മണ്ണിൻറെ മണം അറിയുന്ന കർഷകരുടെ ജീവിതത്തിൽ ഒരു തണലായി ഒരു കർഷക സാമൂഹിക സഹകരണ സ്ഥാപനം യാഥാർഥ്യമായി
ഉത്പാദകരായ കർഷകരെയും ഉപഭോക്താക്കളെയും കൂട്ടിയിണക്കി പരസ്പര സഹകരണത്തിന് പുതുമാതൃക കുറിച്ചാണ് ഈ സംരംഭം പൂവണിയുന്നത്
കൃഷി സംസ്കരണം കാർഷിക ജനജീവിതത്തിന് എല്ലാ മേഖലയിലും പടർന്നുപിടിക്കുന്ന രീതിയിൽ ലക്ഷ്യബോധവും നൂതനാശയങ്ങളും വിത്തും വളവും ആക്കിയാണ് മലബാർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഉയർന്നുവന്നിരിക്കുന്നത്
കാർഷിക ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ അല്ലാതെ വില നിശ്ചയിക്കയിക്കാനോ മാന്യമായ പ്രതിഫലം വാങ്ങി മെച്ചപ്പെട്ട ജീവിതം നയിക്കാനോ പറ്റാത്ത കാലത്തെ പ്രതിസന്ധിയിൽനിന്ന് കർഷകരെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമായിട്ടാണ് ഈ സൊസൈറ്റി രാഹുൽ ചക്രപാണി നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്നത്
കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി അതിനൊപ്പം ഉപഭോക്താക്കൾക്ക് താരതമ്യേന വില കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനു കേരള കർണാടക സംസ്ഥാന ങ്ങൾ കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട പുതു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു .
കൂടുതൽ വായിക്കാൻ :ആരാണ് ഈ രാഹുൽ ചക്രപാണി ?
സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ
കാർഷികം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെയും കാർഷിക ഉത്പാദന സംസ്ഥാനമായ കർണാടകത്തിലെയും ജനങ്ങൾക്ക് നേട്ടം കൊയ്യുന്ന രീതിയിലാണ് സൊസൈറ്റിയുടെ കർമ്മപദ്ധതി അത്തരത്തിലുള്ള പ്രവർത്തനത്തിന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനു ഇടയിൽ അനുമതി ലഭിക്കുന്ന ആദ്യത്തെ സഹകരണ പ്രസ്ഥാനം ആണിത്
നമ്മുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുടെ നട്ടെല്ലായ സഹകരണമേഖലയിൽ നല്ല രീതിയിൽ മുന്നോട്ടു പോകുന്ന നിരവധി സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാർഷികരംഗത്ത് ഊന്നൽ കൊടുക്കുന്ന സംഘടനകൾ പരിമിതമാണ്.
ചെറുകിട-ഇടത്തരം കർഷക സംഘങ്ങളെ സംഘടിപ്പിച്ച കൃഷിയിലൂടെ ഉത്പാദനം വർധിപ്പിക്കുക,
വിപണനത്തിൽ അടിസ്ഥാനമാക്കി ആധുനിക കാർഷിക സംസ്കരണ വ്യവസായങ്ങൾ വർദ്ധിപ്പിക്കുക
സംവരണത്തിനു വിപണനത്തിനും ഇടത്തട്ടുകാർ ഇല്ലാത്ത വിപുലമായ ശൃംഖല സ്ഥാപിക്കുക
വ്യാപാരത്തിലൂടെ ലഭിക്കുന്ന മികച്ച വരുമാനം പങ്കുവെക്കുക .
ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപയോക്താക്കളിൽ എത്തിക്കുക
ലക്ഷ്യത്തിലേക്ക് അതിവേഗം നടക്കുകയാണ് സൊസൈറ്റി നമ്മുടെ കാർഷിക മേഖലയ്ക്ക് വളരെയധികം സാധ്യതകൾ ഉണ്ടെങ്കിലും ഉയർച്ചയുടെ കാര്യത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുമെങ്കിലും അതിനു പരിഹാരം ആണ് ഈ സംഘത്തിൻറെ അധികാരമാണ് ലക്ഷ്യം
നിങ്ങൾക്ക്എങ്ങനെ ഈ സൊസൈറ്റിയുടെ ഭാഗം ആവാൻ പറ്റും എന്നത് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്തിനു ഈ സൊസൈറ്റി
അനുദിനം നഗരവൽക്കരിക്കപ്പെട്ട ഒരു വികസന ഭൂമിയിൽനിന്ന് കർഷകനും കാർഷികവൃത്തിയും തുടച്ചുനീക്കപ്പെട്ടു എന്ന ആശങ്ക ഈ രംഗത്ത് പഠനങ്ങൾ നടത്തുന്ന വിദഗ്ധർ പങ്കുവെക്കുന്നുണ്ട് ഈയൊരു പശ്ചാത്തലംകൂടി പരിഗണിച്ചുള്ള സാമൂഹിക ഇടപെടൽ സൊസൈറ്റിയുടെ രൂപീകരണത്തിന് പിന്നിലുണ്ട്.
കാർഷികമേഖലയിൽ കർഷക സമൂഹത്തെ പിടിച്ചു നിർത്തുന്ന സംഘത്തിൻറെ അധികാരപരിധിയുടെയും സാമ്പത്തികനിലയുടെയും അടിസ്ഥാനത്തിൽ കാർഷികമേഖലയിൽ വിവിധ പദ്ധതികളും സാമ്പത്തിക സഹായവും രാഹുൽ ചക്രപാണിയുടെ നേതൃത്വത്തിൽ സൊസൈറ്റി വിഭാവനം ചെയ്യുന്നു
കാർഷിക ഉൽപ്പന്നങ്ങൾക്ക് അയൽ സംസ്ഥാനം ലോറികൾ വരുന്നത് വരെ കാത്തിരിക്കേണ്ട കേരളത്തിലെ ഉപഭോക്തൃ രീതിയുടെ ദൂഷ്യഫലങ്ങൾ സമൂഹം സമീപകാലത്ത് ചർച്ച ചെയ്തു വരുന്നുണ്ട്
എൻ്റെ ബാങ്കിനെ പറ്റി വായിക്കൂ :റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്
കീടനാശിനികളുടെ അമിത ഉപയോഗം അടക്കം നമ്മുടെ ആരോഗ്യ രംഗത്ത് വെല്ലുവിളിയാകുന്ന പ്രവർത്തനങ്ങൾ ഇതിൻറെ ബാക്കി പത്രമാണ്
സ്വകാര്യ ചൂഷകരായ ഇടനിലക്കാരാണ് ഈ കൊള്ളയുടെ ലാഭം സ്വന്തമാക്കുന്നത്
അയൽ സംസ്ഥാനങ്ങളിലെ കർഷകർക്കും ഇടനിലക്കാരുടെ ചൂഷണത്തിനും ഇരയായി ന്യായമായി വില ലഭിക്കുന്നില്ല അതേസമയം നമ്മൾ വൻവില കൊടുത്ത് കാർഷികോൽപന്നങ്ങൾ വാങ്ങേണ്ടി വരുന്നു
ഈയൊരു സാഹചര്യത്തിൽ കൂടിയാണ് കർഷകർക്ക് ന്യായമായ വിലയും
ഉപഭോഗക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും ലക്ഷ്യമിട്ട കേരള കർണാടക സ്ഥാനങ്ങൾ അധികാരപരിധി ആയി നിശ്ചയിച്ച സംഘം പ്രവർത്തന പദ്ധതി തയ്യാറാക്കിയത് രാഹുൽ ചക്രപാണിയുടെ നേതൃത്വത്തിൽ ആയിരുന്നു.
കൂടുതൽ അറിയാൻ : മലബാർ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി
ഭാവിയിലേക്ക്
മണ്ണിനേയും പ്രകൃതിയെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് ഈ സംഘടന നമ്മുടെ സംസ്ഥാനത്തെ തന്നെ നാണ്യവിളകൾ ആയ റബ്ബർ, കുരുമുളക് ,ഏലം, ഇഞ്ചി,കാപ്പി തുടങ്ങിയ കൃഷി ചെയ്യുന്നവരുടെ സ്ഥിതി ഇന്ന് ശോചനീയമാണ്
വില തകർച്ച മൂലം ആത്മഹത്യ മാത്രം പോംവഴിയായി മുന്നിൽ കാണുന്ന കർഷകരെ കൂടെ ചേർത്ത് പിടിക്കുന്ന പദ്ധതികളാണ് ഈ സൊസൈറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്
മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനത്തിനും സഹകരണത്തിനും ഉതകുന്ന കോംപ്ലക്സുകൾ അടക്കമുള്ള സ്വപ്നപദ്ധതികൾ സംഘത്തിൻറെ മുന്നിലുണ്ട്
പരമ്പരാഗത കൃഷി സമ്പ്രദായങ്ങളെ ആധുനികവൽക്കരണം,വിതരണം, കച്ചവടം
വിത്ത് വളം കാർഷിക ഉപകരണങ്ങൾ എന്നിവയുടെ ആധുനികവും സാങ്കേതികവുമായ മാറ്റങ്ങൾ പരിഷ്‌കാരങ്ങൾ
കർഷകരെ പലിശക്കാരുടെ നീരാളിപ്പിടുത്തം അവസാനിപ്പിക്കാനുള്ള വായ്പാ പദ്ധതികൾ എന്നിവയും ഈ സംഘം ലക്ഷ്യമിടുന്നു
കർഷകർക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഉള്ള വിവിധ വായ്പാ പദ്ധതികൾ സൊസൈറ്റിയിൽ നിന്ന് ലഭ്യമാണ്
കാർഷികമേഖല കേന്ദ്രീകരിച്ചുള്ള സ്റ്റാർട്ട് പദ്ധതികൾക്കും സൊസൈറ്റി ഫണ്ട് അനുവദിക്കുകയും ചെയ്യുന്നു
കൂടാതെ എസ് ബി കറണ്ട് ഡെപ്പോസിറ്റ് ഗോൾഡ് ലോൺ തുടങ്ങി അനുബന്ധ ബാങ്കിംഗ് സേവനങ്ങളും സൊസൈറ്റിയിൽ നിന്ന് ലഭ്യമാണ്
സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ മുന്നോട്ടുള്ള പ്രയാണത്തിന് ഏവരുടെയും സഹകരണവും പിന്തുണയും രാഹുൽ ചക്രപാണി എന്ന ഞാൻ നിങ്ങൾ എല്ലാവരിൽ നീന്നും അഭ്യർത്ഥിക്കുന്നു
സൊസൈറ്റിയുമായി ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യൂ കോണ്ടാക്ട്
ഈ സൊസൈറ്റിയുടെ രൂപീകരണത്തിനു അഹോ രാത്രം പ്രയത്നിച്ചവർക്കും സഹായിച്ചവർക്കും സംഘത്തിന്റെ പ്രെസിഡെന്റ് എന്ന നിലയിൽ ഞാൻ നന്ദി അറിയിക്കുന്നു
കാർഷിക രംഗത്തിൻറെ നിലനിൽപ്പും, കൃഷി അധിഷ്ഠിത വ്യവസായങ്ങളും ,അതിന്റെ വിപണനവും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മാത്രം ഉത്തരവാദിത്തമില്ല സമൂഹത്തിന് കടമ കൂടിയാണ് തിരിച്ചറിവാണ് രാഹുൽ ചക്രപാണി എന്നെ ഈ സംഘത്തിൻറെ രൂപീകരണത്തിലേക്ക് നയിച്ചത്
അനുദിനം വിലത്തകർച്ക്ക് കർഷകർ വലിയതോതിൽഎം ഇരയാവുകയാണ് അത് പരിഹരിക്കാൻ വിപണനരംഗത്ത് വൻ സ്വകാര്യകമ്പനികൾക്ക് പകരം സഹകരണ മാതൃക വികസിപ്പിക്കുകയാണ് പ്രയോഗിക ബദൽ എന്നതാണ് എൻറെ കാഴ്ചപ്പാട്