലീസ് കാവലിൽ



ഇവിടെയും തീരുന്നില്ല ഇതേ പ്രദേശത്തെ 12 ഗ്രാമങ്ങളിൽ നിന്നുള്ള ബ്രാഹ്മണ ഥാക്കൂർ കുടുംബങ്ങൾ പ്രതികൾക്കു വേണ്ടി രംഗത്ത് വരുന്നു

കഥകൾഇവിടംകൊണ്ടൊന്നും തീരുന്നില്ല എലെക്ഷൻ എന്നത് മതങ്ങൾക്ക് കച്ചവടം ചെയ്യാൻ ഉള്ള ഒന്നല്ല

500 നും ആയിരത്തിനും കള്ളിനും വേണ്ടി വോട്ടു ചെയ്തു നിലപാടില്ലാത്ത മനുഷ്യരെ അധിരത്തിൽ എത്തിച്ചാൽ

ഇതുപോലെ തെളിവില്ലാതെ ഉന്നവിലും ഹത്രാസിലും തുടങ്ങി കരണമറിയാതെ  നമ്മുടെ സഹോദരിമാരായ പെൺകുട്ടികൾ  ദളിതർ എല്ലാവരും ഉറുമ്പു കടിച്ചു മരിക്കും….

നല്ലൊരു നാളെ വരും  എന്ന് പ്രതീക്ഷയോടെ  സ്നേഹപൂർവ്വം 

രാഹുൽ ചക്രപാണി 

RAHUL CHAKRAPANI KANNUR
RAHUL CHAKRAPANI KANNUR

 

 

About The Author

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top