മെഡിക്കൽ പഠനത്തിന്റെ മടിക്കേരി
കർണാടകത്തിലെ ഏറ്റവും പ്രകൃതിരമണീയവും സുന്ദരവുമായ സ്ഥലമാണ് മടിക്കേരി. കര്ണാടകത്തിലെ മൈസൂരിനും മംഗലാപുരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം നമ്മുടെ സഹ്യ പർവതത്തിന്റെ അപൂർവമായ വാരാധനങ്ങളിൽ ഒന്നുമാണ് അവിടെയാണ് മെഡ്‌സിറ്റി ഹെൽത്ത് ആൻഡ് അലൈഡ് സയൻസ് എന്ന സ്ഥാപനം പിറവിയെടുക്കുന്നത് .
പാരാമെഡിക്കൽ പഠനം എല്ലാ കാലത്തേക്കാളുംപ്രാധാന്യം അർഹിക്കുന്ന ഈ കാലത്തു മടിക്കേരി പോലൊരു പ്രകൃതി സൗന്ദര്യമാർന്ന ഒരു സ്ഥലത്തു വിദ്യാർത്ഥികൾക്ക് മികച്ച പഠനം എന്നുള്ളത് മനോഹരമായ ഒരു കാര്യമാണ്.
ഇന്നത്തെ നമ്മുടെ കേളി കേട്ട യന്ത്ര വത്കൃത നഗരങ്ങളുടെ തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഒരു എഡ്യൂക്കേഷണൽ ഇൻസ്റ്റ്യൂഷൻ എന്നതാണ് ഇത്തരത്തിൽ ഒരു സംരംഭം മടിക്കേരിയിലേക്ക് ഞങ്ങളെ എത്തിക്കുന്നത്.
പുരാതന ഇന്ത്യയിലെ ചില മാറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ വിദ്യാലയങ്ങളും കലയാളങ്ങളും എന്നും നഗര കേന്ദ്രികൃതവും പഠനത്തിന്റെ മാനുഷിക മുഖങ്ങൾ കൈവിടുന്നതുമായ ഒരു കാലഘട്ടത്തിൽ
മെഡ്‌സിറ്റി അലൈഡ് സയൻസ് മികവുറ്റ വിദ്യാഭ്യാസത്തിൽ മാത്രം ശ്രെധ കേന്ദ്രീകരിച്ചുകൊണ്ട് വളരെ മികച്ച വിദ്യാഭ്യാസം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് മുന്നോട്ടു പോകുന്നത്
മെഡ്‌സിറ്റി പാരാമെഡിക്കൽ കോളേജ് മടിക്കേരി
മെഡ്‌സിറ്റിയുടെ ഒരു പാരാമെഡിക്കൽ കോളേജ് എന്നതിൽ ഉപരിയായിട്ട് പ്രകൃതിയുമായി നല്ലവണ്ണം ഇണങ്ങിയ ഒരു വിദ്യാഭ്യാസവും ഒരു നല്ല ക്യാമ്പസും എന്റെ വളരെ കാലമായുള്ള ഒരു സ്വപ്‍ന പദ്ധതിയാണ് .
ചെറുപ്പ കാലങ്ങളിൽ നമ്മുടെ പഴയകാല ഇന്ത്യയിലെ ഗുരുകുല വിദ്യാഭ്യാസത്തെ പറ്റി കേട്ട് വളരാത്ത കുട്ടികൾ ഇല്ലല്ലോ നമ്മുടെ ഈ നാട്ടിൽ, അങ്ങനെ തുടങ്ങിയ ഒരു ചെറിയ ആഗ്രഹം ആണ് പ്രകൃതിയും പഠനവും ഒരുമിച്ചു കൊണ്ടുപോവുന്ന ഒരു വിദ്യാലയം
സമയ വശാലും സന്ദര്ഭ വശാലും മെഡസിറ്റി പാരാ മെഡിക്കൽ മേഖലയിലേക്ക് തിരിയുന്നതിൽ യാതൊരു വിധ അത്ഭുതവും ആർക്കും തോന്നേണ്ടതായിട്ടില്ല . കാരണം ഇന്നത്തെ മെഡിക്കൽ | ചികിത്സ ലോകത്തു ഒട്ടനവധി സാധ്യതകളുടെ മേഖലകൾ തുറന്നിട്ട രംഗം തന്നെയാണ്.
ഇന്ത്യക്കു അകത്തും പുറത്തും ഇനിവരുന്ന കാലഘട്ടത്തിൽ മറ്റു ഏതൊരു മേഖലയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പൂർണ്ണമായും മാറിയാലും അപ്പോളും നിരവധി സാദ്ധ്യതകൾ കൂടുതൽ ആയിട്ടു വരുന്നതല്ലാതെ ഒട്ടും മാർക്കറ്റിന്റെ ആവിശ്യം അഥവാ ഡിമാൻഡ് കുറയാത്ത ഒരു മേഖലയാണ് പാരാ മെഡിക്കൽ മേഖല
വിദ്യാഭ്യാസ സ്ഥാപങ്ങൾ നമുക്ക് ഇന്നത്തെ കാലത്തു എവിടെ വേണമെങ്കിലും ആരംഭിക്കാം എന്തുകൊണ്ട് മടിക്കേരി എന്ന് വെച്ചാൽ മടിക്കേരിക്കുള്ള പ്രത്യേകതകൾ തന്നെയാണ് .
കൂടുതൽ ലേഖനങ്ങൾ വായനക്ക്
എന്ത്കൊണ്ട് പാരാമെഡിക്കൽ മേഖല ?
നല്ല പ്രകൃതിയും ആ പ്രകൃതിയുടെ ശാന്തതയും അതിന്റെ സമാധനവും കുട്ടികൾക്കും അവരുടെ പഠനത്തിനും നൽകുന്ന ഉണർവ് വേറെ തന്നെയാണ് .
കൂടാതെ മടിക്കേരി എന്നാൽ കേരളവുമായി ചേരുന്നു കിടക്കുന്ന ഒരു പ്രദേശം തന്നെയാണ് . മലയാളിക്ക് എന്നും പ്രിയപ്പെട്ട ഒരു സ്ഥലം , പ്രേത്യേകിച്ചു മലബാറുകാർക്കു വളരെ അടുത്ത് നിൽക്കുന്ന ഒരു സ്ഥലം
എന്തുകൊണ്ട് ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നാണ് ചോദ്യം എങ്കിൽ
ഒരു ബിസിനെസ്സുകാരൻ എന്ന നിലയിൽ എന്റെ പ്രധാന പ്രവർത്തന മേഖല എന്നത് വിദ്യാഭ്യാസം തന്നെയാണ് , അതുമായി ബന്ധപ്പെട്ട അനുബന്ധമേഖല മാത്രമാണിത് .
വിദ്യാഭ്യാസം എന്നാൽ കേവലം പഠനം മാത്രമല്ലാതെ ജോലി എന്ന ലക്ഷ്യവും കൂടെ ചേരുമ്പോഴാണ് പഠനത്തിന്റെ വില സമൂഹത്തിൽ പ്രതിഫലിക്കുന്നത് എന്ന് വിഷ്വസിക്കുന്ന ഒരാളാണ് ഞാൻ
ഉന്നത പഠന മേഖല എന്നത് എന്നും എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു മേഖല ആണ് അതോടൊപ്പം തന്നെ ഇതിലെ ജനകീയ രാഷ്ട്രീയവും എനിക്കേറെ വലുതാണ് .
ഇതിലെ ജനപക്ഷ രാഷ്ട്രീയം എന്തെന്നാൽ സാധാരണക്കാരുടെ മക്കൾക്ക് പാരാമെഡിക്കൽ മേഖലയിൽ കൂടുതൽ വിദ്യാഭ്യാസത്തിനു സാധ്യത നൽകാൻ ആണ് ഇത്തരമൊരു സംരംഭം എന്ന് തന്നെ പറയാം
വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം
ചേറിൽ പണിയെടുക്കുന്ന താഴ് ജാതിക്കാരന്റെ കുലത്തിന്റെ തന്നെ വിദ്യാഭ്യാസം നിഷേധിച്ച സംസ്കാരമുള്ള 2 നൂറ്റാണ്ടു മുൻപുള്ള മേലാള വർഗ്ഗത്തിന്റെ പുത്തൻ തലമുറ പല ചരിത്രവും മറക്കുമ്പോൾ .
ഇന്നലെയുടെ ചരിത്രം നാളേക്ക് വേണ്ടി പഠിച്ചുകൊണ്ടിരിക്കുന്ന രാഹുൽ ചക്രപാണിക്ക് മഹാത്മാ അയ്യൻകാളി മുതൽ തുടിയ ഒട്ടനവധി നവോഥാന നായകർ നൽകിയ വിദ്യാഭ്യാസ മുന്നേറ്റ സംസ്കാരം ,
അത് ഈ പുതിയ കാലത്തിന്റെ മാറുന്ന വ്യവസ്ഥിതിക്കു ഒപ്പം നിന്നുകൊണ്ട് എന്നാൽ ആവും വിധം പൊതുസമൂഹത്തിനു ഗുണപരമായ മാറ്റം നൽകുന്ന പുത്തൻ തലമുറയെ വാർത്തെടുക്കാൻ ഉള്ള എളിയ ശ്രമം കൂടിയാണിത് .
മൂലധനം വിദ്യാഭ്യാസവും
പണം വിദ്യാഭ്യാസത്തിന്റെ സകല മേഖലയിലും പിടിമുറുക്കുമ്പോൾ ഇനിയുള്ള കാലമെങ്കിലും അല്പം എങ്കിലും ആശ്വാസം പകരാൻ എനിക്കും എന്റെ സഥാപനത്തിനും കഴിയും എന്നാണ് ഞങ്ങളുടെ വിശ്വാസം .
സ്വന്തം കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി കടംഎടുത്തു കടം മൂക്കറ്റം കേറി മൂടിയ മാതാപിതാക്കളെ ദിനംപ്രതി കാണുന്ന ഒരാളാണ് ഞാൻ എന്റെ പരിമിതമായ സർക്കിളിൽ .
ലോൺ എടുത്തു വിദ്യാഭ്യാസം നടത്തിയ ശേഷം ആ ലോൺ അടക്കാൻ ആജീവനതം പണിയെടുക്കുന്ന സുഹൃത്തുക്കൾ എനിക്കുണ്ട് ഇന്നും . അവരുടെ ശിഷ്ട ജീവിതം എന്താവും എന്നുള്ള ഭയപ്പാടിൽ ആട് ജീവിതം ജീവിക്കുഇന്നവർ.
സാദ്ധ്യതകൾ ഏറെയുള്ള നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കു ഒരു കുറവും ഇല്ല
നമ്മുടെ നാട്ടിലെ കർഷകനും കൂലിപ്പണിക്കാരനും അവരുടെ മക്കളെ എവിടെ അയച്ചു പഠിപ്പിക്കും എന്നത് വലിയ ഒരു ചോദ്യമാണ് .
മെഡ്‌സിറ്റി ഹെൽത്ത് ആൻഡ് അലൈഡ് സയൻസ് മടിക്കേരി
ഇന്നത്തെ ഇന്ത്യയിൽ കര്ഷകനും പാവപെട്ടവനും വലിയ ഒരു പ്രസക്തിയും ഇല്ല , കേന്ദ്രവും സംസ്ഥാനവും ഹിന്ദുവും മുസ്ലീമും ഹിന്ദിയും പശുവും ചരിത്രവും ഒക്കെയായി നമ്മൾ നിലയില്ലാ കയത്തിൽ മുങ്ങി താഴുകയാണ് .
അതുമല്ല ഓരോ വര്ഷം കഴിയും തോറും നമ്മുടെ സമ്പത് വ്യവസ്ഥ എങ്ങോട്ടാണ് പോകുന്നതു എന്നതും എല്ലാവര്ക്കും അറിയാവുന്നതുമാണ്.
ആളുകൾ നന്നാവുന്നതും മികച്ച വിദ്യാഭ്യാസം നേടുന്നതും , തൊഴിൽ സമ്പാദിക്കുന്നതും,സാമ്പത്തികമായി ഉയർന്നു വരുന്നതും മലയാളിക്ക് എല്ലാകാലത്തും കണ്ണുകടി ഉണ്ടാക്കുന്ന ഒരു കാര്യമാണ്. എന്നുള്ളത് സ്വകാര്യ സംഭാഷണത്തിൽ ആണെങ്കിലും നമ്മൾ മലയാളികൾ അംഗീകരിക്കുന്ന വസ്തുതയാണ് .
പാവപ്പെട്ടവന്റെ മക്കൾ എല്ലാകാലത്തും പാവപെട്ടവരിയിരിക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ സമൂഹം നമ്മുടെ നാട്ടിൽ ഉണ്ട് എന്നൊരു വാദം ഞാൻ പറഞ്ഞാൽ ഇക്കാലത്തും അങ്ങനെ ഉണ്ടോ എന്ന് ചോദിക്കാട്ടുന്നവരോട് .
കഴിക്കാൻ ഭക്ഷണമെടുത്തതിന്റെ പേരിൽ കൊല്ലപ്പെട്ടവർ മുതൽ ജാതി നോക്കി കക്കൂസ് കഴികിക്കുന്നവർ വരെ നമ്മുടെ നാട്ടിൽ സുലഭമാണ് എന്നാൽ എല്ലാം ഒറ്റപെട്ടതും കൂട്ടിവായിക്കുമ്പോൾ വലിയൊരു കൂട്ടം ഒറ്റപെട്ടവയും ആണ് .
ഇക്കാര്യങ്ങൾ എല്ലാം കൊണ്ട് തന്നെ വളരെ അധികം ആലോചിച്ചു എടുത്ത ഒരു തീരുമാനം ആണ് ഇത് .
കാരണം
മെഡിക്കൽ കോഴ്സുകൾ ചുരുങ്ങിയ ചെലവിൽ കുട്ടികൾക്ക് പഠിക്കാൻ വേണ്ടി പറ്റുന്ന ഒരു കോളേജ് ക്യാമ്പസ് അത് നമ്മുടെ നാടിൻറെ ആവ്ശ്യമാണ് .
ഇത്തരമൊരു ജനകീയമായ ആവ്ശ്യമാണ് ഞങ്ങളെ മെഡ്‌സിറ്റി ഹെൽത്ത് ആൻഡ് അലൈഡ് സയൻസ് എന്ന പ്രോജെക്ടിലൂടെ ഉദ്ദേശിക്കുന്നത്
ഞങ്ങൾ ഉദ്ദേശിക്കുന്നത് ഡോനെഷൻ ഇല്ലാതെ ക്യാപിറ്റേഷൻ ഇല്ലാതെ മുതലാളിത്ത സ്വഭാവങ്ങൾ ഒന്നുമില്ലാതെ ഒരു മെഡിക്കൽ പഠന കേന്ദ്രം
സാദാരണക്കാരന്റെ മക്കൾക്ക് അന്തരാഷ്ട്ര നിലവാരത്തിൽ ഉള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഇതിനെ പൊതുവായ ഏക ലക്‌ഷ്യം
പാരാ മെഡിക്കൽ മേഖലയിൽ ഉള്ള എല്ലാവിധ കോഴ്‌സുകളും ഞങ്ങൾ ആരംഭിക്കുന മെഡ്‌സിറ്റി ഹെൽത്ത് ആൻഡ് അലൈഡ് സയൻസ് മടിക്കേരി ക്യാമ്പസ്സിൽ ഉണ്ടായിരിക്കും.