ലോകം തന്റെ ആശയങ്ങൾകൊണ്ടും, പോരാട്ടം കൊണ്ടും വിപ്ലവം തീർത്ത യുഗ പുരുഷന് ജന്മദിനാശംസകൾ
ഇന്ന് ജൂൺ 14 ചെ ഗുവേരയുടെ ജന്മദിനം ..
സന്ധി ഇല്ലാത്ത പോരാട്ടങ്ങൾക്ക് നൂറ്റാണ്ടുകൾ ഇനിയും വഴികാട്ടുന്ന നീ ഒരു വഴിവിളക്ക്… ഒരു യുഗപുരുഷൻ !
ആ ഓർമകളിലൂടെ
അന്ന് ചെഗുവേരക്ക് നേരെ നേരെ M 2 കാർബൈൻ തോക്ക് ചൂണ്ടുമ്പോൾ ബൊളീവിയൻ സൈനികൻ മരിയോ ജി ടെറാന്‍റെ വിരലുകൾക്ക് പതിവില്ലാത്ത വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
മുന്നിൽ പുഞ്ചിരി തൂകി നിൾക്കുന്നത് ചില്ലറക്കാരനല്ല ,
തന്റെ ഗൺ പോയിന്റിന്റെ അങ്ങേ തലയ്ക്കൽ നിൾക്കുന്നത് സാക്ഷാൽ ചെഗുവേരയാണ്.
അമേരിക്കൻ സാമ്രാജ്യത്വം ഭയപ്പാടോടെയും, അതിലേറെ വെറുപ്പോടെയും കാണുന്ന സാക്ഷാൽ ചെ !.
ഒളിയുദ്ധത്തിൽ പങ്കെടുത്ത നിരവധി കമ്മ്യൂണിസ്റ്റ്കാരുടെ തല തകർത്ത പട്ടാളക്കാരനാണ് മരിയോ ടെറാൻ .
ലക്ഷ്യം പിഴക്കില്ലെന്ന് ഉറപ്പായിട്ടും ,കൈയ്യിൽ ഇരിക്കുന്ന ലൈറ്റ് വെയ്റ്റ് സെമി ഓട്ടോമാറ്റിക്ക് റൈഫിളിന് അന്ന് പതിവിലേറെ ഭാരം അനുഭവപ്പെട്ടു.
ഭിത്തിക്ക് സമീപം നിർക്കുന്ന മനുഷ്യ രൂപം ടെറാനെ നോക്കി അലറി
”Coward, I know you are here to kill me Shoot, coward, you are only going to kill a man … but not his ideas…’
മരിക്കാൻ തയ്യാറെടുത്ത് നിൾക്കുന്ന ‘ചെ’ യിൽ നിന്ന് ഉയർന്ന അലർച്ചയുടെ ഒപ്പം കാഞ്ചി വലിക്കലും ഒരു പോലെ സംഭവിച്ചു.
ആദ്യ വെടി നെഞ്ചിൽ തന്നെ പതിച്ചു.
ഒന്നിന്ന് പിന്നാലെ ഒന്നായി ഒൻപത് ബുള്ളറ്റുകൾ
ശരീരം തുളച്ച് കടന്ന് പോയി .
ശൈത്യം പൂണ്ട ആ കാലാവസ്ഥയിലും
ടെറാൻ വിയർത്തൊഴുകുന്നുണ്ടായിരുന്നു ,
തോക്കിൽ കുഴലിൽ നിന്ന് പുറത്തേക്ക് പോകുന്ന
വെടിമരുന്നിന്റെ ഗന്ധം മുറിയിൽ ആകെ നിറഞ്ഞു.
താഴെ തളം കെട്ടി കിടക്കുന്ന ചോരയിൽ ചവുട്ടി ടെറാൻ ഒരിക്കൽ കൂടി ചെഗുവേരയേ നോക്കി .
കണ്ണുകൾ തുറന്ന് തുറിച്ച് നോക്കുന്ന ചെഗുവേര. തന്‍റെ ലക്ഷ്യം പിഴച്ചുവോ ! കൊല്ലപ്പെട്ടിട്ടും എന്തെ തന്റെ ശത്രുവിന്റെ കണ്ണുകൾ അടഞ്ഞില്ല.
മരണം ഉറപ്പാൻ ഇടത് കാൽ കൊണ്ട് താഴെ കിടക്കുന്ന ശത്രു വിന്റെ വലത്തെ തോളിൽ ഒന്ന് ചവുട്ടി നോക്കി .
ചലനമറ്റ് ചെഗുവേര .പക്ഷെ തുറിച്ച് നോക്കുന്ന ആ കണ്ണുകൾ മരിയോ ടെറാനെ അസ്വസ്ഥനാക്കി .
വാതിലിന് അടുത്തേക്ക് തിരിഞ്ഞ് നടക്കുമ്പോഴും മരിയോ ടെറാൻ മനസിൽ ചിന്തകൾ ആർത്തിരമ്പി .
അടുത്ത മുറിയിൽ ചെഗുവേരയുടെ മരണവാർത്തക്കായി CIA ഏജന്റ് ഫെലിക്സ് റോഡിഗ്രസ് കാത്തിരിരിക്കുന്നുണ്ടായിരുന്നു.
കൂടുതകൾ വായനക്ക് : ആരാണ് രാഹുൽ ചക്രപാണി
ചെഗുവേരയെ പിടികൂടിയത് മുതൽ ചോദ്യം ചെയ്തിരുന്നത് റോഡിഗ്രസ് ആയിരുന്നു.
`Mission over’ നേർത്ത ശബ്ദത്തിൽ മരിയോ ടെറാൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു.
നിർവികാരത ആണ് റോഡിഗ്രസിന് തോന്നിയത് .ഒരു മണിക്കൂർ മുൻപായിരുന്നു ചെഗുവേരയുമായുള്ള റോഡിഗ്രസിന്റ അവസാന കൂടികാഴ്ച്ച .
എന്താണ് അവസാന ആഗ്രഹമെന്ന് ചോദിച്ചപ്പോൾ സൈനികർ പിടിച്ച് വെച്ചിരിക്കുന്ന തന്റെ ചുരുട്ട് തിരികെ തരാൻ ആണ് ചെഗുവേര അവസാനമായി ആവശ്യപ്പെട്ടത് .
ബന്ധിച്ചിരിക്കുന്ന കൈകൾ അഴിച്ച് കൊടുക്കാൻ റോഡിഗ്രസ് സൈനികർക്ക് നിർദ്ദേശം നൽകി.
നേർത്തതെങ്കിലും ഉറച്ച ശബ്ദത്തിൽ പറഞ്ഞു ഫിദലിനെ അറിയിക്കുക ,അമേരിക്കക്ക് എതിരായ പോരാട്ടം തുടരണമെന്ന്, പുനർവിവാഹം കഴിച്ച് സന്തോഷമായി ജീവിക്കു എന്ന് ഞാൻ പറഞ്ഞതായി ഭാര്യയെ അറിയിക്കുക .
എണ്ണീറ്റ് നിന്ന ചെഗുവേര മെല്ലേ റോഡിഗ്രസിന്റെ കരം ഗ്രഹിച്ചു. വിപ്ലവത്തിന്റെ തീക്ഷണത കൊണ്ട് സ്വയം നീറി നിൾക്കുന്ന ചെ യുടെ കൈകൾ ഷെയ്ക്ക് ഹാൻഡ് ചെയ്യുമ്പോൾ റോഡിഗ്രസ് അസ്വസ്ഥനായി.
മരണ മുറിയിലേക്ക് പോകും മുൻപ് മുറിയിൽ കൂടി നിന്ന സൈനിക കമാൻഡറൻമാരെ നോക്കി ചെഗുവേര ഒരിക്കൽ കൂടി ചിരിച്ചു.
ലോകത്തെ പ്രശസ്തരായ ഫോട്ടോഗ്രാഫറൻമാർ ഒപ്പിയെടുക്കാൻ വെമ്പൽ കൊണ്ട അതെ ചിരി. ….
ബാറ്റിസ്റ്റ യുടെ ഭരണത്ത തൂത്തെറിഞ്ഞ് ക്യൂബൻ തെരുവിലൂടെ വീരനായകനായി വന്ന നിമിഷം ചൂണ്ടിൽ തത്തി കളിച്ച അതേ ചിരി ….
ലോക നേതാക്കൾക്ക് ഒപ്പം ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ ചൂണ്ടിൽ വിരിഞ്ഞ പൗരുഷ സമാനമായ അതേ ചിരി …
പട്ടാള ബാരക്കിലെ ട്രാൻസിസ്റ്ററിൽ നിന്ന് അപ്പോഴും സന്ദേശം വരുന്നുണ്ടായിരുന്നു ഏണസ്റ്റോ ചെ ഗുവേരെ കൊല്ലപ്പെട്ടു എന്ന് ..!!
രക്തസാക്ഷികൾ മാത്രമുള്ളൊരു ലോകം ഉണ്ടെങ്കിൽ ,ചെഗുവേര അവരുടെ രാജകുമാരൻ ആകുമായിരുന്നു ..
ചെഗുവേര കൊല്ലപ്പെട്ടിട്ട് 40 വർഷങ്ങൾക്ക് ശേഷം ലാറ്റിൻ അമേരിക്കയിലെ നിർദ്ധനരായ രോഗികൾക്ക് തിമിര ശസ്ത്രക്രിയ നടത്തുന്നതിനായി ഒരു പറ്റം ക്യൂബൻ ഡോക്ടറൻമാർ ബൊളീവയിലെത്തി .
അവർ സുഖപ്പെടുത്തിയ ആയിരക്കണക്കിന് രോഗികളിൽ ഒരാളുടെ പേര് മരിയോ ടെറാൻ.! അതെ ചെഗുവേര ഭീരുവെന്ന് വിളിച്ച് അധിക്ഷേപിച്ച പഴയ അതേ കൊലപാതകി. !
കൂടുതൽ വായനക്ക് : കലാപങ്ങളുടെ ഡൽഹിയിൽ
വിധിയുടെ വൈപരീദ്ധ്യം എന്നല്ലാതെ എന്ത് പറയാൻ . ക്യൂബയുടെ വെളിച്ചം കെടുത്തിയവൻ, അവരിൽ നിന്ന് വെളിച്ചം ദാനമായി സ്വീകരിക്കുന്നു !
.അന്ന് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമായ ഗ്രാൻമ എഴുതി ” നാൽപ്പത് വർഷങ്ങൾക്ക് മുൻപ് മരിയാ ടെറാൻ ഒരു സ്വപ്നത്തെയും, ആശയത്തേയും തല്ലി കെടുത്താൻ നോക്കി.
ഏത് സ്വപ്നത്തേയാണോ മരിയോ ടെറാൻ ഊതി കൊടുത്താൻ ശ്രമിച്ചത് അത് തന്നെയിന്ന് അയാളെ നോക്കി പല്ലിളിക്കുന്നു.
ഇനിയീ വൃദ്ധൻ ആകാശത്തിന്റെ നീലീമ കാണട്ടെ, കാടിന്റെ വന്യത ആസ്വദിക്കട്ടെ ,ചെറുമക്കളുടെ പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരി കണ്ട് സന്തോഷിക്കട്ടെ .പുല്ല് മൈതാനങ്ങളിലെ ആരവങ്ങൾ കണ്ട് ടെറാന്റെ മനസ് വീർപ്പ് മുട്ടട്ടെ ..
”The risk of seeming ridiculous let me say that the true revolutionary is guided by a great feeling of love.. It is impossible to think of a genuine revolutionary lacking this quality”
ചെഗുവേരയുടെ ഘാതകന് കാഴ്ച്ചയുടെ വെളിച്ചം തിരിച്ച് നൽകുമ്പോൾ ക്യൂബൻ ഡോക്ടർമാർ സഖാവിൻ്റെ ഈ വാചകം ഓർക്കാതിരിക്കുമോ !
ഒരിക്കൽ കൂടി അനശ്വര രക്തസാക്ഷി ചെഗുവേരയും ,അയാൾ മുറുകെ പിടിച്ച പ്രത്യയശാസ്ത്രവും അവരുടെ ശത്രുക്കളുടെ പുറത്ത് അധിപത്യം നേടിയിരിക്കുന്നു
ജീവിച്ചിപ്പുണ്ടായിരുന്നെങ്കിൽ ചെഗുവേര ക്ക് ഇന്ന് 92 വയസ് തികയുമായിരുന്നു..
#കടപ്പാട്