ഒരു വാക്കിൽ നഷ്‌ടമായ ബഹുമാനം
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോൾ കളിക്കാരൻ അവരുടെ ഏറ്റവും അപ്രിയനായ ഒരു വ്യക്തിയായി മാറുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ പ്രേമികളായ നാം മലയാളികൾ കണ്ടത്.
നിലവിലെ എ ടി കെ മോഹൻ ബഗാൻ താരവും മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ആയിരുന്ന സന്ദേശ് ജിങ്കൻ നടത്തിയ പരാമർശത്തെ തുടർന്ന് മലയാള ഫുട്ബോൾ പ്രേമികൾ ഏറെ അസ്വസ്ഥരാണ്
കേരള ബ്ലാസ്റ്റേഴ്സിൽ കളി തുടങ്ങി കേരളബ്ലാസ്റ്റേഴ്സനു വേണ്ടി 75ഓളം മത്സരങ്ങൾ കളിച്ച ഒരു താരം, ഈ ക്ലബ്ബിൻറെ ക്യാപ്റ്റൻ കൂടിയായിരുന്ന അദ്ദേഹം
തന്റെ പഴയ ക്ലബ്ബിന് എതിരെ നടത്തിയ പരാമർശം ഒരു തരത്തിൽ നോക്കിയാലും അംഗീകരിക്ക പെടേണ്ടത് അല്ല.
വിദേശ ക്രൊയേഷ്യൻ ക്ലബായ എച്ച് എൻ കെ സിബ്നിക്കിൽ നിന്നും എ ടി കെ മോഹൻ ബഗാനിൽ ഈ സീസണിൽ തിരിച്ചെത്തിയ സന്ദേശ് ജിങ്കൻ
ഇന്ത്യൻ സൂപ്പർലീഗിലെ 2021-22 സീസണിലെ എ ടി കെ മോഹൻ ബഗാൻ vs കേരള ബ്ലാസ്റ്റേഴ്സ് രണ്ടാംപാദ മത്സരത്തിനുശേഷം
ഒരർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജയിക്കേണ്ടിയിരുന്ന ഒരു മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ അവസാന നിമിഷം ഒരു ഗോൾ അടിച്ചു സമനില പിടിക്കുകന്നു
ആ കളിക്കുശേഷം ജിങ്കൻ നടത്തിയ ഒരു പരാമർശം ആണ് എല്ലാത്തിനും അധാരം.
ആത്മാഭിമാനമുള്ള മലയാളിക്ക് അവൻറെ ഏറ്റവും പ്രിയപ്പെട്ട കായിക ഇനങ്ങളായ ഫുട്ബോളിൽ സ്ത്രീവിരുദ്ധത പറഞ്ഞ അവൻറെ പ്രിയപ്പെട്ട ക്ലബ്ബിനെ മുറിവേൽപ്പിക്കുന്നത് അവൻറെ മുൻ ക്യാപ്റ്റൻ ആണെങ്കിലും അത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്
രണ്ടോ മൂന്നോ ദിവസം ഇരുന്നു ആലോചിച്ചിട്ടിട് ഇനി ഒരു രക്ഷയും ഇല്ല എന്നത് കൊണ്ട് മാപ്പും കോപ്പും ഒന്നും എടുത്തിട്ട് വരരുത്.
ആ ആപ്പിലെ മാപ്പ് എന്തിനു വേണ്ടിയാണ് എന്നത് എല്ലാവർക്കും അറിയാം . മുന്നിൽ വേറെ വഴികൾ ഇല്ലാതെ വരുമ്പോൾ മലയാളികളും യൂസ് ചെയ്യാറുണ്ട് ഗൂഗിൾ മാപ്പ് …
സന്ദേശ് ജിങ്കൻറെ സ്ത്രീവിരുദ്ധ പരാമർശം
“Aurato ke saath match khel aaya hoon, aurato ke saath” (I have played a match with women, with women)
ഞങ്ങൾ സ്ത്രീകളോടൊപ്പം ആണ് കളിച്ചത് അതല്ലെങ്കിൽ പെണ്ണുങ്ങളോട് ഒപ്പമായിരുന്നു കളി
എന്ന് അർത്ഥം വരുന്ന പ്രയോഗം നടത്തുകയായിരുന്നു
സ്വന്തം ടീം തോൽവിക്ക് സെക്കൻഡുകൾ അരികെ നിന്ന് ഒരു ഗോൾ നേടി സമനില പിടിച്ചപ്പോൾ
പിടിച്ച് നിൽക്കാൻ കെൽപ്പില്ലാത്ത താടിയും മുടിയും നീട്ടിയ ഒരു മനുഷ്യൻ സ്ത്രീവിരുദ്ധ പരാമർശം നടത്തി തൻറെ മാനസിക സുഖം കണ്ടെത്തുന്ന ഒരു പ്രത്യേകതരം അവസ്ഥയാണ് നാം സന്ദേശ് ജിങ്കനിൽ കണ്ടത്
ഇത് ഒരു മലയാളി എന്നുള്ള രീതിയിൽ ഒരു ഫുട്ബോൾ ആരാധകൻ എന്നുള്ള രീതിയിൽ എനിക്ക് അങ്ങേയറ്റം വിഷമവും ദേഷ്യവും
ഏറെ വൈകാരികതയും കൊണ്ടുവന്ന ഒരു വിഷയമാണ് ഇത്
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതും അതിനെതിരെ ഒരക്ഷരം പോലും പറയാതിരിക്കുന്നതും ശരിയാണെന്ന് രാഹുൽ ചക്രപാണിക്ക്തോന്നുന്നില്ല
കേരള ബ്ലാസ്റ്റേഴ്‌സ്
ഒന്നുമല്ലാതിരുന്ന ഒരു ഈസ്റ്റ് ബംഗാൾ താരത്തെ ഐഎസ്എൽ രൂപീകരണ ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ്ലേക്ക് കൊണ്ടു വരികയും അവിടെ വിങ് ബാക്ക് ആയി കളിച്ചു തുടങ്ങുകയും
ശേഷം ഐ എസ് എല്ലിലെ എമർജിങ് പ്ലെയറാവുകയും നിരവധി തവണ മഞ്ഞ കുപ്പായത്തിൽ കേരളത്തിന് വേണ്ടി കളിക്കാൻ ഇറങ്ങുകയും ചെയ്തു .
കേരളാ ബ്ലാസ്റ്റേഴ്‌സിലെ പ്രകടനം മൂലം ഇന്ത്യൻ ടീമിൽ എത്തിപ്പെടുകയും ചെയ്ത ഒരു കളിക്കാരൻ ആണ് സന്ദേശ് ജിങ്കൻ.
ഒരു ഘട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ഐഎസ്എൽ ക്ലബ്ബിൻറെ ക്യാപ്റ്റൻ ആവുകയും വരെ ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം.
ഇന്ത്യൻ നാഷണൽ ടീമിനെ നിരവധിതവണ ക്യാപ്റ്റൻ ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് സന്ദേശ് ജിങ്കൻ വൈസ് ക്യാപ്റ്റൻ എന്നല്ല രീതിയിലും പ്രധാനിയാണ് അദ്ദേഹം
അത്തരത്തിലുള്ള അദ്ദേഹം സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നതിലൂടെ എന്താണ് ഉദ്ദേശിച്ചത് മനസ്സ്സിലാവുന്നില്ല
കളിക്കുശേഷം ഉള്ള അദ്ദേഹത്തിൻറെ ഈ പ്രതികരണം വളരെ വിവാദമായപ്പോൾ അദ്ദേഹം ഒരു ചെറിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധികരിച്ചിരുന്നു
സ്ത്രീ വിരുദ്ധതയുടെ രാഷ്ട്രീയം
പക്ഷേ നാം മനസ്സിലാക്കേണ്ടത് സന്ദേശ് ജിങ്കന് പോലെയുള്ള ആളുകൾ ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമർശവുമായി മുൻപോട്ടു വരുമ്പോൾ അത് നൽകുന്ന സന്ദേശം എന്താണ്
ഇവിടെ ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് സന്ദേശ് ജിങ്കൻ എന്ന ഏറെ ആരാധിക്കപ്പെടുന്നു ഒരു ഫുട്ബോൾ താരം നമ്മുടെ സമൂഹത്തിന് നൽകുന്ന തെറ്റായ ഒരു മാതൃകയാണ്
ഇനി സ്ത്രീകൾക്കു എതിരായ പരാമർശത്തിൽ അദ്ദേഹത്തിന് ഒരു ചെറിയ മാപ്പ് പറഞ്ഞു രക്ഷപ്പെടാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല
മലയാളികൾക്ക് മുമ്പിൽ ഒറ്റ വാക്കുകൊണ്ട് ഒന്നുമല്ലാതായി തീർന്നിരിക്കുകയാണ് സന്ദേശ് ജിങ്കൻ
ഇത്തരത്തിലുള്ള ഒരു നന്ദികേട് സ്വന്തം ക്ലബ്ബിനെതിരെ ചെയ്യുമ്പോൾ
അത് അഭിലഷണീയമായ ഒരു കാര്യമല്ല
തന്നെ താൻ ആക്കിമാറ്റിയ ക്ലബ്ബിനെ തന്നെ ഇത്തരത്തിൽ സ്ത്രീവിരുദ്ധ പരാമർശം വുമായി മുൻപോട്ട് വരണമെങ്കിൽ സന്ദേശ് ജിങ്കൻ എന്നത് ഒരു തെറ്റായ ഉദാഹരണമാണ്
അദ്ധേഹത്തിന്റെ വിശദീകരണത്തിൽ പറയും പോലെ കളിക്കിടയിൽ വന്ന സ്പിരിറ്റിൽ പറഞ്ഞതാണെങ്കിൽ
നാളെ ഫുട്ബോൾ കളിക്കുന്ന ഏതൊരു കുട്ടിക്കും സ്ത്രീവിരുദ്ധ പരാമർശം നടത്താം എന്നുള്ള രീതിയിൽ ഒരു തെറ്റായ ഉദാഹരണമായി മുൻപോട്ട് വെക്കുകയാണ് അദ്ദേഹം .
സന്ദേശ് ജിങ്കനോട്
ഒന്നോർക്കുക ജിങ്കാ നിങ്ങളെ കാണാൻ കൊച്ചിയിൽ ഒഴുകിയെത്തിയ അമ്മമാരോടും പെങ്ങമ്മാരോടും നിങ്ങളിതെങ്ങനെ ന്യായികരിക്കും ?
ഫാസ്‌ബോക്കിലും ഇൻസ്റ്റഗ്രാമിലും നിങ്ങളെ ആരാധിക്കുന്ന ആളുകളോട് നിങ്ങള് എന്ത് പറഞ്ഞു വിശദീകരിക്കും.
സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ഒരുപാട് താരങ്ങളിൽ ഒരാൾ മാത്രമാണ്
സന്ദേശ് ജിങ്കൻ സംഭാവനയായിഒന്നും ക്ലബ്ബിന് ഒന്നും കൊടുത്തിട്ടില്ല
അദ്ദേഹം പണം മേടിച്ച് ഫുട്ബോൾ കളിക്കുന്ന ഒരു കളിക്കാരൻ മാത്രമാണ് ഒരു തരത്തിൽ പറഞ്ഞാൽ അഭിമാനമുള്ള ഒരു കൂലിപ്പണിക്കാരൻ
യാഥാർത്ഥ്യം അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടെങ്കിൽ അതിനനുസരിച്ച് അദ്ദേഹത്തിന് പണവും കൊടുത്തിട്ടുണ്ട്,
നിങ്ങള് നഷ്ടപ്പെടുത്തിയത് കേരളത്തിലെ മലയാളികളുടെ സ്നേഹമാണ്
നിങ്ങളെ ഇനി മലയാളികൾ ബഹുമാനത്തിന് അളവുകോൽവച്ച് നിങ്ങളെ കാണില്ല
ജിങ്കനെ പല വിധത്തിൽ ന്യായികരിക്കുന്നവരോട്
യാതൊരു വിധ വിശദീകരങ്ങളും ആവശ്യമില്ലാതെ ക്രിത്യമായി തെറ്റ് പറയുക എന്നിട്ട് ഒരു തരം ന്യായികരണം
ജിങ്കൻ മികച്ച ഒരു തരമാവാം എന്നാൽ മലയാളിയുടെ അഭിമാനം ചോദ്യം ചെയ്യാൻ മാത്രം ഉള്ള നിലവാരം വിദേശത്തു പോയി സൈഡ് ബെഞ്ചിൽ ഉറങ്ങി കിടന്നവർക്ക് തോന്നരുത്.
ഏതെങ്കിലും ക്ലബ്ബിനു വേണ്ടി കളിക്കുന്നുണ്ടോ പൈസ മേടിക്കുക .. നന്നായി കളിക്കുക , അല്ലാതെ മലയാളിക്ക് നേരെ വന്നു താളം വിടാൻ നിന്നാൽ നിങ്ങൾ നന്നായി ബുദ്ധിമുട്ടും.
വൻകിട കുത്തകകളുടെ നടത്തിപ്പിൽ പോകുന്ന ഐ എസ് എല്ലിന് ഇതൊരു വിഷയമേ ആവില്ല .
ആവശ്യത്തിനും അനാവശ്യത്തിനും മഞ്ഞക്കാർഡും ചുവന്നകാർഡും എടുത്തു അമ്മാനമാടുന്ന ഐ എസ് എൽ റഫറിമാരും മാച്ച് ഒഫീഷ്യൽസും ഇപ്പോഴും ഉറങ്ങുകയിരിക്കും.
പണ്ട് മാർക്കോ മറ്റരാസിയെ കൊച്ചിയിലെ സ്റ്റേഡിയത്തിൽ മാസ്ക് ഇട്ടു ട്രോളിയ മഞ്ഞപ്പട ഇന്ന് അതിലും എത്രയോ ശക്തരാണ് എന്ന് ഒന്ന് ഓർമിപ്പിക്കുന്നു .
നിങ്ങളുടെ സന്ദേശിനെ കൊച്ചിയിലേക്ക് സ്വാഗതം ചെയ്യുന്നു.
സ്ത്രീകൾക്ക് എന്താ പ്രശ്നം
സ്വതന്ത്ര ഇന്ത്യയിലെ ഇന്ദിരാഗാന്ധി മുതൽ ഇന്ദ്ര നൂയി വരെ ഉള്ളവരൊക്കെ സ്ത്രീകൾ ആണെന്നുള്ള ബോധം ഒരു ഫുട്ബോൾ കളിക്കാരനു വേണം.
ഇന്ത്യൻ ഫുട്ബോൾ സ്ത്രീകളും എന്ന വിഷയമാണ് എടുക്കുന്നതെങ്കിൽ
പെണ്ണിന് തോൽപ്പിക്കുന്ന മുടിയും ആണെന്ന് തോൽപ്പിക്കുന്ന താടിയും വെച്ച് കളിക്കുന്ന പുരുഷകേസരികൾ ഇന്ന് ഇന്ത്യൻ ഫുട്ബോളിലെ പെൺ ശക്തിക്ക് മുന്നിൽ ഒന്നുമല്ല എന്നത് ഒരു സത്യമാണ്
അങ്ങു് യൂറോപ്പിൽ റൈഞ്ചേർസിൽ പോയി കളിച്ച ബാലാദേവി അടക്കം
ഉള്ള പെൺപുലികൾ ഉള്ള നാട്ടിൽ സൈഡ് ബെഞ്ചിൽ ഇരുന്നു തുരുമ്പ് എടുത്തവർക്ക് പലതും തോന്നാം അത് സ്വാഭാവികം.
ഇന്ത്യൻ ഫുട്ബോളിനെ റാങ്കിംഗ് തന്നെ നോക്കിയാൽ പുരുഷൻമാർ സ്ത്രീകൾക്ക് അമ്പതോ അറുപതോ തന്നെ റാങ്കിൽ പുറകെയാണ് കിടക്കുന്നത്
എന്നിട്ടും ഇത്തരത്തിലുള്ള വൃത്തികെട്ട പരാമർശങ്ങൾ നടത്താനുള്ള കഴിവ് വളരെ നല്ലതാണ് .
മികച്ച ഒരു കായിക താരമായ നിങ്ങൾ ആണഅധികാരത്തിൻറെ മോശം ചിന്തകളിൽ മാത്രം ഇടം പിടിക്കുന്നത് വളരെ മോശമാണ് .
കേവലം ഒരു മാപ്പിൽ ഇത് ഒതുക്കി നിർത്തേണ്ട ഒരു കാര്യമല്ല ഇത്
നാളെയും പുതിയ ജിങ്കനാമാർ ഉണ്ടാവുന്നത് തടയണമെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ക്കെതിരെ നാം പ്രതികരിച്ചേ മതിയാവൂ
മലയാളികളോട് പറയാനുള്ളത്
പണം മേടിച്ച ഫുട്ബോൾ കളിക്കുന്ന ഫുട്ബോൾ കളിക്കാരമാരാണ്
ഓരോ ക്ലബ്ബും ശമ്പളം കൊടുക്കുക അതിലുപരി ആയിട്ട് കൂടുതൽ പരിഗണനകൾ നൽകി ഒരുത്തനെയും വളർത്തിവലുതാക്കി.
അവർ ക്ലബ്ബിനെ ക്കൽ കൂടുതൽ വലിയ താരങ്ങൾ ആവാതിരിക്കാൻ ഇനിയെങ്കിലും നോക്കണം .
സ്നേഹം നല്ലതാണു. അത് ചുമലിൽ കേറിയിരുന്നു ചെവി തിന്നവരോട് ആവരുത്.ഇനിയും ഒരുപാട് ജിങ്കൻ മാർ വരാൻ പോകുന്നതേ ഉള്ളു
നാളെക്കായി നാം ഓർക്കേണ്ടത് സന്ദേശ് ജിങ്കൻ ഒരു ഉദാഹരണമാണ് അർഹിക്കുന്നവർക്ക് അർഹിക്കുന്നത് മാത്രം കൊടുക്കു