കേരളത്തിൽ അണകെട്ടിയ വെള്ളത്തിലെ രാഷ്ട്രീയം : മുല്ലപ്പെരിയാർ ഡാം

RAHUL CHAKRAPANI 1 1

അർദ്ധരാത്രിയിൽ വെള്ളം തുറന്നുവിട്ട്  മലയാളിയുടെ  ക്ഷമ പരീക്ഷിക്കുന്ന  ആളുകളോട്

നിങ്ങൾ തീർത്തും ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ രീതിയിൽ  

സ്വന്തം കാര്യം മാത്രം നടക്കണം എന്ന ആഗ്രഹവുമായി ഒരു വലിയ  

ഒരു ജനതയേയും ജനസമൂഹത്തെയും എല്ലാകാലത്തും  

അവർ പണ്ട് കാണിച്ച  മാനുഷിക മൂല്യം മറയാക്കി 

ദ്രോഹിക്കുന്നത് എന്തിൻറെ പേരിലാണെങ്കിലും ശരിയല്ല.

4 5

കേരളത്തിൽ നിന്നു തന്നെ ഉത്ഭവിച്ച് കേരളത്തിൽ നിന്നു ഉൽഭവിച്ചു തന്നെ ഒഴുകി 

അറബിക്കടലിൽ എത്തിച്ചേരുന്ന ഒരു നദിയായിരുന്നു മുല്ലപ്പെരിയാർ

പണ്ട്  തമിഴ്നാട്ടിലെ  അഞ്ചാറ് ജില്ലകളിൽ വെള്ളത്തിനു വലിയ ക്ഷാമം കാരണം

അവിടുത്തെ ആളുകൾ വലിയ വരൾച്ച നേരിടുകയും

ആ നാട്ടിൽ ഒരുപാട്മ രണം സംഭവിക്കുകയും ചെയ്തത് മൂലം 

ബ്രിട്ടീഷ് സർക്കാർ  ആസൂത്രിതമായി നടത്തിയ ഒരു  പ്രവർത്തയായിരുന്നു മുല്ലപ്പെരിയാർ ഡാം 

തമിഴ്നാട്ടിലെ അഞ്ചോളം ജില്ലകൾക്ക് കേരളത്തിൽ നിന്ന് വെള്ളം ലഭിക്കുന്ന ഒരു പദ്ധതി 

വരൾച്ച മൂലം വരണ്ടുണങ്ങി കിടക്കുന്ന തമിഴ്നാട്ടിലെ അഞ്ചാറ് ജില്ലകൾക്ക്

ആവശ്യത്തിലധികം വെള്ളം എത്തിക്കുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യം

തമിഴ്‌നാട്ടിലെ കൃഷി അതുമായി അനുബന്ധ  കാര്യങ്ങൾ  ഇവയൊക്കെ പ്രോത്സാഹിപ്പിക്കുക

അവിടുത്തെ ജനജീവിതം കൂടുതൽ സുഖകരം ആക്കുക

തുടങ്ങിയ വിഷയങ്ങളിൽ  ഊന്നി  അടിസ്ഥാനപരമായ വികസനം  എന്ന കാര്യം മുൻനിർത്തിയായിരുന്നു

ബ്രിട്ടീഷ് ഗവർമെൻറ് മുല്ലപ്പെരിയാറിന് കുറുകെ ഒരു ഡാം എന്ന സങ്കൽപവുമായി മുന്നോട്ടുവന്നത്. 

മുല്ലപ്പെരിയാർ ഡാം എന്നു പറയുന്നതു   ബ്രിട്ടീഷ് എഞ്ചിനീയറായ പെനി ക്യുക്ക് നിർമ്മിച്ച ഒരു നിർമ്മിതിയാണ് 

ഇന്ന് നാം കേട്ട് പഴകിയ ആ കഥയിൽ  വെള്ളവും പഞ്ചസാരയും കുമ്മായവും  തുടങ്ങി

പല വസ്തുക്കളും ഉപയോഗിച്ച് നൂറ്റാണ്ടുകൾക്കു മുന്നേ ഏകദേശം 125 വർഷങ്ങൾക്കു

മുന്നേ നിർമ്മിച്ച ഒരു ഡാമാണ് മുല്ലപ്പെരിയാർ 

അതോടൊപ്പം 1800കളിൽ പണികഴിപ്പിച്ചിട്ടുള്ള ഈ ഡാമിൻറെ നിർമാണവേളയിൽ തന്നെ

ഡാമിൻറെ മുഖ്യ എൻജിനീയറായ  പെനിക്യുക്ക്  തന്നെ പറഞ്ഞിട്ടുണ്ട് 

ഈ ഡാമിൻറെ പരമാവധി കാലാവധി എന്ന് പറയുന്നത് 60 വർഷമാണ് 

പണ്ട് പല  നാട്ടുരാജ്യങ്ങൾ ആയിരുന്നു ഇന്നത്തെ കേരളവും തമിഴ്‌നാടും  

ഇന്ത്യ പിറവി കൊണ്ട  ശേഷം  പല സംസ്ഥാനങ്ങളും രൂപീകരിച്ചു  ഇന്ത്യൻ യൂണിയനിൽ ചേർന്നു 

ഒരു രാജ്യം ആയപ്പോൾ പഴയ നാട്ടു രാജ്യങ്ങൾ തമ്മിലുള്ള പല ഉടമ്പടികളും കരാറുകളും അവസാനിച്ചിരുന്നു 

എന്നാൽ അത്തരത്തിലുള്ള ഒരു പഴയ കാലഹരണപ്പെട്ട ഒരു കരാർ വീണ്ടും പുതുക്കി നൽകി യത്

നമ്മുടെഗവർമെന്റിന്റെ മണ്ടൻ തീരമാണെന്നു കാലം തെളിയിച്ചു

ഉപാധികൾ വായിക്കാതെ കരാറിൽ ഒപ്പിടരുതെന്നും ഇത് നമ്മെ എല്ലാകാലത്തും ഓർമിപ്പിക്കും

അതുമൂലം  ഭസ്മാസുരന് വരം കൊടുത്ത് പരമശിവനെ അവസ്ഥയിലാണ് ഇന്ന് കേരളം

ഇന്ന്  ഡാമിൻറെ കാലാവധിയും കഴിഞ്ഞ് കാലാവധിയുടെ ഇരട്ടിയും കഴിഞ്ഞ് 

ജനങ്ങളെ പേടിപ്പിക്കുന്ന ഒരു വലിയ ആശങ്കയായി മാറി

3 7

 കേരള സമൂഹത്തെ പേടിപ്പിക്കുന്ന ഒരു ദുരന്ത സൂചികയായി നിലനിൽക്കുകയാണ് ആ ഡാം ഇന്ന്  നമ്മുടെ കേരളത്തിൽ 

രണ്ട് മഴപെയ്യുമ്പോൾ കേരളത്തിൽ ന്യൂനമർദ്ദം ഉണ്ടാവുമ്പോൾ 

കാലാവസ്ഥയിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടായി  ചെറുതായി ഒരു വെള്ളപ്പൊക്കം വരുമ്പോൾ 

കേരളജനത ആകപ്പാടെ പരിഭ്രമിക്കുക യാണ്  മുല്ലപ്പെരിയാർ ഡാം തകരും ആളുകൾ മരിക്കും 

നാല് ജില്ലകൾ ഒലിച്ചുപോയി അറബിക്കടലിൽ യോജിക്കും  എന്നിങ്ങനെ തുടങ്ങിയ നിരവധി വാദങ്ങൾ 

എന്നാൽ  തമിഴ്നാട് ആവട്ടെ  അവർക്ക് വെള്ളം കൊടുക്കാതിരിക്കാൻ കേരളം 

അവതരിപ്പിക്കുന്ന ഒരു നാടകം ആയിട്ടാണ്  ഈയൊരു വാദങ്ങളെക്കെ എന്നും  പറയുന്നു 

1990കളുടെ  അവസാനം മുതൽ തമിഴ്നാടും കേരളവും പരസ്പരം  ഹൈക്കോടതികളിലും

സുപ്രീം കോടതിയിലും ഇതുമായി ബന്ധപ്പെട്ട  നിരവധി കേസുകൾ നടത്തി 

അവസാനം  കേരളത്തിൽ ഒഴുകുന്ന ഒരു നദിയുടെ കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ട് 

അത്  പരിപാലിക്കുന്നതിനും നോക്കി നാദത്തോണ്ടുപോകുന്നതുമയ

എല്ലാവിധ അവകാശങ്ങളും വേറൊരു സംസ്ഥാനം കൊണ്ടുപോവുക

എന്ന് പറഞ്ഞാൽ എന്റെസ്വന്തം  വീട്ടിൽ ഞാൻ വാടകക്ക് താമസിക്കുക എന്ന ഉദാഹരണം പോലെയാണ് 

അത്  ഒരുതരം വിരോധാഭാസമാണ് എന്നാൽ സത്യത്തിൽ അതാണ് അന്നും

ഇന്നും കേരളത്തിൽ സംഭവിച്ചുകൊണ്ടരിക്കുന്നത്  

മുല്ലപ്പെരിയാർ എന്ന കേരള ഡാമിൻറെ പരിപൂർണ്ണ നടത്തിപ്പ് അവകാശം ഇന്ന് തമിഴ്നാടിനെ കയ്യിലാണ് 

എത്ര വെള്ളം തുറന്നു വിടണം ഏതിലൂടെ വെള്ളം തുറന്നു വിടണം

രാത്രി തുറക്കാനോ  രാവിലെ തുറക്കണൊ പറഞ്ഞിട്ട് വേണോ അല്ലത്രേ വേണോ 

 മരം മുറിക്കണോ , പാറപൊട്ടിക്കണോ എല്ലാം  അവരുടെ കയ്യിൽ 

മുല്ലപ്പെരിയാർബന്ധപ്പെട്ട എന്ത്  തീരുമാനമെടുക്കണം  ഇതെല്ലാം തീരുമാനിക്കുന്നത് തമിഴ്നാട് ആണ് 

ഇങ്ങനെ ഉള്ള ഒരു അവസ്ഥയിലാണ് ഈ മഴക്കാലത്ത് 

നമ്മുടെ  കേരളം മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത് 

അതുകൊണ്ടുതന്നെ അത് ചർച്ചാവിഷയം ആവുകയും ചെ  

ഇടുക്കിയും അതുമായി ബന്ധപ്പെട്ട മലയോര ജില്ലകളിലും തുടർച്ചയായുണ്ടാകുന്ന

ഭൂകമ്പങ്ങളെ  മുൻനിർത്തിയാണ്  ഇത്തരത്തിലുള്ള വാദങ്ങൾ തന്നെ ഉയർന്നുവരുന്നത് 

ഇത്തരത്തിൽ ഒരു  ഭൂകമ്പം ഇടുക്കി അണക്കെട്ടിന് അതുമായി ബന്ധപ്പെട്ട മേഖലകളിൽ സംഭവിച്ചാൽ 

അത് കേരളത്തിനു  താങ്ങാൻ പറ്റുന്ന ഒരു നഷ്ടം ആയിരിക്കില്ല എന്നതാണ് പ്രധാന പ്രശ്നം 

ഏകദേശം  അഞ്ചോളം ജില്ലകൾ 30 ലക്ഷത്തിലധികം ആളുകൾ 

ഇവയെല്ലാം കേരളം വിട്ട് പിരിയും എന്നാണ് 

ഈ  ഡാം അകാലത്തിൽ  നമ്മോടു വിടപറഞ്ഞാൽ സംഭവിക്കുന്നത് 

2 7

മനുഷ്യ നിർമിതമായ ഏതൊന്നിനും  അതിൻറെ  അയുസ്സു്ണ്ട് 

ഇനി ദൈവ നിര്മിതിയായാൽ  പോലും അതിനു കല്പിച്ചു കൊടുത്ത ഒരു ആയുസ്സുണ്ട് 

മനുഷ്യന് ഒരു ആയുസ്സുണ്ട് , മൃഗങ്ങൾക്കു  , മരങ്ങൾക്കു , യന്ദ്രങ്ങൾക്കു കെട്ടിടങ്ങൾക്കു ,

തുടങ്ങി ഒട്ടുമിക്ക എല്ലാ  ചരാചരങ്ങൽക്കും  ആയുസ്സുണ്ട് ,

ചുണ്ണാമ്പും ശർക്കരയും  കൊണ്ട് തീർത്ത  ഒരു ഡാമിന് 999  വർഷവും  അതിനു  ശേഷവും

ആയുസ്സു കല്പിച്ചു കൊടുത്തവർ  ആരൊക്കെയാണ് , ??

പതിനായിരക്കണക്കിന് ഏക്കര്  സ്ഥലം  തുതുച്ഛമായ വിലയ്ക്കു അനിയന്ദ്രിത കാലത്തോളം പാട്ടം  നൽികിയതു

മലയാളിയുടെ ഉറക്കം കളയാൻ ആയിരുന്നു എന്ന് അറിഞ്ഞില്ല.

കൊണ്ട് പോകുന്ന വെള്ളത്തിൽ നിന്ന് കോടികളുടെ  വൈദുതി ഉണ്ടാക്കുന്നു .

അത് ഉപയോഗിക്കുന്നു, വിൽക്കുന്നു , വേറെയും അണക്കെട്ടുകൾ ഉണ്ടാക്കി വെള്ളം  കെട്ടി സംഭരിക്കുന്നു .

അവിടുത്തെ  100 കണക്കിനു ഗ്രാമങ്ങൾ  കൃഷി ചെയ്യുന്നു , കർഷകർക്ക്  വരുമാനം ലഭിക്കുന്നു ,

അവർ  സംസ്ഥാങ്ങളിലേക്കു  പച്ചക്കറി കയറ്റി അയക്കുന്നു.

വരൾച്ച എന്നത് നിത്യജീവതയിൽ അവർക്കു ഇല്ലാതായിരിക്കുന്നു.

ഇതിനൊക്ക പകരമായി ഒരു സംസ്ഥാനം എന്ന രീതിയിൽ തമിഴ്നാട് കേരളത്തിനോട് സ്വീകരിക്കുന്ന

നിലപാടുകളികൾ എത്ര കണ്ടു ശരി ഉണ്ടെന്നു നമുക്കറിയാം .

ഇന്നത്തെ അവസ്ഥയിൽ  സ്റ്റാലിൻ ഗവർമെന്റ്  ബാക്കി പഴയ  ഗോവെർമെന്റുകളെ പോലെ കടും പിടുത്തം ഉള്ളവരല്ല.

കേരളം ജനതാ ഇന്ന്  നേരിടുന്നത്  വലിയപ്രശ്നം ഭയമാണ്.

ഇത് വെറുതെ വന്ന ഭയമല്ല . നാളെ ഉറപ്പായും സംഭവിക്കാൻ പോകുന്ന ആസന്ന ദുരന്തത്തെ മുൻ നിർത്തിയുള്ള ഭയം.

മഴക്കാലത്ത്  തവള വരുമ്പോലെ വരാൻ ഉള്ളതാൻ പാടില്ല മലയാളിക്ക് മുല്ലപെരിയാർ ഭീതി.

ചർച്ചക്കിലൂടെയും ഇടപെടലുകളിലൂടെയും സാമ്യപനത്തോട് കൂടെ കൈകാര്യം ചെയ്യണ്ട വിഷയമാണ്  മുല്ലപെരിയാർ .

തമിഴ്നാടിനു  വെള്ളമാണ് പ്രശനമെങ്കിൽ  മുല്ലപ്പെരിയാറിൽ  വെള്ളം ഒഴുകും കാലത്തോളം  അവർക്കു വെള്ളം കൊടുക്കാം  .

മലയാളിയുടെ മനസ്സിലെ പേടിക്കും  ദുരന്ത ഭയത്തിനും തമിഴ്നാട് കൂടെ ഇടപെട്ടു പുതിയ ടം നിര്മിക്കുകയെന്നത് ഏക പോംവഴി 

നിലവിലുള്ള ഡാം  ഡീക്കമ്മീഷൻ ചെയ്തു  പുതിയ ഒരു ഡാം 

അത് ആരു  നിർമ്മിച്ചാലും കേരളത്തിന് സുരക്ഷയും തമിഴ്നാടിനു വെള്ളവും എന്നതാണ് ശരിയായ നിലപാട് 

ഇപ്പോൾ ബിജെപി കേന്ദ്രം ഭരിക്കുമ്പോളും കൊണ്ഗ്രെസ്സ് ഭരിച്ചപോലും ഒന്നും

കേന്ദ്രത്തിൽ നിന്നും കേരളത്തിന് അനുകൂലമായ നിലപാടുകൾ എടുക്കാത്ത ആളുകൾ

 ഇന്ന് അവർ ചാനലുകളിൽ വന്നിരുന്ന കഥാപ്രസംഗം നടത്തുമ്പോൾ മൂക്കത്തു  കൈവെക്കാനേ തോന്നുന്നുള്ളൂ 

1 7

വെള്ളത്തിൻറെ രാഷ്ട്രീയ ചരിത്രം

നാം മുല്ലപെരിയാർ ചരിത്രം പരിശോധിക്കുകയാണെങ്കിൽ 

മുല്ലപ്പെരിയാർ വിഷയത്തിൽ വ്യവഹാരങ്ങളും പ്രശ്നങ്ങളും തുടങ്ങുന്ന കാലഘട്ടത്തിൽ 

തമിഴ്നാടിന് വേണ്ടി  വാദിക്കാനും പ്രവർത്തിക്കാനും  വലിയൊരു രാഷ്ട്രീയ സമൂഹം ഉണ്ടായിരുന്നു 

എന്നാൽ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയക്കാർ  വെറും നോക്കുകുത്തികൾ മാത്രമായിരുന്നു 

അക്കാലത്ത് അവർ നട്ടെല്ലുള്ള ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ  ഇന്ന് കേരളം ഇങ്ങനെ കഷ്ടപ്പെടേണ്ടി വരുമായിരുന്നില്ല 

ഇതിൽ ഒന്നാംപ്രതിസ്ഥാനത്തിരിക്കന്നത് 

പൊളിറ്റിക്കൽ പാർട്ടിയായ കോൺഗ്രസ് തന്നെയാണ് 

അതുകൊണ്ടുതന്നെ  പ്രതികൂട്ടിൽ പ്രധാനമായും വരുക കോൺഗ്രസ് തന്നെയാണ് ചരിത്രത്തിൽ 

കാരണം  ഒരേസമയം ഇന്ത്യയും  അതേസമയം  കേരളവും തമിഴ്‌നാടും ഭരിച്ച ഒരേയൊരു പാർട്ടിയെ  ഈയൊരു

വിഷയത്തിൽ  ഉണ്ടായിരുന്നുള്ളൂ  എന്നത് തന്നെയാണ്  കോൺഗ്രസ് പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കുന്നതും.

കോൺഗ്രസ് പാർട്ടിയുടെ അഴകുഴമ്പൻ നിലപാടുകൾ തന്നെയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ 

കേരളത്തിന് ഏറെ പ്രതികൂലമായി ബാധിച്ചിരുന്ന ഒരു കാര്യം.

കാരണം കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ശക്തി ഉണ്ടായിരുന്ന കോൺഗ്രസ് പാർട്ടിക്ക് 

ഏതെങ്കിലും ഒരു  കാലത്തു കേരളത്തിന്റെ ഭാഗത്ത്  നിന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇന്ന് ഇത്രയും വഷളാവില്ലായിരുന്നു 

 തമിഴ്നാട് രാഷ്ട്രീയം  കോൺഗ്രസിന് കൈവിടും അതായിരുന്നു അവർ നേരിട്ട പ്രശനം

അതുകൊണ്ട് തന്നെയാണ് അവർ   തമിഴ്നാട് നോടൊപ്പം ചേർന്ന് 

കേരളത്തിൽ  എതിരായി  പലപ്പോഴും  കേന്ദ്രസർക്കാർ എന്ന നിലയിൽ പ്രവർത്തിച്ചു വന്നത് . 

അവിടെ സംഭവിച്ച വേറൊരു കാര്യം കേരളത്തിലെ പ്രധാന നേതാക്കൾ കേന്ദ്രമന്ത്രിയും

പ്രതിരോധ മന്ത്രിയും ആയിരുന്ന കാലഘട്ടത്തിൽ പോലും കേരളത്തിന് വേണ്ടി 

കേന്ദ്ര സർക്കാറിന് ഒരു ചെറുവിരൽ പോലും അനക്കാൻ സാധിച്ചിരുന്നില്ല 

കാരണം  തമിഴ്നാട് രാഷ്ട്രീയത്തിൽ കോൺഗ്രസ് പുറകോട്ട് പോകും 

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ മാത്രം ഉള്ളതുകൊണ്ട് ഇത്തരത്തിലുള്ള വലിയൊരു

ആക്ഷേപത്തിൽ നിന്നും അവർക്ക്  ചെറിയ രീതിയിൽ രക്ഷനേടാൻ പറ്റും

പരിപൂർണ്ണമായും  ഇടതുപക്ഷ നിലപാടുകൾ ശരിയായിരുന്നു എന്ന് പറയുന്ന  ഒരാളല്ല ഞാൻ.

ഈ ഒരു വിഷയത്തിൽ കേന്ദ്രത്തിന് സഹായമില്ലാതെ  കേരളത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല

 കേന്ദ്രസർക്കാർ എന്ന നിലയിൽ രാഷ്ട്രീയം തന്നെയാണ് ഇവിടയും പ്രധാന പ്രശ്നം 

തമിഴ്നാട്  കേരളം  ഇവയിൽ ഏതാണ് രാഷ്ട്രീയമായി പ്രധാനം ഉള്ളതു ആർക്കാണ് ?

എന്ന ഒരു ചോദ്യം കേന്ദ്രം ഭരിക്കുന്ന  പാർട്ടിക്ക് പലപ്പോഴും  തലവേദനയാണ്.

കൂടുതൽ പാർലമെൻറ് സീറ്റുകൾ ഉള്ളതുകൊണ്ട്  തമിഴ്നാടിന് അനുകൂലമായ നിലപാടുകൾ ആണ്

കേന്ദ്രസർക്കാർ പലപ്പോഴും എടുത്തിട്ടുള്ളത് 

നിഷ്പക്ഷമായി നിലപാടു എടുക്കേണ്ട   കേന്ദ്രസർക്കാർ പലപ്പോഴും തമിഴ്നാടിന് പക്ഷം ചേർന്നു 

നിഷ്പക്ഷത  അഭിനയിക്കുക  ആയിരുന്നു.

യാഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ 

മുല്ലപ്പെരിയാർ വിഷയത്തിൽ അ മൂന്ന് കക്ഷികൾ ആണ് നിലവിലുള്ളത് 

ഒന്ന് കേരളസർക്കാർ 

രണ്ട് തമിഴ്നാട് സർക്കാർ 

മൂന്ന് കേന്ദ്രസർക്കാർ 

ഈ അവസ്ഥയിൽ  മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ള  ഒരു കാലഘട്ടത്തിൽ മാത്രമേ  

നമുക്ക്  പല  കാര്യങ്ങളിലും നമുക്കനുകൂലമായ തീരുമാനങ്ങളെടുക്കാൻ പറ്റിയികയുള്ളൂ 

പിണറായി വിജയൻ സർക്കാർ തീർത്തും  സംയപനത്തോടെ സമാദാനപരമായ രീതിയുള്ള

ചർച്ചകളിലൂടെ തമിഴ്നാട് സർക്കാരിന്റെ വിശ്വാസ്യത നേടിയെടുക്കണം ഇതാണ് ആദ്യത്തെ കടമ്പ . 

അത് നേടിക്കഴിഞ്ഞാൽ ബാക്കി എല്ലാം എളുപ്പമാണ് 

തമിഴ്നാട് രാഷ്ട്രീയം വെള്ളത്തിൽ കൈവെച്ചാൽ ഏതു പാർട്ടിയുടെ കൈയും പൊള്ളിക്കും

അതുകൊണ്ടു  പെട്ടെന്നൊരു  നീക്കം അതും കേരളത്തിന് അനുകൂലമായി വരും എന്നും കരുതേണ്ട 

കരയുന്ന കുഞ്ഞിനെ പാലുള്ളൂ .. എന്നത് ഓർത്താൽ മലയാളിക്ക് നല്ലതു

നാം ഇനിയും സംഘടിക്കേണ്ടതായിട്ടുണ്ട്  ക്ളര്യങ്ങൾ നേടിയെടുക്കാൻ

അവസാനമായി പറയാൻ ഉള്ളത് 

അർദ്ധരാത്രിയിൽ  കിടന്നുറങ്ങു വീട്ടിൽ കിടന്നുറങ്ങുന്നു  മനുഷ്യൻറെ  അടുക്കള വരെ

വെള്ളം കയറിയിട്ടില്ല തമിഴ്നാട് അവരുടെ വെള്ളം വേണമെന്ന്   ആഗ്രഹം നടപ്പിലാക്കേണ്ടത് 

About The Author

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top