ജനകീയതയുടെ മൂന്ന് വർഷങ്ങൾ
കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലം കൊണ്ടു തന്നെ ഒരു ജനകീയ ബാങ്ക് ആയി മാറാൻ കഴിഞ്ഞ ഒരു പ്രസ്ഥാനമാണ് റോയൽ ട്രാവൻകൂർ ബാങ്കിങ് പ്രസ്ഥാനം
ആദ്യം ഒരു വളരെ ചെറിയ സംരംഭമായി തുടങ്ങിയ വളരെ ഒരു ചെറിയ ബാങ്കിങ് സ്ഥാപനമായിരുന്നു റോയൽ ട്രാവൻകൂർ എന്നുള്ളത് തുടക്കത്തിൽ .
ആദ്യമാദ്യം സ്വകാര്യ ആവിശ്യങ്ങൾക്കായി വീടിന് മുന്നിൽ വന്ന ആളുകൾക്ക് മുന്നിൽ നിന്ന് തുടങ്ങിയ വായ്പ വിതരണം ഇന്ന് വലിയ വായ്പകൾ വിതരണം ചെയ്യുന്ന ഒരു ബാങ്ക് ആക്കി മാറ്റാൻ കഴിയും എന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല .
നമ്മുടെ നാട്ടിൽ പെട്ടന്നുള്ള ആവശ്യങ്ങൾ ആണ് നമ്മുടെ സ്ഥിര വരുമാനക്കാരല്ലാത്ത ആളുകളുടെ ഏറ്റവും വലിയ പ്രശനം. തുടക്കത്തിൽ ബാങ്ക് എന്ന നിലയിൽ തുടങ്ങും മുൻപ് പെട്ടന്നുള്ള അത്യാവശ്യങ്ങൾ പണം ലഭ്യമല്ലാതിരുന്നപ്പോൾ പരിചയക്കാരും സൃഹുത്തുക്കളും തുടങ്ങി ഒട്ടും പരിചയമില്ലാത്തവർ വരെ പല ആവിശ്യങ്ങൾക്കായി എന്നെ സമീപിച്ചിട്ടുണ്ട്.
ഒരു കാലഘട്ടത്തിലെ മുന്നിൽ വരുന്ന എല്ലാവരെയും പണം കൊടുത്തു സഹായിക്കുക എന്നതു എന്നൊക്കൊണ്ടല്ല ഏറെ മനുഷ്യരെ കൊണ്ടും പറ്റുന്ന കാര്യം അല്ല.
എന്നാൽ കഴിയുന്ന സഹായം പലപ്പോളും ഞാൻ വ്യക്തിപരമായി തന്നെ ചെയ്തിട്ടുണ്ട് എന്നാൽ പ്രതീക്ഷയോടെ വരുന്നവരെ നിരാശരായി മടക്കുന്നതിൽ എനിക്ക് ഏറെ മാനസിക വിഷമവും ഉണ്ടായിരുന്നു .
ജനങ്ങളുടെ റോയൽ ട്രാവൻകൂർ
നമ്മുടെ നാട്ടിലെ സുഹൃത്തുക്കൾക്കായി സാമ്പത്തികമായി ഒരുപാട് സഹായങ്ങൾ ചെയ്യേണ്ടിവന്ന ഒരു അവസ്ഥയിൽ നിന്നും തുടങ്ങിയ ഒരു ചെറിയ സംരംഭമാണ്
റോയൽ ട്രാവൻകൂർ ബാങ്കിക്ഗ് പ്രസ്ഥാനം
ഇപ്പോൾ നാലാം വർഷത്തിലേക്കു കടക്കുകയാണ് റോയൽ ട്രാവൻകൂർ എന്ന ജനകീയ ബാങ്കിങ് പ്രസ്ഥാനം. ഈ ഒരു അവസരത്തിൽ ഞങ്ങൾ എല്ലാവരും നന്ദി പറയുന്നത് ജനങ്ങൾക്കെല്ലാം പിന്തുണ നൽകിയ ജങ്ങളോടാണ്
റോയൽ ട്രാവൻകൂർ ബാങ്കിന്റെ വിജയത്തിൽ വലിയ സംഭാവന നൽകിയത് നിങ്ങൾ ജനങ്ങളാണ്. കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങൾക്ക് ലഭിച്ച ജനങ്ങളുടെ അകമഴിഞ്ഞ സ്നേഹവും വാത്സല്യവും ഒന്നുകൊണ്ടു മാത്രമാണ് ഞങ്ങൾക്ക് വിജയകരമായി മുൻപോട്ടു പോവാൻ സാധിക്കുന്നത്.
റോയൽ ട്രാവൻകൂർ ബ്രാൻഡ്
ഇന്ന് കേരളത്തിന് അകത്തും പുറത്തും നിരവധി ബ്രാഞ്ചുകളുള്ള നിരവധി സഹ സ്ഥാപനങ്ങളുള്ള ഒരു ബ്രാൻഡായി മാറിയിരിക്കുകയാണ് റോയൽ ട്രാവൻകൂർ .
റോയൽ ട്രാവൻകൂർ ഇന്ന് ഒരു ബാങ്ക് എന്ന നിലയിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് .
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ഇതിനോടകം തന്നെ ഞങ്ങൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു
റോയൽ ട്രാൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പിനി
റോയൽ ട്രാവൻകൂർ ഫെഡറേഷൻ
റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്
റയൽ പാനി
റോയൽ ട്രാൻകൂർ എ ടി എമ്മുകൾ (75 )
റോയൽ ട്രാൻകൂർ ഫോർഎക്സ് പ്രൈവറ്റ് ലിമിറ്റഡ്
റോയൽ ട്രാൻകൂർ മെർകൻറെൽ ഫിനാൻസ് ലിമിറ്റഡ്
മാഹി റോയൽ ട്രാൻകൂർ നിധി പുതുച്ചേരി
റോയൽ ട്രാൻകൂർ ഹിൽ പ്രൊഡ്യൂസഴ്സ് യൂണിറ്റ്സ് (25)
തുടങ്ങി നിരവധി സഹോദര സ്ഥാപനങ്ങളും ഇന്ന് റോയൽ ട്രാവൻകൂർ പ്രസ്ഥാനത്തിന് കൂടെയുണ്ട്
ഒരു റോയൽ യാത്ര
ഒരു ചെറിയ സാമ്പത്തിക സ്ഥാപനം എന്നതിലുപരിയായിട്ടു റോയൽ ട്രാവൻകൂർ ഇത്രയും വേഗത്തിൽ വളരുമെന്ന് ആരും പ്രഥതീക്ഷിച്ചതല്ല
എന്നാൽ കേരളത്തിലും പുറത്തും ഇത്രയും അധികം ആളുകൾ ഈ സ്ഥാപനത്തിന്റെ മെമ്പർ ആയിട്ടു വന്നത് ഞങ്ങളെ ഏറെ പ്രചോദനം ചെയ്തു .
ഞങ്ങളുടെ യാത്ര എന്നത് ജനങ്ങളുടെ വലിയ സ്നേഹത്തിന്റെ യാത്ര കൂടിയാണ് .
നോട്ടു നിരോധനവും , പ്രളയവും ,ജി എസ് ടീയും , അവസാന റൗണ്ടിൽ വൈറസും ഒക്കെ ആയി നമ്മുടെ നാട് ഏറെ വിഷമിച്ച ഒരു കാലത്തു റോയൽ ട്രാവന്കൂറിനു ജനങ്ങളുടെ കൂടെ നില്ക്കാൻ കഴിഞ്ഞു എന്നത് ഒരു ചാരിതാർഥ്യമാണ്.
ബ്ലേഡ് മാഫിയയും വട്ടിപ്പലിശയും
2016 കളുടെയും 17 കളുടെയും ഒക്കെ അവസാനം എന്നതാണ് കേരളത്തിൽ നിയമ വിരുദ്ധമായിട്ടാണെങ്കിലും ബ്ലേഡ് മാഫിയ പിടി മുറുക്കിയ ഒരു കാലഘട്ടം കൂടിയായിരുന്നു.ഐ ഇത്തരത്തിലുള്ള ചൂഷകരിൽ നിന്നും എന്റെ ഞങ്ങളുടെ കൂടെ നിൽക്കുക എന്നതായിരുന്നു എനിക്ക് ഏറെ പ്രചോദനം നൽകിയ കാര്യം .
ഇത്തരത്തിലുള്ളവരുടെ നീരാളിപ്പിടുത്തത്തിൽ നിന്നും നമ്മുടെ സമൂഹത്തിൽ ഉള്ള ആളുകളെ ക്രിയാത്മകമായ പദ്ധതികളിലൂടെ സാമ്പത്തികമായി സഹായിക്കുന്ന ഒരു സൃഹുതായി മാറുക എന്നതായിരുന്നു റോയൽ ട്രാവങ്കൂറിന്റെ പറയപ്പെടാത്ത ഒരു മിഷൻ
റോയൽ ട്രാവങ്കൂറിന്റെ നാളകൾ
ഒരു വിദ്യാർഥിയെപോലെ ഭാവിയെപ്പറ്റി ഏറെ പ്രതീക്ഷ വെച്ചുപുലർതുന്നവരാണ് റോയൽ ട്രാവൻകൂർ എന്ന സ്ഥാപനത്തിലെ ഓരോ തൊഴിലാളിയും മെമ്പറും ഈ വിനീതനും.
ഭാവിപരിപാടികൾ
ഭാവിയെ പാറ്റി പറയുബോൾ സ്ഥാപനത്തെ ജനകീയമാക്കി തന്നെ നിലനിർത്തുക എന്നത് തന്നെയാണ പ്രാഥമിക പരിഗണ
കേരളത്തിലെ മികച്ച ഒരു ബാങ്ക് ആക്കി മാറ്റുക അതോടൊപ്പം കൂടുതൽ ജങ്ങളിലേക്കു സഹായങ്ങൾ എത്തിക്കുക
ഇപ്പോൾ തന്നെ കേരളത്തിൽ 50 കൂടുതൽ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. അവ കൂടുതൽ വേഗത്തിൽ ക്രമീകരിച്ചു കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തിച്ചേരുക എന്നതും ഒരു ലക്ഷ്യമാണ് .
ജനങ്ങൾക്ക് അവറരുടെ ആവശ്യത്തിന് ഒരു കൂട്ടുകാരനായി സമീപിക്കാൻ കഴിയും വിധത്തിൽ സാഹചര്യങ്ങൾ ഒരിക്കണം ജനങൾക്ക് ഏതു നേരത്തും വന്നു മുട്ടി വിളിക്കാൻ പറ്റുന്ന ഒരു വാതിലായി ഒരു കൈത്താങ്ങായി മാറാൻ കഴിയണം.
എന്ന്
Pingback: നാലാം വർഷത്തിലേക്ക് റോയൽ ട്രാവൻകൂർ – Rahul Chakrapani