ഡൽഹി കലാപം ഒരു അവലോകനം : കലാപങ്ങളുടെ ഡൽഹിയിൽ തീ കൊളുത്തിയതാര് ?

DELHI RIOTS ANALYSIS BY RAHUL CHAKRAPANI KANNUR MEDICITY

ഡൽഹി കലാപം സമ്പൂർണ അവലോകനം

ഡൽഹി പോലെയുള്ള ഒരു  സ്ഥലത്ത് അസമയത്ത് പെട്ടന്ന് ഒരു കലാപം പൊട്ടിപ്പുറപ്പെട്ടാൽ  കളിയും കളിയച്ഛനെയും തരിയാതെ ജനം തരിച്ചു നിന്ന് പോകും. 

ഡെൽഹിപോലുള്ള മിശ്ര  സമൂഹത്തിൽ പരമോന്നത അധികാരി വർഗ്ഗത്തിന് മൂക്കിൻ തുമ്പത്ത്.  അവിടെയാണ് ഇങ്ങനെ ഒരു കലാപം ഉണ്ടായതു എന്ന് കൂടെ ഓർക്കുമ്പോൾ 

ഇവിടെ നമുക്ക് മുന്നിൽ ഉയരുന്ന  ചോദ്യങ്ങൾ ഒരുപാടാണ് 

ഈ  കലാപം  സൃഷ്ട്ടിച്ചത്  ആര് ? 

ആർക്ക് നേരെ ആയിരുന്നു ഈ കലാപം  ?   

എന്തിന് വേണ്ടിയായിരുന്നു  ഈ കലാപം  ?

 

ഒരു പക്ഷെ ജമ്മുകാശ്മീർ  പ്രശ്നം തൊട്ട് പൗരത്വ പ്രശ്നം വരെയുള്ള പ്രതിസന്ധികളുടെ  തീച്ചൂളയിൽ രാഷ്ട്രം കത്തി അമറുമ്പോൾ  കാരണം തിരഞ്ഞു മാത്രം ആരും എവിടെയും തേടേണ്ടി വരില്ല.

70 നാൾ  സമാധാനപൂർണമായ നീണ്ടുപോയി അവകാശ സമരഭൂമിയിൽ 

നാം  കണ്ട കലാപത്തിൽ മരണം  മഴ സൃഷ്ടിച്ചത് ആരാണ് ?

പൗരത്വനിയമം അനുകൂലികളും പൗരത്വനിയമം വിരുദ്ധരും തമ്മിൽ അരങ്ങേറിയ കലാപം.

കലാപത്തിന്റെ  മഹാഭാരതം കടന്ന് ഒടുവിൽ പ്രചരിച്ച പ്രമേയം അതായിരുന്നു എല്ലായിടത്തും. 

സത്യത്തിൽ ഡൽഹി പൊട്ടി  തെറിച്ചത് എങ്ങനെയാണ് ?

ആ നാൾ വഴികളിലൂടെ. 

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ഒരു അക്രമം ആയി മാറുന്നത് 23 തീയതി ഇരുപത്തിമൂന്നാം തീയതി ബിജെപി  നേതാവ് കപിൽ മിശ്ര ഒരു പ്രസംഗത്തോട് യാണ്. 

അന്ന് കപിൽ മിശ്ര പറയുന്നു റോഡ്  തടഞ്ഞുള്ള ഉള്ള സമരക്കാരെ പോലീസ് ഒഴിപ്പിക്കാൻ  നടപടി എടുക്കണം എന്ന്. 

ഈ പ്രസ്താവനക്കു  പിന്നാലെ പോലീസ് സമരക്കാരെ മാറ്റാനായി ഇടപെടുന്നത്.

 പിന്നീട് പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ ആയിമാറുന്നു  

ഇരുപത്തിമൂന്നാം തീയതി വൈകിട്ട് കണ്ടത് പൊലീസിനൊപ്പം  പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർ കൂടി ചേർന്ന് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആയി അത് മാറുന്നത് ആയിരുന്നു 

ഇരുപത്തിനാലാം തീയതി അപ്പോൾ  CAA അനുകൂലിച്ചും എതിർത്തും മുദ്രാവാക്യങ്ങൾക്ക്  വിളിക്കുന്നതിന്‌ പകരം ഒരു വിഭാഗം ആളുകൾ ജയ് ശ്രീറാം  വിളിക്കുന്നു മറ്റൊരു വിഭാഗം ആസാദി മുദ്രാവാക്യം മുഴക്കുന്നു

അങ്ങനെയാണ് ഇത് ഒരു വർഗീയ കലാപമായി മാറിയത് .

896752 delhi violence new 1

24ന് യിലേക്ക് പ്രതിഷേധം ആക്രമണവും  എത്തുമ്പോൾ 24നും 25നും പോലീസ് തെയ്യം കെട്ടി നോക്കി നിൽക്കുന്ന ഒരു കാഴ്ചയായിരുന്നു .

പലസ്ഥലങ്ങളിലും  പോലീസിൻറെ സാന്നിധ്യം ഉണ്ടായിരുന്നു.അവിടെയായിരുന്നു  ആക്രമണങ്ങളിൽ ഏറെയും. 

ഒരു പക്ഷേ പൊലീസ് അക്രമങ്ങൾ തടയാൻ ഇടപെടൽ നടത്തിയിരുന്നെങ്കിൽ  ഇങ്ങനെ ഒരു കലാപം ഉടലെടുക്കില്ലായിരുന്നു.

ലതികളും  തോക്കുകളും കണ്ണീർ വാതകവും എല്ലാം പൊലീസിൻറെ കയ്യിൽ ഉണ്ടായിരുന്നു എങ്കിൽ പോലും  പ്രശ്നത്തിന്റെ ആരംഭത്തിൽ അക്രമികളെ തുരത്താൻ പൊലീസ് ഇതൊന്നും ഉപയോഗിച്ചില്ല.

ഈ  കലാപം  ഒരു സ്വാഭാവികമായും  ഉണ്ടായ ഒരു കലാപം ആയിട്ടല്ല   മറിച്ചു ആസൂത്രണം ചെയ്ത ഒന്ന് ആയിരുന്നു എന്ന് വേണം കരുതാൻ .

വളരെ കൃത്യമായി  കൃത്യമായി ഹിന്ദുക്കളും മുസ്ലീങ്ങളും ഉള്ള സ്ഥലങ്ങളിൽ  ഒരുമിച്ചു താമസിക്കുന്ന സ്ഥലങ്ങളിൽ. വടക്കു കിഴക്കൻ ഡൽഹിയിൽ ആണ് സംഭവിക്കുന്നത് 

മുസ്ലീങ്ങളുടെ അനേകം കടകളും വീടുകളും കത്തിക്കപ്പെടുന്നു അതിനിടയിൽ  കാവി കൊടി പുതച്ചു നിന്ന വീടുകൾ മാത്രം രക്ഷപെടുന്നു.

പക്ഷേ എനിക്ക് തോന്നുന്ന ഒരു വിഭാഗം ആക്രമിക്കപ്പെടുകയും മറ്റൊരുഭാഗം അതിനെ  അതി ശക്തമായി ചെറുത്തു നിൽക്കാനുള്ള ശ്രമത്തിൽ അവരും കലാപത്തിൽ എത്തിച്ചേരുകയായിരുന്നു.

അക്രമണത്തിന്റെയും  ചെറുത്തു നില്പിന്റെയും ഒരു ഒരു  കലാപമാണ് ഇത് എന്നാണ് എല്ലാവർക്കും  മനസ്സിലാകുന്ന കാര്യങ്ങൾ പ്രത്യേകിച്ച്  പല പല വീഡിയോകൾ പരിശോധിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ചിത്രം അതാണ്. 

ചരിത്രത്തിൽ   ഒരു കലാപവും ഒരിക്കലും സ്വാഭാവികമായി സംഭവിച്ചിട്ടില്ല  ഓരോ കലാപങ്ങളും ബോധപൂർവം നടത്തുന്ന ഒരു നിർമ്മിതിയാണ്. 

അതിനു ഒരു ജന സമൂഹത്തിന്റെ  മനസ്സിനെ കലാപ ഭൂമി ആക്കുകയാണ് മുന്നൊരുക്കങ്ങളിൽ ആദ്യം  ചെയ്യേണ്ടത്. 

അത് നാടൻ  തോക്ക് വെയ്‌യുണ്ട ചീറ്റും പോലെ  എളുപ്പത്തിൽ സംഭവിക്കില്ല.

വെറുപ്പും ഭയവും രണ്ട്  കള്ളികളിൽ നിറച്ചു അവർ ബോധപൂർവം സൃഷ്ടിച്ചെടുക്കുന്ന ദ്രുവീകരണത്തിനു ദീർഘ  കാലത്തെ പ്രയത്നം  വേണം.

നാം തിരിഞ്ഞു നോക്കുമ്പോൾ 

പ്രതിഷേധ ഭൂമിയയി മാറിയ ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ്  നാട് വാഴുന്ന ഹിന്ദുത്വ ശക്തികൾക്ക് ഒരു അഭിമാന പോരായിരുന്നു. അവരതിൽ  തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല. 

ജനപ്രിയനായ കെർജ്‌രിവാളിന്റെ ഗവര്ണൻസ്നെ വർഗീയതയുടെ വാള്  കൊണ്ട് വീഴ്ത്താം എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. 

പക്ഷെ എങ്കിലും അവർ ഡൽഹിയിൽ  എടുത്ത പണി പാഴായില്ല എന്ന് തെളിഞ്ഞത് ഫെബ്രുവരി 23 ആയിരുന്നു 

2020 ലെ ഡൽഹിയിലെ ഇലക്ഷൻ നമ്മുടെ ഇന്ത്യ എന്ന് പറയുന്ന രാജയത്തിന്റെ  ഏറ്റവും ഇംപോർട്ട് ആയിട്ടുള്ള ഒരു കാര്യം ആയി മാറി അത് എന്തുകൊണ്ടാണ്  ?

2019 ഡിസംബർ 24ന് ബിജെപി നേതാവ് കപിൽമിശ്ര   ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ തിരഞ്ഞെടുപ്പ് ഇന്ത്യ പാകിസ്ഥാൻ യുദ്ധം  ആണെന്ന് പ്രഖ്യാപിച്ചു. കൃത്യം രണ്ടു മാസം 48 മണിക്കൂർ പ്രായമാകുമ്പോൾ  ഡൽഹി പൊട്ടി തെറിച്ചു.

കൃത്യം ഒരു മാസം  കഴിയുമ്പോൾ 2020 ജനുവരി 27 അനുരാഗ് താക്കൂർ പറഞ്ഞു  സമരക്കാരെ വെടി വെക്കാൻ.

അതിനു  ശേഷം ബി ജെ പി എംപി പർവേഷ്  വർമ പറഞ്ഞു : ” കാശ്മീരിലെ പണ്ഡിറ്റുകളെ ദുർവിധി ഡൽഹിയിലെ  ഹിന്ദുക്കൾക്ക് സംഭവിക്കുമെന്നും ഷഹീൻ ബാഗിലെ സമരക്കാർ ആക്രമിക്കും “

Jan 30  നു ഇരുവർക്കും ശിക്ഷ കിട്ടി ചുരുക്കം മണിക്കൂറുകളുടെ പ്രചാരണ വിലക്ക്.

GUN FIRING DELHI RIOTS ANALYSIS BY RAHUL CHAKRAPANI KANNUR

ഇതേദിവസം ജാമിയ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ സമരം നടത്തിയ വിദ്യാർഥികൾക്ക് നേരെ പ്രായപൂർത്തിയെത്താത്ത യുവാവ് വെടിവച്ചു

തൊട്ടടുത്ത ദിവസം ഫെബ്രുവരി ഒന്നിന് ഈ  രാജ്യത്തു ഹിന്ദുക്കൾ മതി എന്ന മുദ്രാവാക്യവുമായി 25കാരൻ കപിൽ ഗുജ്ജർ  സമരക്കാർക്ക് നേരെ വെടിവെച്ചു 

അതിനു  ശേഷം ജാമിയ സർവകലാശാലയുടെ അഞ്ചാം  ഗേറ്റ് നു അകത്തേക്കു രാത്രി 11 30 ന് വെടിയുതിർത്തു രണ്ടു പേർ കടന്നുകളഞ്ഞു…

ഇങ്ങനെ പോകുന്നു  സംഭവവികാസങ്ങൾ.

കൃത്യം  20 നാളുകൾ 

ഫെബ്രുവരി 22 ന്  ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത്   ഷാഹീൻബാഗ് മാതൃകയിൽ പൗരത്വഭേദഗതി നിയമത്തിനു എതിരെ സമരം  ആരംഭിച്ചു. 

 23  അതിനു മറുപടി  കൊടുക്കാൻ ട്വിറ്ററിലൂടെ മൗജപ്പൂരിൽ ഒത്തുകൂടാൻ  കപിൽ മിശ്ര ആഹ്വനം ചെയ്തു. റാലി നടന്നു 

മൂന്ന് ദിവസത്തിനുള്ളിൽ സമരക്കാരെ ഒഴിപ്പിക്കാൻ പോലീസ് അന്ത്യ ശാസനം നൽകി കപിൽ  മിശ്ര.

 ട്രംപ് സന്ദർശനം പൂർത്തിയാക്കുന്നതുവരെ  സമാധാനം പാലിക്കും അതിനുശേഷം ഡൽഹി പോലീസിനെ അനുസരിക്കില്ല  എന്നും പറഞ്ഞു  

TMOXHntHmOtmlit 800x450 noPad

എന്നിട്ട് ഈ പ്രസംഗിക്കുന്ന  വീഡിയോ കപിൽ മിശ്ര അന്ന് രാത്രിയിൽ  ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തു 

അന്ന് മുതൽ ഡൽഹിയിൽ  സംഘർഷം ആരംഭിച്ചു.

ഡൽഹിയിലെ  ബജൻപുര, മൗജ്പുർ  തുടങ്ങിയ സ്ഥലങ്ങളിൽ CAA  പ്രക്ഷോപകരും അനുകൂലികളും ഏറ്റുമുട്ടി. 

സത്യത്തിൽ ഡൽഹി പെട്ടന്ന്  പൊട്ടിത്തെറിച്ചതല്ല. 

അങ്ങനെ ഒരു കലാപം  തല പൊക്കാൻ പല പ്രാവിശ്യം ആരംഭിച്ചിട്ടും   അധികാരികൾ ആരും കലാപ സാധ്യത കണ്ടതെ ഇല്ല. അല്ലെങ്കിൽ  അറിഞ്ഞിരുന്നില്ല 

ആഗോള വീരനായകൻ  ട്രംപ്ന്റെ എഴുന്നള്ളത്തിന് ഇടയിൽ വലിയൊരു   കലാപം പിന്നണിയിൽ ഒരുങ്ങുന്നുണ്ടെന്ന് ആരു കരുതാൻ..? 

ഭൂരി പക്ഷം  കലാപങ്ങളും ഭരണകൂടത്തിൻറെ അറിവോടെയോ അല്ലെങ്കിൽ സമ്മതത്തോടെ പോരുമോ നടക്കുന്നതാണ്. 

ചിലപ്പോൾ അറിഞ്ഞില്ലെന്ന് നടിക്കുന്നു, ചിലപ്പോൾ കുറെ നടന്നശേഷം അറിഞ്ഞു എന്ന് നടിക്കുന്നു, 

അല്ലെങ്കിൽ അറിഞ്ഞു എന്ന് വിളിച്ചു പറയുന്നു

ഈ കാര്യത്തിലും സംഭവിച്ചത്  അത് തന്നെ എന്ന് എനിക്ക് തോന്നുന്നു.

കലാപങ്ങളെ സമ്മതിച്ചു ലഭിക്കുന്ന സൂചനകൾ ഇങ്ങനെ !.

SHAHEEN BAG DELHI RIOTS ANALYSIS BY RAHUL CHAKRAPANI KANNUR

ഫെബ്രുവരി 23 ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ച ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ജാഫറാബാദിലെയും  ചാന്ദ്‌ ബാഗിലെയും സമരക്കാർ സമരക്കാർ ഇടത് ഗ്രൂപ്പുകളുമായി ചർച്ച റോഡ് ഉപരോധം ചെയ്ത് തുടങ്ങിയത്.

സംഘർഷ സാധ്യത മുന്നിൽ കണ്ട് അതിനെ സ്ഥലം എംഎൽഎ പോലും  എതിർത്തു.

സമരം തുടങ്ങുമ്പോൾ തന്നെ  ബാബർ പൂരിൽ എറിയാനുള്ള കല്ലുകൾ ഇറക്കിയിരുന്നു 

അതിനുഒപ്പം തന്നെ നൂറോളം ആളുകളും  ഈ സമരത്തിന് എതിരെ ജാഫറാബാദിലേക്ക്  മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു 

പക്ഷെ നൂറു  ഇവിടെ ആയിരങ്ങൾ ആയി എന്ന്  റിപോർട്ടുകൾ വന്നു .

  അങ്ങനെ  അവർ മാർച്ചു  തുടങ്ങി ആ മാർച്ചിനെ പോലീസ്  തടയുന്നിടത്തു നിന്ന് കല്ലേറും തുടങ്ങി  പിന്നീട് വടിവാളും… നാടൻ തോക്കും… ഇരുമ്പുദണ്ഡും  എല്ലാമായി കലാപം കുശാലായി. 

മൗജ്‌പുരിൽ തുടങ്ങിയ കലാപം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ലോലി പോലുള്ള ഇടങ്ങളിൽ നിന്നും കലാപകാരികളെ ഇറക്കുമതി ചെയ്യുന്നതിന് മുൻപ് ആയുധങ്ങൾ  ശേഖരിക്കപ്പെട്ട കഴിഞ്ഞു എന്ന് ചില റിപ്പോർട്ടുകൾ വന്നു 

ജാഫറാബാദിനും  ചാന്ദ്‌ബാഗിനും   ഇടയിലുള്ള ഹിന്ദു മുസ്ലിം വീടുകൾ തിരിച്ചറിയാൻ  കാവിക്കൊടി നാട്ടിയെന്നു റിപ്പോർട്ടുകൾ വന്നു

ഹിന്ദു  വീടുകളിൽ ജയ് ശ്രീറാം എന്ന് എഴുതിവെച്ചിരുന്നു  എന്നും കാവിക്കൊടികൾ അടയാളത്തിനു നാട്ടി വെച്ചു  എന്നും റിപോർട്ടുകൾ വന്നു.

റീറ്റലിയേഷൻ പക്ഷെ  ഈ പ്രാവിശ്യം മുസ്ലിം  വിഭാഗത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.  

അവർ  എല്ലാം സഹിച്ചു  കൊണ്ട് നിന്ന് എന്ന് ഒന്നും ആർക്കും പറയാൻ ആർക്കും ആവില്ല. 

മുസ്ലീങ്ങളുടെ ഭാഗത്തു  നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. 

FIRING IN DELHI RIOTS ANALYSIS BY RAHUL CHAKRAPANI KANNUR

ഫെബ്രുവരി 24 നു ഒരു പോലീസ്കാരൻ  ഉൾപ്പടെ 10 പേർ മരിച്ചു 69പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

മൂന്നാംനാൾ മരണം 13 ആയി കടകളും അപ്പോഴേക്കും  വീടുകളും വാഹനങ്ങളും പള്ളിയിയും കത്തിച്ചു.

കേന്ദ്ര സേനയെ  നിയോഗിക്കാൻ ഉള്ള   ഡൽഹി മുഖ്യമന്ത്രിയുടെ  ആവിശ്യം അർദ്ധ സൈനികരിൽ ഒതുങ്ങി.

3 ഉന്നത തല  യോഗങ്ങൾ അമിത്ഷാ വിളിച്ചു കൂട്ടി 

ജാഫറാബാദ്  മോജ്പുർ സൗത്ത്  മേഖലകളിൽ CAA എതിരെ  പ്രധിഷേധിച്ചവരെ ഒഴിപ്പിച്ചു. 

രാത്രി മുസ്തഫാബാദിൽ  വൻ അക്രമം പൊട്ടിപ്പുറപ്പെട്ടു  ഒരാൾ മരിച്ചു 20 പേർക്ക് പരിക്ക്  2 പള്ളികൾ കത്തിച്ചു. 

MASJIDS BROKEN DELHI RIOTS ANALYSIS BY RAHUL CHAKRAPANI KANNUR

ഫെബ്രുവരി  26 നു ദേശിയ  സുരക്ഷ ഉപദേഷ്ടാവ്  അജിത് ഡോവൽ കലാപ മേഖല  സന്ദർശിച്ചു. 

പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ കോടതിയിൽ ദില്ലി പോലീസിന് നിർദ്ദേശം  നൽകി

വിദ്വേഷ പ്രസംഗം നടത്തി അനുരാഗ് താക്കൂർ പർവേഷ് വർമ  കപിൽ ശർമ ബിജെപി നേതാക്കൾക്കെതിരെ 24 മണിക്കൂറിനകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ജസ്റ്റിസ് മുരളീധർ  ഉത്തരവ് ഇട്ടു .

അന്ന് തന്നെ  ന്യായാധിപനെ സ്ഥലം മാറ്റി കൊണ്ടുള്ള  സർക്കാർ ഉത്തരവ് ഇറങ്ങി.

പ്രതിഷേധിക്കാൻ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ചന്ദ്രശേഖർ ആസാദ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

ആഹ്വനം നൽകിയവർക്ക്  എതിരെ നടപടിയെടുക്കാൻ പോലീസിന് അനുവദിച്ചിരുന്നെങ്കിലും നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നു  ജസ്റ്റിസ് കെ എം ജോസഫ് വിമർശിച്ചു.

പിന്നീട്  കെജ്‌രിവാൾ കലാപ  പ്രദേശങ്ങൾ സന്ദർശിച്ചു   അതും കോടതി പറഞ്ഞിട്ട്. 

കലാപം  പിന്നെയും തുടർന്നു ആകെ മരണം  53 ആയിമാറി.

 ഡിസംബർ 24ന്  കപിൽ മിശ്രയുടെ ഇന്ത്യ പാകിസ്ഥാൻ പരാമർശം തുടങ്ങി വെച്ച സംഭവ പരമ്പരകളുടെ  തുടർച്ചയിൽ നിന്നും സാമാന്യ ബുദ്ധിയുള്ള എതു മനുഷ്യന് ഏതു മനുഷ്യനും ഒരു കലാപ സാധ്യത വായിച്ചെടുക്കാമായിരുന്നു.

കണക്കുകൾ നോക്കിയാൽ ജോഗ്രഫിക്കലി കലാപം  നടന്നിരുന്ന ഏരിയകളിൽ എല്ലാം ജയിച്ചു വന്നിരിക്കുന്നത് മുഴുവൻ  ബി ജെ പി MLA മാരാണ്‌. 

പാർലിമെന്റിൽ  ഉള്ളത് മുഴുവൻ 7ഉം  ബിജെപിയുടെമെമ്പർമാരാണ്‌  അതും വിമർശകർ ഉന്നയിച്ചു. 

പോലീസുകാർ എന്തുകൊണ്ട് നിഷ്ക്രിയരായി എന്ന ചോദ്യം വാസ്തവത്തിൽ ഭരണകൂടത്തോട് നാമെല്ലാം ചോദിക്കേണ്ട ചോദ്യമാണ് കാരണം.

അവർക്ക് അതിൽ ഇടപെടേണ്ട എന്ന നിർദ്ദേശം കിട്ടിയിരുന്നു  അല്ലെങ്കിൽ 

ആരെങ്കിലുമൊക്കെ ചുരുങ്ങിയത് അല്ലെങ്കിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർദ്ദേശം  അവർക്ക് കിട്ടിയിരുന്നില്ല.

POLICE DELHI RIOTS ANALYSIS BY RAHUL CHAKRAPANI KANNUR

പൗരത്വ ബില്ലിനെ എതിർക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവർ തമ്മിലുണ്ടായ സംഘർഷം എന്ന ഉപക്രമം സംഭവിച്ച ദുരന്തത്തിൽ  വ്യാപ്തിയെ ചുരുക്കും. 

ഒരു മജിഷ്യൻന്റെ വാനിഷിന്  ആക്ട് പോലെ മാധ്യമങ്ങൾ നടത്തിയ  ബാലൻസിങ് ആക്ടിൽ ആണ് കലാപം വേറെ രീതിയിൽ   വ്യാഖ്യാനിച്ചതു.. 

അതിന്റ കാരണം സമരക്കാർക്ക്  നേരെയുളള ആക്രമണത്തിന് തുടക്കം ഫെബ്രുവരി 23ന്  അല്ല 

CAA  നിയമത്തിനെ  എതിർത്തു പ്രദിഷേദിക്കുന്നവർക്കു പല കുറി  അക്രമങ്ങൾ ഉണ്ടായിട്ടും അതിനെതിരെ അപ്പോളൊന്നും ന്യായമായ  നടപടികൾ ഉണ്ടായില്ല.ആരും എടുക്കാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നും  കാണാൻ പറ്റും. 

തുടർന്ന്  വന്ന ദിവസങ്ങളിൽ ഈ  സമര പന്തലിനു നേരെ അക്രമം അഴിച്ചു  വിട്ടത് ഹിന്ദുവത്ത ശക്തികൾ ആണെങ്കിൽ  സമരക്കാരുടെ ആൾക്കൂട്ടം എങ്ങനെ തിരിച്ചടിക്കാതിരിക്കും? 

രാജ്യത്തിലെ ന്യൂനപക്ഷങ്ങൾക്കും അല്ലെങ്കില് സിഐയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന അല്ലെങ്കിൽ പറയുന്ന ആളുകൾക്ക് എല്ലാം തന്നെ ഒരു സന്ദേശം നൽകുന്നതിനു വേണ്ടി നടത്തപ്പെട്ട ഒരു കാര്യമാണെന്നാണ്  ഡൽഹി കലാപം 

അല്ലെങ്കിൽ കൂടുതൽ വലിയ ഒരു മനുഷ്യഹത്യയുടെ ഒരു റിഹേഴ്സൽ ആയിട്ട് ആകാം നടന്നത് എന്ന് നമുക്ക് കരുതേണ്ടിവരും.

1984 ലെ സിഖ് വിരുദ്ധ കലാപം, 2002ലെ ഗുജറാത്ത് കലാപം, ഡൽഹിയിൽ ഒരു തീപ്പൊരി  വീണു കത്തിയപ്പോപ്പോൾ എത്തിയപ്പോൾ  പോയ കാല കലാപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രയായിരുന്നു. 

വർഗീയകലാപങ്ങൾ  എന്നും അതിന്റെ ഒഴിവാക്കാനാവാത്ത അസ്രൂത്രിത സ്വഭാവം സൂക്ഷിക്കുമ്പോഴും 

ഒടുവിലത്തെ ഡൽഹി കലാപം  സിഖ് കൂട്ടക്കൊലയും ഗുജറാത്ത് കലാപത്തിൽ നിന്നും വ്യത്യസ്തമായി ഒരു  കലാപ സാധ്യതയുടെ വരവ് അറിയിക്കുന്നു 

വൈകാരികമായ ഒരു തള്ളിച്ച  അല്ല മറിച്ചു ഏറെ കാലം നീണ്ടു നിന്ന  ഒരു പ്ലാൻ നിന്റെ എക്സിക്യൂഷൻ ആണ്. ഡൽഹി  കലാപം 

പെട്ടന്ന്  ഉണ്ടായ വൈകാരികമായ ഒരു  പൊട്ടിത്തെറി അല്ലെങ്കിൽ  വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള ഒരു വർഗീയ ദ്രുവീകരണം. 

പൊതുവിൽ കലാപങ്ങളിൽ  കണ്ടുവരാറുള്ള ആ സ്കിപ്റ്റ്  ഒന്നുമില്ലാത്ത ഒരു കലാപം 3000 , 1000 വും ശവശരീരങ്ങളുടെ കണക്കുകളുമില്ല.

ഒരു  പക്ഷെ വരും  നാളുകളിൽ വരാനിരിക്കുന്ന കലാപങ്ങളുടെ മുന്നറിയിപ്പിന്റെ ധ്വനി  ഡെൽഹിൽ മുഴങ്ങുന്നുണ്ട്.

ഇത് പോലെ ഉള്ള  ആക്രമണങ്ങൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഘട്ടം ഘട്ടമായി  നടക്കാം എന്നാണ് തോന്നുന്നത്. വരാൻ പോകുന്ന കലാപങ്ങൾ  ഒരു പക്ഷേ അത്തരത്തിലുള്ള ഒക്ക ആണെന്ന് തോന്നുന്നു.

കലാപം സംഭവിക്കുമ്പോൾ  എന്നു പതിവായ പോലീസ് നിഷ്ക്രിയത 

അക്രമം പൊടി  പിടിക്കുമ്പോൾ  അതിനു ചുക്കാൻ പിടിക്കാൻ  എവിടെ നിന്നോ എത്തുന്ന വരുത്തന്മാർ 

ഇത് രണ്ടും അയോധ്യയും,  ഗുജറാത്തും, സിഖ് കലാപവും കണ്ട  ഇന്ത്യക്കാരൻ സുപരിചിതമാണ് 

അത്  ഡൽഹിയിലും ആവർത്തിച്ച്  അത്ര തന്നെ. 

ഇവിടുത്തെ പുതുമ

സംഭവങ്ങളിൽ ആദ്യം  തീവ്ര വർഗ്ഗീയ പ്രസ്താവനകൾക്ക് സമൂഹത്തിൽ  കലാപത്തിന്റെ കരിമരുന്ന് നിറച്ചവർ സ്വര്യമായി  വിഹരിച്ചു.

അവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച ന്യായാധിപൻ  നേരിട്ട ദുർവിധിയാണ് ഏറ്റവും ദുഃഖകരം. 

അതെ വിഷയത്തിൽ തുടർന്ന് വന്ന  ന്യായാധിപന്റെ വിധികളാണ് വിഷയത്തിൽ സ്വീകരിച്ച നിലപാടുകളാണ് അതിലേറെ  അത്ഭുതവും. 

അവിടുത്തെ നാട്ടുകാർ പറയുന്നത് ഞങ്ങൾ ഇവിടെ മുസ്ലിം ഹിന്ദു ഏതെങ്കിലും തരത്തിലുള്ള വിഭജനമോ  പ്രശ്നങ്ങളോ ഒരിക്കലുമുണ്ടായിട്ടില്ല.

 പുറത്തു  നിന്നു വന്ന ആളുകളാണ് ഇത് ചെയ്തത് എന്നാണ് . അയോധ്യയിലെ  കലാപത്തിലും നമ്മൾ ഇത് കേട്ടിട്ടവരാണ്  

ഈ കലാപത്തിൽ മുസ്ലിം  കുടുംബങ്ങളെ രക്ഷിച്ച ഹിന്ദു കുടുംബങ്ങളിൽ,  ഹിന്ദു കുടുംബങ്ങളെ രക്ഷിച്ച മുസ്‌ലിം കുടുംബങ്ങൾ  ഉണ്ട് മിക്കവാറും എല്ലാ സ്ഥലങ്ങളിലും. അതാണ് നാളെയുടെ  ഒരു പ്രതീക്ഷ. 

ഇത്തരത്തിൽ ഉള്ള  കലാപങ്ങളിൽ മിക്കവാറും  സാഹചര്യങ്ങളിൽ പ്രാദേശിക വാസികl  സഹായങ്ങൾ മാത്രം ചെയ്തു കൊടുക്കുകയും  കലാപം പുറത്ത് നിന്ന് വന്നവർ ചെയ്യുന്നതും ആണ്  പതിവ്. 

കലാപം പൊട്ടിപ്പുറപ്പെട്ട നേരത്തിൽ ആണ് അതിൽ ഏറെ പുതുമ.

ഇന്ത്യ ഒന്നടങ്കം ട്രംപ്  സാഹിബിനെ വണങ്ങി നിന്ന് നേരത്ത് മുഴുവൻ പൊലീസും മാധ്യമങ്ങളും  അമേരിക്കൻ പ്രസിഡന്റ്‌നെ വട്ടം ഇട്ടപ്പോൾ.

ആ സമയത്ത് തന്നെ  ഡൽഹിയിലെ നാടൻ തോക്കുകൾ  ശരിക്കും പണി തുടങ്ങി …

ഏതാണ്ട് 3  പതിറ്റാണ്ടിനിന്നു ശേഷം  ഡൽഹിയിൽ ഒരു കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ  അതിന്റെ മുഹൂർത്തവും പ്രധാനമാണ്.

പലപ്പോഴും  പലരുടെയും പ്രതികരണം  നോക്കിയാൽ തോന്നിപ്പോകും  

ക്രിമിനോളജിയിൽ ഒരു ടെർമ് ഉണ്ട്  നിങ്ങൾ ഒരു ക്രൈം ചെയ്യുമ്പോൾ അതായത് നിങ്ങൾ ഒരിക്കലും അത് ചെയ്യാൻ സാധ്യതയില്ല എന്ന് കരുതുന്നു സമയത്ത് കാര്യം ചെയ്യുക.

ഇവിടെ കാരണം ട്രംപ്  ഇന്ത്യയിൽ ഉണ്ട് ഡൽഹി സന്ദര്ശിക്കുന്നു 

ഏതാണ്ട് ആ വിഭാഗത്തിലെ ഒരു കൗശലത്തിൽ കുറിച്ച് ഏകദേശ ധാരണ ഉള്ളതുകൊണ്ട് എനിക്ക് തോന്നുന്നത് അവർക്ക് അതൊരു എക്സ്ക്യൂസ്  ആയി വരികയും ചെയ്യും 

ട്രമ്പ് വരുന്ന വരുന്ന സമയത്ത് ഞങ്ങൾ അങ്ങനെ ചെയ്യുമോ ?

എന്ന്   അവർ ചോദിക്കുകയും ചെയ്തു .അതിൽ ഒരു സമയത്ത് ഞങ്ങൾ അങ്ങനെ ചെയ്യുമോ എന്ന് ഒരു ഡിഫൻസ് ആണ് പലപ്പോഴും  അവർ എടുത്തത്. 

ഒരു തരത്തിൽ  അതിനുള്ള അവസരം എന്ന നിലയ്ക്ക് കൂടിയാകണം വന്ന സമയം അതിനു വേണ്ടി ഉപയോഗിച്ചത്.

രാജ്യത്തെ ഒരു ഗസ്റ്റ് സന്ദർശിക്കുന്ന സമയത്ത് പ്രസിഡൻറ് ഇവിടെ സന്ദർശിക്കുന്ന സമയത്ത് എന്തുകൊണ്ട് കലാപമുണ്ടായി ?

കലാപം സംഭവിച്ചത് ഷഹീൻ ബാങ്ക് സമരം നടക്കുന്ന വരേണ്യരുടെ ലോക്കിങ്സ്  ഡൽഹിയിൽ അല്ല  മറിച്ചു അടിസ്ഥാനവർഗ്ഗം  പുലരുന്ന അത്രമേൽ ഗ്ലാമർ ഇല്ലാത്ത  വടക്ക് കിഴക്കൻ ഡൽഹിയിൽ ആണ് .

  ഈ രീതിയിലാണ് ആസൂത്രിതമായ വർഗീയകലാപങ്ങൾകായി  നീക്കി വെക്കപ്പെടുന്ന അരങ്ങുകൾ എന്നും ദരിദ്ര  നാരായണന്റെ നാഴി മണ്ണിൽ ആയിരിക്കും 

 ദാരിദ്രം കലാപങ്ങൾക്ക്  ഉള്ള ചിരപുരാതനമായ ഇന്ധനം കൂടെയാണ് 

ദില്ലി കലാപം രാജ്യം നേരിടുന്ന സവിശേഷമായ രാഷ്ട്രീയ സന്ധിയുടെ  യുടെ ഞെട്ടിക്കുന്ന വിളംബരമാണ്

മതം രാഷ്ട്രീയം ജയിക്കുന്ന ക്കുന്ന രാഷ്ട്രീയം മതത്തിൽ  ലയിക്കുന്ന പുനരാവർത്തനത്തിന്റെ മുഹൂർത്തം 

അവിടെ പ്രതിപക്ഷ പാർട്ടികളുട  മരണം മുഹൂർത്തവും ആണ് അല്ലെങ്കിൽ വിശ്വാസത്തെ തൊടാൻ ഭയക്കുന്ന  രാഷ്ട്രീയകക്ഷികളുടെ ഒരു മഹാശക്തിയുടെ ഒരു കാലം

ജമ്മു ജമ്മുകാശ്മീർ ,അയോധ്യാ വിധി, പൗരത്വം പൗരത്വഭേദഗതി,രാജ്യ  ത്തിന്റെ കാർഷിക സാമ്പത്തിക തകർച്ചയും തൊഴിയില്ലാമയും … ഒടുവിൽ  ഡൽഹി കലാപം.

രാജ്യത്തിലെ ഒരു  മഹാഭൂരിപക്ഷം നിയമം മൂലം എയ്തിഹസികമായ ഒരു  ദുരന്തത്തെ നേരിടുമ്പോൾ അത് ഏറ്റെടുക്കാൻ ദില്ലിയിൽ  ഒരു രാഷ്ട്രീയ പാർട്ടികളും ബാക്കി ഇല്ലാതായി.

തലസ്ഥാനനഗരം  നിന്ന് കത്തുമ്പോൾ രാജ്യം  വിഷമിച്ചതു ആഭ്യന്തരവകുപ്പ്  അനാസ്ഥയിൽ അല്ല അസ്തമിച്ചു പോയ  ഒരു പ്രതിപക്ഷത്തിന്റ അഭാവത്തിലാണ്.

1922 മുതൽ  ഇന്ത്യയെ എങ്ങനെ ഒരു ഹിന്ദു രാഷ്ട്രം  ആക്കി മാറ്റാം RSSന്റെ ഒരു വലിയ ലോങ്‌  ടെർമ് പ്രൊജക്റ്റ്കൾക്ക് മുമ്പിൽ

പല  പൊളിറ്റിക്കൽ  പാർട്ടികളും ചെറിയ ഷോർട്ട്  ടെർമ് കാര്യങ്ങൾ മാത്രം പ്രതിപാദിക്കുന്ന ചെറിയ ചെറിയ കൊച്ചു പ്രൊജക്റ്റ് കൾ മാത്രമാണ് നമുക്ക് ഇടയിൽ  ഇത്രയും നാൾ ഉണ്ടായത്.

ഇലക്ഷന് വർക്ക് തോറ്റു തുന്നം പാടി താപസ വേഷം  അണിഞ്ഞു കോൺഗ്രസ് കാശിക്ക് പോയി .

മഹാഭൂരിപക്ഷം കൂടി അധികാരത്തിലെത്തിച്ച ആപ്പ് മിണ്ടാതെ ആയി .

ഡെൽഹിയെ കിടിലം  കൊള്ളിച്ച സ്വത്വ രാഷ്ട്രീയത്തിന്റൈ  വസിഷ്ട ഗണം മൗനവൃത്തത്തിലായി 

പൊതുജനം  ശെരിക്കും  പെട്ടു ഈ കലാപ കാലത്ത്. 

സാമൂഹിക നീതിയുമായി ബന്ധപ്പെട്ട പൊതുപ്രശ്നങ്ങളിൽ  ഗോവർണൻസ്ന്റെ മൂത്താശാരി അരവിന്ദ് കെജ്‌രിവാന്റെ നിശബ്ദതയിൽ  ആയി  ഒരു രാജ്യത്തിന്റെ  മൊത്തം പ്രതീക്ഷ തകർച്ച.. 

KEJRIWAL DELHI RIOTS ANALYSIS BY RAHUL CHAKRAPANI KANNUR

ഡൽഹി ഉണ്ടായ  ഒരു ദുരന്തത്തിലും  കെജ്‌രിവാളിന് പ്രത്യക്ഷ്യ  നിലപാടുകൾ ഇല്ല അതാണ് ഏറ്റവും  വേദന ജനകം. 

പല സമാധാന കാംക്ഷികളായ ആളുകളും കെജ്രിവാളിൽ  നിന്നും പ്രതീക്ഷിച്ച പോലെ ഒരു പ്രതികരണമുണ്ടായില്ല ഈ  കലാപ വേളയിൽ.

ആ രണ്ടു ദിവസം മുഴുവൻ  അദ്ദേഹം പ്രാർത്ഥനയിൽ ആയിരുന്നു. 

ഒരു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത് ഭരിക്കുന്ന ഒരു നാട്ടിൽ ഇത്തരത്തിലുള്ള വലിയ അക്രമം നടക്കുമ്പോൾ ആ സ്ഥലങ്ങൾ സന്ദർശിക്കാൻ ഉള്ള ധൈര്യം കാണിക്കണം.

അവർക്ക് സമാധാനം ചുരുങ്ങിയത് അവർക്ക് സമാധാനം കൊടുക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തണം. 

ആദ്യത്തെ രണ്ടുദിവസം മുഖ്യമന്ത്രിയും ചെയ്തതായി കാണുന്നില്ല.

മനുഷ്യന് അപ്പം കൊണ്ട് മാത്രം ജീവിക്കാൻ ആവില്ലെന്ന്   കർത്താവ് മൊഴിഞ്ഞത് കെജ്രിവാളിന്റ്റെ ഈ ഗവര്ണൻസ് കൂടി കണ്ടിട്ടാണെന്ന് തോന്നിപ്പോകും.

നാട് കത്തുമ്പോഴും  ഗെവേർനെൻസ് കൊണ്ട് തൃപ്തിപ്പെടണം എന്നൊരു  ധ്വനി. 

പക്ഷെ യുക്തിഭദ്രമായ  ആ ഗവര്ണൻസിൽ കൂട്ടപ്രാർത്ഥനയും ഹനുമാൻ സ്തുതികൾ  ഇടം കിട്ടുമ്പോഴാണ് സാമാന്യബുദ്ധി ചില ചോദ്യങ്ങൾ ചോദിക്കുന്നത്.

ആയിരക്കണക്കി മത  ഭാഷ വിശ്വാസ പ്രമാണങ്ങൾ  കെട്ടിപ്പിണഞ്ഞു കിടക്കുന്ന ഒരു  വൈവിധ്യത്തിന് ദേശീയതക്ക് ആശ്രയമാകാൻ ആകാൻ ഗവേണൻസ് രാഷ്ട്രീയം കൊണ്ട് മാത്രമാകില്ല.

അതും വിശ്വാസത്തിൻറെ രാഷ്ട്രീയത്തിന്റെ  പരമപദം പുൽകി നിൽക്കുന്ന ഈ കാലത്ത്. 

മുഖ്യമന്ത്രി ദില്ലി സർക്കാരിനൊപ്പം പോലീസി ഇല്ല സത്യം  പക്ഷേ അതിനായി തെരുവിൽ സത്യാഗ്രഹം ഇരുന്നു ആ കെജ്‌രിവാൾ  അദ്ദേഹത്തിന്റെ ഇവിടുത്തെ നിസ്സഹായതയെ പറ്റി പോലും ഒന്നും  ഉരിയാടിയില്ല ഇവിടെ. 

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിശബ്ദതകൾ എന്നും അത്ഭുതകരമായ കലാശങ്ങൾ മുന്നോടിയായിരുന്നു 

ഒരു NGO  ഛായ ഉള്ള  കെജ്രിവാൾ രാഷ്ട്രീയത്തിലെ നിശബ്ദതയുടെ ഭാവി ഇനിയും എത്ര ഉണ്ടെന്നു  കണ്ടറിയണം. 

രാജ്യത്തെ ബലാത്സംഗ ക്യാപിറ്റലിന്നെ സിറ്റി ഇന്ന്കലാപ ക്യാപിറ്റൽ ആയി മാറുമ്പോൾ മഹാ  ഭൂരിപക്ഷത്തിന്റെ ശബ്ദത്തേക്കാൾ കെജ്‌രിവാൾ എന്ന മുഖ്യന്റെ നിശബ്ദത പ്രതിഫലിക്കും  എല്ലാവരുടെയും  ശബ്ദത്തിനു മുകളിലായിട്ട് 

എന്ന്  

 രാഹുൽ  ചക്രപാണി

About The Author

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top