ഇന്ത്യയുടെ ജിഡിപിയിൽ തന്നെ ഏറ്റവും കൂടുതൽ ഇടപെടൽ ഉണ്ടാവുന്ന ഒരു മേഖലയാണ്
വില്ലേജ് ബാങ്കിംഗ് സിസ്റ്റം അഥവാ നമ്മുടെ നാട്ടിൻ പുറങ്ങളിലെ വ്യവഹാര മേഖല.
പണ്ട് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട് ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണ് എന്ന്
അതൊരു വെറും വാക്കായിരുന്നു എന്ന് പലപ്പോഴും തോന്നിയിരുന്നില്ല.
ഉറങ്ങി കിടന്ന നമ്മുടെ ഗ്രാമങ്ങളിൽ തന്നെയാണ് ഇന്ത്യയുടെ ഹൃദയവും
ആ ഗ്രാമീണരുടെ ജീവിതവും ഗ്രാമവും നന്നാവുന്ന കാലത്ത് മാത്രമേ
ഇന്ത്യയും ഉയർത്തെഴുന്നേൽക്കുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു കാണണം
അതുകൊണ്ടുതന്നെ ഗ്രാമങ്ങളിലെ ഇന്ത്യ വികസിപ്പിക്കേണ്ടത്
ആ മഹാത്മാവ് കണ്ട വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു.
ഈ ചെറുകിട വ്യാപാരികളും,കർഷകരും, കൂലി തൊഴിലാളികളും പ്രവാസികളും,
സാധാരണക്കാരും ഒക്കെ ചേർന്ന് ഇടകലർന്ന നിൽക്കുന്ന നമ്മുടെ ഗ്രാമങ്ങളുടെ
വളർച്ച തന്നെയാണ് നമ്മുടെ നാടിൻറെ വളർച്ചയും
ആഗോളം വൽക്കരണത്തിൻറെ ഈ കാലത്ത്
പുത്തൻ കുത്തക വ്യാപാരികളും മറ്റും ഇടത്തരം വ്യാപാരികളും
കൊച്ചു കച്ചവടക്കാരുടെയും മുകളിൽ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും
മുതലാളിത്തത്തിൻറെ മാർക്കടമുഷ്ടി പതിപ്പിക്കുമ്പോൾ
വലിയ വലിയ ഭീമൻ കമ്പനികളുമായി പിടിച്ച് നിൽക്കാൻ കഴിയാതെ വരുന്നു
നമ്മുടെ നാട്ടിലെ സാധാരണക്കാരായ പല സംരംഭകർക്കും അവരുടെ സ്ഥാപനങ്ങൾക്കും.
എന്തുകൊണ്ട് മൈക്രോ ഫിനാൻസ് ?
നമ്മുടെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അവരുടെ സമ്പത്തിനെ ബാധിക്കുന്ന ചെറുതാണെങ്കിലും
രാജ്യത്തെ സമ്പദ്ഘടനയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാൻ കഴിയുന്ന
ചലനാത്മകതയുള്ള ഒരു പ്രവർത്തന പ്രക്രിയയായി മുന്നിൽ കണ്ടാണ് ഞാൻ ഈ ഉദ്യമം തുടങ്ങുന്നത്
ഗ്രാമാന്തരങ്ങളിലെ സാമ്പത്തിക വ്യവസ്ഥ എന്നും സാദാരനക്കരെന്റെ മാത്രം പ്രശ്നവുമുമ്പോൾ
പടിപടിയായി ആ ഗ്രാമങ്ങളിൽനിന്ന് കൊച്ചു കൊച്ചു നഗരങ്ങൾ ഉണ്ടാവുമ്പോൾ
സാധാരണക്കാരൻ എന്നും മാറ്റി നിർത്തപ്പെടുകയും അവഗണനകൾ മാത്രം നേരിടുകയും ചെയ്യുന്ന നമ്മുടെ നാട്ടിൽ
അവർക്കു മുതല്കൂട്ടായി എന്റെ ഒരു ചെറിയ പരിശ്രമം
അതല്ലെങ്കിൽ നമ്മുടെ നാട്ടിലെ സാദാരണക്കാർക്കു സഹായം ഒരുപാട് ദൂര അല്ല
എന്ന സന്ദേശം എത്തിക്കുവാൻ വേണ്ടിയുള്ള ഒരു സംവിധാനം
നിങ്ങള്ക്ക് ഇടയിലൂടെ ഞങ്ങളും ഒരു മാറ്റത്തിനായി എളിയ
പരിശ്രമങ്ങളുമായി മുന്നോട്ട് തന്നെ ആയിരിക്കും യാത്ര ചെയ്യുന്നത്
വില്ലേജ് ബാങ്കിംഗ് അടിസ്ഥാനമാക്കി ഗ്രാമഗ്രാമാന്തരങ്ങളിൽ ഉള്ള ആളുകളിലേക്ക്
പുതിയ ബാങ്കിംഗ് സേവനങ്ങളിൽ എത്തിക്കുക,സമൂഹത്തിലെ താഴെ ക്കിടയിൽ ഉള്ളവർക്ക്
ബാങ്കിംഗ് മേഖലയിലെ ബോധവൽക്കരണം,സമ്പാദ്യ ശീലം, ടെക്നോളജിയുടെ ഉപയോഗം തുടങ്ങിയ
ലക്ഷ്യവുമായി മുൻപോട്ട് പോകുന്ന ഒരു പ്രസ്ഥാനമാണിത്
നമ്മുടെ സമൂഹത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടിയും
നല്ലൊരു നാളെക്കായുള്ള നല്ലൊരു സാമ്പത്തിക ശീലം ഗ്രാമങ്ങളിലേക്കും വളർത്തുക എന്നുള്ളതും ഞങ്ങൾക്ക് ഒരു പ്രാഥമിക പരിഗണനയാണ്
റോയൽ ട്രാവൻകൂർ ഫെഡറേഷൻ
റോയൽ ട്രാവൻകൂർ ഫെഡറേഷൻ എന്നത് ഗ്രാമീണ,അർധ,നഗര നഗര പ്രദേശങ്ങളിൽ താമസിക്കുന്ന
ദരിദ്രരും താഴെ തട്ടിൽ ജീവിക്കുന്നവർക്കും ബാങ്ക് ഇല്ലാത്തവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ
ആളുകൾക്ക് നൂതന ബാങ്കിങ് സംവിധാനങ്ങൾ ഉപയോദിച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഉള്ള ഒരു പരിശ്രമമാണ്
കാർഷിക, ചെറുകിട ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക്
സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടു ഞങ്ങൾ ഇതിനോടകം തന്നെ തുടക്കം കുറിച്ചിരിക്കുന്നു
റോയൽ ട്രാവൻകൂർ ഫെഡറേഷൻ എന്നത്ഒ രു ഭാരത സർക്കാർ അംഗീകൃത സ്ഥാപനമാണ് ,
കേന്ദ്ര ഫിനാൻസ് മന്ത്രാലയത്തിന് കീഴിൽ സെക്ഷൻ 8 കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിയാണിത്
റോയൽ ട്രാവൻകൂർ ഫെഡറേഷൻറെ റീജിയണൽ ഓഫീസ് കണ്ണൂരിൽ കാൽടെക്സ് ജംഗ്ഷനിൽ ആണ്
ഇതിനോടകം തന്നെ കേരള,പുതുച്ചേരി,കർണാടക എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു
റോയൽ ട്രാവൻകൂർ ഫെഡറേഷൻ വരുന്ന മൂന്നുവർഷത്തിനുള്ളിൽ
നൂറോളം ശാഖകളുമായി 100000 ഉപഭോക്താക്കളിലേക്ക് എന്നുള്ള
ദീർഘ കാല പദ്ധതി മായിട്ടാണ് മുൻപോട്ട് വന്നിരിക്കുന്നത്
സേവനങ്ങൾ
ബാങ്കിംഗ് സാങ്കേതികവിദ്യാ ഗ്രാമീണ അർധ നഗര മേഖലകളിൽ എത്തിക്കുക
മിതമായ പലിശനിരക്കിൽ മൈക്രോഫിനാൻസ് വായ്പ പദ്ധതികൾ
സ്ത്രീ കൂട്ടായ്മകളുടെ സംരംഭങ്ങൾ തുടങ്ങുക
കമ്മ്യൂണിറ്റി ബാങ്കിംഗ് വില്ലേജ് ബാങ്കിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുക
സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ ആരംഭിക്കാനും പ്രവർത്തിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നത് വായ്പ സഹായം
വിവിധ തരം പദ്ധതികൾ നിബന്ധനകൾക്ക് വിധേയമായി മെമ്പർമാർക്ക് ഇടയിൽ മാത്രം വിതരണം ചെയ്യപ്പെടുന്നു
മെമ്പർഷിപ്പ് നേടിയെടുക്കാൻ നോർമൽ കെ വൈ സി യുഉള്ള ഏതൊരാൾക്കും ലഭിക്കുന്നതാണ്
സർവീസുകൾ
മൈക്രോ ലോൺ
ഗോൾഡ് ലോൺ
റോയൽ സ്മാൾ ബാച്ച് ലോൺ
മൊബൈൽഫോൺ വായ്പാ
സൈക്കിൾ
ഇലക്ട്രിക് സ്കൂട്ടർ വായ്പ
അഗ്രികൾച്ചർ ലോൺ
ചെറുകിട ബിസിനസ് സംരംഭങ്ങൾ, ഗ്രാമ കുടിൽ വ്യവസായം , ചില്ലറ വ്യാപാരം , കൃഷി അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയക്കുള്ള വായ്പകൾ
മൊബൈൽ ഷോപ്പ്, സൈക്കിൾ ഷോപ്പ്, വാച്ച് റിപ്പയർ പോലുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങിയ വിവിധതരം വായ്പകൾ