റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി

Royal Travancore Farmers Producer Company : A farmers Company by Rahul Chakrapani kannur

ഇന്നത്തെ കാലത്തു കൃഷിക്കാരൻ തന്നെ  കച്ചവടക്കാരൻ ആകുന്ന  പുത്തൻ കാലഘട്ടത്തിലെ  പുതിയ പ്രക്രിയ

കർഷകനു  വേണ്ടി കർഷകരാൽ  നിർമ്മിക്കപ്പെട്ടു   കർഷകന് വേണ്ടി പ്രവർത്തിക്കുന്ന  കർഷകരുടെ തന്നെ  കമ്പനി

 അതാണ് ഒരു  ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി  ഇത്തരത്തിൽ ഒരു സംരംഭവുമായിട്ടാണ്

രാഹുൽ ചക്രപാണി ഇത്തവണ നിങ്ങള്ക്ക് മുന്നിൽ എത്തുന്നത്

അതായതു റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി

 

റോക്കറ്റിനോടു മത്സരിക്കുന്ന പെട്രോൾ വിലയുള്ള ഇന്ത്യയിൽ 

കർഷകർ  ജീവിതത്തിൻറെ നിഖില മേഖലകളിലും പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവ പെടുന്നവരാണ്

പ്രത്യേകിച്ച് ഈ കോവിഡാനന്തര കാലഘട്ടത്തിൽ കാര്യങ്ങൾ കര്ഷകന് കൂടുതൽ വഷളായി എന്നതാണ് സത്യം

കർഷകരുടെ പ്രശ്നങ്ങൾ കർഷകരുടെ പ്രശ്നങ്ങൾ മാത്രമല്ല അതൊരു രാജ്യത്തിനുതന്നെ പ്രശ്നമാണെന്നും 

ആ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഒരു രാജ്യത്തിന് തന്നെ കടമയാണെന്നും 

നാം ഏവരും മനസ്സിലാക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു

എന്ന് ഞാൻ ആരെയും പറഞ്ഞു ബോധിപ്പിക്കേണ്ട കാര്യമില്ലല്ലോ

 കൃഷി ചെയ്യുന്നവനും മണ്ണിൽ പണിയെടുക്കുന്ന കർഷകനും  നമ്മുടെ സമൂഹത്തിൻറെ  തന്നെ  ബാധ്യതയായി

മാറുന്ന കാലഘട്ടത്തിലൂടെ  നാം കടന്നു പോകുമ്പോൾ

 കർഷകർ അവരുടെ സ്വത്വബോധം മനസ്സിലാക്കി  സ്വയം ഉയർത്തെഴുന്നേൽക്കുകയും

അവരുടെ  കഴിവുകൾ പരിപോഷിപ്പിച്ചു വർത്തമാനകാലഘട്ടത്തിൽ  കൂടുതൽ ശക്തി പ്രാപിക്കേണ്ടതുമായിട്ടുണ്ട്.

1 min

ഒരു കർഷക പ്രസ്ഥാനം

തങ്ങൾ ഉണ്ടാക്കുന്ന വിവിധ തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും

പുതിയ വിവര സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കർഷകർ

വിതരണം ചെയ്യാനും അത് മാർക്കറ്റിംഗ് ചെയ്യാനും കർഷകർ ഏറെ  പണി പെടുന്നുണ്ട് 

ഈ ഒരു കാലഘട്ടത്തിൽ പകുതിയിലെറെ  കർഷകരും വലിയ രീതിയിലുള്ള

ചൂഷണങ്ങൾക്ക് പന പാത്രങ്ങൾ ആയി മാറുകയാണ് 

ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ വിഭാവനം ചെയ്യുന്നത് തന്നെ

കർഷകന് കൂടുതൽ വരുമാനവും കൂടുതൽ  കച്ചവടവും  ലാഭവും മറ്റുമാണ് .

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ  എന്നുവച്ചാൽ കർഷകർ തന്നെ നിയന്ത്രിച്ച് കൊണ്ടുപോകുന്ന കമ്പനികളാണ് 

എന്നുകരുതി  ഈ കമ്പനികളെല്ലാം കൊച്ചു കൊച്ചു  കർഷകരുടെ കമ്പനികൾ അല്ല 

ഇന്ന്  ബഹുരാഷ്ട്ര കുത്തക കമ്പനികൾ തുടങ്ങിയ   വമ്പന്മാർ വേരുറപ്പിച്ചിരുന്നു  ഇന്ത്യയുടെ  കാർഷിക മേഖലയിൽ.

മാസങ്ങളായി നീണ്ടുനില്ക്കുന്ന ഡൽഹിയിലെ കർഷക പ്രക്ഷോഭങ്ങൾ

നമുക്ക് മുന്നിലേക്ക് കൂടുതൽ വിശദാംശങ്ങൾ തരുകയും ചെയ്യും 

മാറുന്ന കാലഘട്ടത്തിൽ  കർഷകർ കൈകോർക്കുകയും

 അവർ തങ്ങളുടെ നിലനിൽപ്പിനുവേണ്ടി പോരാടുകയും  ചെയ്യുമ്പോൾ മാത്രമേ

കർഷകന്  പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂ.

സംഘടിച്ച് ശക്തരാവുക  എന്നാ മുദ്രാവാക്യം ഓർമിപ്പിക്കും പോലെ

കർഷകൻ കൂട്ടായ്മകളിലൂടെ മാത്രമായിരിക്കും കർഷകർക്ക് ഇതിൽ വിജയം കൈവരിക്കാൻ സാധിക്കുക 

3 min

ഇന്ത്യയിലെ കാർഷിക മേഖലകൾ  ഇവിടുത്തെ കർഷകർ പലരും നേടുന്നത് പല പ്രശ്നങ്ങളാണ്

 ഈ കൊച്ചുകേരളത്തിലെ കർഷകർക്കും  പരാതിയും പരിവട്ടവും ഒഴിഞ്ഞ  ഒരു നേരം പോലും ഇല്ല 

സ്വന്തമാക്കി നിലനിൽപ്പിന് വേണ്ടി മാത്രം  രാഷ്ട്രീയം പറയുന്ന

രാഷ്ട്രീയക്കാരുടെ കൈകളിൽ അഭയംതേടി അവരുടെ കനിവിൽ  ജീവിത നിലവാരം ഉയർത്താം

എന്ന്  വ്യാമോഹമൊന്നും എന്ന് നമ്മുടെ നാട്ടിലെ കർഷകരിൽ ഉണ്ടാവില്ല 

അതുകൊണ്ടുതന്നെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ 

കർഷകനു വേണ്ടി അവൻറെ ശാക്തീകരണത്തിനു വേണ്ടി അവൻറെ കഷ്ടപ്പാടിൻറെ  

വേദനയുടെ ഫലം നൽകുന്ന  ഒരു സംരംഭകത്വം ആയി മാറുന്ന കാലഘട്ടം കൂടിയാണിത്.

കൊച്ചുകൊച്ച്  സംഘങ്ങളായി കേരളത്തിൽ  കർഷകർ സംഘടിച്ച് ഒരുമിച്ച് നിന്നാൽ

മാത്രമേ കർഷകൻറെ പ്രശ്നങ്ങൾക്ക്  രാഷ്ട്രീയ നിറമില്ലാതെ  പരിഹാരം കാണാൻ പറ്റുകയുള്ളൂ 

കർഷകർ നേരിടുന്ന പ്രശ്നം  അവൻറെ വിളക്ക് അവൻറെ ഉൽപ്പന്നങ്ങൾക്ക്

മതിയായ വില ഉൽപാദകരായ കർഷകകാരുടെ കരങ്ങളിലേക്ക് എത്തുന്നില്ല എന്നത് തന്നെയാണ്

ഒരു ഉൽപ്പന്നത്തിന് വില അത്  നിർമ്മിക്കുന്ന കർഷകനു തന്നെ ലഭിക്കുകയാണെങ്കിൽ

അഥവാ  ഉപയോക്താവ് മേടിക്കുന്ന വില കര്ഷകന് ലഭിക്കുകയാണെങ്കിൽ

കർഷകന്  തല ഉയർത്തി തന്നെ എല്ലാകാലത്തും നിൽക്കാം എന്നുള്ളത് ഒരു സത്യമാണ്. 

കർഷകനും ഉപഭോക്താവും തമ്മിലുള്ള  ആ ചെറിയ വിടവാണ്

കർഷകന് ഇത്രയും വലിയ  ദുരന്ത മുഖങ്ങളിലേക്ക് കയറ്റിവിടുന്നത് 

ആ കർഷകനും ഉപഭോക്താവും തമ്മിലുള്ള ദൂരത്തിന് ഇടയിൽ നിന്ന്

ലാഭം കൊയ്യുന്ന ഇടനിലക്കാർ  നമ്മുടെ നാട്ടിൽ സുലഭ മാണ് 

അത്തരത്തിലുള്ള  ആളുകളിലേക്ക് ഉള്ള പണത്തിൻറെ അനാവശ്യമായ ഒഴുക്ക് നിയന്ത്രിച്ചുകൊണ്ട് 

ആ ഒരു മേഖലയിൽ കൂടെ കർഷകൻ തന്നെ സംഘടിച്ചു പ്രാവീണ്യം നേടി  ശക്തമായി മുന്നോട്ട് വരികയാണ്

റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളിൽ  കൂടെ.

2 min

ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പിനി പുരോഗതിയുടെ നല്ല നാളിലേക്ക് 

നമ്മുടെ നാട്ടിലെ മലയോര പ്രദേശങ്ങളിലെയും  മറ്റുമായി കൃഷികൾ ഇല്ലാത്ത ആരാണ് നമ്മുടെ നാട്ടിൽ ഉള്ളത് 

ചെറിയ കർഷകൻ എന്നോ വലിയ കർഷകൻ എന്ന  വ്യത്യാസമില്ലാതെ

കർഷകർ സംഘടിച്ച് അവർക്കുവേണ്ടി അവർ തന്നെ  മാർക്കറ്റിൽ ഇടപെടുന്ന പ്രക്രിയയാണ് 

ഫാർമർ പ്രൊഡ്യൂസർ കമ്പനി ലൂടെ ഉദ്ദേശിക്കുന്നത് 

ഉൽപാദകരായ കർഷകരെ സംരംഭകരായി മാറ്റുകയും

മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയും 

കാർഷിക ഉൽപ്പന്നങ്ങളുടെ ഉപയോഗം സമൂഹത്തിൽ വര്ധിപ്പിക്കുരുകയും

കർഷകരേക്കാൾ കൂടുതലായിട്ട് ഉപയോക്താക്കൾക്ക് ഗുണമേന്മയുള്ള  ഉൽപ്പന്നങ്ങൾ  ലഭിക്കുകയും ചെയ്യുന്നു ഒരു  സംരംഭമാണിത്.

കിട്ടുന്ന ലാഭം കർഷകനു തന്നെ വീതിച്ചെടുക്കുകയും ചെയ്യാവുന്ന  ഒരു രീതിയാണിത്

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ  അവലംബിച്ചു പോരുന്നത് 

ഇത് മൂലം കർഷകന് ലാഭം രണ്ടിരട്ടിയാകുകയും അവരുടെ  വരുമാനം ഇരട്ടി  ആവുകയും  ചെയ്യുന്നതാണ്. 

  • ഞങ്ങൾ വിഭാവനം ചെയ്‌യുന്നത്‌  കാർഷിക വികസനവും   അതുമൂലം ഗ്രാമീണ പ്രോഡക്ടുകൾ  കമ്പോളത്തിൽ ലഭ്യമാക്കുന്ന   രീതിയിൽ  ഇടപെടുക എന്നതാണ് 
  • കർഷകർക്ക്  ഒരു  കൃത്യമായ ഒരു മാർക്കറ്റ്  നമ്മുടെ സമൂഹത്തിൽ  ഉണ്ടാക്കിയെടുക്കുക 
  • കർഷകർക്കിടയിൽ നിന്ന് കൊള്ളലാഭം കൊയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കി  കാര്യങ്ങൾ കർഷകരിലേക്ക് നേരിട്ട് എത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുക 
  • സൂപ്പർ മാർക്കറ്റുകൾ (കാർഷിക സൂപ്പർ മാർക്കറ്റുകൾ) പോലുള്ള  വിപണന സംരംഭങ്ങൾ കർഷകർക്ക് വേണ്ടി തുടങ്ങുക  കർഷകരാണ് ഇവിടെ ബിസിനസുകാർ 
  • കേരളത്തിൽ അങ്ങോളമിങ്ങോളം ഫാർമർ പ്രൊഡ്യൂസർ കമ്പനി  ശാഖകൾ ആരംഭിക്കുന്നു  76 ശാഖകളാണ് പ്രാഥമിക ലക്ഷ്യം 
  • സംരംഭ മേഖലകളിൽ ഹോട്ടലുകൾ കോഫി ഷോപ്പുകൾ നൂറിലധികം സൂപ്പർമാർക്കറ്റുകൾ തുടങ്ങിയവയാണ് പ്രാഥമിക പരിഗണനയിലുള്ളത്
  • അഗ്രികൾച്ചർ യൂണിവേഴ്സിറ്റി കളിൽ നിന്നുള്ള സഹായം കൃഷി വകുപ്പിൽ നിന്നും കാർഷിക മന്ത്രയാളത്തിനു കീഴിൽ ഉള്ള നിരവധി സ്ഥാപനങ്ങളിൽ നിന്നും  കാർഷിക വളം, ഉപകരണങ്ങൾ , ടെക്നോളജി  തുടങ്ങിയ കാര്യങ്ങളുടെ ലഭ്യത ഉറപ്പാക്കുക 

റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് 

നബാഡ് അംഗീകാരം ലഭിച്ചിട്ടുള്ള   ഒപ്പം കേന്ദ്രസർക്കാർ  രജിസ്ട്രേഷനുള്ള  ഒരുപബ്ലിക് ലിമിറ്റഡ്  സ്ഥാപനമാണ് റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി .

നിരവധി അവനവധി സർവീസുകൾ റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനികൾ മുഖേന ലഭ്യമാക്കുകയാണ് .

മെമ്പർമാരുടെ താൽപര്യപ്രകാരം എപ്പോൾ വേണമെങ്കിലും പണം നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള ബാങ്കിങ് സൗകര്യം.

  • കാർഷിക രുടെ സമ്പാദ്യ  ശീലം ദീർഘ വീക്ഷണത്തോടെ  വളർത്തുക 
  • ശാഖ യിലൂടെ റെക്കറിംഗ് ആയിട്ടുള്ള ഡെപ്പോസിറ്റുകൾ  സ്വീകരിക്കുക 
  • കർഷകർക്ക് കമ്പനിയുടെ  ആവശ്യാനുസരണം  ലോണുകൾ ലഭിക്കുക 
  • അംഗങ്ങൾക്ക് വ്യക്തിപരമായിട്ടുള്ള  വായ്പകളും  ഗോൾഡ് ലോൺ മെമ്പർഷിപ്പുകൾ  നൽകുക 
  •  ആകർഷകമായ പലിശ നിരക്കിൽ ഭാരത സർക്കാരിൻറെ കീഴിൽ രജിസ്റ്റർ ചെയ്ത ഫാർമ പ്രൊഡ്യൂസർ കമ്പനി കണ്ണൂർ ആസ്ഥാനമായി ഭാരതത്തിലുടനീളം പ്രവർത്തിക്കുന്നു 
  • പ്രതിമാസം നിക്ഷേപങ്ങൾകൊപ്പം  ദിവസ, ആഴ്ച എന്നീ നിരക്കിൽ ജനങ്ങളുടെ ആവശ്യാനുസരണം  മെമ്പർമാരുടെ  വീടുകളിൽനിന്നോ  സ്ഥാപനങ്ങളിൽനിന്നും  നിക്ഷേപം  സ്വീകരിക്കുന്നു 
  • സ്ഥിരം നിക്ഷേപങ്ങളുടെ പലിശ നിക്ഷേപകരുടെ  ആവശ്യപ്രകാരം  നിക്ഷേപമടക്കം ഇന്ത്യയിലെ ഏത് ബാങ്കിലേക്കും അയക്കാൻ ഉള്ള സൗകര്യം.
  •  മിതമായ പലിശനിരക്കിൽ വസ്തു അഥവാ സ്വർണ്ണ ഈടിന്മേൽ വിവിധ വായ്പാ പദ്ധതികൾ 
  • മുതിർന്നവർക്കും വിരമിച്ചവർക്ക് സൈനികർക്കും  0.5 ശതമാനം പലിശ അധികം മുതിർന്ന കർഷകർക്ക്  മറ്റനവധി ആകർഷകമായ ഓഫറുകളും ലഭ്യമാണ് ഇപ്പോൾ.

കമ്പിനിയുടെ പ്രവർത്തനങ്ങൾ എല്ലാ പ്രവർത്തനങ്ങളും   അഴിമതി നിരോധ നിയമത്തിനു കീഴിൽ വരുന്നതാണ് 

4 min

ഞങ്ങളുടെ വായ്പാ പദ്ധതികൾ 

  • മൈക്രോ ലോൺ 
  • ഗോൾഡ് ലോൺ
  • അഗ്രി ബിസിനസ് ലോൺ 
  • ഹോം ഇംപ്രൂവ്മെൻറ് ലോൺ 
  • റോയൽ നാനോ ലോൺസ് 
  • ഡയറി ലോൺ 
  • റോയൽസ് മോഡൽ
  •  ബാഗ് അഗ്രി ലോൺ 
  • സോളാർ ലൈറ്റിങ് വായ്പ 
  • അഗ്രികൾച്ചർ ലോൺ 
  • കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കുള്ള വായ്പ 
  • കിസാൻ തൽക്കാൽ വായ്പ 
  • മൾട്ടിപർപ്പസ് അഗ്രി ലോൺ 
  • പാൽ കോഴി മത്സ്യബന്ധനം എന്നിവയ്ക്കുള്ള വായ്പ
  • കാർഷിക സൂപ്പർമാർക്കറ്റ് നിർമ്മാണം
  • നിസ്സാൻ ഡൗൺലോഡ് 
  • അഗ്രോ ക്ലിനിക്ക് ബിസിനസ് സെൻറർ 
  • കാർഷിക ഭൂമി വാങ്ങൽ
  • ചെറിയ ജലസേചനം 
  • സെറികൾച്ചർ കർഷകർക്കായി റോയൽ modes 
  • കോൾഡ് സ്റ്റോറേജ് നിർമ്മാണം
  •  ഫാം യന്ത്രവല്ക്കരണം ബയോഗ്യാസ് 
  • എസ്റ്റേറ്റ് വാങ്ങൽ 
  • കാർഷിക വാഹനങ്ങൾ 

നിലവിൽ കണ്ണൂർ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ തന്നെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട് 

വരുന്ന ഏതാനും വർഷങ്ങൾക്കിടയിൽ കേരളത്തിൽ സമ്പൂർണമായും  പ്രവർത്തനം ആരംഭിക്കാനുള്ള  ഒരു പ്രയാണമാണിത്.

അജ്ഞതയിൽനിന്നും കർഷകൻ ഉയർത്തെഴുന്നേൽക്കുന്ന നല്ല നാളുകൾക്ക് വേണ്ടിയാണ് 

ഇത്തരമൊരു  സംരംഭവുമായി റോയൽ ട്രാവൻകൂർ രംഗത്ത് വന്നിരിക്കുന്നത്

5 min

About The Author

1 thought on “റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി”

  1. Pingback: THE ITC WAY OF HELPING INDIAN FARMERS: BUSINESS CASE STUDY - Rahul Chakrapani

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top