ട്രാവൻകൂർ ഈ മൊബിലിറ്റി ചാർജിങ് സ്റ്റേഷനുകൾ

E Mobility Start Up by Rahul Chakrapani Medicity

[vc_row][vc_column][vc_column_text]

ഇന്ന് കാലം മാറുകയാണ് നമ്മുടെ ഇ കാലഘട്ടവും

വളരുന്ന കാലഘട്ടത്തിനനുസരിച്ച് സമ്പ്രദായങ്ങളും സാങ്കേതിക വിദ്യയുംഇന്ന്  മാറിക്കൊണ്ടിരിക്കുന്നു

അതോടൊപ്പം നമ്മുടെ  ജനജീവിതവും ജീവിത നിലവാരവും മാറിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ.

നമ്മുടെ പരമ്പരാഗത രീതികളിൽ നിന്നും മാറി നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളിലും അഭൂതപൂർവ്വമായ
വ്യത്യാസങ്ങൾ നമ്മുടെ സമൂഹത്തിൽ അനുദിനം വന്നുകൊണ്ടിരിക്കുന്നു

നമ്മുടെ നാട്ടിൽ അങ്ങനെ കാലഘട്ടത്തിലെ അനിവാര്യതയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് പ്രകൃതി സംരക്ഷണം അതോടപ്പം നമ്മൾ ഇടെപെടലുകൾ നടത്തേണ്ട ഒരു മേഖലയാണ്

നമ്മുടെ നാട്ടിലെ ഇലക്ട്രോണിക് വാഹനങ്ങൾ അഥവാ വൈദ്യുതി വണ്ടികൾ

11 min

 

നമ്മുടെ ഈ കാലഘട്ടം ഇന്ന് ഒരുപാട് കാര്യങ്ങൾ നമ്മൾ മനുഷ്യരിൽ നിന്ന് ആവശ്യപ്പെടുന്നതാണ്.

ഓസോൺ പാളിയിലെ വിള്ളലും ആഗോള താപനവും സമുദ്രങ്ങളിലെ പ്ലാസ്റ്റിക് നിർമ്മാജ്ജനവും തുടങ്ങി ഒട്ടനവധി ആഗോള വിഷയങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ.

ഫോസിൽ ഫ്യൂൽ കളുടെ അമിതമായ ഉപയോഗം നമ്മുടെ ജനസമൂഹത്തെ വലിയ ദുരന്തങ്ങളിലേക്കു തന്നെ തള്ളി വിടാൻ കെല്പുള്ളതാണ് എന്ന് ഞാൻ പ്രേത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ

ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം യോഗ്യമോ അത് തന്നെയാണ് ഇത് ഉയർത്തുന്ന ഏറ്റവും വലിയ പ്രശ്നവും

നമ്മുടെ രാജ്യ തലസ്ഥാനം ഡൽഹിക്ക് മാത്രമായി ഒരു കഥ പറയാൻ ഉണ്ട് ഇവിടെ നമ്മളോട് .

അന്തരീക്ഷ മലിനീകരണം കാരണം ആകാശം നമ്മുടെ അന്തരീക്ഷം മുഴുവൻ പുകമറയായതു കാരണം നിരന്തരം അടച്ചിടുന്ന ഒരു പട്ടണം ആണ്.

മൂടൽ മഞ്ഞുപോലെ പുക ആകാശത്തെ മറക്കുകയും ജനജീവിതം തടസപ്പെടുന്നതും നമ്മൾ നിരവധി തവണ കണ്ടതാണ്.

അവിടുത്തെ ഒറ്റ അക്ക ഇരട്ട അക്ക വാഹന സംബ്രതായവും ഒക്കെ  നാം കേട്ട് പരിചയിച്ചതാണ്

 

12 min

സന്തോഷ് ജോർജ്‌ കുളങ്ങര മുതൽ നമ്മുടെ നാട്ടിൻപുറങ്ങളിലെ കൊച്ചു കുട്ടികൾ വരെ യാത്ര ചെയ്യതരായി ആരും ഇല്ല . വിനോദ യാത്രകൽ  എന്നതല്ല ഉദ്ദേശിച്ചത് മറിച്ചു ജീവിതത്തിലെ പലപല ആവിശ്യങ്ങൾക്കായും മറ്റും ഒക്കെയായി .

നമ്മൾ എല്ലാവരും നമ്മുടെ യാത്രകളിൽ പലപ്പോഴും നമ്മൾ അറിയാതെ തന്നെ സ്ഥിരമായി ചൂഷണം ചെയ്യുന്ന ഒന്നാണ് നമ്മുടെ പ്രകൃതി.

ഇന്ത്യയിലെ നമ്മുടെ  വാഹന  വിപണി ഇന്ന്  നിയത്രിക്കുന്ന പെട്രോൾ  ഡീസൽ വണ്ടികൾ  മാത്രമാണ് . അത് നമ്മുടെ പ്രകൃതിക്ക്  ഏൽപ്പിക്കുന്ന ആഘാതം എല്ലാവര്ക്കും അറിയുന്നതാണ്.

വേറെ വഴികൾ മുന്നിലില്ലാത്ത നമ്മുടെ  ആളുകൾ അതിജീവനത്തിനു വേണ്ടി  ഫോസിൽ ഫ്യൂൽ  വാഹനങ്ങൾ മാത്രമാണ് ഭൂരിഭാഗവും  ഉപയോഗിക്കുന്നത് .

ഫോസിൽ ഫ്യൂലുകളെ അപേക്ഷിച്ചു ഇന്ന് ഇലക്ട്രോണിക്  വാഹനങ്ങളുടെ ഉപയോഗം  നമ്മുടെ മനുഷ്യ രാശിക്ക് തന്നെ വളരെ ഗുണം ചെയ്യുന്ന ഒന്നാണ്.

നമ്മൾ ഒരു സമൂഹം എന്ന നിലക്ക് ഇലക്ട്രോണിക് വാഹനങ്ങളിൽ യാത്ര ചെയ്തു തുടങ്ങേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു

അമേരിക്കൻ മോട്ടോർ വാഹന വിപണിയിൽ എലോൺ മാസ്കിന്റെ കമ്പനിയായ ടെസ്‌ല മോട്ടോർസ് നടത്തിയ വിപ്ലവങ്ങൾ നമ്മൾ ഒരിക്കലും വിസ്മരിച്ചുപോകരുത്

പരമ്പരാഗത  രീതിയിൽ പെട്രോൾ ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്ന നമ്മുടെ ആളുകൾ പെട്ടെന്നൊരു ദിവസം ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് മാറുമെന്നും ഞാൻ കരുതുന്നില്ല

മറിച്ച് പടിപടിയായ പ്രക്രിയകളിലൂടെ അനിവാര്യമായ മാറ്റത്തിലേക്ക് നമ്മൾ  അടുത്ത്ക തന്നെ കടന്നുചെല്ലും,

ചുരുക്കിപ്പറഞ്ഞാൽ ഇലക്ട്രോണിക് കാറുകൾ കാലഘട്ടത്തിൻറെ ആവശ്യമാണ്

 

13 min

ഇന്ന് നമ്മൾ ഏറെ  ശ്രെധ ഊന്നുന്നത് പ്രകൃതി സംരക്ഷണവും അതോടൊപ്പം ഇക്കോളജിക്കൽ ഫ്രണ്ട്‌ലി ആയിട്ടുള്ള വികസനങ്ങൾക്കും സംരംഭങ്ങൾക്കും ആണ്.

കാലഘട്ടം മാറുകയാണല്ലോ നമ്മളുംഇനിയെങ്കിലും മാറി ചിന്തിച്ചില്ലെങ്കിൽ നമ്മുടെ പ്രവർത്തികൾ പലതും നമ്മുടെ വരും തലമുറയ്ക്ക് തന്നെ ദോഷം ചെയ്യും

പൊലൂഷൻ രഹിതം മായിട്ടുള്ള പ്രകൃതിയെ ചൂഷണം ചെയ്യാത്ത യാത്ര മാർഗങ്ങൾ മാത്രമാണ് നമുക്ക്  ഇതിനൊരു  ശ്വാശ്വത പരിഹാരം എന്ന് പറയാൻ പറ്റുക .

ഇന്ന് ഇലക്ട്രോണിക് വാഹനങ്ങൾ മാത്രമാണ്  ഒരു പരുതിവരെ ഇക്കോ ഫ്രണ്ട്‌ലി ആയി  നമ്മുടെ  യാത്ര കാര്യങ്ങൾ നിലനിർത്താൻ കഴിയുന്ന ഒരു മികച്ച  സാധ്യത.

ഇന്നത്തെ പരമ്പരാഗത രീതിയിൽ ഫോസിൽ ഫ്യൂവലുകൾ ഉണ്ടാക്കുന്ന അന്തരീക്ഷ മാലിന്യവും മലിനീകരണവും മറ്റും നമ്മുടെ ആഗോള ജനതയെ തന്നെ വലിയ രീതിയിൽ അപകടത്തിലാക്കുന്നു ഒരു കാര്യം തന്നെയാണ്

പ്രകൃതിയെ സംരക്ഷണവും അതോടൊപ്പം കാലഘട്ടത്തിൻറെ ആവശ്യ നിർവ്വഹണവും ടെക്നോളജിപരം ആയിട്ടുള്ള നൂതന വിദ്യകൾ കൊണ്ട് നമ്മുടെ പരിസ്ഥിതിയെ  നമ്മൾ  സംരക്ഷിക്കേണ്ടതായിട്ടുണ്ട്.

എന്തു കൊണ്ടും ഇലക്ട്രോണിക് വാഹനങ്ങൾ നമ്മുടെ നിരത്തുകളെ വളരെ വലിയ രീതിയിൽ  പ്രകൃതിയുമായി കൂട്ടിച്ചേർത്തു സംരക്ഷിക്കാൻ  നമ്മുടെ നാടിനു മുതൽക്കൂട്ടാണ്.

 

14 min

ഇന്ത്യയിൽ ഇലക്ട്രോണിക് വാഹങ്ങളുമായി ബന്ധപെട്ടു  പറയുമ്പോൾ കേന്ദ്ര സർക്കാരിൻറെ നയമായി പ്രഖ്യാപിച്ച ഒന്നാണ് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം

കേരള സർക്കാർഒരു ഈ മൊബിലിറ്റി  പദ്ധതിയുമായി മുന്നോട്ട് വന്നിരുന്നു

കേരള  സർക്കാർ ഇമൊബിലിറ്റി   എന്നത്  പ്രധാനമായും വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും വർധിപ്പിക്കാനും വേണ്ടി സ്വിറ്റ്സർലാൻഡ് കമ്പനിയായ ഹെസ്സ് മായി ചേർന്നുള്ളതായിരുന്നു

ഹെസ് എന്ന വാഹന നിർമ്മാണ കമ്പനിയും  വ്യവസായ വകുപ്പും കേരള സർക്കാരും ചേർന്ന് 3000 വൈദ്യുത ബസ്സുകൾ ഉണ്ടാക്കി കെ എസ് ആർ ടി സി നൽകും എന്നതായിരുന്നു

ഇതേ സമയം ഈ പ്രൊജക്റ്റ്  കെഎസ്ആർടിസി  അപ്രായോഗികമാണ് എന്ന നിലപാടും സ്വീകരിച്ചു

നിലവിലെ സാഹചര്യത്തിൽ തന്നെ നഷ്ടത്തിലോടുന്ന കെഎസ്ആർടിസി 4500 കോടി രൂപയുടെ ഇൻവെസ്റ്റ്മെൻറ് അധിക ബാധ്യതയാണ് എന്നാണ് അവർ  അഭിപ്രായപ്പെട്ടത്

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്ത് വരികയും ചെയ്തിരുന്നു

അതുമൂലം ഈ മൊബിലിറ്റിപദ്ധതിയെപ്പറ്റി ഭൂരിഭാഗം കേരളീയരും കേട്ടുപരിചയിച്ച താണ്

 

15 min

രാഹുൽ ചക്രപാണി എന്ന ഞാൻ   ഇ  മൊബിലിറ്റി പദ്ധതിയുമായി  വരുമ്പോൾ ലക്ഷ്യം വെക്കുന്നത് ഒരുപിടി കാര്യങ്ങളാണ്.

സാധാരണക്കാരിൽ സാധാരണക്കാരായവർക്ക് ഈ കാലത്തിൻറെ മാറ്റത്തിനനുസരിച്ച് മാറാൻ സഹായിക്കുന്ന  ഒരു പദ്ധതി

ഇന്ന് സാധാരണക്കാരനും ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാൻ പറ്റുന്ന ഒരു വിപണിയാണ് നമ്മുടേത്

എന്നാൽ അതിനു വേണ്ട ഒരു ഇലക്ട്രോണിക് ചാർജിങ് സ്റ്റേഷനുകൾ നമ്മുടെ നാട്ടിൽ കൃത്യമായി ലഭ്യമല്ല എന്നതും ഒരു പ്രശ്നം തന്നെയാണ്.

അതുകൊണ്ടുതന്നെ കേരളത്തിലങ്ങോളമിങ്ങോളം ഇലക്ട്രോണിക് ചാർജിങ് ഉണ്ടായാൽ ആളുകൾ വാഹനങ്ങൾ മേടിക്കാൻ ഒരല്പം കൂടെ പ്രോത്സാഹനം ആയിരിക്കും എന്നതാണ്  രാഹുൽ ചക്രപാണി മനസ്സിലാക്കിയത്

ഈ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടു ഇലക്ട്രോണിക് ചാർജിങ് സ്റ്റേഷനുകൾ കേരളത്തിൽ തുടങ്ങുക എന്നതാണ് ഞങ്ങൾആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്

വളരെ സുതാര്യമായി കോസ്റ്റ് എഫക്ടീവ് ആയി സാധാരണക്കാരന് ഇലക്ട്രോണിക് ചാർജിങ് സ്റ്റേഷനുകൾ എങ്ങനെ ഉപയോഗിക്കാൻ കഴിയണം എന്നുള്ളത് മുന്നിൽ വെച്ച് തന്നെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്

പ്രകൃതിക്കും പ്രകൃതി ചൂഷണങ്ങൾക്കുമെതിരെ നിലയുറപ്പിച്ചു കൊണ്ടായിരിക്കും കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തെരുവുകളിൽ ട്രാവൻകൂർ ഈ മൊബിലിറ്റി ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്

ട്രാവൻകൂർ ഈ മൊബിലിറ്റി ചാർജിങ് സ്റ്റേഷനുകൾ പ്രധനമായും പ്രവർത്തനം ആരംഭിക്കുന്നത്

പെട്രോൾ പമ്പുകൾ

പാർക്കുകൾ

സൂപ്പർ മാർക്കറ്റുകൾ / ഷോപ്പിംഗ് മാളുകൾ

പാർക്കിംഗ്  ലോട്ടുകൾ

ബഹുനില ഫ്ലാറ്റുകൾ / വില്ലാ സമുച്ഛയങ്ങൾ

ഹോട്ടലുകൾ /  റെസ്റ്റോറെന്റുകൾ

ഹോസ്പിറ്റലുകൾ

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

തുടങ്ങിയവയാണ്  പ്രഥമ പരിഗണയിൽ ഉള്ളത് .

കൂടാത്ത നമ്മുടെ ആളുകൾ  ഒരു പരുത്തിയിൽ അധികം വാഹനങ്ങൾ പാർക്ക്  ചെയ്തു വെക്കുന്ന പല കേന്ദ്രങ്ങളും ഇപ്പോൾ  ട്രാവൻകൂർ ഈ മൊബിലിറ്റി ചാർജിങ് സ്റ്റേഷനുകൾക്കായുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ഒരുപാടു സമയം ചാർജിങ്ങിനു വേണം  എന്നത് ഇലക്ട്രോണിക് ചാർജിങ്     മേഖലയിലെ ഒരു പ്രശ്നം തന്നെയാണ് 

ഫാസ്റ്റ് ചാർജിങ് സിസ്റ്റം  മറ്റും ഉപയോഗിച്ച് കൂടുതൽ ജനകീയമാകാൻ ഉള്ള പദ്ധതികൾ ട്രാവൻകൂർ ഈ മൊബിലിറ്റി ചാർജിങ് സ്റ്റേഷനുകൾക്കുണ്ട്

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നത് പെട്രോൾ ഡീസൽ വാഹനങ്ങൾ കയ്യടക്കി വെച്ചിരിക്കുന്ന നമ്മുടെ വാഹന കമ്പോളങ്ങൾ 2025 കഴിയുന്നതോടെ ഇലക്ട്രോണിക് വാഹനങ്ങളുടെ നല്ലൊരു മുന്നേറ്റം കാണാൻ സാദിക്കും എന്നതാണ്

2030 ആകുന്നതോടെ സർക്കാർ നേതൃത്വത്തിൽ തന്നെ ഇലക്ട്രോണിക് വാഹനങ്ങൾ നമ്മുടെ നിരത്തലുകൾ നിരത്തിൽ ഇറങ്ങുകയും ചെയ്യാനാണ് നമ്മുടെ സർക്കാറുകളുടെ പ്ലാൻ

എന്നാൽ വൈദ്യുത ഉത്പാദനം വളരെയധികം മെച്ചപ്പെടുത്തി പ്രകൃതിക്ക് കോട്ടം ഉണ്ടാവാത്ത രീതിയിൽ വാഹനങ്ങൾ നമമുടെ നിരത്തുകളിൽ ചീറിപായുന്നതിൽ ട്രാവൻകൂർ ഈ മൊബിലിറ്റി ചാർജിങ് സ്റ്റേഷനുകൾ ഒരു പങ്ക് വഹിക്കാൻ കഴിയുന്നു എന്നതിൽ ശ്രെധ കേന്ദ്രികരിച്ചാണ് രാഹുൽ ചക്രപാണിയും കരുക്കൾ നീക്കുന്നത്

ഫോസിൽ ഫ്യൂൽ ലുകളിൽ നിന്ന് മാറി ഇലക്ട്രിസിറ്റിയുടെ പ്രവർത്തിക്കുന്ന ഒരു വാഹന ലോകമുള്ള ഒരു കാലം വിദൂരമല്ല

 

[/vc_column_text][/vc_column][/vc_row]

About The Author

1 thought on “ട്രാവൻകൂർ ഈ മൊബിലിറ്റി ചാർജിങ് സ്റ്റേഷനുകൾ”

  1. It’s not only about making money, it’s also about serving people with what they need. Your honesty and integrity will surely take you to the top. Good luck Sir

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top