കെ റെയിൽ എന്ന അതിവേഗ സിൽവർ ലൈൻ പാത
എല്ലായിടങ്ങളിലും ചർച്ച കെ റെയിൽ മാത്രമാണ് ഗുണമോ, ദോഷമോ നല്ലതോ ,ചീത്തയോ നമ്മുക്ക് ആവശ്യമോ അല്ലയോ ?
എന്ന് തുടങ്ങി ചോദ്യങ്ങളുടെ മഴാണ് .ഞാൻ എന്റെ പരിമിതമായ അറിവിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുന്നു എൻറെ ഈ എഴുത്തിനോടുള്ള വിയോചിപ്പുകൾ എല്ലാവരും പറയുമെന്ന് കരുതുന്നു.
അസാധ്യമെന്നു തോന്നുന്ന തുടർഭരണം പിണറായി വിജയൻറെ നേതൃത്വത്തിൽ നേടിയ ഇടതപക്ഷം അധികാരത്തിൽ വരുന്നു.
പുതിയ സർക്കാരിൻറെ ലക്ഷ്യം വൻകിട വികസന പദ്ധതികളാണ് വലിയ രീതിയിൽ ജനങ്ങളുടെ പിന്തുണ കിട്ടിയ സർക്കാർ ഇത്തരം വികസനപരമായ വലിയ നടപടികൾ എടുക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.
കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് കേരളത്തിൽ മുടങ്ങി പോയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും ദേശിയ പാത സ്ഥലമെടുപ്പും പൂർത്തീകരിച്ചത്തിന്റെ ആത്മവിശ്വാസം സർക്കാരിനുണ്ട്. നയപരമായ മരവിപ്പിൽ നിന്നും നിശ്ചയദാർഢ്യത്തിന് ഉള്ള മാറ്റമായി തെരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണി ഇത് അവതരിപ്പിക്കുകയും ചെയ്തു.
ജനങ്ങൾ നൽകിയ മറുപടിയായി അവർ തെരഞ്ഞെടുപ്പ് വിജയത്തെ കാണുകയും ചെയ്തു . അർദ്ധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ എന്ത് വില കൊടുത്തും മുന്നോട്ടു കൊണ്ടുപോകുമെന്ന് സർക്കാർ തീരുമാനത്തിന് പിന്നിലെ യുക്തി ഇതാണ്.
കെ റെയിൽ കോർപ്പറേഷൻ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് സിൽവർലൈൻ പൂർത്തീകരിച്ച് മുഖ്യ ഭരണ നേട്ടമായി അവതരിപ്പിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത് പക്ഷേ പല സ്ഥലങ്ങളിൽ ആഴത്തിലുള്ള പരിശോധനകൾക്ക് ശേഷം മാത്രം അന്തിമരൂപം നൽകേണ്ട പദ്ധതി അവധാനത ഇല്ലാതെ നടപ്പാക്കാൻ പോയാൽ അത് അബദ്ധമാകും
ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രം നടക്കാൻ കഴിയുന്ന പദ്ധതിയാണിത് സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന പദ്ധതി ഒറ്റവാശി പുറത്ത് നടപ്പാക്കേണ്ടത് അല്ല കാര്യങ്ങൾ മറിച്ച് ഉയർന്ന ആശങ്കകൾ അഭിസംബോധന ചെയ്തു പദ്ധതി ബാധിക്കുന്ന എല്ലാവരെയും ബോധ്യപ്പെടുത്തി മാത്രമേ നടപ്പാക്കുക സാധ്യമാകു.
കേരളത്തിലെ കെ റെയിൽ പ്രധിഷേധം
ഈ വർഷത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുക ഒരുപക്ഷേ ഇന്ന് നടക്കുന്ന ഈ സമരങ്ങളാവാം ഇപ്പോൾ തന്നെ പദ്ധതിക്ക് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്ന വരും, പരിസ്ഥിതി സംഘടനകളും, പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം സമരത്തിലാണ്
ജനവിധി ജനകീയ സമരങ്ങളെയും ആവശ്യങ്ങളെയും നിർദ്ദയം അവഗണിക്കാനും തമസ്കരിക്കാനും ഉള്ള ലൈസൻസ് അല്ല
ജനാധിപത്യപരമായി ആശങ്കകൾ പരിഹരിക്കണം സർക്കാറും
പ്രതിപക്ഷവും കണ്ണടച്ച് എതിർക്കാതെ അധിഷ്ഠിതമായ വേണം നിലപാടെടുക്കാൻ ജനങ്ങളുടെ ശബ്ദം ആകാനുള്ള ഉത്തരവാദിത്വം നിശ്ചയമായും രാഷ്ട്രീയപാർട്ടികളും ഉണ്ട് അത് പക്ഷേ വിതണ്ഡ വാദങ്ങൾ ഉന്നയിച്ച് ആകരുത്
കെ റയിൽ D P R : സിൽവർലൈൻ പ്ലാൻ
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 529 കിലോമീറ്റർ നീളത്തിൽ നിർമിക്കാനുദ്ദേശിക്കുന്ന അർധ അതിവേഗ റെയിൽവേ പദ്ധതിയാണ് സിൽവർലൈൻ
11 സ്റ്റേഷനുകൾ ഉള്ള ഈ പദ്ധതി പൂർത്തിയായാൽ നിലവിൽ 12 മണിക്കൂർ എടുക്കുന്ന കാസർഗോഡ് തിരുവനന്തപുരം യാത്ര നാലുമണിക്കൂർ കൊണ്ട് സാധ്യമാകും
എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് കോഴിക്കോട്ടേക്കും ഒന്നരമണിക്കൂർ എത്തിച്ചേരാൻ കഴിയും
രാവിലെ 5 മണി മുതൽ രാത്രി 11 വരെ 20 മിനിറ്റ് ഇടവേളയിൽ ട്രെയിൻ ഓടിക്കാൻ ആണ് പദ്ധതി
200 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ പോകുക
9 ചെയർ കാറുകളുള്ള തീവണ്ടികളാണ് വിഭാവനം ചെയ്യുന്നത്
കാസർകോട് മുതൽ തിരൂർ വരെ നിലവിലെ റെയിൽപ്പാതയ്ക്ക് സമാന്തരമായാണ് സിൽവർ ലൈറ്റ് അലൈൻമെൻറ്
തിരൂർ കഴിഞ്ഞാൽ പിന്നെ തൃശ്ശൂരാണ് സ്റ്റേഷൻ
തൃശ്ശൂർ വഴി നെടുമ്പാശേരി വിമാനത്താവളത്തിൽ ശേഷം കാക്കനാട് ഇൻഫോപാർക്ക് കണക്ട് ചെയ്തത് കോട്ടയത്തേക്ക്
ചെങ്ങന്നൂർ വഴി കൊല്ലം വഴി കൊച്ചുവേളിയിൽ അവസാനിക്കുന്ന വിധമാണ് പാതയുടെ അലൈൻമെൻറ്
കെ റെയിൽ വിമർശിക്കപ്പെടുന്നത് എന്തുകൊണ്ട്
നിരവധി കാരണങ്ങളുണ്ട് വിമർശനങ്ങളിൽ സുതാര്യത ഇല്ലായ്മയാണ് ആദ്യത്തേത്
പ്രതിപക്ഷവും പൊതുസമൂഹവും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ട് ഇപ്പോൾ മാത്രമാണ് പദ്ധതി രേഖയുടെ സംക്ഷിപ്തം എങ്കിലും പുറത്തു വന്നത്
എന്തുകൊണ്ട് വിശദ പദ്ധതി രേഖ വിശദമായ പരിശോധനകൾക്കും വിദഗ്ധരുടെ അഭിപ്രായങ്ങൾക്കും വിടുന്നില്ല
കേന്ദ്ര റെയിൽവേയുടെ പരിഗണനയിലാണ് ഇപ്പോൾ ഡിപിആർ
റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച സംയുക്ത സംരംഭമാണ് കേ-റയിൽ
2016 ലാണ് കേ-റയിൽ കോർപ്പറേഷൻ രൂപീകരണം തുടർന്ന് സിസ്ട്ര യെ സാധ്യതാ പഠനത്തിന് നിയോഗിച്ചു
2019 ഡിസംബർ സിസ്ട്ര പഠന റിപ്പോർട് സർക്കാരിന് കൈമാറി 2020 മെയ്യിൽ പദ്ധതി റെയിൽവേ തത്വത്തിൽ അനുമതി നൽകി
പദ്ധതിയുടെ സാമ്പത്തിക വശങ്ങളെ കുറിച്ച് കേന്ദ്രസർക്കാരിന് സംശയങ്ങൾ ഉണ്ട്, പദ്ധതിയുടെ ബാധ്യത ഏറ്റെടുക്കില്ല എന്ന് കേന്ദ്രം സംസഥാനത്തെ അറിയിച്ചുകഴിഞ്ഞു
പദ്ധതിക്ക് അന്തിമ അനുമതി നൽകണമെന്ന് റെയിൽവേ ഇതുവരെ തീരുമാനിച്ചിട്ടില്ല
അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാരും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് എംപിമാരും റെയിൽവേ മന്ത്രിയെ കണ്ടു ചർച്ച നടത്തിയിട്ടുണ്ട്
പദ്ധതി വേണ്ട എന്നാണ് ബിജെപിയുടെ നിലപാട്
ഈ സാഹചര്യത്തിൽ ഇപ്പോഴും നടക്കുമോ എന്ന് ഉറപ്പില്ല ഈ സിൽവർ ലൈൻ പദ്ധതി , പിന്നെ ഇങ്ങനെ ജനങ്ങളെ പിടിപ്പിക്കണോ ?
പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനം നടത്താൻ അതിരടയാള നിയമമനുസരിച്ചുള്ള സർവ്വേ നടപടികൾ പലയിടത്തും തർക്കത്തിനും സംഘർഷത്തിനും വഴിവെച്ചു
തങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുത്തു എന്ന ധാരണയിൽ പലയിടത്തും ജനങ്ങൾ സർക്കാർ ഉദ്യോഗസ്ഥരോടു കയർത്തു പൊലീസ് ജനക്കൂട്ടത്തെഅറസ്റ്റു ചെയ്തു നിൽക്കേണ്ടിവന്നു
ഇങ്ങനെ ജനങ്ങളുടെ മനസ്സിൽ ആയിട്ടാണോ ഒരു സർവ്വേ നടത്തേണ്ടത് .
എന്താണ് ഈ സർവ്വേ പ്രക്രിയ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എങ്കിലും വേണ്ടേ സർക്കാർ .
അതിനുള്ള നടപടികൾ എടുക്കാതെ സിമന്റു കുറ്റികൾ കുഴിച്ചിടാൻ ഉദ്യോഗസ്ഥരെ ആയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ?
ഇനിയും അന്തിമാനുമതി ആകാത്ത ഒരു പദ്ധതി ഇവിടെ പേരിൽ ജനങ്ങളെ മുൾമുനയിൽ നിർത്തുകയാണ്
കോഴിക്കോട് ചെറുവണ്ണൂരിൽ സർവ്വേ നടപടികൾ സംഘർഷത്തിലാണ് കലാശിച്ചത് അവസാനം പൊലീസ് ഇടപെടൽ വേണ്ടിവന്നു
ജനങ്ങളെ അറസ്റ്റ് ചെയ്തും ജയിലിൽ ഇട്ടും ഈ പദ്ധതി നടത്താമെന്ന് മൗഢ്യം സർക്കാർ ഉണ്ടാകരുത്
സാമൂഹ്യ ആഘാത പഠനവും പബ്ലിക് ഹിയറിങ്ങും ഇനി നടക്കാൻ ഇരിക്കുന്നതേയുള്ളൂ
പദ്ധതി കടന്നുപോകുന്ന ഇടങ്ങളിൽ ജനങ്ങളെ മുഴുവൻ പേരെയും വിശ്വാസത്തിലെടുത്തും ചേർത്തുനിർത്തിയും മാത്രമേ സർക്കാർ മുന്നോട്ടു പോകാവൂ
കെ റയിൽ എന്നെഴുതിയ സിമെൻറ് കുറ്റികൾ സ്ഥാപിക്കുന്നത് ഹൈക്കോടതി തടഞ്ഞു എന്നാൽ സർവ്വേ നിർത്തിവയ്ക്കാൻ ഹൈ കോടതി ഉത്തരവ് പെട്ടിട്ടില്ല അതിരടയാള നിയമമനുസരിച്ചുള്ള 60 സെൻറീമീറ്റർ നീളത്തിലുള്ള കല്ലുകളെ സ്ഥാപിക്കാവുന്ന എന്നാണ് കോടതി നിർദ്ദേശിച്ചത്
കെ റെയിൽ പദ്ധതിയിലെ സാമ്പത്തികം
63,944 കോടി രൂപയാണ് പദ്ധതി ചെലവായി സർക്കാർ കാണുന്നത്
പദ്ധതി പൂർത്തിയാകുമ്പോൾ ഇത് ആകില്ല കണക്ക് ഈ തുകയുടെ ഇരട്ടി എങ്കിലും വേണ്ടിവരും എന്ന് ഈ ശ്രീധരനെ പോലെയുള്ള വിദഗ്ധരും പറയുന്നു
വളരെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കാനുള്ള സാമ്പത്തികമായ ആരോഗ്യം കേരളത്തിനു ഉണ്ടോ എന്നും നാം ആലോചിക്കണം
കേന്ദ്ര- സംസ്ഥാന വിഹിതങ്ങൾക്ക് പുറമേ ജപ്പാനിൽ നിന്നുള്ള വായ്പയാണ്.
രാജ്യത്ത് സമാന പദ്ധതികൾക്ക് വായ്പ നൽകിയിട്ടുള്ള ജയ്ക്കകയാണു ഈ പദ്ധതിയുടെ നട്ടെല്ല്
സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മോഡലിൽ ധനസമാഹരണം നടന്ന ഈ പദ്ധതി
സാമ്പത്തികമായി സംസഥാനത്തിനു മേൽ ഏൽപ്പിക്കുന്ന ഭാരം വലുതാണ്
2025 – 26 ൽ കമ്മീഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയിൽ
ആദ്യവർഷം പ്രതിദിനം 79,934 യാത്രികരെയാണ് പ്രതീക്ഷിക്കുന്നത്
25 വർഷം കൊണ്ട് അത് 1,58,946 ആയി ഉയരും എന്നും ഡി പി ആർ ന്റെ ബ്രീഫിൽ പറയുന്നു
ഈ കണക്കു അശാസ്ത്രീയവും യുക്തിരഹിതമാണ് എന്ന് വിമർശകർ ചൂണ്ടിക്കാണിക്കപ്പെടുന്നു
ആദ്യ വർഷം 2276 കോടി രൂപ യാത്ര സർവീസിന് ഇനത്തിലും
237 കോടി രൂപ റോറോ സർവീസിനത്തിലും വരുമാനം ഉണ്ടാകും എന്നാണ് കണക്കുകൂട്ടൽ
കെ റെയിലിൽ ഇന്ത്യക്കു `പുറത്തുനിന്നുള്ള വായ്പ
ജയ്ക്ക നൽകുന്നത് നിബന്ധനകൾ ഉള്ള വായ്പയാണ്
വായ്പയുടെ 30 ശതമാനം ജപ്പാനിൽ തന്നെ ചെലവഴിക്കണമെന്ന് വ്യവസ്ഥ ഉണ്ട് എന്ന് കെ റയിൽ തന്നെ പറയുന്നു .
വായ്പ തരുന്ന ഏജൻസി തന്നെ എവിടെ നിന്ന് സാധനങ്ങൾ പർച്ചേസ് നടത്തണമെന്നും നിർണയിക്കും .
ഗുരുതര ആരോപണങ്ങൾക്ക് പിന്നീട് കാരണമായേക്കാം ഇത് പതിറ്റാണ്ടുകൾ വേട്ടയാടിയ എസ്എൻ സി ലാവലിനെ കുറിച്ചുള്ള ഓർമ്മ എന്തായാലും പിണറായി വിജയൻ സഖാവിനു എങ്കിലും ഉണ്ടാകുമല്ലോ..?
ചരടുകളോട് കൂടിയ വിദേശ വായ്പകളെക്കുറിച്ചുള്ള സിപിഎം നയം എന്താണ് എന്നുകൂടി ഭരണക്കാർ വിശദീകരിക്കേണ്ടി വരും
കെ റെയിലും പരിസ്ഥിതി പ്രശ്നങ്ങളും
സംസ്ഥാനത്തെ ഓരോ അറ്റം മുതൽ മറ്റേ അറ്റം വരെ ഉയരുന്ന ഈ നിർമ്മിതി
ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നാണ് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്
ഈ വിവാദം ഏറ്റവും ശക്തമായി ഉന്നയിക്കുന്നത് സാധാരണനിലയിൽ ഇടതുപക്ഷം ഭരിക്കുമ്പോൾ നയരൂപീകരണത്തിൽ വരെ പങ്കാളിയാകാറുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് തന്നെയാണ്
സിൽവർ ലൈൻ പദ്ധതി എലിവേറ്റഡ് പാതയല്ല
തണ്ണീർത്തടങ്ങളും ജലാശയങ്ങളും ഉൾക്കൊള്ളുന്ന മേഖലകളിലൂടെ കടന്നുപോകുന്ന 88.41 കിലോമീറ്റർ ദൂരം മാത്രമാണ്.
വയഡക്റ്റ് അഥവാ ആകാശപാത
പാതയുടെ ഭൂരിഭാഗം ദൂരവും എമ്പാക്ക്മെൻറ് ആണ് അതായത്
എട്ടു മീറ്റർ വരെ ഉയരം വരുന്ന ഭിത്തി 292.72 കിലോമീറ്റർ
101.13 കിലോമീറ്റർ കട്ടിംഗ്
11.5 2 കിലോമീറ്റർ ദൂരം വരുന്ന തുരങ്കങ്ങളും
12.91 കിലോമീറ്റർ ആകെ ദൂരം വരുന്ന പാലങ്ങളും പദ്ധതിയിലുണ്ട്
6 സ്ഥലങ്ങളിൽ നിലവിലെ റെയിൽപാതയെ മുറിച്ചു കടക്കുന്നുണ്ട്
അവിടങ്ങളിൽ റെയിൽവേ ഓവർ ബ്രിഡ്ജ് അല്ലെങ്കിൽ അണ്ടർ ബ്രിഡ്ജുകളോ വേണം.
കെ റെയിൽ പാതയിലെ ഭൂമി
ഇ പദ്ധതിക്ക് കേരളത്തിനു 185 ഹെക്ടർ റെയിൽവേ ഭൂമിയും 1,198 ഹെക്ടർ സ്വകാര്യഭൂമി മാണ് പദ്ധതിക്ക് വേണ്ടി വേണ്ടത്
പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിൽ 67 ശതമാനവും പഞ്ചായത്ത് ഏരിയയാണ്
ആകെ എടുക്കേണ്ട ഭൂമിയിൽ 15% മുനിസിപ്പൽ ഏരിയയും, 18% കോർപ്പറേഷൻ ഏരിയയും ആണ് ഉള്ളത്
റെയിൽ പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനം നിർബന്ധമല്ല പക്ഷേ ഇത് കേവലം ഒരു റെയിൽപാത മാത്രമല്ല എന്ന കാണണം
ഇവിടെ സർക്കാർ പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ട്
ആ പഠനത്തിൻറെ സമഗ്രത സംശയാസ്പദമാണ് തട്ടിക്കൂട്ട് പഠനമാണിതെന്ന് സമരസമിതിയും പ്രതിപക്ഷവും പറയുന്നു
കേരളത്തിലെ സവിശേഷമായ ഭൂപ്രകൃതിയും പരിസ്ഥിതിയും കണക്കിലെടുത്തേ ഇവിടെ വൻകിട വികസന പദ്ധതികൾ ആലോചിക്കാവു
പാരിസ്ഥിതികാഘാതത്തെ കുറിച്ചുള്ള വിശദ പഠനം അനിവാര്യമാണ്
കെ റെയിൽ അലൈൻമെൻറ്
ഭൂപ്രകൃതിയുടെ സവിശേഷതങ്ങൾ അലൈൻമെൻറ് തയ്യാറാക്കിയപ്പോൾ കണക്കിലെടുത്ത് ഉണ്ട് എന്നത് ആശ്വാസകരമാണ്
പാത കടന്നു പോകുന്നത് പ്രധാനമായും ഇടനാട്ടിലൂടെ ആണ്
പശ്ചിമ ഘട്ട മേഖലകളെയും സീ ആർ സെഡ് പെടുന്ന തീരപ്രദേശങ്ങളെയും വലിയൊരളവിൽ ഒഴിവാക്കിയിട്ടുണ്ട്
ഉരുൾപൊട്ടൽ സാധ്യത മേഖലകൾ, വന്യ ജീവി സങ്കേതങ്ങൾ നിബിഡവനങ്ങൾ
പരിസ്ഥിതി ദുർബല മേഖലകൾ തുടങ്ങിയവ ഒഴിവാക്കിയാണ് അലൈൻമെൻറ്
വലിയ ജലാശങ്ങൾക്കും കായലുകളും മീതെ കൂടി പാത കടന്നു പോകുന്നില്ല
ഇക്കോ സെന്സിറ്റീവ് സോണ് കൾ ഒഴിവാക്കപ്പെട്ട ഉണ്ടെന്നാണ് ഡി പി ആർപറയുന്നത്
കെ റെയിലിലെ പ്രകൃതിയും പരിസ്ഥിതിയും
ഒരു പരിസ്ഥിതി ആഘാതവും ഇല്ലാതെ ഒരു പദ്ധതിയും നടപ്പാക്കുക സാധ്യമല്ല
ആവ പരമാവധി കുറക്കാൻ വേണ്ട ക്രമീകരണങ്ങൾ ആണ് വേണ്ടത്
കാലാവസ്ഥ മാറ്റ ത്തിലെ ദുരന്തം മുഖത്താണ് കേരളം എന്നുകൂടി ഓർക്കണം
2018 മുതൽ തുടർച്ചയായി മഹാമാരിയും പ്രണയവും ഈ നാട്ടിൽ ഉണ്ടാകുന്നുണ്ട്
കഴിഞ്ഞ മൂന്നു വർഷവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ജീവനുകളും ഉപജീവനമാർഗങ്ങൾ എടുത്തിട്ടുള്ളത് ഒന്നോർത്തു നോക്കൂ
ഭൂമിക്കുമേൽ നടക്കുന്ന അനിയന്ത്രിത ചൂഷണങ്ങളും അശാസ്ത്രീയ പാറ ഖനനവും മണ്ണെടുപ്പും മൽനാളടുപ്പും പരിസ്ഥിതി ദുരന്തങ്ങളുടെ ആഘാതം വർദ്ധിക്കും
ദുരന്തങ്ങൾക്ക് പ്രോൺ ആയ ഒരു മേഖലയായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്
എങ്ങനെ ദുരന്തങ്ങളുടെ ആഘാതം കുറക്കാമെന്ന് ദുരന്തനിവാരണ വിദഗ്ധർ ആലോചിച്ചു കൊണ്ടിരിക്കുന്ന ഘട്ടമാണ് ഇത്
കെ റെയിൽ പദ്ധതിയിലെ നിർമാണ വസ്തുക്കൾ
ഈ നിർമ്മാണ പ്രവർത്തനത്തിന് വേണ്ട പാറയും മണലും എവിടെനിന്നാണ് കണ്ടെത്തുക
സാധങ്ങൾ പുറത്തുനിന്ന് കൊണ്ടുവരുമെന്ന് കേ റയിൽ പറയുന്നത്
കേരളത്തിൽ തന്നെ സാദനങ്ങൾ സുലഭമാണെന്നാണ് എ സിസ്ട്ര എന്ന പദ്ധതിയുടെ കൺസൾറ്റൻറ് പറയുന്നത്
അനിയന്ദ്രിതമായ നിർമ്മാണപ്രവർത്തനങ്ങളും പാറ പൊട്ടിക്കലും മണ്ണെടുപ്പും കൊണ്ട് ദുർബലമായ പശ്ചിമഘട്ടത്തെ വീണ്ടും തുറക്കാൻ പോവുകയാണോ ?
അങ്ങനെയാണെങ്കിൽ അത് ഉണ്ടാക്കുക ദൂരവ്യാപക പ്രത്യാഘാതങ്ങൾ ആയിരിക്കും
പശ്ചിമഘട്ട മേഖലകൾ ഓരോ മഴക്കാലത്തും ദുരന്തഭൂമിയായി മാറി കൊണ്ടിരിക്കെ ഇനി ഒരു വൺ ചൂഷണം അത് താങ്ങില്ല
കെ റയിൽ നു എന്ന അന്തിമരൂപം ആകുമ്പോൾ നിർമ്മാണ വസ്തുക്കൾ എവിടെനിന്ന് എന്ന കാര്യത്തിലും ഒരു കൃത്യത വേണം
വിഴിഞ്ഞം പദ്ധതി ഇപ്പോഴുംഇഴയുന്നതിൻറെ ഒരു പ്രധാന കാരണം നിർമ്മാണ വസ്തുക്കളുടെ കുറവാണ്
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിക്കൂട്ട് പഠനമല്ല
ഗൗരവപൂർണ്ണമായ ഒരു പരിസ്ഥിതി പഠനം സിൽവർ ലൈൻന്റെ കാര്യത്തിൽ വേണം
ആ പഠനത്തിന് അടിസ്ഥാനത്തിലെ പദ്ധതിയുമായി മുന്നോട്ടു പോകാവൂ
കെ റെയിൽ സ്ഥലം ഏറ്റെടുപ്പ്
ഇതാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള വലിയ വെല്ലുവിള ഏറ്റെടുക്കന്നതിൽ 90 ശതമാനവും സ്വകാര്യ ഭൂമിയാണ്
മൊത്തം 11,535 കോടി ആണ് സ്ഥലമേറ്റടുപ്പിനായി കാണുന്നത്
2014 മുതൽ നിലവിലുള്ള റൈറ്റ് ഫെയർ കോമ്പൻസേഷൻ ആക്ട് അനുസരിച്ചാണ് സ്ഥലമേറ്റെടുപ്പ്
ഗ്രാമപ്രദേശങ്ങളിൽ ഭൂമിയുടെ വിപണി വിലയുടെ നാലിരട്ടിയും
നഗരപ്രദേശങ്ങളിൽ രണ്ടിരട്ടിയും നഷ്ടപരിഹാരം നൽകിയാണ് ഭൂമിയേറ്റെടുക്കൽ
നഷ്ടപരിഹാരം സമയ ബന്ധതിതമായി തന്നെ കൊടുത്താൽ പോലും ഭൂമി വിട്ടു കൊടുക്കുന്നവരുടെ ആധി അവസാനിക്കില്ല
അവരുടെ ആശങ്കകളെ രാഷ്ട്രങ്ങളെയും വിശാലമായി പരിഗണിച്ചുകൊണ്ട് അല്ലാതെ സർക്കാർ ഭൂമി ഏറ്റെടുക്കലിനു തയ്യാറാകരുത്
ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കാമെന്ന് ദാർഷ്ട്യ ചിന്ത അരുത്
മുൻപ് പാതകൾക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട വർക്ക് നഷ്ടപരിഹാരത്തിന് അലയേണ്ടി വന്ന സാഹചര്യം ഇനി ആവർത്തിക്കരുത്
പോലീസിനെക്കണ്ട് തല്ലി ഒതുക്കി ആകരുത് ഭൂമിയേറ്റെടുക്കൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഉള്ള ജാഗ്രത ഭരണകൂടം കാണിക്കണം
കെ റയിലിൽ സർക്കാർ നിലപാടുകൾ
യുഡിഎഫ് സർക്കാരിൻറെ കാലത്ത് നിലച്ചുപോയ ദേശീയപാത സ്ഥലമെടുപ്പ് ,ഗെയിൽ പൈപ്പ് ലൈൻ അതൊക്കെ കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെ പൂർത്തീകരിക്കാൻ കഴിഞ്ഞ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്
ദേശീയപാത സ്ഥലമെടുപ്പിൽ കുറച്ചു സ്ഥലങ്ങളിലെ പ്രശ്നം ഒഴിച്ചു നിർത്തിയാൽ സമാധാനപരമായിരുന്നു കാര്യങ്ങൾ
ഉയർന്ന നഷ്ടപരിഹാരം വിതരണം ചെയ്തു എന്നതാണ് അവിടുത്തെ പ്രധാന ഘടകം
കെ റയിലുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനിക്കുന്നത് എങ്കിൽ
പദ്ധതി ബാധിക്കുന്ന മുഴുവനാളുകളും മാനുഷികവും വിശാലവുമായ സമീപനം സ്വീകരിക്കണം
അവരെ പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തി ഒരു നഷ്ടം ഭൂമി വിട്ടു കൊടുക്കുന്നവർക്ക് ഉണ്ടാകുന്നില്ല
എന്ന് ഉറപ്പു വരുത്തി വേണം ഏറ്റെടുക്കൽ. കാക്കിക്കും കയ്യൂക്കിനും അവിടെ സ്ഥാനം ഉണ്ടാകരുത്
കെ റെയിലും ചർച്ചകളും
വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണവും പൗര പ്രമുഖരുമായുള്ള ഉള്ള മുഖ്യമന്ത്രിയുടെ ചർച്ചയുമാണ്
ഭരണപക്ഷം ഇപ്പോൾ അവരുടെ ഭാഗം വിശദീകരിക്കാൻ ചെയ്യുന്നത്
ഏകപക്ഷീയമായ കമ്മ്യൂണിക്കേഷൻ അല്ല ഇപ്പോൾ ആവശ്യം
മറിച്ച് പൊതു സംവാദവും ചർച്ചകളാണ് വേണ്ടത് രാഷ്ട്രീയ നേതാക്കളെക്കാൾ കൂടുതൽ വിഷയം വിദഗ്ധർ പങ്കെടുക്കുകയും വേണം
പബ്ലിക് ഹിയറിങ് ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട് അത് കാര്യക്ഷമമായി തന്നെ നടക്കണം
ജനങ്ങളുടെ ഓരോ ചോദ്യത്തിനും ഓരോ സംശയത്തിനും ഉത്തരം കിട്ടണം അത് ആധികാരികം ആകുകയും വേണം
ജനങ്ങളെ കേൾക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ് അത് സർക്കാർ അടിയന്തരമായി ചെയ്യണം
അച്ചടിച്ച ലഘുലേഖകൾ ഓരോ പൊതുസമ്മേളനങ്ങൾ ഓരോ സംശയങ്ങൾ ദുരീകരിക്കാൻ ഉപകാരപ്പെടണം എന്നില്ല
ചോദ്യം ഉയർത്തേണ്ട എല്ലാവർക്കും അതിനുള്ള അവസരം വേണം
പ്രമുഖൻ അല്ലാത്ത പോര് ന്മാർക്കും അതിനുള്ള അവകാശം ഉണ്ട്
പദ്ധതി ബാധിക്കുന്നവർ കേൾക്കുക എന്നത് അവർക്ക് കൊടുക്കേണ്ട മിനിമം മനുഷ്യാവകാശമാണ്
ഏകപക്ഷീയമായ രാഷ്ട്രീയ സംവിധാനത്തിലൂടെ അത് നിഷേധിക്കരുത്
എതിർക്കുന്നവരെ അവരുടെ രാഷ്ട്രീയം പറഞ്ഞ് അടിച്ചുതന്നു കരുതരുത്
കെ റെയിലും ഇടതുപക്ഷ രാഷ്ട്രീയം
രാജ്യത്തു ഇത്തരത്തിലുള്ള പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ട വേളയിൽ ആദ്യം തന്നെ ദേശീയതലത്തിൽ എതിർത്ത അതിനെ പാർട്ടിയാണ് സിപിഎം
പാർട്ടി ജനറൽ സെക്രട്ടറിയുടെ ട്വീറ്റുകളും പീപ്പിൾസ് ഡെമോക്രസിയിലെ ലേഖനങ്ങളും തെളിവായി ബാക്കിയുണ്ട്
അതിവേഗ റെയിൽ പദ്ധതികളെ എലീറ്റിസ്റ് എന്നും മുതലാളിത്ത വികസന മാതൃക എന്നും വിളിച്ചിട്ടുണ്ട് പാർട്ടിയാണ് സിപിഎം
ദരിദ്ര നാരായണന്മാർ ഭൂരിപക്ഷമായ ഈ രാജ്യത്ത് വേഗ പാതകൾ അല്ല സർക്കാരിൻറെ മുൻഗണന ആകേണ്ട എന്നു വാദിച്ച പാർട്ടിയാണ് സിപിഎം
കേരളത്തിലെ ജനങ്ങൾക്ക് ആകെ രാഷ്ട്രീയ സ്മൃതിനാശം വന്നിട്ടില്ല അതുകൊണ്ട് എതിർക്കുന്നവരെ രാഷ്ട്ര ചാപ്പകുത്തി മാറ്റാതെ
അവർ നയിച്ച എതിർപ്പ് വസ്തു നിഷ്ടമാണോ ആണോ എന്ന് പരിശോധിക്കൽ ആണ് ജനാധിപത്യപരമായ മാർഗം
കെ റെയിൽ എന്ന നാടിൻറെ ആവിശ്യം
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിനു മുൻപ് സർക്കാർ ആഴത്തിൽ പഠിക്കേണ്ട സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക അവകാശങ്ങളാണ് ഇതുവരെ പറഞ്ഞത് ഇനി പൊതു ഗതാഗത സംവിധാനങ്ങളുടെ വികസനം ഏ ആവശ്യമില്ല എന്ന് ഇതിനർത്ഥമില്ല .
ഒരു കാരണവശാലും പദ്ധതി അനുവദിക്കില്ല എന്നാണ് പ്രതിപക്ഷ നിലപാട് അത് തീർത്തും നെഗറ്റീവായ ഒരു സമീപനമാണ്
ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ഈ പദ്ധതിയുമായി മുന്നോട്ടു പോകരുത് എന്നാണ് യഥാർത്ഥത്തിൽ അവർ ആവിശ്യപെട്ട്ണ്ടത്.
കാസർഗോഡ് നിന്ന് നാലുമണിക്കൂർ കൊണ്ട് ആർക്കാണ് തിരുവനന്തപുരത്ത് എത്തേണ്ടത് ?
എന്ന വാദമാണ് അവർ മുടക്കുന്യായമായി ആദ്യമേ ഉന്നയിച്ചത്
രണ്ട് പതിറ്റാണ്ട് മുൻപ് യുഡിഎഫ് സർക്കാർ എക്സ്പ്രസ് ഹൈവേ നിർദ്ദേശിച്ച അപ്പോഴും സമാധാനചർച്ച ഉയർന്നിരുന്നു
എളുപ്പത്തിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തേണ്ട ഒരുപാട് ആളുകളുണ്ട്
കാസർകോട് നിന്ന് തിരുവനന്തപുരം പോകാൻ വേണ്ടി മാത്രം ഉള്ള പാത അല്ല ഇത്
മാർച്ച് 9 ജില്ലകളിലെ പ്രധാന സ്ഥലങ്ങളിൽ വണ്ടിക്ക് സ്റ്റോപ്പ് ഉണ്ട്
ഇപ്പോൾ കോഴിക്കോട് തിരൂർ തൃശ്ശൂർ നെടുമ്പാശ്ശേരി കാക്കനാട് കോട്ടയം ചെങ്ങന്നൂർ കൊല്ലം തിരുവനന്തപുരം റൂട്ടിൽ ഒരു ദിവസം 37 ട്രെയിനാണ് തുടക്കത്തിൽ ഓടിക്കുന്നത്
കെ റെയിൽ യാഥാർത്ഥ്യമായാൽ ഈ സ്റ്റേഷനുകളിൽ നിന്ന് ആളുകൾക്ക് കയറുകയും ഇറങ്ങുകയും ചെയ്യാം പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താൻ
വേഗത്തിൽ ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തു എത്തുക ജനങ്ങളുടെ ആവശ്യമല്ല എന്ന തെറ്റായ നിലപാടിൽനിന്ന് ആകരുത് പ്രതിപക്ഷമായാലും സമരസമിതി ആയാലും സിൽവർ ലൈൻ എതിർക്കേണ്ടത്
കേരളത്തിലെ നമ്മുടെ ഗതാഗത സംവിധാനങ്ങൾ
നിലനിൽ തന്നെ നമ്മുടെ ഗതാഗത സംവിധാനങ്ങൾ പരിതാപകരമാണ്
1782 കിലോമീറ്റർ നീളത്തിൽ ദേശീയ പാത സംസ്ഥാനത്തുണ്ട്
പക്ഷേ ഇല്ലായ്മ ചെയ്യും ഇടുങ്ങിയ പാലങ്ങളും ട്രാഫിക്കിനെ ശ്വാസം മുട്ടിക്കുകയാണ്
വാഹനങ്ങൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമാണ് കേരളം
ആയിരം പേർക്ക് 366 വാഹനങ്ങളുണ്ട് കേരളത്തിൽ ദേശീയതലത്തിൽ 177 മാത്രമാണ്
ഉയർന്ന വെഹിക്കൾ ഡെന്സിറ്റിയും ,മോശം റോഡുകളും,
കാർബൺ ബഹിർഗമനവും ,അതുമൂലമുള്ള അന്തരീക്ഷമലിനീകരണവും വർദ്ധിക്കുന്നു
അതുകൊണ്ട് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തേണ്ടത് ഒരു അനിവാര്യതയാണ്
കെ റെയിലും കേരളത്തിലെ നിലവിലെ റയിൽവെ പാതകളും
നിലവിലെ ഡ്രൈവിൽ പാതയിലെ വളവുകളും സർവീസുകളുടെ എണ്ണക്കൂടുതലും മൂലം നിലവിലുള്ള റെയിൽ സംവിധാനത്തിലൂടെ തീവണ്ടികൾ ഓടിക്കാനും കഴിയില്ല
തമിഴ് സംസ്ഥാനങ്ങളിൽ അതിനേക്കാൾ കുറഞ്ഞ സ്പീഡിൽ കേരളത്തിലൂടെ ട്രെയിൻ ഓടിക്കാൻ കഴിയും
റോഡിലും റെയില് സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ച് 40% വേഗം കുറവാണ് കേരളത്തിനു
ഉള്ളവർ വേഗത്തിൽ പോകുമ്പോൾ നമ്മൾ കൂടുതൽ കൂടുതൽ മന്ദീഭവിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ചുരുക്കം
റോഡിലും ട്രാഫിക്കിലും നഷ്ടമാകുന്ന സമയം നമ്മുടെ തൊഴിൽ പ്രൊഡക്ടിവിറ്റി കുറയ്ക്കും
കേരളത്തിലെ ടൂറിസം വികസനത്തിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് മോശം ഗതാഗത സംവിധാനങ്ങൾ ആണ്
ട്രാഫിക് ബ്ലോക്ക് മൂലം സമയത്ത് ആശുപത്രിയിൽ എത്താൻ കഴിയാതെ മരണങ്ങൾ പോലും സംഭവിക്കാറുള്ള നാടാണിത്
സഞ്ചാര സ്വാതന്ത്ര്യം പൗരന്മാരുടെ ഭരണഘടന അവകാശമാണ് ആ മൗലികാവകാശം നിഷേധിക്കാൻ പാടില്ല
ഇപ്പോൾ കേരളത്തിലങ്ങോളമിങ്ങോളം മണിക്കൂറുകൾ ട്രാഫിക് ബ്ലോക്കിൽ കിടക്കുന്ന മനുഷ്യർക്ക് നിഷേധിക്കപ്പെടുന്നത് അവരുടെ മൗലികാവകാശമാണ്
അതുകൊണ്ട് പൊതു ഗതാഗത സംവിധാനങ്ങളുടെ കാലോചിതവും ശാസ്ത്രീയവുമായ വികസനം
ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്
വേഗത്തിൽ എത്തുക എന്നത് സാധാരണ ജനങ്ങളുടെ ആവശ്യം അല്ല എന്ന് വിദഗ്ധ വാദം മതിയാക്കി നിർമ്മാണത്മക നിർദേശങ്ങളാണ് പ്രതിപക്ഷം നൽകേണ്ടത്
ഒരു ഒറ്റമൂലി അല്ല സിൽവർലൈൻ
മൾട്ടി മോഡൽ ഇന്റഗ്രേഷൻ എന്ന ആശയത്തിൽ മുന്നോട്ടു കൊണ്ടു പോകും എന്നാണ് ഹെയർ ഓയിൽ കോർപ്പറേഷൻ അവകാശപ്പെടുന്നത്
കേരളത്തിൽ ഇപ്പോൾ ആവശ്യവും വിവിധ ഗതാഗത മാർഗങ്ങളുടെ സംയോജനമാണ് സിൽവർ ലൈൻ എല്ലാ സ്റ്റേഷനുകളിൽ നിന്നും ഫീൽഡർ ഉണ്ടാകുമെന്ന് ഡിപി ർ പറയുന്നു
പദ്ധതി വിഭാവനം ചെയ്യുന്നത് ഒറ്റയ്ക്ക് നിൽക്കുന്ന ഒരു ഗതാഗത സംവിധാനം ആയിട്ടല്ല മറിച്ച് ഒരു വലിയ നെറ്റ്വർക്ക് ആയിട്ടാണ്
ബസ്സും മെട്രോയും ഓട്ടോയും ടാക്സി മെല്ലാം ഉൾക്കൊള്ളുന്ന ഒരു നെറ്റ്വർക്ക് മോഡലാണ് ആവശ്യം ഇപ്പോൾ കേരളത്തിനു ആവിശ്യം അതിനു ശാസ്ത്രീയവും യുക്തിഭദ്രവുമായ വഴി തേടുകയാണ് ഉചിതം
സിൽവർലൈൻ പദ്ധതിയെ കുറിച്ച് നിരവധി ആശങ്കകളും സംശയങ്ങളും സമൂഹത്തിനുണ്ട് അവ പരിഹരിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തിയും മാത്രമേ സർക്കാർ മുന്നോട്ടു പോകാവൂ
എല്ലാ നടപടികളും സുതാര്യത വേണം ജനത്തെ ഇരുട്ടിൽ നിർത്തി ഒന്നും അടിച്ചേൽപ്പിക്കരുത്
ജനാധിപത്യപരമായ പരിഹാരമാണ് ഈ കാര്യത്തിൽ ഉണ്ടാകേണ്ടത്
പദ്ധതിയെക്കുറിച്ച് ധാരാളം സംവാദങ്ങൾ നടക്കട്ടെ