റോയൽ ട്രാവൻകൂർ ഫോർഎക്സ് കാർഡുകൾ : മാറ്റത്തിൻറെ ഗ്രാമീണ മുഖം

royal travancore forex cards

ഗ്രാമങ്ങളിലെ സാമ്പത്തിക വികസനം


ബാർട്ടർ സിസ്റ്റം മുതൽ തുടങ്ങി കൊടുക്കൽ വാങ്ങലുകൾ പണമിടപാടുകളിൽ എത്തിയ കാലം  തൊട്ടു ഇന്നിപ്പോൾ ക്രിപ്റ്റോ കറൻസിയും  ഡിജിറ്റൽ റുപ്പീയും മറ്റുമായി നമ്മുടെ  സാമ്പത്തിക മേഖല വികസിച്ചു പരിണമിക്കുമ്പോൾ നമ്മുടെ ഇന്ത്യയിൽ നാം ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു .

പണം എന്നുള്ളത് വിനിമയത്തിന്റെ കേവലമൊരു ഉപാധിയും അത് എല്ലാവര്ക്കും  തുല്യത ഉറപ്പു നല്കുന്നതാണെങ്കിലും  ഈ ഐ ടി  വിപ്ലവകാലത്തു ഒരു  ജനവിഭാഗം  അതിൽ നിന്ന് മനഃപൂർവമല്ലാത്ത മാറ്റി നിർത്തപ്പെടുമ്പോൾ , നാം എല്ലാവരും ഒരുമിച്ചു പങ്കുചേരേണ്ടതാണ് പുതിയൊരു നാളേക്ക് വേണ്ടി 

നമ്മുടെ സമൂഹത്തിലെ വൻകിട പണക്കാർക്കും മുതാളിമാർക്കും പുറകെ ഓടി നടന്നു പുത്തൻ സെർവീസുകൾ നിർമിച്ചും  നിലവിലുള്ളവ പലതും വെട്ടിത്തിരുത്തിയും സർവീസുകളിൽ പലതും  കസ്റ്റമൈസ്ഡ് ചെയ്തും നമ്മുടെ നാട്ടിലെ എല്ലാ ദേശസാൽകൃത ബാങ്കുകളും ,ഫിനാഷ്യൽ സർവീസ് പ്രൊവൈഡേഴ്സും മത്സരിക്കുന്നതാണ്  ഈ ഒരു കാലം.

എന്തിനേറെ ;പുത്തൻ തമുറയിലെ വലിയ ഫിൻ ടെക്  സ്റ്റാർട്ടപ്പുകൾ മുതൽ ചെറിയ ആപ്പുകൾ  വരെ പണക്കാരെ പ്രീതിപ്പെടുത്താൻ നെട്ടോട്ടം ഓടുന്ന കാലമാണല്ലോ ഇത് .

സംശയം ഉണ്ടെങ്കിൽ എന്റെ  ക്രെട്  കേസ്  സ്റ്റഡി  വായിക്കു  ഇംഗ്‌ളീഷിൽ Cred Case Study 

നമ്മുടെ നാട്ടിലെ സാദാരണക്കാരെ മാത്രം മുന്നില്കണ്ടു കൊണ്ട് , നമ്മുടെ ഗ്രാമങ്ങളിലെ , കൂലിപ്പണിക്കാർക്കും കർഷകനും ഗൾഫുകരനും , വീട്ടമ്മമാർക്കും തുടങ്ങി എല്ലാതരം  സാധാരണക്കാർക്കും വേണ്ടി ഗ്രാമീണ മേഖലയുടെ സാമ്പത്തിക  മുഖചായ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് റോയൽ ട്രാവൻകൂർ ഫോർഎക്സ്  കാർഡുകൾ പിറവിയെടുക്കന്നത്.

കാലഘട്ടത്തിന്റെ അനിവാര്യത എന്നത് പോലെ മറ്റൊരു വിപ്ലവകരമായ മാറ്റത്തിനു കൂടെ ഞങ്ങൾഇവിടെ ഇതിലൂടെ  തുടക്കം കുറിക്കുകയാണ്  അതാണ്  ഞങ്ങളുടെ പുതിയ ഫോർഎക്സ് കാർഡ്.  

രാഹുൽ ചക്രപാണി

റോയൽ ട്രാവൻകൂർ ഫോർഎക്സ് കാർഡ് .


റോയൽ ട്രാവങ്കൂറിന്റെ ഫോർഎക്സ് കാർഡുകൾ എന്നാൽ എന്ത് ?  വളരെ ചുരുക്കി പറഞ്ഞാൽ  നമുക്ക്    സ്വദേശത്തെ കറൻസിയിലെ പണമുപയോഗിച്ചു വിദേശകറൻസികളിൽ വിനിമയം നടത്താം സാധിക്കും എന്നുള്ളതാണ്  ,അതും വിദേശ രാജ്യങ്ങളിൽ പോലും.


ഇതിൽ എന്താണ് ഇത്രയും വലിയ പുതുമ  എന്നാണ്  ചോദ്യം  എങ്കിൽ  ഇത്തരത്തിൽ  നാം ഇന്ന് ഉപയോഗത്തിലുള്ള നമ്മുടെ നാട്ടിലെ പല കാർഡുകളും പല വിദേശ നാടുകളിലും മറ്റും  ശെരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല  വിദേശത്തു  പോകുന്നവർക്ക് പോലും .

നമ്മുടെ  നാട്ടിൽ പലപ്പോഴും വിദേശ യാത്രാകളും മറ്റും പണക്കാരൻറെ അല്ലങ്കിൽ പണമുള്ളവൻറെ മക്കളുടെ ബന്ധുക്കളുടെ സുഹൃത്തുക്കളുടേതു മാത്രമായി കാണുന്ന ഒരു വലിയ സമൂഹം നമ്മുടെ നാട്ടിൽ നിലനില്കുന്നുണ്ട് . ചെറിയ ഭൂരിപക്ഷമാണെകിലും അവർ വലിയ  ഒരു ജനക്കൂട്ടം തന്നെയാണ് .

കൂടുതൽ എന്ത്  പറയാൻ നമ്മുടെ നാട്ടിലെ പ്രധാന ബാങ്കിങ് സഥാപനങ്ങളും മറ്റും ഇതേ ഒരു മാനസിക അവസ്ഥയിൽ  നില നിന്ന്  പോകുന്ന ഒരു സംവിധാനം ആണേ  എന്ന്  രാഹുൽ  ചക്രപാണി ഓര്മിപ്പിക്കേണ്ട  ഒരു അവസ്ത  ഇന്ന് നാട്ടിൽ ഇല്ല.

റോയൽ ട്രാവങ്കൂറിന്റെ മുഖമുദ്ര തന്നെ സാദാരണക്കാരനു എളുപ്പത്തിൽ ബാങ്കിങ്ങു മായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയെടുക്കാൻ സഹായിക്കുക എന്നത് തന്നെയാണ്.


ഫോർ എക്സ് കാർഡുകൾ പലപ്പോഴും സാദാരണക്കാരാണ് എത്തി പിടിക്കുന്നതിനു ഒരു കൈപ്പിടി  ദൂരം അകലെയായിരുന്നു നമ്മുടെ നാട്ടിൽ എല്ലാ കാലത്തും നിലകൊണ്ടത് ഈ ഒരു പ്രശ്ന പരിഹാരത്തിനാണ് റോയൽ ട്രാവൻകൂർ ഫോർഎക്സ് കാർഡ് വിപണിയിൽ ഇറക്കുന്നത്.

രാഹുൽ ചക്രപാണി 1

ഫോർഎക്സ് കാർഡുകളുമായി റോയൽ ട്രാവൻകൂർ മുന്നോട്ട് വെക്കുന്ന വികസനം

സ്വപനങ്ങൾ  ആകാശത്തിനു  അപ്പുറവും കാണുന്ന  മലയാളിക്ക്  , വിദേശത്തോടുള്ള പ്രണയം ഇന്ന് സജീവ ചർച്ചയാകുമ്പോൾ 

ഓരോ സാധാരണക്കാരനും അവന്റെ മക്കൾക്കും കുടുംബത്തിനും  കൂട്ടുകാർക്കും ബന്ധുക്കൾക്കും പറക്കാൻ ഉള്ളത് തന്നെയാണല്ലോ നമ്മുടെ ആകാശം , അപ്പോൾ  അതിനൊക്കെ  കൂട്ടായി  അവരുടെ സ്വന്തം റോയൽ ട്രാവങ്കൂരും കൂടെ കൂടാം എന്ന് കരുതി.

ഫോർ എക്സ് കാർഡ് സാധാരണക്കാർക്ക് വേണ്ടി ലഭ്യമാക്കുക എന്നുള്ള ഉദ്ദേശ ലക്ഷ്യത്തോടുകൂടിയാണ് ഇത്തരമൊരു സംരംഭവുമായി  റോയൽ ട്രാവൻകൂർ  മുന്നിട്ടിറങ്ങിയത്

ഇപ്പോൾ  നമ്മുടെ നാട്ടിൽ നാഷണലൈസ്ഡ് ബാങ്ക്കൾ  ഇത്തരം സേവനങ്ങൾ  ലഭ്യമാക്കുന്നത് ; അത്തരം ബാങ്കുകളിൽ നിന്ന് ഇത്തരം കാർഡുകൾ  നേടിയെടുക്കുക എന്നത് തന്നെ ഒരു വലിയ പ്രശമാണ്  നമ്മുടെ നാട്ടിലെ  സാദാരണക്കാർക്കു . 

കാരണം വളരെ  സിമ്പിൾ ആണ്  നാം  ഒരു കാർഡ് മേടിക്കാൻ  പോയാൽ  ആദ്യം അയാൾ ഇയാൾ അല്ല എന്ന് കാണിക്കുന്ന സെര്ടിഫിക്കറ്റ് കാണിക്കണം പിന്നെ അത് ഇതല്ല എന്ന സർട്ടിഫിക്കറ്റും  തുടങ്ങി സി എ എ & എൻ ആർ സി  രജിസ്റ്റർ  വരെ ചോദിക്കും . ഇതൊക്കെ  കഴിഞ്ഞു കാർഡ് മേടിച്ചു എടുക്കുമ്പോളേക്കും ഒരു എത്ത  വാഴ നട്ടിരുന്നേൽ കുലയെങ്കിലും  വെട്ടി ഫാർമേഴ്‌സ്  മാർട്ടിൽ കൊണ്ടുപോയി  വെക്കാനുള്ള സമയം ലഭിക്കും .


നമ്മുടെ നാട്ടിൽ ഒരു സാധാരണക്കാരനെ മകൻ അല്ലെങ്കിൽ മകൾ വിദേശത്ത് പോവുകയാണെങ്കിൽ അവർക്ക് ഉപയോഗിക്കാൻ വേണ്ടി പറ്റുന്ന രീതിയിലുള്ള ഒരു ഫോറെക്സ് കാർഡ് അതാണ്  ഞങ്ങൾ  വിഭാവനം  ചെയ്യുന്നത് . 

കൂടുതൽ  തല വേദനകളില്ലാതെ വളരെ എളുപ്പത്തിൽ ഒരു സിം കാർഡ് എടുക്കുന്ന  ലാഘവത്തിൽ   ഒരു  ഫോർഎക്സ് കാർഡുകൾ സ്വായത്തമാക്കാൻ  നമ്മുടെ നാട്ടിലെ  ബഹു ഭൂരിപക്ഷം ആളുകൾക്കും  കഴിയുന്ന ഒരു പ്രസ്ഥാനവും  നടപടി ക്രമങ്ങളും അതൊക്കെയാണ്  ഞങ്ങൾ  മുന്നോട്ടു വെക്കുന്നത്.

നമ്മുടെ നാട്ടിലെ പണക്കാർ മാത്രം ഉപയോഗിക്കേണ്ടതല്ല ഇത്തരം ഫോർഎക്സ് കാർഡുകൾ മറിച്ചു സാധാരണക്കാരായ ആളുകൾ കൂടെ അത് ഉപയോഗിക്കേണ്ടതാണ്നാഷണലൈസ്ഡ് ബാങ്ക് കൾ നിലവിൽ ഇത്തരം സേവനം ലഭ്യമാക്കുന്നുണ്ട്

 

രാഹുൽ ചക്രപാണി 2

റോയൽ  ട്രാവൻകൂർ  ഫോർഎക്സ്  കാർഡുകളുടെ  ഉപയോഗങ്ങൾ 

നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കപെടേണ്ടി വരുന്ന ഫോർ എക്സ് കാർഡുകളുടെ ചില ഉപയോഗ  സാദ്ധ്യതകൾ

പ്രധാന  ഉപയോഗം ഇന്ത്യൻ മണി ഉപയോഗിച്ച്  നിങ്ങൾക്ക് വിദേശകറൻസികളിൽ  സ്വാഭാവികമായ  വിനിമയം നടത്താം എന്നുള്ളതാണ്

നമ്മുടെ മൊബൈൽ ഫോണുകൾ ചെയ്യുന്ന  പോലെ  തന്നെ ആയിരം രൂപ മുതൽ നമുക്ക് റീചാർജ് ചെയ്ത് ഈ കാർഡുകൾ ഉപയോഗിക്കാൻ വേണ്ടി പറ്റുന്നതാണ്.

ക ഇതൊരു റിയൽ ടൈം കാർഡ് ആണ് സമയ ബന്ധിതങ്ങളായ ഒരു പരിമിതിയും ഈ കാർഡിന് ഇല്ല


ആർക്കൊക്കെയാണ് ഈ ഫോർഎക്സ് കാർഡ് ഉപകാരപ്പെടുക

വിദേശങ്ങളിലേക്ക് ഉന്നതപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നായിരിക്കും ഇത്.

ബിസിനസ് ആവശ്യങ്ങൾക്ക്  വേണ്ടി വിദേശത്ത്  യാത്ര പോകുന്നവർക്ക്, 

സഞ്ചാരത്തിനും വിനോദത്തിനുവേണ്ടി വിദേശയാത്ര നടത്തുന്നവർക്ക്, 

തൊഴിൽ സംബന്ധമായി വിവിധ തരത്തിലുള്ള വിദേശയാത്രകൾ നടത്തുന്നവർക്ക് 


ഫോർ എക്സ് കാർഡുകൾ ലഭ്യമാവുന്നത് എങ്ങനെ 

 റോയൽ  ട്രാവൻകൂർ ഫോർഎക്സ് കാർഡ് നേടാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടത്  കേരളത്തിൽ നിരവധി ശാഖകൾ ഉള്ള റോയൽ ട്രാവൻകൂർ  ബ്രാൻഡുകളുടെ  ഏതെങ്കിലും ഒരു ശാഖയിൽ മെമ്പർ ആയാൽ മതി. അതാണ് ഇതിന് അടിസ്ഥാനപരമായ യോഗ്യത

വിദേശത്ത് പോകുമ്പോൾ അതിൻറെ പർപ്പസ് കാണിക്കണം അതായതു എന്ത് ആവശ്യത്തിനായി പോകുന്നു എന്നുള്ളത്  ഒഴിച്ചാൽ  വേറെ വലിയ  ഫോര്മാലിറ്റീസ്  ഒന്നും തന്നെ  ഉണ്ടായിരിക്കില്ല.

കേവലം ഒരു ബേസിക് മെംബെര്ഷിപ്പുകൾ ഉള്ള ആളുകൾക്ക് ഈ കാർഡ് ലഭ്യമാകും

 

സ്നേഹപൂർവ്വം 

RAHUL CHAKRAPANI SIGNATURE

About The Author

1 thought on “റോയൽ ട്രാവൻകൂർ ഫോർഎക്സ് കാർഡുകൾ : മാറ്റത്തിൻറെ ഗ്രാമീണ മുഖം”

  1. Pingback: റോയൽ ട്രാവൻകൂർ ഫോർഎക്സ് കാർഡുകൾ : – Rahul Chakrapani

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top