സംവരണങ്ങളുടെ ഇന്ത്യ
സംവരണത്തെ എതിർത്തും അനുകൂലിച്ചും ഒരുപാട് ചർച്ചകൾ നടക്കുന്ന ഈ ഒരു കാലഘട്ടത്തിൽ നമ്മൾ സംവരണത്തെ കുറിച്ച് സംസാരിക്കേണ്ടത് അതിനെ എതിർക്കുന്നവരോട് അനുകൂലിക്കുന്നവരുടെ അല്ല മറിച്ച് അത് ഉയർത്തുന്ന കാലികപ്രസക്തിയോടാണ്
ഈ സംവരണം എന്നാ വിഷയത്തെ കാണേണ്ടത് ശാന്തമായി സ്വതന്ത്രമായി സംവരണംഎന്ന ഒരു തത്വം എങ്ങനെയാണ് ഇന്ത്യാ ചരിത്രത്തിൽ രൂപപ്പെട്ട വന്നത് എന്നതാണ് യഥാർത്ഥത്തിൽ പരിശോധിച്ച് മനസ്സിലാക്കേണ്ടത്
സംവരണ ത്തിന്റെ ആവശ്യകത എങ്ങനെയാണ് ചരിത്രത്തിൽ ഉണ്ടായി വന്നത്?
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇന്ത്യയിൽ സംവരണം എന്ന് പറയുന്ന ഒരു തത്വം രൂപംകൊള്ളാൻ കാരണം ഇന്ത്യൻ സമൂഹത്തിലെ തന്നെ അടിസ്ഥാനപരമായ ചില പ്രത്യേകതകൾ തന്നെയാണ്
ഒറ്റവാക്കിൽ പറഞ്ഞാൽ ലോകത്തെ എല്ലാ സമൂഹങ്ങളിലും അസമത്വം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ അസമത്വം എന്ന് പറയുന്നത് വളരെ ഗ്രേഡ് ആയിട്ടുള്ള ഒന്നാണ്
ഒരു പിരമിഡിൽ അടുക്കിവെച്ചിരിക്കുന്ന പോലെയുള്ള അസമത്വമാണ് എന്ന് വളരെ നേരത്തെതന്നെ തിരിച്ചറിയപ്പെട്ട ഒരു കാര്യമാണ്.
ഗ്രേഡ് inequality എന്നു വിളിക്കാവുന്ന ഒരു സമൂഹം ആയിട്ടാണ് നൂറ്റാണ്ടുകളോളം ഇന്ത്യ നിലനിന്നത്
എന്ന ഒരു യാഥാർത്ഥ്യമാണ് ഇന്ത്യയെ കുറിച്ച് ചിന്തിക്കുമ്പോൾ പ്രാഥമികമായും നമുക്ക് ഉണ്ടാകേണ്ടത്
ഈ പറയുന്ന ഗ്രേഡഎട ഇനിക്വാളിറ്റി ലോകത്തെ എല്ലാ സമൂഹങ്ങളും അസമത്വം നിന്നെങ്കിലും
അസമത്വങ്ങളെ കീഴിൽ ഒരു ഒരു പിരമിഡി അടുക്കിവെച്ചിരിക്കുന്ന അതുപോലെ ഒരു സമൂഹമായി ഇന്ത്യ നിലനിൽക്കുകയും
ഇന്ത്യൻ സാമൂഹിക വ്യവസ്ഥകൾ
മുകളിലേക്ക് പോകുന്തോറും ആഢ്യത്വവും താഴേക്ക് വരുന്തോറും മ്ലേച്വത്വവും അടിച്ചേൽപ്പിക്കുന്ന ഒരു ശ്രേണി വ്യവസ്ഥ ആയിട്ടാണ് നൂറ്റാണ്ടുകളോളം ഇന്ത്യൻ നിലനിന്ന എന്ന് ഒരു യാഥാർത്ഥ്യം നമ്മൾ വിട്ടുപോയാൽ ഇന്ത്യൻ ജനാധിപത്യത്തിൻറെ അടിസ്ഥാനമെന്താണ് എന്നത് നമുക്ക് ബോധ്യപ്പെടില്ല.
സാമൂഹ്യനീതി പ്രാധാന്യം നമുക്ക് ബോധ്യപ്പെടാതെ എന്നതാണ് വസ്തുത
ഇന്ത്യൻ സമൂഹത്തിന് മൗലികമായി പ്രത്യേകത നമുക്കറിയാം ഇന്ത്യ ഒട്ടനവധി വൈവിധ്യങ്ങളുള്ള ആയിട്ടുള്ള ചെറുകിട സമൂഹങ്ങൾ ഒരു ഒരു ഒരു സമാഹാരമാണ് ഇന്ത്യ എന്നത്
ദേശീയമായി നമുക്ക് പറയാൻ പറ്റുന്ന ഒന്നും ഇന്ത്യയിൽ ഇല്ല ഒരു ഭാഷയോ മതമോ ജാതിയോ വസ്ത്ര ധാരണം ജീവിത രീതി അങ്ങനെ അങ്ങനെ എല്ലാം കൊണ്ടും വിഭജിക്കപ്പെട്ട ഒരു ദേശമാണ് ഇന്ത്യ
ഈ ഡൈവേഴ്സിറ്റി എന്നു പറയുന്നത് ഹൊറിസോണ്ടൽ ആയി എല്ലാവർക്കും ഒരേപോലെ ഷെയർ ചെയ്യാൻ പറ്റുന്ന ഒരു ഘടനയ്ക്ക് അകത്ത് അല്ല വിന്യസിച്ചിരിക്കുന്നത്
മറിച്ച് അത് വളരെ ഗ്രേഡഡെഡ് ആയിട്ടാണ് വെർട്ടിക്കൽ ആയിട്ടുള്ള ഗ്രേഡുകൾ ആയിട്ട് ഈ സാമൂഹ്യമായി വ്യതിരിക്തതകൾ നില നിൽക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതാണ്.
ഗ്രേഡ് ക്വാളിറ്റി ഒരു പ്രത്യേകത ഒരു ഗ്രേഡിൽ മറ്റൊരു ഗ്രിഡിലേക്ക് ആർക്കും ആർക്കും സഞ്ചരിക്കാൻ പറ്റില്ല കൃത്യമായി പറഞ്ഞാൽ വ്യക്തികൾക്ക് വേറൊരു ഗ്രേഡ് ലേക്ക് തുളച്ചു കയറാൻ പറ്റില്ല എന്നതാണ്
ലോകത്തെ എല്ലാ സ്ഥലങ്ങൾ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒരു വർഗ്ഗത്തിൽ നിന്ന് മറ്റൊരു വർഗ്ഗത്തിലേക്ക് ചലനക്ഷമവുമായ കടന്നുപോകാൻ വ്യക്തികൾക്ക് കഴിയുമായിരിന്നു.
ഇന്ത്യ പോലൊരു സ്ഥലത്ത് ഒരു ഗ്രേഡിൽ നമ്മൾ ജനിച്ചുവീണാൾ
നമ്മൾ എത്ര വിചാരിച്ചാലും വ്യക്തികളെന്ന നിലയിൽ ആ ഗ്രേഡിന് മറികടന്ന് മറ്റൊരു ഗ്രേഡ് ലെക്ക് പോകാൻ കഴിയില്ല എന്നതാണ് എന്നതാണ് ഇന്ത്യൻ സമൂഹം നേരിടുന്ന അടിസ്ഥാന പരമായ ദുരന്തം എന്ന് പറയുന്നത്
സമൂഹത്തിൽ ജീവിക്കുന്ന ഓര വ്യക്തിയും തീർന്ന ധാർമികബോധം തന്നെ ഗ്രേഡഡ് ആയി മാത്രം ഫങ്ക്ഷൻ ചെയ്ത ഒരു കാര്യം മാത്രംആണ്
ചിലരുടെ അറിവ് അറിവ് അറിവ് ഇല്ലാതാവുകയും മറ്റുചിലരുടെ അറിവ് അറിവായി മാറുകയും ചെയ്യുന്നത് ഈ ഗ്രേഡ് ഇനി കോളിറ്റി നമ്മുടെയുള്ളിൽ നിലനിൽക്കുന്നതുകൊണ്ടാണ്
അതുകൊണ്ടാണ് കേരളത്തിൽ ഒരു ആദിവാസി കുട്ടി മരിക്കുമ്പോൾ നമുക്കാർക്കും ഒരു കുഴപ്പം ഇല്ലാതിരിക്കുകയും മലയാളികൾ തകർന്നു പോകാതിരിക്കുകയും എന്നാൽ ആദിവാസികൾക്ക് എന്തോ കുഴപ്പമുണ്ടെന്ന് വിചാരിക്കുകയും ചെയ്യുന്നു എന്ന തരത്തിൽ ഉള്ള ഒരു വിചിത്ര മനുഷ്യരായി നമ്മൾ മാറുന്നു
നീതിയുടെ രാഷ്ട്രീയം
എല്ലാവർക്കും നീതി വേണം എന്നുള്ള ഒരു ബോധ്യം ഇന്ത്യക്കാരൻ ഇല്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഒരു പ്രശ്നം
മറിച്ച് എല്ലാവർക്കും നീതി വേണം എന്ന് ഇന്ത്യക്കാരന് തോന്നുന്നില്ല മാത്രമല്ല മറിച്ച് അപരന്റെ നീതിയെ ഹനിക്കേണ്ടത് എന്റെ ധാർമികമായ ഉത്തരവാദിത്തം ആയി ഞാൻ കൊണ്ടു നടക്കുന്നു എന്നതാണ് ഇന്ത്യക്കാരുടെ പ്രശ്നം
അതായതു അവരുടെ അവകാശങ്ങൾ അനുവദിക്കേണ്ടത് ഇല്ല
റോഡിലൂടെ നടക്കേണ്ടതില്ല
അവൻ എന്നോടൊപ്പം നിക്കേണ്ടതില്ല
അവൻ എൻറെ മുഖത്തുനോക്കി സംസാരിക്കാൻ പാടില്ല
അവൻ എൻറെ മുന്നിൽ മാന്യമായി വസ്ത്രം ധരിച്ച് നിൽക്കാൻ പാടില്ല
എന്നു വിചാരിച്ച് ഒരു സമൂഹമാണ് നമ്മുടേതെന്ന് ഒരു കാര്യം നമ്മൾ മറന്നു പോകരുത്.
ഇപ്പോൾ അങ്ങനെയൊന്നും ഇല്ലല്ലോ
എന്ന് ഒരു പക്ഷേ പെട്ടെന്ന് തോന്നിയേക്കാം
തീർച്ചയായും ഇപ്പോൾ അതും ഉണ്ട് എന്ന് വസ്തുതാപരമായി തന്നെ നമുക്ക്തെളിയിക്കാൻ പറ്റും
മാറ്റമില്ല എന്ന് അല്ല ഞാൻ പറഞ്ഞു വരുന്നത്…
സമൂഹത്തിലെ ജനാധിപത്യത്തെക്കുറിച്ച് സംസാരിച്ചാലും
മതേതരത്വത്തെക്കുറിച്ച് സംസാരിച്ചാലും
ഇന്ത്യയിലെ സ്വത്തുടമസ്ഥത കുറിച്ച് സംസാരിച്ചാലും
ആധുനിക വൽക്കരണത്തെ പറ്റി സംസാരിച്ചാലും
ഈ ഗ്രേഡ് ഇനിക്വാളിറ്റി എന്ന് പറയുന്ന അടിസ്ഥാനപരമായ ഘടനയെ മനസ്സിൽ വച്ചുകൊണ്ട് വേണം നമ്മൾ ചിന്തിക്കാൻ
ഇങ്ങനെ ഒരു സമൂഹത്തിന് അകത്തേക്ക് ആണ് നമ്മൾ ഒരു ആധുനിക രാഷ്ട്രം
കെട്ടിപ്പടുക്കുക ന്നത് എന്നും നാം ഓർക്കേണ്ടതാണ്…
ഇതിന്റെ മൗലികമായ പ്രത്യേകത ഒരു വലിയൊരു ജനവിഭാഗത്തെ പുറന്തള്ളുകയും പുറത്തു നിർത്തുകയും ചെയ്യുന്നു എന്നുള്ളതാണ്
ഇത്തരം ഒരു സമൂഹത്തിന് ആധുനിക രാഷ്ട്രം രൂപംകൊള്ളുമ്പോൾ നമ്മളെല്ലാം വിചാരിക്കുന്നത് ബ്രിട്ടീഷ് വിരുദ്ധ കലാപം ആണ് ആധുനിക ഇന്ത്യ സൃഷ്ടിച്ചതെന്നാണ്.
അതൊരു കെട്ടുകഥമാത്രമാണ്
വലിയ ഒരു കഥയുടെ ചെറിയൊരു ഭാഗം മാത്രമാണ്
ഇന്ത്യൻ ജനാധിപത്യത്തിൻറെ പിറവി എന്ന് പറയുന്നത്
ഇന്ത്യയിലെ ആഭ്യന്തര സമൂഹക വിഭാഗങ്ങൾ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി മനുഷ്യാവകാശങ്ങൾക്കുവേണ്ടി അവർ നടത്തിയ ധീരമായ സമരങ്ങളാണ്
ഇന്ത്യയെ ജനാധിപത്യ വൽക്കരിച്ചത്
അപരനെ മനുഷ്യനായി കാണണം എന്ന് പഠിപ്പിച്ചത് അറിയേണ്ടത്
കേവലമായ ബ്രിട്ടീഷ് വിരുദ്ധസമരം ആയിരുന്നില്ല
പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിക്കുന്ന ഈ വ്യത്യസ്ത ധാരകൾ ഈ സമരങ്ങളിലൂടെ എന്താണ് ലക്ഷ്യംവെച്ചത്?
പൊതുഇടങ്ങളിൽ പ്രവേശിക്കുക
പൊതുസ്ഥാപനങ്ങള് ഭാഗമാകുക
രാഷ്ട്രത്തിൻറെ ഭാഗമാകുക
പൗരാവകാശത്തെ ഭാഗമാവുക
എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ഇന്ത്യൻ വ്യത്യസ്തമായ വിഭാഗങ്ങൾ രാഷ്ട്ര നിർമാണ പ്രക്രിയയിൽ ഭാഗമായതു.
ചരിത്രങ്ങളിലൂടെ
ഗാന്ധി മാത്രമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന നേതാവ് വിചാരിക്കേണ്ടതില്ല
മറിച്ച് ഈ കേരളത്തിൽ സമരം ചെയ്ത്
ശ്രീനാരായണഗുരു
പൊയ്കയിൽ അപ്പച്ചനും
അയ്യൻകാളിയും
കൃഷ്ണനാശാൻ
വീട്ടി ഭട്ടത്തിരിപ്പാട്
ഒക്കെ അടങ്ങുന്ന വലിയൊരു വിഭാഗം ഇന്ത്യയെ കേരളത്തെ നവീകരിക്കാൻ ശ്രമിച്ച അവരാണ് ഇന്ത്യൻ രാഷ്ട്ര നിർമ്മിച്ചത് എന്നു കൂടി നമ്മൾ കൂട്ടിവായിക്കേണ്ടതുണ്ട്.
ഈ സമരത്തിലേക്ക് വരുമ്പോൾ ആധുനികമായ ഒരു സമൂഹത്തിനകത്ത് രൂപം കൊണ്ടു വരുന്ന
ആധുനിക സമൂഹത്തിനകത്ത് പ്രവേശിക്കുവാനും
മാന്യമായ ഇടം ഞങ്ങൾക്കും അവകാശമുണ്ട്
എന്ന് സ്ഥാപിക്കുവാനാണ് ഇവർ പരിശ്രമിച്ചത്
ഇത്തരം ശ്രമങ്ങളിൽ പ്രധാനമായ ഒരു കാര്യമാണ് പ്രസന്ന പറയുന്നത്
ജനാധിപത്യത്തിൽ നമുക്കറിയാം തെരഞ്ഞെടുക്കപ്പെടുന്ന അവരാണ് നമ്മളെ ഭരിക്കുന്നത്
തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് നമ്മുടെ ഭരണാധികാരികൾ ആയിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുക എന്നത് എങ്ങനെയായിരിക്കണം…?
ഞങ്ങൾക്കും തിരഞ്ഞെടുക്കപ്പെടാൻ അവകാശമുണ്ടെന്നാണ്…
ഞങ്ങളുടെ രാഷ്ട്രത്തിന്റെ ഭാഗമാണ്
ഞങ്ങളുടെ പ്രതിനിധികളും പാർലമെൻറിൽ മറ്റു ഇടങ്ങളിലും ഒക്കെ ഉണ്ടായിരിക്കേണ്ടതുണ്ട് എന്ന ഈ കാര്യം ആണ് സംവരണത്തിന്റെ ആദ്യ രൂപം ആയി ഇന്ത്യയിൽ വന്നത്…
ഈ ദേശ നിർമ്മാണത്തിന്റെ ചരിത്രഘട്ടത്തിൽ തന്നെ ഇന്ത്യയിൽ വ്യത്യസ്ത വിഭാഗങ്ങൾ ഉന്നയിച്ച ഒരു കാര്യമാണ്
ഇത് ഒരിക്കലും കാര്യമായിരുന്നില്ല
ഇന്ത്യയിലെ പട്ടികജാതിക്കാർ മാത്രം പ്രശ്നം ആയിരുന്നില്ല…
പട്ടികവർഗക്കാർ
ന്യൂനപക്ഷങ്ങൾ
ഭാഷാന്യൂനപക്ഷങ്ങൾ
സ്ത്രീകൾ
തുടങ്ങി
നിരവധിയായ വിഭാഗങ്ങളുടെ പ്രാതിനിധ്യവും അതിനുവേണ്ടി അവർ വാദിക്കുകയും
വലിയ സമരം ചെയ്യുകയും ചെയ്തു അതിന്റെ ഭാഗമാണ്
പ്രാതിനിധ്യ സ്വഭാവമുള്ള ഒരു ഗവൺമെൻറ് ലേക്ക് അകത്ത് നമുക്ക് പ്രവേശിക്കാൻ കഴിഞ്ഞത് എന്ന് നമുക്ക് കാണണം
ഈ പ്രതിനിധ്യം അതിനു വേണ്ടിയുള്ള ഒരു വാദം പ്രധാനമാണ ഇന്ത്യ പോലൊരു സ്ഥലത്തു.
നീതി സ്വാഭാവികമായും വിതരണം ചെയ്യപ്പെടാത്ത ഒരു സ്ഥലത്ത്
അപരന്റെ അവകാശം അംഗീകരിക്കേണ്ടതില്ല എന്ന് മാത്രമല്ല
അവരുടെ അവകാശത്തെ ഹാനിക്കേണ്ടത് എൻറെ ധാർമിക ബാധ്യതയാണെന്ന് എന്ന് വിശ്വസിക്കുന്ന നാട്ടിൽ…
ഇതിനു വലിയ പ്രാദാന്യമുണ്ട്
മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹകാലത്ത് വൈക്കത്തു ക്ഷേത്രത്തിൽ ഉടമയോട് പറയുന്നത്
നിങ്ങൾ പട്ടികജാതിക്കാർ കുറച്ചു മാന്യമായി പെരുമാറണം
പിന്നോക്കക്കാരുടെ മാന്യമായി പെരുമാറണം
അവർക്ക് വഴിയിലൂടെ നടന്നോട്ടെ
എന്നു ഗാന്ധി പറയുമ്പോൾ
ക്ഷേത്രത്തിൽ ഉടമ ചോദിക്കുന്ന ഒരു ചോദ്യം “നിങ്ങൾ ഒരു ഹിന്ദുവാണോ?”
ഗാന്ധിജി : ഞാനൊരു സനാതന ഹിന്ദുവാണ് .
ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്ന ആ മാന്യൻ പറയുന്ന ഒരു കാര്യം
” ഞാനും ഒരു സനാതന ഹിന്ദു സനാതന ഹിന്ദു ആണ് ഒരു സനാതന ഹിന്ദു എന്ന നിലയിൽ ഇന്ത്യയിലെ അയിത്തജാതിക്കാരുടെ അയിത്തം പാലിക്കാൻ ഞാൻ ധാർമികമായി ബാധ്യസ്ഥനാണ്”
ഇതോടുകൂടി ഗാന്ധി പിന്നെ ഒന്നും പറയാതെ പോവുകയാണ് ചെയ്യുന്നത്
പറഞ്ഞു ഒരു കഥയിലെ ഒരു കാര്യം
അദ്ദേഹം കാണിക്കുന്ന കുറ്റകൃത്യമായിട്ട് അല്ല
മറിച്ചു അദ്ദേഹത്തിന്റെ ധാർമിക ബാധ്യത ആയിട്ടാണ് എടുക്കന്നത് എന്നതാണ് പ്രശ്നം…
ഇത് തന്നെയാണ് ഇന്ത്യൻ സമൂഹത്തിന് മൗലികമായ ഒരു പ്രത്യേകത.
ഇന്ന് കേരളത്തിലേ പല വീടുകളിലും അയിത്ത ജാതിക്കാരനെ വീട്ടിൽ കയറ്റാറില്ല അവൻ വീട്ടിൽ വന്നാൽ വീട്ടിൽ ഉള്ളവർ വെളിയിൽ ഇറങ്ങി സ്വീകരിക്കും.. പിന്നെ അവൻ വീട്ടിൽ കയറേണ്ട ആവിശ്യമില്ലല്ലോ…
എത്ര മാന്യമായി വസ്ത്രം ധരിച്ചാലും മാന്യമായി പെരുമറിയാലും അവർ പുറത്തു നിൽക്കേണ്ടവർ ആയി മാറുന്നത് എങ്ങനെയാണു….?
ഞാൻ ജനിച്ചിരിക്കുന്നു എന്റെ സവർണ്ണ ജാതിയിൽ ആണെന്നുള്ള ഒരു ബോധവും
ആ വരുന്നവൻ എത്ര വിദ്യാഭ്യാസം ഉള്ളവർ ആണെങ്കിലും അവൻ താഴ്ന്ന സവർണനല്ല എന്ന എന്റെ ഒരു സാമൂഹിക പരിശീലനമാണ്
സാമൂഹിക മാറ്റം
ഞാൻ അവനെ പുറത്തു നിർത്തുന്നത്
ഇങ്ങനെ ഉള്ള ഒരു സമൂഹത്തിലാണ് എല്ലാവർക്കും കൂടി വന്നു ചേരാൻ പറ്റുന്ന ഒരു സംവിധാനം വേണം എന്നൊരു ആലോചന ഉണ്ടാവുകയും വളരെ വ്യാപകമായ സമരങ്ങളിലൂടെ പ്രെസൻറ്റേഷൻ റൈറ്റ് വരികയും ചെയ്തത്
1800 മുതൽ തന്നെ ഈ സംവരണം സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്
ബോധപൂർവ്വം ആയി നമ്മൾക്ക് ഒരു ജനാധിപത്യ രാജ്യം ഉണ്ടാവണമെങ്കിൽ ഒരു ജനാധിപത്യ സംവിധാനം വേണമെങ്കിൽ കേവലമായി കുറേ ഭരണാധികാരികൾ ഉണ്ടായാൽ പോരാ
പണ്ട് നമ്മുടെ രാജാക്കന്മാരെല്ലാം നമുക്കുവേണ്ടി ആണല്ലോ ഭരിച്ചുകൊണ്ട് ഇയുന്നത്…
അവർ അവർക്ക് വേണ്ടി അല്ല മറിച്ചു നമുക്ക് വേണ്ടിയാണ് എന്ന് ആണ് അവരുടെ അവകാശവാദം
ഞാൻ ജനങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ട് ഭരിക്കുകയാണ് എന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു
അതിൽനിന്ന് ഭിന്നമായി എല്ലാവരും കൂടി ഒരുമിച്ച് ഇരിക്കുന്ന എല്ലാ റെസ്പ്രേസേന്റേഷൻ ഉള്ള ജനാധിപത്തിൽ
നമ്മള് /നിങ്ങൾ തന്നെ പോണോ…?? എന്താണ് അതിന്റെ നിർബന്ധം….??
നമുക്ക്/നിങ്ങൾക്ക് വേണ്ടി മറ്റാരെങ്കിലും പോയാൽ പോരെ?
എന്നു ചോദ്യം എപ്പോളും ഉണ്ടാകും
നമ്മുടെ സമൂഹത്തിലെ ഗ്രെഡെഡ് ഇനിക്വാളിറ്റിക്ക് അകത്തു ചില മനുഷ്യരെ അങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്നതാണ് അതിലേ പ്രധാന പ്രശ്നം.
അതുകൊണ്ട് തന്നെ ആ മനുഷ്യർ നിർബന്ധമായി അവിടെ എത്തിക്കാൻ ഉള്ള ഒരു കോൺസിടിട്യൂഷണൽ ആയിട്ടുള്ള ഒരു സംവിധാനം ആണ് ഈ സംവരണം..
അഥവാ റിസർവേഷൻ…