മീഡിയ വൺ: അടച്ചിടപ്പെടുന്ന മാധ്യമവും വികസിക്കുന്ന നീതിയും

RAHUL CHAKRAPANI ALIBABA 1

വലിയ വലയിൽ കുരുങ്ങിയ മീഡിയ 

പണ്ട് ഞാൻ വായിച്ചാ പുസ്തകങ്ങളിൽ എവിടെയോ ആനന്ദിന്റെ ഒരു പുസ്തകത്തെ ഓർത്തുപോകുന്നു  ഗോവർധന്റെ യാത്രകളിൽ.

കയ്യിൽ  ഒരു കുരുക്കുമായി ആ കുരുക്കിനു പറ്റിയ തലകൾ തപ്പി പോകുന്ന ഭരണ കൂടത്തിന്റെ ഒരു മികച്ച വായന .

ഒരു ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും മാധ്യമ പ്രവർത്തനമേഖലകളിൽ പങ്കെടുത്തും പരിചയിച്ചു  വർഷങ്ങളുടെ  പരിചയമുള്ള ആൾ എന്ന നിലയിലും എൻറെ ബുദ്ധിക്ക് മനസ്സിലാവാത്ത ഒരുപിടി കാര്യങ്ങളാണ് ഇന്ന് നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് 

കഴിഞ്ഞ പത്ത് വർഷങ്ങളായി യാതൊരു വിധ നിയമപ്രശ്നങ്ങളോ  സുരക്ഷാ പ്രശ്നങ്ങളോ ഇല്ലാതെ മീഡിയ വൺ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന ഒരു ചാനലാണ്  

അതിൽ ജോലിചെയ്യുന്നുഏകദേശം   മുന്നൂറോളം ആളുകൾ  ഒരു സുപ്രഭാതത്തിൽ ആ ചാനൽ പൂട്ടി  പൊയ്ക്കോളൂ എന്നുള്ള ഒരു വിജ്ഞാപനം 

മീഡിയ വൺ സംഭവങ്ങൾ 

പുറത്ത് പറയാൻ പറ്റാത്തത്ര ഭീകരമായ  എന്തോ ഒരു  കാരണത്തിന് പേരിൽ 

കേരളത്തിൽ പത്ത് വർഷമായി നിലനിന്ന പോന്നിരുന്ന ഒരു ചാനലിന്  അതിൻറെ സംപ്രേക്ഷണാവകാശം 

പുതുക്കി നൽകുന്ന ലൈസൻസ് ഇനി നൽകേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ ഹോം ഡിപ്പാർട്ടമെന്റ്   തീരുമാനമുണ്ടാകുന്നു.

അതേതുടർന്ന് മീഡിയ വൺ ചാനൽ കേരള ഹൈക്കോടതിയിൽ പോവുകയും 

അവർ  അപ്പീൽ മേടിക്കുകയും  തുടർന്ന് സംരക്ഷണം  പുനരാരംഭിക്കുകയും ചെയ്തു .

ഇന്നത്തെ ദിവസം അതിൽ ഹൈക്കോടതി വിധി പറഞ്ഞിരിക്കുകയാണ് 

കോടതിയിൽ എത്തിയപ്പോൾ  ഇനി ഒരു മണിക്കൂർ പോലും നിങ്ങൾക്ക് സംപ്രേക്ഷണാവകാശം ഇല്ല എന്ന്  പറഞ്ഞു

സമൂഹത്തിന് നല്ല മാതൃക  കാണിച്ച് ഒരു കോടതിവിധിയും വന്നു.

കേന്ദ്ര സർക്കാരിൻറെ ഹോം മിനിസ്റ്ററിയുമായി ബന്ധപ്പെട്ട ലൈസൻസ് പുതുക്കേണ്ട അവസരങ്ങളിൽ പ്രവർത്തിക്കേണ്ട ഐബി  ഇൻറലിജൻസ് ഏജൻസികളുമായി റിപ്പോർട്ടുകൾ തേടി അതിന്മേൽ 

അഭിപ്രായ രൂപീകരണം നടത്തി  എടുത്ത് വലിയൊരു തീരുമാനമാണ്  പുറത്തുപറയാൻ പറ്റാത്ത അത്രയും വലിയ ഒരു കാര്യം 

കുറച്ചു രാജ്യസുരക്ഷ  ചോദ്യങ്ങൾ 

ഇത്തരത്തിൽ ഒരു അവസരത്തിൽ  നമ്മൾ കേരളത്തിൽ  പ്രവർത്തിക്കുന്ന ഓരോ മാധ്യമത്തിനും മുന്നിൽ ഉദിക്കുന്ന ചോദ്യങ്ങൾ പലതാണ് 

ഏതൊരു അർദ്ധരാത്രിയിലും താക്കോലും പൂട്ടും ആയി വന്ന് പൂട്ടി വീട്ടിലേക്ക് അയക്കാൻ  പാകത്തിലുള്ള ഒരു സംരംഭം മാത്രമാണ് മീഡിയ.

വഴിയോരത്ത്  പഞ്ചായത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന 

ഒരു തട്ടുകട പൂട്ടിക്കുന്ന ലാഘവത്തിൽ  എത്ര വലിയ മാധ്യമത്തെയും 

പൂട്ടി വീട്ടിൽ ഇരുത്താൻ കഴിയും  എന്ന ഒരു മികച്ച സന്ദേശവും ഉണ്ട്

ഞങ്ങൾക്ക് ആർക്കും  എന്താണ് മീഡിയ വണ്ണിൽ സംഭവിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല

വ്യക്തിപരമായി മീഡിയവണിനോടും  അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര ആശയപരമായ കാര്യങ്ങളോ യാതൊരുവിധ അനുഭാവമോ  ഇല്ലെങ്കിലും

ഈ ഒരു വിഷയത്തിൽ മാധ്യമ സഹയാത്രികൻ എന്ന നിലയിൽ  നമ്മുടെ നാട്ടിൽ സംഭവിക്കുന്ന ഇത്തരം കാര്യങ്ങളിൽ ഏറെ അത്ഭുതം മാത്രമേ തോന്നുന്നുള്ളൂ.

നമ്മുടെ നാട്ടിൽ ആരെങ്കിലും സ്വാഭാവികമായ നീതി ആർക്കെങ്കിലും വിതരണം ചെയ്യപ്പെടുന്നില്ല എന്ന അഭിപ്രായം ഉയർത്തുകയാണ് എങ്കിൽ  അത് തെറ്റാണെന്ന് പറയാൻ  ആർക്കും പറ്റാത്ത ഒരു അവസ്ഥയാണ് 

മീഡിയ വൺ  ചരിത്രം 

ഒരു ചാനൽ ഏതൊക്കെ രീതിയിൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തും എന്നാണ് നമ്മൾ ആലോചിക്കുന്നത് എങ്കിൽ 

അവരുടെ പ്രധാനമായ ഒരു മേഖല  അവരുടെ വാർത്തകളിൽ കൊടുക്കുന്ന കണ്ടന്റിൽ വരുന്ന പിശകുകളോ,  തെറ്റുകളോ, രാജ്യ  വിരുദ്ധ പ്രവർത്തനങ്ങളോട് അനുകൂലിക്കുന്ന  അത്തരത്തിലുള്ള കാര്യങ്ങലുമൊക്കയാണ്.

എന്നാൽ നാളിതുവരെയായി ഏതെങ്കിലും ഒരു തരത്തിൽ മീഡിയവൺ പോലൊരു ചാനലിനെതിരെ അത്തരത്തിലുള്ള യാതൊരു വിധ വിമർശനങ്ങളും ഉയർന്നു വന്നിട്ടില്ല.

ഒരു ചാനലിൽ വരുന്ന കണ്ടൻറ് ആണോ അവരുടെ പ്രശ്നം അല്ല വേറെ എന്തെങ്കിലും ആണ് അവരുടെ പ്രശ്നം എന്ന് മനസ്സിലാവാതെ നാം എന്തു പറയാനാണ് ?

നീതിയുടെ കണികാ നിങ്ങളിലേക്ക് എത്താൻ ഏറെ വൈകും എങ്കിലും 

സ്വതന്ത്രമായ രീതിയിലുള്ള  നിലക്കാത്ത  പോരാട്ട വീര്യമാണ് ഒരു ചാനൽ എന്ന നിലയിൽ മീഡിയവൺ ഇനി  കാഴ്ച വെക്കേണ്ടത്.

അനീതിക്കെതിരെയും അക്രമത്തിനെതിരെയും മാധ്യമ മുറികളിൽ മാത്രം സംസാരിച്ചാൽ പോരാ ഉണർന്നു പ്രവർത്തിക്കേണ്ട ഒരു മേഖല കൂടിയാണിത്

രാജ്യവിരുദ്ധയുടെ പുത്തൻ രാഷ്ട്രീയം 

രാജ്യത്ത് മതം നോക്കി പച്ചയായി UPSC  ജിഹാദ് എന്ന് പറഞ്ഞു 

വർഗീയത പറഞ്ഞ് സുദർശൻ ടിവി വരെ ഇല്ലാത്ത എന്തോ ഒരുതരം സുരക്ഷാവീഴ്ച  മീഡിയവൺ മാത്രം സംഭവിക്കുമ്പോൾ 

നമ്മൾ മനസ്സിലാക്കേണ്ട അപ്രീതി ആരുടേതാണ് ?

എന്താണ് രാജ വിരുദ്ധത എന്നത് നാം ഇവിടെ ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണ് 

രാജ്യവിരുദ്ധ എന്നത് രാഷ്ട്രീയ വിരുദ്ധതയാണ് എന്നാണ് ഭരണകൂടം പറയുന്നതെങ്കിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല 

എല്ലാകാലത്തും ഭരിക്കുന്നവൻറെ   ആസനം അർണബിന് പോലെ താങ്ങിനിർത്താൻ  ആളുകൾ ഉണ്ടെന്ന്  മാത്രം കരുതുന്നവർക്ക് 

മാധ്യമപ്രവർത്തനം എന്നപേരിൽ പച്ച നുണകൾ ഒരു ഉളുപ്പും കൂടാതെ ഹിന്ദിയിൽ  പറഞ്ഞു  പാടുന്നവരെ മാത്രം കണ്ടിട്ടുള്ള  ഒരു സംസ്കാരത്തിൽ 

പല കാര്യങ്ങളും മനസ്സിലാക്കാൻ അല്പം സമയം എടുക്കും 

രാഷ്ട്രീയത്തിലെ ഒളിച്ചോട്ടവും ഒളിച്ചു കടത്തലും 

ഇത് വ്യക്തമായും  സ്വാഭാവികമായി സംഭവിച്ച ഒരു കാര്യമല്ല 

വളരെ കൃത്യമായി  വ്യക്തതയോടെ  നടപ്പിൽ വരുത്തിയ ഒരു പ്രക്രിയ മാത്രമാണ് 

യാതൊരുവിധ നിയമങ്ങളും ഇല്ലാതെ നിയമനിർമാണങ്ങളും ഇല്ലാതെ

 രാജ്യസുരക്ഷ എന്ന ഒറ്റ പേരില്ല ജനാധിപത്യപരമായ എല്ലാവിധ 

സംവിധാനങ്ങളെയും  മറികടക്കാനുള്ള  സ്വേച്ഛാധിപത്യ നടപടി 

ഭരണകൂടത്തിന് ആദ്യത്തെ കടന്നുകയറ്റത്തിന് ഒരു ഉദാഹരണം മാത്രമാണിത് 

ആവിഷ്കാര സ്വാതന്ത്ര്യം  വ്യക്തിസ്വാതന്ത്ര്യം തുടങ്ങി നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന ഒരു ഘട്ടം കൂടി ആണിത് ഇത് 

കേരളത്തിലെ ഓരോ മാധ്യമത്തിനും ഒരു ചൂണ്ടുപലകയാണ് ഞങ്ങൾക്ക് അനുകൂലമായി നിന്നില്ലെങ്കിൽ 

നിങ്ങൾക്ക് ഇതൊക്കെയാണ് ഭാവിയിൽ സംഭവിക്കുക

 ഇനി നിങ്ങൾ ഞങ്ങൾക്കെതിരെ വിരൽചൂണ്ടുമ്പോൾ നിങ്ങൾ സൂക്ഷിച്ചു മാത്രം വിരൽ ചുണ്ട് നിങ്ങളുടെ വിരലുകൾ കൊയ്തെടുക്കുന്നു 

ബാഹുബലിയിലെ  ദേവസേനയെ പോലെ  തെറ്റും ശരിയും നോക്കി ഇതിൽ വാദിക്കാൻ ഒന്നുമില്ല

 രാജ സുരക്ഷാ മുൻനിർത്തി പറയുന്നവരെല്ലാം വെള്ളംതൊടാതെ വിഴുങ്ങാൻ 

ഒരുപക്ഷേ  ശശിതരൂരിനെ ഭാഷയിൽ മിത്രം ഓ -മിത്രോം  വർഗ്ഗങ്ങൾക്ക് മാത്രമേ കഴിയൂ 

ഈ വിഷയത്തിൽ അങ്ങേയറ്റത്തെ അതിർത്തിയും അമർഷവും പ്രതിഷേധവും  പ്രകടിപ്പിക്കുന്നു  

മീഡിയയുടെ നാളെ 

മീഡിയ വണ്ണിന്റെ ഇന്നത്തെ അവസ്ഥ കണ്ട് ആരും സന്തോഷിക്കേണ്ട 

സ്വേച്ഛാധിപത്യം എന്നത് സത്യമാണെന്നും അത്  നമ്മിലേക്ക്‌ നടന്ന് വരുക ഇങ്ങനെയൊക്കെ തന്നെയാണ്  നാം ഓര്മിക്കേണ്ടത് .

നാളെ ഇതെ   കാര്യം ഇതൊരു വ്യക്തിയുടെ വാ മൂടി കെട്ടാനോ 

ഒരു സമൂഹത്തിൻറെ മൂടിക്കെട്ടാനോ  ഒരു മാധ്യമത്തിന് വാമൂടി കെട്ടാനോ  അവർ ഉപയോഗിക്കുന്ന പുകമറകൾ മാത്രമാണ്  ഇത്തരത്തിലുള്ള സാങ്കേതികത്വങ്ങൾ.

കുളംകലക്കി  കരയ്ക്ക് ഇരുന്നു  കളി കാണുന്ന വിരുതൻ മാരോട് 

ചരിത്രത്തിൽ ഇത് ഒട്ടേറെ പേർ ഇത് ഇതിനുമുൻപും ചെയ്തിട്ടുണ്ട് 

ചരിത്രം അവർക്ക് ഒരുത്തരമേ നൽകിയിട്ടുള്ളൂ അവസാന ശരി നിങ്ങളുടെ ആവില്ല  സ്വാതന്ത്രം  സത്യം  ഇതൊക്കെ  പ്രപഞ്ച നിയമങ്ങൾ ആണ് 

അവ തടഞ്ഞു നിർത്താൻ  മാത്രമുള്ള അത്രകണ്ട് മെഷീൻസ് വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളിൽ  ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു 

മാധ്യമങ്ങളെ തകർത്തു രാഷ്ട്രീയം  വിജയിപ്പിക്കാമെന്ന് വ്യാമോഹം 

അരിയും  കലത്തിൽ ഇട്ട് തീയും  കത്തിച്ച്  കാത്തിരിക്കുന്നവർ 

വിശന്നു കിടന്നുറങ്ങുകയുള്ളൂ എന്ന്   ചരിത്രം നിങ്ങളെ ഓർമിപ്പിക്കുന്നുണ്ട്

നമ്മുടെ പ്രശ്നങ്ങൾ 

കൃത്യമായ നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാതെ  ഏതൊക്കെയോ കേബിൾ ടിവി നിയമങ്ങളുടെയും പ്രസാർ ഭാരതി ആക്ട് പോളിസി ഗൈഡ് ലൈൻ.

ഈ ചട്ടപ്രകാരമുള്ള ഉപവകുപ്പുകളുടെയും തുടങ്ങി എന്തിനെയോ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന  എന്തോ ഒരു  സംവിധാനമാണ് ഇന്ന് ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങൾ  പ്രവർത്തിക്കുന്നത് 

മാധ്യമങ്ങൾ ഇത്തരത്തിൽ  അസംഘടിതമായ ഒരു ഓർഗനൈസേഷൻ ആയി ഇരിക്കുന്നിടത്തോളം കാലം രാഷ്ട്രീയക്കാർക്ക് അവരുടെ കുൽസിത പ്രവർത്തനങ്ങൾ നടത്താൻ പല വഴിക്കുള്ള അവസങ്ങളും ഉണ്ട്.

നിയമപരമായും അല്ലാതെയും ഉള്ള  സാഹചര്യങ്ങളും അവസരങ്ങളും ഒത്തു വരും അത്തരം വീണുകിട്ടുന്ന അവസരങ്ങളിൽ 

പകപോക്കൽ രാഷ്ട്രീയം രാഷ്ട്രീയക്കാർ മാധ്യമങ്ങളുടെ മുകളിൽ അടിച്ചേൽപ്പിക്കുന്നത്  ഇന്നത്തെ ഇന്ത്യയിൽ നാം കണ്ടുപരിചയിച്ച ഒരു കാര്യമല്ലകിൽ കൂടെ നാം കാണേണ്ടി വരും.

മീഡിയ ബോർഡ് 

മാധ്യമങ്ങൾ സ്വയം സംയമനം പാലിച്ച് നിയന്ത്രിക്കപ്പെടുന്ന രീതിയിൽ ഇന്ത്യയിൽ അനിവാര്യമായ ഒരു നീതി  നിർവഹണ സംവിധാനം ഉടൽ എടുക്കേണ്ടത്  അങ്ങേയറ്റത്തെ അനിവാര്യതയാണ് 

കാരണം എന്തെന്നാൽ 

കേന്ദ്ര സർക്കാരിൻറെ ഏതെങ്കിലുമൊരു വകുപ്പിൽ  ഇരിക്കുന്ന ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ഒരു ദിവസം രാവിലെ തോന്നുന്ന  അദ്ദേഹത്തിൻറെ ഇഷ്ടത്തിൽ  മാത്രം 

ഇന്ത്യയിലെ  ഏതെങ്കിലും ഒരു ചാനൽ താക്കോലിട്ട്  പൂട്ടി എല്ലാരേയും വീട്ടിൽ അയക്കാൻ പറ്റും 

 അതിനുതകുന്ന  വിചിത്രമായ വിതണ്ഡ വാദങ്ങളും ഇന്നത്തെ ഇന്ത്യയിൽ ധാരാളമുണ്ട് 

അതുകൊണ്ടുതന്നെ  മീഡിയയെ ഭയപ്പെടുത്തി മൗനത്തിൽ ആക്കാൻ ഉള്ള രാഷ്ട്രീയക്കാരുടെ അടവുകള്  നാം ഭയക്കേണ്ടതാണ്.

ഈ ഒരു അവസരത്തിൽ മാറ്റം എന്നുള്ളത് 

അനുവാര്യമാണ് അത്തരത്തിൽ മാധ്യമ ചാനലുകൾ 

ചാനലുകൾക്ക് നിയന്ത്രണങ്ങൾക്ക് വേണ്ടി ഒരു മീഡിയ ബോർഡ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അനിവാര്യമാണ് 

ഭരണകൂട ഭീകരതയ്ക്ക്  പാനപാത്രങ്ങൾ ആയി എല്ലാകാലത്തും അക്രമങ്ങൾ ഏറ്റുവാങ്ങാൻ ഉണ്ട് ഒരു വസ്തു ആയി മാത്രം അധഃപതിക്കാൻ 

ഉള്ള ഒരു  വിഭാഗം മാത്രമല്ല മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും അനിവാര്യമായ നിയമങ്ങൾ ഇനിയും ഒരുപാട് ഉയർന്നുവരേണ്ടതുണ്ട് 

മീഡിയ ബോർഡ് എന്നുള്ള ആവശ്യം വർഷങ്ങളായി 

ഞങ്ങളെപ്പോലുള്ള ആളുകൾ ഉന്നയിക്കുന്നത് ആണ്

മാധ്യമങ്ങളെ മാധ്യമങ്ങളുടെ കൂട്ടായ്മ   നിയന്ത്രിക്കട്ടെ 

About The Author

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top