ജനാധിപത്യത്തിൽ സംവരണം അട്ടിമറിയോ?
ഒരുപാടു നാം കേട്ടുപരിചയിച്ച ഒന്നാണ് ഈ ചോദ്യം
കോവിഡ് കാലത്തു രാഹുൽ ചക്രപാണി ഏറെ പഠിക്കാൻ ശ്രെമിച്ചതും ഇതിനെപറ്റി തന്നെ
മനുഷ്യരെ ഒരു പിരമിഡുപോലെ അടുക്കി വെച്ച നമ്മുടെ ഇന്ത്യൻ സമൂഹത്തിലെ പ്രധാന പ്രശ്നം സമൂഹത്തിലെ ഗ്രെഡെഡ് ഇനിക്വാളിറ്റിക്ക് അകത്തു ചില മനുഷ്യരെ അങ്ങോട്ട് പ്രവേശിപ്പിക്കില്ല അല്ലെങ്കിൽ കടക്കാൻ അനുവദിക്കില്ല എന്നതാണ്.
അതുകൊണ്ട് തന്നെ ആ മനുഷ്യർ നിർബന്ധമായി അവിടെ എത്തിക്കാൻ ഉള്ള ഒരു കോൺസിടിട്യൂഷണൽ ആയിട്ടുള്ള ഒരു സംവിധാനം ആണ് ഈ സംവരണം..
അഥവാ റിസർവേഷൻ…
മഹാത്മാഗാന്ധിയെ കുറിച്ച് പറഞ്ഞ ഒരു കഥയുണ്ട്
മധ്യ പ്രൊവിൻസിൽ 1936ൽ തെരഞ്ഞെടുപ്പ് നടത്തി കഴിഞ്ഞിട്ട്
അടുത്ത പ്രധാനമന്ത്രി ആയിട്ട് ഒരു പട്ടിക ജാതിക്കാരനെ പ്രഖ്യാപിച്ചു കോൺഗ്രസ്…
ഗാന്ധി പറഞ്ഞു അത് വേണ്ട എന്ന്…
ഹരിജനങ്ങളുടെ വലിയ സംരക്ഷകനായ താങ്കൾ എന്തുകൊണ്ടാണ്… ഇങ്ങനെ പറയുന്നു എന്ന ചോദ്യം വന്നു…
ഗാന്ധിയുടെ മറുപടി : അധികാരം മനുഷ്യനെ ദുഷിപ്പിക്കും….
പട്ടിക ജാതിക്കാർ അധികാരത്തിൽ വരാത്ത ശുദ്ധ മനുഷ്യരാണ്
നിങ്ങൾ അവരെ അധികാരത്തിൽ കൊണ്ടുവന്നു ദുഷിപ്പിക്കരുത്…
വളരെ ചുരുക്കി പറഞ്ഞാൽ
ഏതു യുക്തി എടുത്താലും പട്ടികജാതിക്കാരൻ പുറത്തേക്കു നിൽക്കുന്ന അവസ്ഥയാണ്…
ഇങ്ങനെ ഉള്ള ഒരു സംവിധാനത്തെ മറികടക്കാൻ ഒറ്റ മാർഗമേയുള്ളൂ
അവരുടെ റിപ്രെസെന്റേഷൻ ഉറപ്പ് ചെയ്യുന്ന
ഒരു കോൺസ്ട്ടിട്യൂഷണൽ മെക്കാനിസം ഉണ്ടാവുക എന്നതാണ്
ഇന്ത്യൻ സംവരണ കാരണങ്ങൾ
സ്ത്രീകളുടെ,ദളിതരുടെ, അല്ലെങ്കിൽ പിന്നോക്കക്കാരുടെ സംരക്ഷണം ഉറപ്പ് ചെയ്യാവുന്ന വിധം ഒരു കോൺസ്ട്ടിട്യൂഷണൽ മെക്കാനിസം ആവശ്യമായ ഇന്ത്യയിൽ വന്നതിനു കാരണം
ഇന്ത്യയിൽ നീതി സ്വാഭാവികമായും വിതരണം ചെയ്യപ്പെടുന്നില്ല എന്നതു കൊണ്ടാണ്.
അതുകൊണ്ട് റിസർവേഷൻ എന്ന് പറഞ്ഞാൽ
It’s not a question of merit….its a question of Justice.
നീതിയുടെ പ്രശ്നമാണ് അടിസ്ഥാനപരമായി സംവരണം
ഇതിന് മെരിട്ടുമായി യാതൊരു ബന്ധവും ഉള്ള കാര്യമല്ല എന്നും നമ്മൾ അറിയേണ്ടതുണ്ട്.
സംവരണം എന്ന് പറയുന്ന ഈ പോളിസിയും ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ ഒരുക്കിയ ഒരു മെക്കാനിസം ആണ്
അത് ലക്ഷ്യംവെക്കുന്നത് ഇന്ത്യയിൽ വ്യത്യസ്തമായ ജനവിഭാഗങ്ങൾക്ക് റെപ്രെസൻറ്റേഷൻ ഉറപ്പുവരുത്തുക എന്നുള്ളത്.
ജനാധിപത്യം പൂർണമാവണമെങ്കിൽ മെങ്കിൽ അഭിപ്രായങ്ങളുടെ റെപ്രെസൻറ്റേഷൻ മാത്രം പോരാ എന്ന് അംബേദ്കരുടെ ഒരു വചനമുണ്ട്..
രാജ്യത്തെ രാഷ്ട്രീയ പാർട്ടികളോട് അഭിപ്രായം ചോദിച്ചാൽ എല്ലാവരും പ്രവർത്തിക്കുന്നത് ദളിതർക്ക് വേണ്ടിയാണ്
എന്ന്വാ ശിപിടിക്കുന്നത് ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്…
ഇന്ത്യൻ പ്രസിഡന്റ് ഉൾപ്പടെ ആര് വന്നാലും, അവർ വരുന്നത് ദളിതരുടെ ഉന്നമനത്തിനാണ്
ദളിതർക്ക് വേണ്ടി ആകുമ്പോൾ ആണ് അവൻ ലോകത്തിലേറ്റവും ഉദാരനാണെന്ന് സ്വയംപ്രഖ്യാപിക്കുവാനും
അത് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാനും പറ്റിക്കാനും സാധിക്കുന്ന ഒരു മൂർച്ചയുള്ള ഒരായുധമാണ് ….
രാംനാഥ് കോവിന്ദ് പോലെ ഉള്ളവരെ പ്രസിഡന്റ് ആക്കി ബിജെപിയും സംഘപരിവാർ ശക്തികൾ ആണ്
ഞങ്ങൾ ആണ് ഏറ്റവും ഉദാരമതികളായ പാർട്ടി ആയി പ്രഖ്യാപിച്ചു കഴിഞ്ഞ ഒരു കാലഘട്ടത്തിൽ ആണ് നാം നിൽക്കുന്നത്.
ഇത്തരത്തിൽ ദളിത് റെപ്രെസൻറ്റേഷൻ തന്നെ അട്ടിമറിക്കുന്ന വിധമുള്ള ഒരു പുതിയൊരു അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട് നമ്മുടെ നാട്ടിൽ.
ഇവിടെ നാം അറിയേണ്ട ഒരു കാര്യം എന്ന് പറയുന്നത്
മനുഷ്യരുടെ അഭിപ്രായമാണ് മാത്രമുള്ള
റെപ്രെസൻറ്റേഷൻ അല്ല..
മറിച്ചു അവിടെ മനുഷ്യൻ കൂടെ വരേണ്ടതുണ്ട്
എന്ന ഒരു കാര്യമാണ് നമ്മെ റിസർവേഷൻ പഠിപ്പിക്കുന്നത്.
പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് ഇങ്ങനെയോ?
എന്തുകൊണ്ട് ഇവിടെ ആദിവാസികൾ വേണ്ടി പറയാൻ ആദിവാസി വേണം എന്ന നിർബന്ധം??
ദളിതർക്കുവേണ്ടി ദളിതർ തന്നെ വേണം എന്ന നിർബന്ധം???
എന്നൊരു ചോദ്യം സമൂഹത്തിൽ ഉയർന്നിട്ടുണ്ട് …
ആദിവാസി യെ പറ്റി പറയാൻ ആദിവാസി കൂടെ വേണമല്ലോ എന്നൊരു ചോദ്യവും ഉയരുന്നുണ്ട് …
ആദിവാസിയോട് ഞാൻ അവന്റെ കാര്യങ്ങൾ ഏറ്റു എന്ന് ഒരുകൂട്ടർ പറയുക ഞാൻ നിനക്കുവേണ്ടി സംസാരിക്കുന്നതായിരിക്കും …
ഇങ്ങനെ ഏറ്റു എന്ന് പറയുമ്പോൾ ഈ ഏക്കുന്ന പണിയെ നിർത്തിവെക്കാൻ ആവശ്യപ്പെടുന്നതാണ് സംവരണം…
അങ്ങനെ എന്നെ ഏറ്റെടുക്കുന്ന മറ്റുള്ളവരെ നമ്മൾ നിഷ്കാസനം ചെയ്യുകയുകയും
എന്നെ ഞാൻ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നു എന്നതാണ് റിസർവേഷൻ അടിസ്ഥാന തത്വം എന്ന് പറയുന്നത്..
റിസർവേഷനുമായി ബന്ധപ്പെട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യം,
എന്തിനാണ് റിസർവേഷൻ?
നമ്മൾ എല്ലാരും ഒരു ജനാധിപത്യ സമൂഹത്തിൽ ജീവിക്കുന്ന ഈക്വൽ പൗരന്മാരാണ്..
ആ സ്ഥിതിക്ക് എന്തിനാണ് പ്രത്യേക പരിഗണന?
ഒരു പരിഗണയുടെയും ആവശ്യം ഇല്ല! ഇങ്ങനെ വാദിക്കുന്ന ഒത്തിരി പേരുണ്ട് നമ്മുടെ സമൂഹത്തിൽ..
റിസർവേഷൻ ഇല്ലാത്ത സ്ഥലങ്ങളിൽ പട്ടികജാതിക്കാരുടെ അല്ലെങ്കിൽ പിന്നോക്ക്കാരുടെ പ്രധിനിത്യം നിങ്ങൾ എപ്പോളെങ്കിലും പരിശോധിച്ച് നോക്കിട്ടുണ്ടോ?
ആധുനിക ഇന്ത്യ സമ്മതിച്ചു
Cashless ഇന്ത്യ സമ്മതിച്ചു
ഡിജിറ്റൽ ഇന്ത്യ സമ്മതിച്ചു
Make in India സമ്മതിച്ചു
പക്ഷെ ഒറ്റ ചോദ്യം…?
റിസർവേഷൻ ഇല്ലാത്ത സ്ഥലത്ത് എത്ര പ്രധിനിത്യം ഒരാൾക്ക് ന്യായയുക്തമായ ഉത്തരം പറയാൻ പറ്റില്ല
കണക്കിലെ കളികൾ
കേരള നിയമസഭയിൽ 14 പട്ടിക ജാതിക്കാരായ എംഎൽഎമാരുണ്ട്…
ആര് തെരഞ്ഞെടുത്താലും അത് കാണും അത് സംവരണമാണ്…
കേരളത്തിൽ കഴിഞ്ഞ 60 വർഷമായി കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് ഒത്തിരി പേർ പോയിട്ടുണ്ട്
രാജ്യസഭയിൽ റിസർവേഷൻ ഇല്ല ഈ 60 കൊല്ലങ്ങൾക്ക് ഇടയിൽ
എത്ര പട്ടിക ജാതിക്കാർ പോയിട്ടുണ്ട്….എത്ര പട്ടിക വർഗ്ഗക്കാർ പോയിട്ടുണ്ട്…
ഒരു കൈവിരലിൽ എണ്ണാൻ വേണ്ട അത്രെയും പേരെ പോയിട്ടുള്ളൂ
എന്താ അങ്ങോട്ട് പോകാത്തത്?
ഈയടുത്ത കാലത്ത് ഡൽഹിയിൽ നടന്ന മാധ്യമ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന പ്രധാനപ്പെട്ട ആളുകളുടെ ഒരു സർവേ നടന്നു
ആ സർവ്വേയുടെ റിസൾട്ട് പുറത്തുവന്നു അതിൽ ഒറ്റ ഒരു പട്ടികജാതിക്കാരൻ ദളിതന് ഉണ്ടായില്ല
എന്താണ് അതിന്റെ കാരണം?
ബഹുഭൂരിപക്ഷം സവർണരും മേൽജാതിക്കാരും ഇതെങ്ങനെ സംഭവിക്കുന്നു..
Aniheliation of cast എന്ന കൃതിയിൽ ഇൻട്രോഡക്ഷനിൽ അരുന്ധതി റോയ് ഇത് വെക്തമായി പറയുന്നുണ്ട്…
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ?
നമുക്കിവിടെ രണ്ട് നിഗമനങ്ങളിൽ എത്താം
അതിൽ ഒന്നാമത്തേത്
ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന പട്ടികജാതി പട്ടികവർഗക്കാർ മുഴുവനും മന്ദബുദ്ധികൾ ആണ്,അവർക്ക് ആർക്കും എഡിറ്റർ ആവാനുള്ള യോഗ്യത ഒന്നുമില്ല
രണ്ടാമത്തെ നിഗമനം എന്നുവച്ചാൽ
ഇത്തരം പ്രധാനപ്പെട്ട പോസ്റ്റിലേക്ക് വരുന്നതിൽ അവരെ ആരൊക്കെയോ തടസ്സപ്പെടുത്തുന്ന എന്തോ ഒന്ന് ഉണ്ടെന്നാണ്…
ഈ രണ്ടു നിഗമനങ്ങളിൽ ഏതേലും വേണമെങ്കിലും നമുക്ക് എത്താം
എനിക്ക് ഏതായാലും ഒന്നാമത്തെ നിഗമനം സ്വീകാര്യമല്ല അത് അങ്ങനെയല്ലെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്.
അവർണർ തൊട്ടുകൂഓടാത്തവർ
വളരെ മികച്ച സമുദായം വളരെ മികച്ച വ്യക്തികളെ ഉൽപ്പാദിപ്പിച്ച് സമുദായമാണ് എന്നുള്ളതിൽ എനിക്ക് വലിയ തർക്കമൊന്നുമില്ല.
ഇന്ത്യൻ ഭരണഘടന എഴുതിയ ആളാണ് അംബേദ്കർ അദ്ദേഹം ദളിതൻ ആയിരുന്നു
ഈ ഭരണഘടന അദ്ദേഹത്തിന് എഴുതാൻ കൊടുത്ത തന്നെ കോൺഗ്രസ് അദ്ദേഹത്തിന് കൊടുത്ത വലിയ മഹത്തായ എന്തോ വലിയ കാര്യമായി പറയുന്നുണ്ട് ഒരു വിശ്വാസവും ഉണ്ട
1946ലെ കോൺസ്ട്ടിട്യൂഷണൽ അസംബ്ലിയിൽ വെച്ചാണ് ഭരണഘടന എഴുതാൻ തീരുമാനമുണ്ടാകുന്നത്
അന്ന് ഇന്ത്യയിൽ ജീവിച്ചിരുന്ന വരിൽ കോൺസ്റ്റിറ്റ്യൂഷൻ ഹിസ്റ്ററിയും കോൺസ്റ്റിറ്റ്യൂഷൻ റൈറ്റിംഗ് മെക്കാനിസം ബാറ് അറ്റ് ലോ യും ഉള്ള വേറെ ആരെങ്കിലും ഇന്ത്യക്കകത്ത് കാണിച്ചു തരാൻ പറ്റുമോ?
ഒരാൾ പോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം വെറുതെ നമ്മൾ നുണ വിശ്വസിക്കുകയാണ് ആരൊക്കെയോ ചേർന്ന് കൊടുത്ത ഔദാര്യമാണ് അംബേദ്കർക്ക് ഭരണഘടന എഴുതാനുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ഷിപ്പ്
വേറെ ആർക്കും എഴുതാൻ വേണ്ടി പറ്റുമായിരുന്നില്ല
ഗാന്ധിക്ക് പറ്റുമായിരുന്നില്ല
നെഹ്റുവിനെ പറ്റുമായിരുന്നില്ല
പട്ടേലും പറ്റുമായിരുന്നില്ല
ഇവരുടെ ആരുടെ മഹത്വം കുറച്ചു കാണുകയല്ല അവരുടെ പണി അതായിരുന്നില്ല പക്ഷേ നാം ഓർക്കേണ്ടത് അംബേദ്കർക്ക് ലഭിച്ചത് ആരുടെയും ഔദാര്യം ആയിരുന്നില്ല..
ഇന്ത്യയ്ക്ക് ഭരണഘടന എഴുതാൻ നേരിട്ടുള്ള ഒരു ദളിതൻ അംബേദ്കർ ആയിരുന്നു അംബേദ്കർ ഇന്ത്യയുടെ ഒരു ഭാഗ്യം ആയിരുന്നു അങ്ങനെയാണ് നാം ചരിത്രത്തിൽ മനസ്സിലാക്കേണ്ടത്
അല്ലാതെ ഗാന്ധിജി വെച്ച് നീട്ടിയ ഔദാര്യമാണ് എന്നൊക്കെ പറയുന്നതിനോട് യാതൊരുതരത്തിലും യോജിക്കാൻ സാധിക്കുകയില്ല.
എന്തിനാണ് സംവരണം എന്ന് ചോദിക്കുന്നവർ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം വേറിട്ട ഇല്ലാത്തവർക്ക് കൊടുക്കുന്ന ഒരു കാര്യമാണ് സംവരണം
അനീതി ആർക്കു നേരെയാണ് ?
മെരിട്ട് ഇല്ലാത്ത കൊടുക്കുന്ന കാര്യം മാത്രം അല്ല സംവരണം
എത്ര നേരിട്ട് ഉണ്ടായാലും പ്രവേശനം കിട്ടില്ല എന്ന് ഉറപ്പുള്ള വർക്കാണ് സംവരണം കൊടുക്കുന്നത്
പ്ലസ് 2 തോറ്റവർക്ക് അല്ല ഇവിടെ അഡ്മിഷൻ കൊടുത്തു വിടുന്നത്
നിങ്ങൾ എന്തൊക്കെയാണ് എന്ത് വിചാരിച്ചു കൂട്ടുന്നത്..?
അങ്ങനെ അല്ല കാര്യം പ്ലസ് 2 വിജയിച്ചിട്ടു തന്നെയാണ് അഡ്മിഷൻ കൊടുക്കുന്നത്.
അപ്പോൾ പറയും മാർക്ക് കുറവ്?
എനിക്ക് 60 മാർക്കുണ്ട് 55 മാർക്ക് ഉണ്ടായിരുന്ന കുട്ടിക്ക് കിട്ടി 60 കരിക്ക് കിട്ടിയില്ല എന്നതാണ് പരാതി..
ഈ മാർക്കിന് കൺസഷനെ പറ്റി നമ്മൾ ആലോചിക്കേണ്ട ഒരു വിഷയം തന്നെയാണ്
നരിട്ടു നെ പറ്റി നമ്മൾക്ക് ഒരു സങ്കല്പമുണ്ട്
അത് സോഷ്യൽ കോൺസ്ട്രക്ട് ആണ്
അത് ഒരിക്കലും ബയോളജിക്കൽ കോൺസ്ട്രക്ട് അല്ല.
മെറിട്ട് സാമൂഹ്യം നിർമിക്കപ്പെടുന്ന ഒരു സാധനം ആണ്
ആ സാമൂഹ്യമായി നിർമ്മിക്കുന്നതിന്കത്ത് ഒട്ടനവധി ഘടകങ്ങൾ ഇടപെട്ടിട്ടുണ്ട്
ബുദ്ധിശക്തി മാത്രമല്ല.. കൾച്ചർ,അവരുടെ കുടുംബം.പാരമ്പര്യം.അവർ സാമൂഹ്യ ബന്ധങ്ങൾ,സമൂഹത്തിൽ അവരുടെ നില,
ഇതെല്ലാം ആയി ബന്ധപ്പെട്ട് കിടക്കുന്നു
പണ്ട് കൊളോണിയൽ കാലഘട്ടത്തിൽ പ്രധാനപ്പെട്ട ഒരു പരീക്ഷ ഐസിഎസ് ആയിരുന്നു..
ഐസിഎസ് പരീക്ഷ ആദ്യകാലത്ത് എഴുതിയിരുന്ന ഒറ്റ ഒരു ഇന്ത്യക്കാരൻ പോലും വിജയിച്ചിരുന്നില്ല….
ഇന്ത്യയിലെ പ്രഗൽഭരായ അവർ മുഴുവൻ എഴുതി നോക്കി
പട്ടരിൽ പൊട്ടനില്ല എന്ന പാഠം ഒക്കെ പഠിച്ച നടക്കുന്ന ആളുകൾ ആണല്ലോ നമ്മൾ അവരൊക്കെ തന്നെയാണ് ഈ പരീക്ഷകളും എഴുതുന്നത്
ഒറ്റ ഒരാൾപോലും ജയിക്കുന്നില്ല…
എങ്ങനെയാണെങ്കിലും ഇവരിൽ ആരെങ്കിലും ഒക്കെ ജയിപ്പിക്കണ അല്ലോ…
അന്ന് കേസ് ജയിക്കാൻ ഉണ്ടായിരുന്ന 40 മാർക്ക് 30 മാർക്ക് ആക്കി കുറച്ച് അതിനു ശേഷമാണ് ഇന്ത്യയിൽ ഒരു ബ്രാഹ്മണ ഐസിസി എഴുതി ജയിക്കുന്നത്..
എന്തുകൊണ്ടാണ് അവർ തോറ്റു പോയത്?
അതൊരു പൊട്ടന്മാർ ആയതുകൊണ്ടാണോ??
അല്ല
അവിടുത്തെ പ്രധാന പ്രശ്നം
ഐസിഎസ് പരീക്ഷയുടെ സിലബസ് എന്നത് ബ്രിട്ടൻ ഹിസ്റ്ററിയും ഇംഗ്ലീഷ് ലിറ്ററേച്ചർ ഇംഗ്ലീഷ് ഫിലോസഫി ഒക്കെയാണ്
ഈ പരീക്ഷ എഴുതാൻ പോകുന്നവർ ഇതെങ്ങനെ അറിയാനാണ്?
ദളിത് ആക്ടിവിസ്റ്റായ സണ്ണി കാപ്പിക്കാട് പറയുന്ന ഒരു കഥയുണ്ട്… അദ്ദേഹം ചെറുപ്പത്തിൽ സ്കൂളിലേക്ക് പോയപ്പോൾ രണ്ടാം ക്ലാസ് മൂന്നാം ക്ലാസ് ഒക്കെ ആയപ്പോഴേക്കും അവിടെ രാമൻ ലക്ഷ്മണൻ സീത എന്നൊക്കെ ഉള്ള കുറെ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു.. അദ്ദേഹം ജീവിതത്തിൽ ആദ്യമായി കേൾക്കുന്നത് അപ്പോൾ ആയിരുന്നു…
പക്ഷേ അദ്ദേഹത്തിന്റെ തൊട്ടടുത്തിരുന്ന ഒരേ ബെഞ്ചുകാരായ അദ്ദേഹത്തിന്റെ കൂട്ടുകാർക്ക് ഈ രാമനും ലക്ഷ്മണനും സീതയും ഓക്കേ വളരെ അടുപ്പമുള്ള ആളുകളാണ്
കാരണം അവന്റെ അച്ഛനും അമ്മയും അമ്മൂമ്മയും കർക്കിടകത്തിൽരാമായണം വായിക്കുകയും അതിലെ കഥകൾ പറഞ്ഞു കേൾക്കുകയും ചെയ്ത അവർക്കൊക്കെ അത് സർവ്വസാധാരണം ആവുകയും ചെയ്തു..
സ്വാഭാവികമായും പരീക്ഷയ്ക്ക് കൂടെയിരിക്കുന്ന കുട്ടിക്ക് അദ്ദേഹത്തെക്കാൾ കൂടുതൽ മാർക്ക് കിട്ടും…
അതാണ് ഇവിടുത്തെ പ്രശ്നം
ഇവിടെ നമ്മളെ സിലബസ് മാറ്റി പ്രതിഷ്ഠിച്ചാലോ??
ഇപ്പോൾ കാടിനെ പറ്റിയും ആദിവാസി ജീവിതത്തെപറ്റിയും ഒരു സിലബസ് ഉണ്ടാക്കി അതിനെപ്പറ്റി ഒരു എക്സാം ഏതെങ്കിലും വലിയ നഗരത്തിൽ വച്ചാൽ
അതിൽ ആദിവാസി കുട്ടികൾ പരീക്ഷ എഴുതിയാലും നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പരീക്ഷ എഴുതിയാൽ
ആദിവാസി കുട്ടികൾക്ക് നൂറ് മാർക്ക് കിട്ടുകയും വലിയ നഗരത്തിലെ മികച്ച സ്കൂളിലെ കുട്ടികൾക്ക് വലിയ മാർക്ക് ഒന്നും മേടിക്കാൻ പറ്റാത്ത അവസ്ഥയും വരും
ഇത് പറഞ്ഞു വന്നതിലെ പൊരുളെ എന്ന് വെച്ചാൽ
നമ്മൾ എഴുതുന്നത് എന്ത്
അതിന്റെ സിലബസ് എന്ത്
ഇതിന്റെ ഒരു ആകത്തുക ആയിട്ടാണ് മെറിട്ട് എന്ന് പറയുന്നത്
നേരിട്ട് എപ്പോഴും ഒരു സോഷ്യോളജിക്കൽ ആയിട്ടുള്ള ഒരു കാര്യമാണ് ബയോളജിക്കൽ ആയി ഇതിന് വലിയ ഒരു പ്രാധാന്യവും ഇല്ല
ഒരാൾക്ക് ഒരു രണ്ട് മാർക്ക് അല്ലെങ്കിൽ 5 മാർക്ക് കുറഞ്ഞു വരുന്നതിനുള്ള സോഷ്യോളജിക്കൽ ആയിട്ടുള്ള ഹിസ്റ്റോറിക്കൽ ആയിട്ടുള്ള ഒരുപാട് കാരണങ്ങൾ പലതുമുണ്ട്
രോഹിത് വെമുല എങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്ന് നാം പഠിച്ചു നോക്കുകയാണെങ്കിൽ നമുക്ക് പലതും മനസ്സിലാവും
വളരെ നേരിട്ടുള്ള ഒരു കുട്ടിയായിരുന്നു രോഹിത് വെമുല നമ്മുടെ സംവിധാനങ്ങൾ അവനെ വക വരുത്തിയതാണ്
ഇങ്ങനെ നേരിട്ട് എന്ന് പറയുന്നത് ഏതോ പ്രത്യേക ചില വിഭാഗങ്ങൾക്ക് മാത്രം ഉള്ളതെന്നും വേറെ ചില വിഭാഗങ്ങൾക്ക് കിട്ടില്ല എന്ന് കെട്ടുകഥകളും നാം കണ്ടതാണ്
പുറകോട്ടു നോക്കുമ്പോൾ
1983 പുറത്തുവന്ന ഒരു കണക്കുണ്ട് ഐഐടി കളെ പറ്റി ഈ അയ്യട കളിൽ 800 പട്ടികജാതി പട്ടികവർഗക്കാർ ജോലി ചെയ്യുന്നു,,,
അതിൽ 796 പേരും തോപ്പു കാരും നിലം തുടക്കുന്ന വരും ആണ് 4 എൽഡി ക്ലർക്ക് മാരും
എത്ര ഭീകരമാണ് ഇന്ത്യയുടെ അവസ്ഥ എന്നത് ഈ ഒറ്റ കണക്കു നമുക്ക് മനസ്സിലാകും
ഇന്ത്യയിൽ എന്താണ് അക്കാഡമി മിഷൻ മാറി ഇല്ലാഞ്ഞിട്ടാണോ
ഇത്രയും രൂക്ഷമായി ഒരു ജനവിഭാഗത്തെ പുറത്ത് നിൽക്ക് പെടുന്ന ഒരു സംവിധാനം നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്
ഈ ജനതയെ അക്കമിട്ടു ചെയ്യാൻ വേറെ വഴികളില്ലാത്ത വരുന്നു സംവരണം അല്ലാതെ
ഈ സംവരണം എന്ന് പറയുന്ന തത്വം കൂടി ഇല്ലാതായാൽ ജനാധിപത്യം എന്ന് പറയുന്ന ഒരു സംവിധാനമായിരിക്കും ഇന്ത്യയിൽ ബലി കഴിക്ക് പെടുക
ഇപ്പോൾ കേരളത്തിലെ അവസ്ഥ എടുത്താൽ സാമൂഹികപരമായ വ്യത്യസ്തത നിലനിൽക്കുന്ന ഒരു സമൂഹത്തിനകത്ത് വ്യത്യസ്തമായ പരിഗണനകൾ ആവശ്യമായി വരുന്നുണ്ട്…
ജനാധിപത്യത്തിന് ഒരു സാമാന്യ തത്വം ആണത്..
അട്ടപ്പാടിയിലെ ആദിവാസ വിദ്യാർത്ഥിയും നമ്മുടെ നഗരങ്ങളിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയും ഒരുപോലെയാണ് എന്ന് പറയുന്നത് ഒരുതരം പ്രശ്നമാണ്…
അത് കുഴപ്പം ആണെന്ന് മാത്രമല്ല ആദിവാസി ക്കെതിരായ ഒരു ഗൂഢാലോചന കൂടിയാണ്..
നമ്മളിവിടെ രണ്ടുപേരും വ്യത്യസ്തരാണ് എന്ന് തിരിച്ചറിയുകയും
അവർക്ക് രണ്ടുപേർക്കും വ്യത്യസ്തമായ പരിഗണനകൾ നൽകുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം പുഷ്കരം ആകുന്നത്..
അല്ലാതെ അവിടെ ആർക്കെങ്കിലും അധികം എടുത്തു കൊടുക്കുകയാണ് അല്ലെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും കുറച്ചു കൊടുക്കുകയാണ് എന്നല്ല നാം കാണേണ്ടത്….
ഇവിടെ അധികത്തിന്റെ പ്രശ്നമല്ല വരുന്നത് അത്യാവശ്യത്തിന് പ്രശ്നങ്ങൾ മാത്രമാണ്
നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ ജാതി കാസ്റ്റ് ഇതൊക്കെ എങ്ങനെ നിഴലിച്ച് നിൽക്കുന്നത് കൊണ്ട്
അടുത്ത വീട്ടിലെ പട്ടികജാതിക്കാരനെ തൊഴിൽ കിട്ടിയതുകൊണ്ട് തൊഴിൽ എടുക്കാൻ പറ്റാത്ത പോയ നായർ തറവാട്ടിലെ യുവാവിനെ കാണിച്ച സിനിമകൾ തന്നെ മതി എത്ര ഭീകരമാണ് നമ്മുടെ സമൂഹത്തിൽ ജാതിയുടെ പേരിലുള്ള ഇടപെടലുകൾ എന്ന് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്
ഇപ്പോഴും മതിയായ പ്രാതിനിധ്യം ഇല്ലാത്ത ആളുകളാണ് ഇന്ത്യയിലെ ഭൂരിഭാഗം സംഭരണിയും
ഇന്ത്യയിലെ മുസ്ലീങ്ങൾ ദളിതർ ആദിവാസികൾ പട്ടികജാതിക്കാർ പിന്നോക്കക്കാർ എല്ലാം…
സമകാലികങ്ങളിൽ സംവരണം
അവസാനമായി അടുത്തിടെ നമ്മുടെ നാട്ടിൽ സംഭവിച്ച ഒരു കാര്യം പറഞ്ഞു അവസാനിപ്പിക്കാം
ഒരു യുവാവ് ഏതൊരു കാര്യത്തിൽ അഡ്മിഷൻ ലഭിച്ചില്ല അതിൽ ഭേദിച്ച് അയാൾ ഒരു തൂമ്പയെടുത്ത് ഇറങ്ങി പറമ്പിൽ കളിച്ച് ഫേസ്ബുക്കിലെ ഫോട്ടോ എടുത്തിട്ട് അതൊരു 40,000 പേരെ ഒറ്റരാത്രികൊണ്ട് കണ്ടു കേരളം മുഴുവൻ ചർച്ചയായി….
സംവരണം ഉള്ളതുകൊണ്ടാണ് ചിലർക്ക് ജോലി കിട്ടാതെ പോകുന്നത് ചിലർക്കൊക്കെ അഡ്മിഷൻ കിട്ടാതെ പോകുന്നത് ചില അവസരങ്ങൾ നഷ്ടപ്പെടുന്നത് എന്ന് കേരളത്തിന്റെ മണ്ണിൽ ഉള്ള ഒട്ടനവധി പേരുടെയും ചിന്തയെ താഴ്ന്നു കിടക്കുന്ന ഒരു കാര്യമാണ്..
നമ്മുടെ നാട്ടിലെ സിനിമകൾ എപ്പോൾ നമ്മളെ അതുതന്നെയാണ് പറഞ്ഞ പഠിപ്പിക്കുന്നത് ചെറുകഥകളും അതൊക്കെ തന്നെയാണ് പറയുന്നത് സാഹിത്യവും പറഞ്ഞു വെക്കുന്നത് ഇതൊക്കെ തന്നെയാണ്..നിരന്തരമായ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നമ്മുടെ പൊതുസമൂഹവും വിശ്വസിക്കും…
ഇങ്ങനെ നിർമ്മിച്ചെടുത്ത ഒരു പൊതുബോധത്തിന് ഒരു ഉൽപ്പന്നം മാത്രമാണ് ആ യുവാവ്..
50% സീറ്റുകളെ പരിപൂർണ്ണമായും സംവരണം അല്ലാതെ മാറ്റിവെച്ചിട്ടുണ്ട് പരിപൂർണ്ണമായും യോഗ്യതയുള്ള ആളുകൾക്ക് വേണ്ടി….
കേരളത്തിൽ സംവരണം ആയിട്ടുള്ള സമുദായങ്ങൾ എല്ലാം 20 ശതമാനത്തിൽ ഉള്ളിൽ തന്നെ വരും…
20% തിനു 50% നീക്കി വെച്ചിട്ട് അത് പിടിച്ചെടുക്കാൻ പറ്റുന്നില്ലെങ്കിൽ…
10%
ഈ തൂമ്പ എടുത്ത് ഇറങ്ങിയ യുവാവിനെ കാര്യത്തിൽ അവന് അഡ്മിഷൻ കിട്ടാത്തത് അവൻ പഠിക്കാത്തത് കൊണ്ട് മാത്രമാണ്
അവൻ പഠിച്ച അവൻ ഉള്ളത് കിട്ടും
പിന്നെ ഈ 10% ഉള്ള അല്ലെങ്കിൽ 20% ഉള്ള സംഭരണികൾക്ക് കാരണമാണ് അവൻ അഡ്മിഷൻ കിട്ടാത്ത എന്ന് പറയുന്നത്
അവൻ കോൺക്രീറ്റ് ചെയ്യേണ്ടത് 50 ശതമാനവും ആയി തന്നെയാണ്
ഞാൻ പഠിക്കുന്നത് പത്താം ക്ലാസ്സിൽ ആണ് പക്ഷേ മൂന്നാം ക്ലാസിലെ പിള്ളേരും ആയിട്ട് ഞാൻ മത്സരിക്കുമെന്ന് പറയുന്നതിന് ഔചിത്യവും നാം മനസ്സിലാക്കേണ്ടത് അതും പത്താം ക്ലാസ്സുകാരുടെ തന്നെ മത്സരിച്ച് ജയിച്ച വരേണ്ടത് ആയിട്ടുണ്ട്
പിന്നെ ഇതിലെ വേറെ ഒരു കാര്യം അവനെ റിസർവേഷൻ അഡ്മിഷൻ കിട്ടിയില്ല എന്നതുകൊണ്ട് അവൻ പെട്ടെന്ന് തന്നെ തൂമ്പയെടുത്ത് കളിക്കാനിറങ്ങി….
തൂമ്പയെടുത്ത് പറമ്പിൽ കളിക്കാനിറങ്ങുന്നത് അത്രവലിയ മോശം കാര്യമായിട്ടൊന്നും തോന്നുന്നില്ല..
അതിലും വലിയ കാര്യം ഇവൻ കളിക്കാനിറങ്ങിയത് വേറെ ആരുടെ പറമ്പിലും അല്ല സ്വന്തം പറമ്പിൽ തന്നെ..
അപ്പം ഇതേപോലെയുള്ള അവസ്ഥയിൽ വല്ല 3 സെന്റ് കാരണം വന്നാലോ അവൻ എവിടെ പോയി കളിക്കും…??
ഇത് കൊടുക്കുന്ന വേറൊരു സന്ദേശം ശരിക്കും ഈ പണി എടുക്കേണ്ടത് ഞാനല്ല അത് അഡ്മിഷൻ കിട്ടിയില്ല അവൻ എടുക്കേണ്ട പണിയാണ് അവൻ ഇവിടെ വന്നു കളിക്കാതെ കോളേജിൽ പോവുകയാണ് എന്നാണ് ഇവൻ പറയാതെ പറഞ്ഞിരിക്കുന്നത്….
ആലപ്പുഴയിലെ പണ്ടൊരു കാർന്നോര് പുള്ളിയുടെ പാഠത്തെ കൊയ്യാൻ ആളില്ലാത്തതുകൊണ്ട് അയാൾ ഉറച്ച ആരുവാ പണിയിച്ച അയാളുടെ മക്കൾക്ക് കൊടുത്ത വയലിൽ കൊയ്യാൻ ഇറങ്ങി
ഇതായിരുന്നു മനോരമയുടെ പ്രധാന വാർത്ത
സ്വന്തം പാടത്ത് അവരെ അവർക്ക് കണക്കോ അയ്യോ അഭ്യർത്ഥിക്കുക എന്തുവേണമെങ്കിലും ചെയ്തൂടെ അതൊക്കെ വലിയ വാർത്തയായി കൊടുക്കുന്ന ഒരു മനോരമ..
പക്ഷേ ഇതൊരു വാർത്തയാകുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ
ഇത് യഥാർത്ഥത്തിൽ അവർ ചെയ്യേണ്ട ജോലി അല്ല
ഇവിടെ ജോലി ചെയ്യുന്നവന് അങ്ങോട്ട് വരുന്നില്ല..
ചുരുക്കി പറഞ്ഞാൽ
ഈ പുലയനും പറയനും വന്നിട്ട് അവന്റെ പടം ചെയ്തു കൊടുക്കണം..
ഇതാണ് ജാതി എന്ന് പറയുന്ന സംഭവം
ഈ ബോധ്യം എടക്കുന്നിടത്തോളം കാലം നമുക്ക് റിസർവേഷൻ എന്നതിന് പ്രാധാന്യം പിടികിട്ടിയില്ല..
റിസർവേഷൻ എന്ന് പറയുന്നത് ഈ പാവപ്പെട്ട മനുഷ്യരെ തോൽപ്പിക്കാനുള്ള പരിപാടി ഒന്നും അല്ല
തുടരും