അഴിമതികളുടെ ഇന്ത്യയിൽ ഒരു ലോക്‌പാൽ
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും
ബ്രിട്ടീഷ് ഇന്ത്യയിലെ ജനങ്ങളിൽ നിന്നും
വലിയ മാറ്റങ്ങളൊന്നുമില്ലാതെ കടന്നുപോകുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ
വർഷങ്ങൾക്കിപ്പുറവും നമ്മുടെ രാജ്യത്തെ പിന്നോട്ടടിച്ച അഴിമതിയെന്ന് വലിയ ഒരു തരം ഭരണകൂട സംവിധാനമാണ്
അറുപതിലേറെ വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടി അഴിമതി ഇന്ത്യയുടെ രക്തത്തിൽ അലിഞ്ഞു ചേരാൻ
വഹിച്ചിട്ടുള്ള പങ്ക് ആർക്കും മറക്കാനാവില്ല
അഴിമതികൾ ക്കെതിരെ ഉള്ള ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഭരണകൂട സംവിധാനങ്ങളുടെ ഒരു ആകത്തുകയാണ് ലോകായുക്ത എന്ന സംവിധാനം
നാം തിരഞ്ഞെടുത്ത അയക്കുന്നവർ നമ്മളാൽ തിരഞ്ഞെടുക്കപ്പെട്ടവർ നമ്മുടെ ജനാധിപത്യത്തിന് അടിസ്ഥാനത്തിനു തന്നെ വിഘാതം സൃഷ്ടിച്ചാൽ
നമുക്കവരെ തിരിച്ചുവിളിക്കാനുള്ള അവകാശങ്ങളെ പറ്റിയുള്ള ജനങ്ങളുടെ ചോദ്യത്തിൽ നിന്നാണ് ഇത്തരത്തിൽ ഉള്ള ഒരു സംവിധാനത്തിൽ നമ്മുടെ രാജ്യംഎത്തിച്ചേർന്നത്.
അങ്ങനെയാണ് ലോകായുക്ത എന്ന അഴിമതി വിരുദ്ധ ഭരണകൂടം സംവിധാനം ഇന്ത്യയിൽ ഉടലെടുക്കുന്നത്
ഇന്നലെകളിൽ അഴിമതി കാണിച്ച വർക്കും നാളെ അഴിമതി കാണിക്കുന്ന വർക്കും അഴിമതികളിൽ രാഷ്ട്രീയജീവിതം
ജീവിതത്തിൽ അഭിരമിക്കുന്ന വർക്കും കൃത്യമായ
ഒരു മാർഗദർശനമായിരുന്നു ലോകായുക്ത എന്ന സംവിധാനം കൊണ്ട് അവർ ലക്ഷ്യം വെച്ചത്
ലോകായുക്തയുടെ ചരിത്രം
മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ആണ് ആദ്യമായി
ഇന്നത്തെ ലോകായുക്തഅടിസ്തമായ ഒരു നിയമം ഇന്ത്യയിൽ വരുന്നത്
1966ൽ ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ട് പുറത്തു വരുന്നു
റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ലോകായുക്ത നിയമം നിലവിൽ വന്നത്
അഴിമതി തടയാനും അത് നിയന്ദ്രിക്കാനുമുള്ള ഒരു നിയമം കൊണ്ടുവരണം എന്നുള്ള
ശുപാർശയിലാണ് ലോകായുക്ത എന്ന ഈ സ്ഥാപനം ഉടലെടുക്കുന്നത്.
ഇന്ത്യയിൽ ആദ്യമായി 1971 മഹാരാഷ്ട്രയിലാണ് ലോകായുക്ത രൂപീകരിക്കപ്പെട്ടത്
അതിനു ശേഷമാണ് കേരളത്തിൽ ഒക്കെ ഉണ്ടാകുന്നത്
കേരളത്തിൽ 1998 നവംബർ 15നാണ് ലോകായുക്ത നിലവിൽ വന്നത്
ലോകായുക്തയുടെ ഘടന
മിക്ക സംസ്ഥാനങ്ങളിലും ഒരു ലോകായുക്തയും രണ്ടു ഉപ ലോകായുക്തയും ഉണ്ടാകും
ആരാണ് ഈ ലോകായുക്ത ?
ലോകായുക്ത എന്ന് പറയുന്ന ഈ സ്ഥാപനത്തിൻറെ സുപ്രീംകോടതി മുൻ ജഡ്ജി,
ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആവരൊക്കെയാണ് ഇതിൻറെ തലപ്പത്ത് വരുന്നതു
ആരാണ് ഈ ഉപ ലോകായുക്ത ?
ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജുമാർ ഉപലോകായുക്ത ആയി നിയമിക്കപ്പെടാറുണ്ട്
സ്പീക്കർ , പ്രതിപക്ഷ നേതാവ് തുടങ്ങിയരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് മുഖ്യമന്ത്രിയാണ്
ഒരു ലോകായുക്തയെയും ഉപലോകായുക്തയുമായി രണ്ടുപേരെ നിയമിക്കുന്നത്
കാലാവധി എന്ന് പറയുന്നത് അഞ്ചുവർഷമാണ്
ലോകായുക്തയുടെ അധികാര പരിധിയിൽ വരുന്നർ
ഔദ്യോഗിക പദവി ലഭിക്കുന്ന മിക്കവാറും എല്ലാവരും ഇതിൽ ഉപപ്പെടുന്നു
മുഖ്യമന്ത്രിവരും മുൻ മുഖ്യമന്ത്രിമാർ ഒക്കെ ഈ പരിധിയിൽ വരും
അതോടൊപ്പംതന്നെ മന്ത്രിമാരും എം എൽ എ മാരും
സർക്കാർ ജീവനക്കാർ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികൾ
കോർപ്പറേഷന്റെയും ബോർഡിനെയും അതോറിറ്റിയുടെയും ഭാരവാഹികൾ
പൊതുമേഖലാ സ്ഥാപനങ്ങൾ
സർവകലാശാലകൾ
സർക്കാർ അംഗീകാരമോ സഹായമോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹികൾ
തൊഴിലാളി യൂണിയൻ ഭാരവാഹികൾ
രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ സംസ്ഥാന ഭാരവാഹികൾ വരെ ലോകായുക്ത പരിധിയിൽ വരുന്നു
എല്ലാ മേഖലകളിലയും അഴിമതി നിർമ്മാർജ്ജനം ആണ് ലോകായുക്ത മുന്നോട്ടു വെക്കുന്നത് .
ലോകായുക്തക്ക് കണക്ക് സമർപ്പിക്കൽ
രണ്ടുവർഷത്തിലൊരിക്കൽ ഉദ്യോഗസ്ഥർ വരുമാനത്തിന് കണക്ക് സമർപ്പിക്കണം എന്നതാണ് പ്രധാനപ്പെട്ട ഒരു വ്യവസ്ഥ
സ്വന്തത്തെയും കുടുംബാംഗങ്ങളുടെയും വരുമാനം വസ്തുവകകൾ അതോടെ ബാധ്യതകൾ എന്നിവയും സമർപ്പിക്കണം
ലോകായുക്തക്ക് എങ്ങനെയാണ് പരാതി നൽകേണ്ടത് നടപടി ക്രമങ്ങൾ
അഴിമതിയും സ്വജനപക്ഷപാതവും വ്യക്തിപരമോ മറ്റുള്ളവർക്ക് നേട്ടമുണ്ടാക്കാനുള്ള നടപടികൾ
മനപ്പൂർവം നടപടികൾ താമസിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഒക്കെയാണ് ലോകായുക്തയിൽ പരാതി നൽകേണ്ടത്
ഇത്തരം കാര്യങ്ങൾ സംഭവിച്ചാൽ ഈ നമുക്ക് നേരിട്ടോ അഭിഭാഷകൻ മുഖേന പരാതി നൽകാം
നടപടി
അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ സ്ഥാനമൊഴിയണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം
ലോകായുക്തയുടെ പ്രധാന വിധികൾ
ഇതുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്തിടെ ഉണ്ടായ കേസ് നമുക്കെല്ലാവർക്കും അറിയാം
കെ ടി ജലീൽ വിഷയത്തിലാണ് അദ്ദേഹത്തോട് രാജി വെക്കാൻ ലോകായുക്ത ആവശ്യപ്പെട്ടത്
അദ്ദേഹത്തിന് അവസാന കാലഘട്ടത്തിൽ അദ്ദേഹം സ്ഥാനമൊഴിയേണ്ടി വന്നു
2008 സെപ്റ്റംബർ 30ന് ലോകായുക്ത പുറപ്പെടുവിച്ചിരുന്നു വിവാദ നിയമനങ്ങൾ കേരള
സർവകലാശാലകൾ റദ്ദാക്കണം എന്നുള്ള ഒരു പ്രധാനപ്പെട്ട വിധി
2018 ഓഗസ്റ്റ് 22 ഒരു വിധി വന്നിരുന്നു ഇന്ത്യയുടെ മുൻ അംബാസിഡറായിരുന്ന
ടി പി ശ്രീനിവാസന് എസ് എഫ് ഐ ക്കാരുടെ മർദ്ദനമേറ്റ് വിഷയത്തിൽ
അന്ന് 9 പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവിശ്യപ്പെട്ട്.
2018 ഏപ്രിൽ 11ന് പ്ലാറ്റൂരിലെ കൈയേറിയ ഭൂമി പിടിച്ചെടുക്കാൻ പുറപ്പെടുവിച്ചത് ലോകായുക്ത ആണ്
നിലവിലെ പരാതികൾ
പുതിയ പരാതികളാണ് ഇപ്പോളത്തെ പുതിയ നിയമഭേദഗതിക്ക് കാരണം
എന്നൊക്കെയുള്ള വാദം പ്രതിപക്ഷം ഇപ്പോൾ തന്നെ ഉന്നയിക്കുന്നുണ്ട്
ഉയർന്നു കേട്ട ഏറ്റവും പ്രധാനപ്പെട്ട പരാതി
ദുരിതാശ്വാസ നിധി വകമാറ്റി ചിലവഴിച്ചു എന്നതാണ് .
അതിൽ മുഖ്യമന്ത്രിക്കെതിരെയുള്ള ഒരു പരാതിയാണ്
അന്തരിച്ച എൻ സി പി നേതാവ്ഉഴവൂർ വിജയൻറെ കുടുംബത്തിനും മക്കൾക്കും ഒക്കെ അനുവദിച്ച തുക
അന്തരിച്ച ചെങ്ങന്നൂർ എം എൽ എ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് അനുവദിച്ച തുക
കോടിയേരി ബാലകൃഷ്ണന്റെ പൈലറ് വാഹനം അപകടത്തിൽ പെട്ട് മരിച്ച പോലീസുകാരന്റെ കുടുംബത്തിന്
നൽകിയ സയഹം ഇതൊക്കെ ആണ് പ്രധാന ആരോപണങ്ങൾ
ഈ സുപ്രധാന പരാതി നിലനിൽക്കുകയാണ്
നിയമഭേദഗതി വേണ്ടി സർക്കാർ ശ്രമിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്
അപ്പീൽ നൽകാൻ കഴിയാത്ത ഒരു സംവിധാനമാണ് അത് അതുകൊണ്ട് തന്നെ
നിയമഭേദഗതി വേണം അതുകൊണ്ടാണ് കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്നാണ്
കൊടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്