നവകേരള ന്യൂസ് നാലാം വർഷത്തിലേക്ക്

nakakerala news rahul chakrapani

നവകേരളത്തിലെ 4 വർഷങ്ങൾ

നമ്മുടെ നവകേരള ന്യൂസ് വാർത്തകളുടെ  അഞ്ചാം  വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ  ഏറെ  സന്തോഷത്തോടെ നന്ദി പറയേണ്ടത് നമ്മുടെ  മലയാളി  പ്രേക്ഷകരോടാണ് . അവർ തന്ന  അകൈതവമായ  സ്നേഹത്തോടാണ് .

വാര്ത്തകളെ , നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന വിഷയങ്ങളിൽ മലയാളി  കാണിച്ച ജാഗ്രതക്കൊപ്പം സഞ്ചരിക്കാൻ  നവകേരളന്യൂസിനും എനിക്കും   സാധിച്ചതിൽ   ഞാൻ  ഏറെ സന്തുഷ്ടനാണ് .

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതൽ വിവര സാങ്കേതിക വിദ്യയുടെ യൂസർ  ജനറേറ്റഡ്  കോൺടെന്റ്  സോഷ്യൽ മീഡിയ വരെ രാഷ്ട്രീയ വിദ്യാഭ്യാസം  നേടിയ മലയാളിക്ക്  വാർത്തകൾ  എന്നത്കൗ തുകങ്ങൾക്ക്പ്പുറം അത് ഒരു ദിവവസ വ്യായാമത്തിന്റെ കൂടെ പ്രതീകമാണ് .

പുതിയ പുതിയ വാർത്തകളുടെ  കുത്തൊഴുക്കിന്റെ  ഈ കാലത്തു  നവകേരള  ന്യൂസ് എന്നത്  ഒരു  ജനകീയമായ വാർത്തകളുടെ  ഒരു  മുഖമാക്കി മാറ്റിയെടുക്കുക  എന്നതാണ്   ആരംഭ  കാലം  മുതൽ  ഞങ്ങളുടെ   ലക്‌ഷ്യം. അത്  ഏറെക്കുറെ ഞങ്ങൾക്ക്  സാധിക്കുകയും  ചെയ്തിട്ടുണ്ട് എന്ന  വിശ്വാസവും എനിക്കുണ്ട് .

ഒരു ചാനൽ വലിയ രീതിയിൽ ഉള്ള സാമ്പത്തിക  വളർച്ചയിൽ ഉപരിയായി  ജനങ്ങൾക്കു  നല്ലവർത്തകൾ  നൽകുന്ന ഒരു  മീഡിയ  സ്ഥാപനം ആക്കാൻ വേണ്ടി  തന്നെയാണ്  ഞങ്ങൾ  ആദ്യം മുതലേ മുന്നോട്ടു പോയത് .

ഓൺലൈൻ വാർത്താ മേഖലയിലെ മുഖ്യധാരാമാധ്യമങ്ങൾ കൊപ്പം ഞങ്ങൾ  പിടിച്ചുനിന്നു നാലു വർഷങ്ങൾ എന്നത്   ഞങ്ങൾക്ക്  ഒരു വലിയ കാലഘട്ടം തന്നെയാണ് .

ഞങ്ങളൂടെ  കൂടെ നിന്നവർക്കും സഹകരിച്ചവർക്കും ഹൃദയത്തിന്റെ ഭാഷയിൽ രാഹുൽ ചക്രപാണിയുടെ  നന്ദി 

ഒരുപാടു  നന്ദി 

rahul chakrapani navakerala news

ഇന്ത്യയിലെ മാധ്യമങ്ങളുടെ പുതിയ ലോകം

 

വാർത്തകൾ വർത്തളല്ലാതെ ആവുന്ന  ഈ കാലത്തു , സത്യാന്തര   ലോകത്തു :

 മൂലധനത്തിന്റെ  രാഷ്ട്രീയം  ജനാധിപത്യത്തിന്റെ  നാലാം  തൂണിനു മുകളിൽ  ഡെമോക്ലിസിന്റെ വാൾ  പോലെ  തൂങ്ങിയാടുമ്പോൾ  എന്നെപ്പോലൊരു  രാഷ്ട്രീയ  വിദ്യാർത്ഥി ഏറെ ആശങ്കാകുലനായിരുന്നു .

ഞങ്ങൾക്കുറപ്പുണ്ട് ഈ കാലം   നവകേരള  ന്യൂസ്   പോലെയുള്ള ഒരു  സ്ഥാപനത്തിനു  ഒരു  മാധ്യമം  എന്ന  നിലയിൽ  മുന്നോട്ടുള്ള പ്രയാണത്തിലെ  വെല്ലുവിളികളും  സാധ്യതകളും ഏറെ എളുപ്പമാകില്ല എന്നത്  .

ഈ  സത്യനാന്തര കാലത്തു വാർത്തകളുടെ പിന്നിലെ രാഷ്ട്രീയം പച്ചയായി തന്നെ തുറന്നു പറയുന്ന ഇന്ത്യയിൽ , വർത്തകളേക്കാൾ കൂടുതൽ  രാഷ്ട്രീയ ഒളിച്ചു കടത്തലുകൾക്കാണ്  ഏറെ സ്ഥാനം എന്നത് .

ഏറെ കൗതുകം  എന്തെന്നു വെച്ചാൽ അല്പം  എങ്കിലും  മറപിടിച്ചു  വാർത്തകളിൽ  ഒളിച്ചു  കടത്തപ്പെടുന്ന രാഷ്ട്രീയം കേരളത്തിലാണ് അത്  നമ്മുടെ മലയാളത്തിലാണ്  എന്നുള്ളതാണ് .

 

ദേശിയ  രാഷ്ട്രീയത്തിൽ ഹിന്ദി ഹൃദയ ഭൂമിയെ  ഏറെ സ്പർശിക്കുന്ന ഭാഷയായ ഹിന്ദിയിൽ കൂടാതെ  അല്പം ഇംഗ്ളീഷിലും   മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞു  സംഭവിക്കുന്നവ  എന്താണെന്നു  നോക്കിയാൽ  

സുധീർ  ചൗധരിയും  അർണാബ്  ഗോസ്വാമിയും രാഹുൽ ശിവശങ്കറും  നവികയും  തുടങ്ങി ഒരു പറ്റം ആളുകൾ സ്ഥല കാല ബോധമില്ലാതെ മാധ്യമ പ്രവർത്തനം നടത്തുന്ന കാര്യങ്ങളാണ്  നാം  കണ്ടുകൊണ്ടിരിക്കുന്നത് .  

എന്തിനേറെ പറയാൻ അവസാനം  രവീഷ് കുമാർ  എന്ന മാധ്യമ പ്രവർത്തകൻ പടിയിറങ്ങി പോകേണ്ടി വരെ അവസ്ഥയിൽ  എത്തിനിൽക്കുന്ന  അദാനി  ചേട്ടന്റെ  ലീലാവിലാസങ്ങളാണ് നാം  അവസാനമായി  കണ്ടത്  .

കേരളം  

ഇവിടെ നമ്മുടെ കൊച്ചു കേരളത്തിൽ വന്നാൽ  നല്ലമലയാളത്തിൽ നല്ലവർത്തകൾ  അറിയാനും  കേൾക്കാനും  ആണ്  ആളുകൾ  ഉദ്ദേശിക്കുന്നതെങ്കിൽ 

നാം കാണുന്നത്  നിഷ്പക്ഷമായ കുറെ മുഖ്യധാരാ  മാധ്യമങ്ങളെയാണ്  അംബാനിയുടെ ന്യൂസ് 18  … കേന്ദ്ര  മന്ത്രിയായ രാജീവ്  ചന്ദ്രശേഖരന്റെ   ഏഷ്യാനെറ്റും   … ശ്രേയാംസ് കുമാറിന്റെ  മാതൃഭൂമിയും  ജമാഅത്തു കാരുടെ  മീഡിയ വന്നും ,ഇടതു വലതരുടെ പാർട്ടി ചാനലും  തുടങ്ങി നിഷ്പക്ഷ  ചാനലുകൾ  ദിനം  പ്രതി കൂടിവരുകയാണ് .

ഇതാണ്  നമ്മുടെ നാടിൻറെ അവസ്ഥ എന്നതിൽ  വസ്തുത ഒരു  സാമൂഹിക പ്രശനം തന്നെയാണ്   എന്ന് കരുതിയാണ്  നവകേരള ന്യൂസ്  ഉൽഭവം മുതലേ പ്രവർത്തിച്ചു വരുന്നത് .

ചെറിയ രീതിയിൽ ഒരു കുഞ്ഞു  ഓൺലൈൻ ചാനലായി തുടങ്ങിയവരാണ്  ഞങ്ങൾ 

ജന സ്വീകാര്യത  നോക്കിയ ശേഷം പടിപടിയായി   മാത്രം ഓരോ  ഘട്ടവും  മുന്നോട്ടു കൊണ്ടുപോവാൻ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും 

 കേരളത്തിൽ  : മലയാളത്തിൽ നല്ല വാർത്തകൾ നൽകുന്ന ഒരു  ഒരു മീഡിയ  ഹൗസ്  ആയി   മാറണ മെന്ന്  ഉദ്ദേശത്തിലാണ്   കഴിഞ്ഞ  കുറെ  വര്ഷങ്ങളായി ശ്രമിക്കുന്നത് 

 ഏറെ കുറെ പറഞ്ഞാൽ കേരളത്തിൽ  ദൂരദർശൻ  വാർത്തകൾ   മാതൃകയിൽ പക്ഷം പിടിക്കാത്ത  ഇല്ലാത്ത ഒരു മികച്ച  ന്യൂസ് ചാനൽ എന്ന  ഉട്ടോപ്യൻ  മോഡൽ തന്നെയാണ്  മുന്നിൽ ഉള്ളത് .

എല്ലാ വലിയ  കാര്യങ്ങളും  ചെറിയ ശ്രമങ്ങളിൽ  നിന്നും തന്നെയാണ്  ഉത്ഭവിക്കുന്നത് എന്ന വിശ്വാസം  അതാണ്  ഞങളുടെ ഊർജം 

 

കൂടുതൽ വായനക്ക് 

കേരളത്തിലെ ഓൺലൈൻ മാധ്യമ ലോകം

നമ്മുടെ  നാട്ടിലെ നവമാധ്യമങ്ങൾ  കേന്ദ്രികരിച്ചു  പ്രവർത്തിക്കുന്ന  മാധ്യമ സ്ഥാപനങ്ങൾക്ക്  വലിയ പ്രതിസന്ധികൾ കൂടെ കടന്നുപോകുന്ന ഒരു കാലഘട്ടം കൂടിയാണിത് 

ഈ കൊച്ചു കേരളത്തിലെ കാര്യം പറഞ്ഞാൽ 

കേരളത്തിൽ മറുനാടൻ മലയായാളിയും നമോ  ടീവി യും  തുടങ്ങി  ഓൺലൈൻ   മാധ്യമ രംഗം  എന്ന് പറയുമ്പോൾ തന്നെ   അശ്‌ളീല പരതയുടെയുടെയും  വെക്തി വിരോധത്തിനും , എതിരഭിപ്രയമുള്ളവരെ  വൃത്തികേട് പറയാനുള്ള  ഒരു മേഖലയായി മാത്രം    പൊതുസമൂഹം കണ്ടു വന്നിരുന്ന കാലത്താണ് നവ കേരള ന്യൂസും തുടങ്ങിയത് .

ഈ ഒരു വിഷയത്തിൽ പൊതുസമൂഹത്തെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യം ഇല്ല, സ്വയം വിമർശന പരമായി നാം നോക്കിയാൽ തെറ്റുകളും  കുറ്റങ്ങളും  ഒരുപാടാണ് 

വെറും ഒരു  ഉദാഹരണത്തിന്  നമുക്ക്  മറുനാടൻ ഷാജന്റെ ചാനെൽ കണ്ടാൽ 90 കളിൽ നമ്മുടെ  അയല്പക്കങ്ങളിൽ നടന്നു  പരക്കെ പരദൂഷണം പറഞ്ഞു നടക്കുന്ന  പഴയകല   അമ്മായിമാരുടെ ശരീര ഭാഷയിലും  ഏറെ താഴെയാണ്  വാര്ത്തകളുടെ അവതരണം.

ഇത്തരത്തിലുള്ള  കൂലിപ്പണിക്കാരുടെ വർത്തകൾക്കടിയിൽ  നിങ്ങൾ കാണുന്നത്  ഒരു വാർത്തയാണ് എന്ന് പ്രേത്യകം  എഴുതി കാണിക്കേണ്ട  അവസ്ഥയാണ്  മറു നാട്ടിലെ  മലയാളി മുതൽ  ഒരുപാട് പേർ ഈ  ഒരു   മേഖലക്ക് നൽകിയ സംഭാവന .

അത്തരത്തിൽ  ഉള്ള  അഭിനവ  മാധ്യമ പ്രവർത്തകേരെയും  കുറ്റം പറഞ്ഞിട്ടു കാര്യമില്ല കാരണം  അവർ  നിസ്സഹായതയുടെ ലോകത്തു  ജീവിക്കുന്ന കേവലം  മനുഷ്യക്കോലങ്ങലേക്കുള്ള ഉദാഹരങ്ങൾ മാത്രമാണ് .

സലിം കുമാർ ഏതോ സിനിമയിൽ പറഞ്ഞപോലെ  “എന്തിനോവേണ്ടി  തിളയ്ക്കുന്ന സാമ്പാർ “

ഇവരോടൊക്കെ പറയാനുള്ളത്   ഈ താഴ്ത്തി കെട്ടുന്നതു  വലിയ പാരമ്പര്യം ഉള്ള  മലയാളത്തിന്റെ  മാധ്യമ ചരിത്രത്തിന്റെ പുതു തലമുറയെയാണ് 

 

2 min

അഞ്ചാം വർഷത്തിൽ  നവകേരള ന്യൂസ്

 

പുതിയ രൂപത്തിലും ഭാവത്തിലും വലിയ വലിയ വ്യത്യാസങ്ങൾ വരുത്തി ഒരു മുഖ്യധാരാ  ചാനൽ എന്നുള്ള നിലയിൽ മാറ്റാൻ വേണ്ടിയുള്ള  ശ്രമങ്ങളും  മറ്റുമായിട്ട് ഞങ്ങൾ മുൻപോട്ടു പോവുക തന്നെയാണ് .

അതിനു വേണ്ടിയുള്ള പുതിയ പദ്ധതികൾ തയാറാക്കുകയും,  അതിനു ആവിശ്യമായ കാര്യങ്ങൾ  ചെയ്യുകയുമാണ് ഇപ്പോൾ ഞങ്ങൾ പ്രധാനമായും  ശ്രമിക്കുന്നത് .

വളരെ അധികം വൈകാതെ തന്നെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക് നവകേരള ന്യൂസ്  എത്തുന്ന രീതിയിൽ നമ്മുടെ ഈ  കൊച്ചു  ചാനലിന്റെ കാര്യങ്ങൾ മാറും എന്നുള്ള വാർത്തയാണ് ഇനി ഒരു  സംരംഭകൻ എന്നുള്ള നിലയിൽ എനിക്കുള്ള അടുത്ത വെല്ലുവിളി .

ഒരു  ചെറിയ നവമാധ്യമ ചാനൽ  എന്ന  നിലക്ക് ആരംഭിച്ച നവകേരള ന്യൂസ്  കേരള ബാധിച്ച  വിവിധ വിഷയങ്ങളിൽ കഴിഞ്ഞകാലങ്ങളിൽ നന്നായി ഇടപെടാൻ വേണ്ടി സ്വാധിച്ചു എന്നുള്ള ഒരു ചാരിതാർത്ഥ്യം എനിക്ക് ഇന്നുണ്ട് 

ഒരു നല്ല നാളെ ഉണ്ടാകുമ്പോൾ ,

ആ ഒരു നല്ല നാളെക്ക്  ഒരു ചാനൽ എന്നുള്ള നിലയിൽ ഞങ്ങൾക്കു  സമൂഹത്തിനു വേണ്ടി  എന്തൊക്കെ സംഭാവന  ചെയ്യാൻ വേണ്ടി പറ്റും എന്നുള്ളതാണ്   ഞങ്ങളുടെ പ്രവവർത്തനത്തെ പുതുതായി ബാധിക്കുന്ന പ്രധാന  കാര്യം.

നമ്മുടെ  നാളയിൽ നല്ലൊരു ഭാവിയിൽ  ജനങ്ങൾക്ക് നല്ല വാർത്തകളും നല്ല  സന്ദേശങ്ങൾ നൽകാനും   എന്നുള്ള ഒരു പ്രത്യാശയുടെ പുറത്താണ്  ഇത്തരത്തിലുള്ള ഒരു ഉദ്യമവുമായി ഇപ്പോൾ ഞങ്ങൾ  മുന്നോട്ടു  പോകുന്നത് 

ജനങ്ങൾക്കൊപ്പം നിന്ന്  നല്ല വാർത്തകൾ കൊടുക്കുക 

വളച്ചൊടിക്കാതെ കാര്യങ്ങൾ  കൃത്യമായി കാര്യങ്ങൾ പറയുക

ഇവിടെയാണ്  നവകേരളത്തിൽ നവകേരള ന്യൂസ് അഞ്ചാം വര്ഷം തുടങ്ങുന്നത്.

RAHUL CHAKRAPANI SIGNATURE

About The Author

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top