കൊറോണ എന്ന മഹാമാരി നമ്മുടെ ലോകത്തെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു
ഒട്ടനവധി കാര്യങ്ങൾ പഠിച്ച മനുഷ്യൻ പുതിയ ജീവിതവും ഇന്ന് ആരംഭിച്ചിരിക്കുന്നു
മനുഷ്യനെന്ന ജീവി കേവലം വെറും നിസ്സാരൻ ആണെന്നും ഒരു രോഗത്തിൻറെ മുന്നിൽ
ഒന്നുമല്ലാതായി തീരുന്ന ഒരു വസ്തു മാത്രമാണെന്നും കാലം നമ്മെ ഓർമിപ്പിച്ചു
കാലചക്രം പിന്നെയും കറങ്ങി ഏകദേശം വുഹാനിൽ കൊറോണ വന്നുപോയിട്ട് രണ്ടുവർഷത്തോളമായി ഇന്ന്
ഇന്ന് ഞാൻ പറയുന്നത് വേറെ ഒന്നുമല്ല.നമ്മുടെ നാടിനെ പറ്റിയാണ്
ഇന്ത്യ എന്ന മഹാ രാജ്യവും അതിലെ സംസ്ഥാനങ്ങളും തമ്മിലുള്ള ചെറിയ ചില ധാരണ കുറവുകളെ പറ്റിയും
പരസ്പര ധാരണയില്ലായ്മയെ പറ്റിയും മാത്രമാണ്
കാര്യത്തിലേക്ക് വന്നാൽ
കേരളം എന്ന നമ്മുടെ ചെറിയ സംസ്ഥാനം തമിഴ്നാടും കർണാടകയും ആയി മാത്രമാണ് അതിർത്തി പങ്കിടുത്
ഈ മഹാമാരിക്കിടയിൽ തന്നെ നിരവധി തവണ നമ്മുടെ രാജ്യം ആദ്യം മുഴുവനായും
പിന്നീട് ഭാഗികമായും ലോക്കഡൗണിൽ ആയിപ്പോവുകയും ചെയ്തു
വിവിധ സംസ്ഥാനങ്ങൾ പല രീതിയിലുള്ള ലോക്കഡോൺ പ്രക്രിയകൾ അവരവരുടെ സംസഥാനങ്ങളിൽ ചെയ്തിട്ടുണ്ട്
അപ്പോഴെല്ലാം
കേരളം വളരെ ക്രിയാത്മകമായ കൊറോണ വൈറസിനെയും രോഗ വ്യാപനത്തെയും മറ്റും
മികച്ച രീതിയിൽ പ്രധിരോധിക്കുകയും നേരിടുകയും ചെയ്തു
എന്നിരുന്നാലും ഏതൊരു വിഷമ ഘട്ടത്തിലും നമ്മുടെ നാടിനു വന്നതും ഇനിയും വരൻ പോകുന്നതുമായ ഒരു പ്രശ്നം.
കേരളത്തിന് വലിയൊരു പ്രതിസന്ധിയായി വരുന്നത് നമ്മുടെ അയൽ സംസ്ഥാനങ്ങളും
അവരുടെ രാഷ്ട്രീയമായ നിലപാടുകളും
അവിടുത്തെ ഗവൺമെൻറ്കൾ എടുക്കുന്ന തീരുമാനങ്ങളും മറ്റുമാണ്
എന്ന സത്യാവസ്ഥ നമ്മൾ മറച്ചു വെച്ചിട്ട് ഒരു കാര്യമില്ല.
പലതരത്തിൽ നമ്മുടെ കേരളത്തിലും കൊറോണ വ്യാപനം ഉണ്ടായിട്ടുണ്ട്
അതുപോലെ തന്നെ തമിഴ്നാട്ടിലും,കർണാടകയിലും കൊറോണ വ്യാപനം ഉണ്ടായിട്ടുണ്ട് എന്നതും അംഗീകരിക്കപ്പെടേണ്ടതാണ്.
അതോടൊപ്പം നാം മനസ്സിലാക്കേണ്ടത്
കൊറോണ വ്യാപനം തടയാനും അതിനെ പ്രതിരോധിക്കാനുള്ള വിവിധതരം പരിപാടികളും നടപടികളും
എല്ലാ സംസ്ഥാനങ്ങളും അവരവരുടെതായി കൈക്കൊണ്ടിട്ടുണ്ട് എല്ലായിപ്പോലും.
ചില സന്ദർഭങ്ങളിൽ
കേരള സർക്കാറിനും കേരളത്തിലെ ജനങ്ങൾക്കും നമ്മുടെ അയക്കാരിൽ നിന്ന്
അത്ര നല്ലതല്ലാത്ത പല ഇടപെടലുകളും നേരിടേണ്ടി വന്നിട്ടുണ്ട്
കേരളത്തിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തുടങ്ങി
മൗലികാവകാശങ്ങൾക്ക് മേൽ തടയിടുന്ടുന്നതിനായിട്ടുള്ള തരത്തിലുള്ള ഇടപെടലുകൾ
കേരള സംസ്ഥാനത്തിന് മുകളിൽ അയൽവാസികളായ കർണാടക സർക്കാറും തമിഴ്നാട് സർക്കാറും കാണിക്കുന്നത്
നമ്മൾഈ അടുത്ത് കണ്ടതാണ്
വിശിഷ്യാ കർണാടക സർക്കാർ
വാദത്തിനുവേണ്ടി അവരുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യത്തിനു വേണ്ടി ആണ്
എന്ന് പറഞ്ഞാൽ പോലും പല ഇടപെടലുകളും സദുദ്ദേശപരമിരുന്നില്ല .
കർണാടക
എന്ത് കാര്യത്തിനും ഏതുകാര്യത്തിനും കേരളത്തിൽ നിന്നുള്ള മലയാളികളുടെ യാത്ര കർണാടകത്തിലേക്ക്
തടഞ്ഞുവെച്ചു കൊണ്ടായിരിക്കും അവർ അതിനെതിരെ ആദ്യം പ്രതിരോധം സൃഷ്ടിക്കുന്നത്.
അതിനെ ന്യായീകരിക്കാൻ പല കാരണങ്ങളുമുണ്ട്
പക്ഷേ എന്നിരുന്നാലും ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഒരു ചെറിയ കാര്യം മാത്രമാണ്.
നാം ലോക്ക് ഡൗൺ കാലത്ത് തന്നെ കർണാടകം നമ്മളോട് കാണിച്ചത് നമ്മൾ കണ്ടിട്ടുണ്ട്
ആളുകൾ യാത്ര ചെയ്യുന്ന റോഡിന് ചുറ്റും ജെസിബി കൊണ്ട് മൺകൂന തീർക്കുക അതും ഏകപക്ഷീയമായി.
കേരളത്തിൽ രോഗം കണ്ടുപിടിച്ചതോടെ കാസർഗോഡും ,കണ്ണൂർ, വയനാട് തുടങ്ങിയ ജില്ലകളിലുടെ അതിർത്തിയിൽ
അവർ കാണിച്ചു കൂട്ടിയത് നാം കണ്ടതാണ്
മുന്നറിയിപ്പുകളില്ലാതെ ബാരിക്കേഡുകൾ തീർക്കുക
തീർത്തും ജനാധിപത്യ വിരുദ്ധം ആയിട്ടുള്ള നടപടികളുമായി
അയൽ സംസ്ഥാന സർക്കാറുകൾ തന്നെ മുൻപോട്ടു പോകുമ്പോൾ
നമ്മുടെ കേരളസർക്കാർ ഇത്തരത്തിലുള്ള കാര്യങ്ങളെ എങ്ങനെയാണ് നേരിടുന്നത്
ഏതുതരത്തിലുള്ള നടപടികളെടുത്തു കൊണ്ടാണ് കേരളത്തിലെ ജനങളുടെ ആശങ്കകൾക്കൊപ്പം നിൽക്കുന്നത്
എന്നതാണ് ഞാൻ ഉന്നയിക്കന്ന ആദ്യ പ്രശ്നം ?
ഇന്ന് ഒമൈക്രോൺ വൈറസ് ആയി കൊറോണ വീണ്ടും വന്നപ്പോൾ
എന്തൊക്കെയാണ് നാം കാണുന്നത്
കർണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള യാത്ര എന്നത്
ഇന്ന് ചുരുക്കിപ്പറഞ്ഞാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലോട്ട് വരുന്നവർക്ക് യാതൊരു ടെസ്റ്റുകളും ബാധകമല്ല.
(പ്രത്യക്ഷത്തിൽ നിബന്ധനകൾ അറിയിപ്പുകളും ഉണ്ടായിരിക്കാം )
ഒരു രേഖകളും ഇല്ലാതെ ആർക്കും കേരളത്തിലേക്ക് വരാൻ പറ്റുന്ന അവസ്ഥ
ചോദിക്കാനും പറയാനും ഒന്നുമില്ലാത്ത അവസ്ഥ യാണ് നമ്മുടെ ചെക്പോസ്റ്റുകളികൾ കാണുന്നത്.
എന്നാൽ ഇതേ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് ഉള്ള ഒരു യാത്ര
കണ്ണൂരിലെ മാക്കൂട്ടം വഴിയോ വയനാട്ടിലെ കുട്ട വഴിയോ അല്ലെങ്കിൽ കാസർഗോഡ് ചെക്പോസ്റ്റുകൾ
വഴിയോ മറ്റോ കർണാടകത്തിൽ കടക്കണമെങ്കിൽ
അത് ഒരു ഹിമാലയൻ ടാസ്ക് തന്നെയുമാണ്
RTPCR – ANTIGEN ടെസ്റ്റുകൾ വാക്സിൻ സെര്ടിഫിക്കറ്റ് ഇങ്ങനെ അതിനു ഒരായിരം
നൂലാമാലകളും പേപ്പർ വർക്കുകളും ചെയ്തു തീർക്കണം
എങ്കിലും ആയിരം കാരണങ്ങൾ അവർ ഇനിയും പറയും
ഇതേസമയം കേരള നമ്പർ പ്ലേറ്റ് ഉള്ള വണ്ടികൾ കർണാടകയിലെപല ജില്ലാ ബോർഡറുകളിൽ നിന്നും തിരിച്ചു വിടുന്നു പോലും ഉണ്ട്
വേറൊരു പ്രശ്നം എന്താന്ന് വച്ചാൽ കർണാടകത്തിൽ നിന്ന് വരുന്ന ആളുകൾക്ക് ഈ നൂലാമാലകൾ യാതൊന്നും ബാധകമല്ല.
ലോറി ഡ്രൈവർമാർ മുതൽ വാഹനത്തിൽ പോകുന്ന ആളുകളും ഇത്തരത്തിൽ ഉള്ള ആർക്കും ഒരു പ്രശ്നവുമില്ല
കർണാടകത്തിൽ പോയി ജോലി ചെയ്യുന്ന ജീവിക്കുന്ന ആർക്കും അത്രവേഗം കർണാടകയിലേക്ക് പോകാൻ വേണ്ടി പറ്റൂല്ല.
ഉപജീവനത്തിനായി ബംഗളൂരുവും മൈസൂരും മംഗലാപുരവും മറ്റും സ്ഥിരമായി സാഞ്ചെരിക്കേണ്ടി വരുന്ന ഒരു വലിയ സമൂഹം ഉണ്ട് നമ്മുടെ നാട്ടിൽ
അവർ നേരിടുന്ന ഇരട്ടത്താപ്പിനെ ആരും ചോദ്യം ചെയ്യുന്നില്ല
ഇത്തരത്തിലുള്ള നടപടികളുമായി കർണാടക സർക്കാർ മുന്നോട്ടു പോകുന്ന കേരള സർക്കാർ ഇങ്ങനെ പ്രത്യേകിച്ച് പോരാ
വളരെ ശക്തമായ നടപടികളുമായി മുന്നോട്ടു വരേണ്ടതാണ് എന്നാണ് എൻറെ അഭിപ്രായം
കേരളവും കർണാടകവും ഇന്ത്യയുടെ ഭാഗമാണെന്നും
ഇന്ത്യയിൽ കേരളത്തിലെയും കർണാടകത്തിലെയും ആളുകൾക്ക് തുല്യ സ്വാതന്ത്ര്യം ആണ് ഉള്ളത് എന്ന കാര്യവും മറ്റും
കർണാടക സർക്കാരിനെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട് കേരള സർക്കാരിനുംഅതോടൊപ്പം
ഇന്ത്യ ഭരിക്കുന്ന സർക്കാറിനും ചെയ്തു തീർക്കേണ്ട ഉത്തരവാദിത്വമുണ്ട്
തമിഴ്നാട്ടിലെ അതല്ലെങ്കിൽ കർണാടകത്തിലെ വിഷം കയറ്റിയ പച്ചക്കറി കൊണ്ടുവന്ന് തള്ളാൻ ഉള്ള ഒരു മാർക്കറ്റ് ആയി മാത്രം
കർണാടകവും തമിഴ്നാടും കേരളത്തെ കാണുന്നത് ഒരു ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ല.
മിഴ്നാട്ടിലോ കർണാടകത്തിൽ ഉണ്ടാക്കുന്ന അവശ്യവസ്തുക്കൾ കൊണ്ടുവന്ന് തള്ളാനുള്ള
ഒരു മാർക്കറ്റ് മാത്രം കേരളത്തെ അവർ കാണുന്നു എന്നത് അവരുടെ പല പല പ്രവർത്തികളിലൂടെ നമുക്ക് മനസ്സിലാവുന്നുണ്ട്
അത് ഒരു കാരണവശാലും ഒരു മലയാളി എന്ന നിലയിൽ അംഗീകരിക്കാൻ പറ്റുന്നതല്ല
അതിനെതിരെ ഞാനെൻറെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
മലയാളിയെകാൾ അല്പം കൂടിയവനോ കുറഞ്ഞവനോ അല്ല ഓരോ അയൽനാട്ടുകാരനും
എന്ന സന്ദേശം മലയാളികൾ കൈമാറേണ്ടതായിട്ടുണ്ട്.
പരസപരം കൈകോർത്തു മുന്നോട്ടു പോകേണ്ടവർ പരസ്പരം ശത്രുക്കളെ പോലെ പെരുമാറാതെ
സമ്യപനത്തോടെ കാര്യം കൈകാര്യം ചെയ്യണം
കർണാടകത്തിൽ നിന്നും മറ്റും ചരക്കു കേരളത്തിൽ എത്തണം എന്നു കരുതി മറ്റൊരു
സംഥാനത്തിനു മുന്നിൽ താഴ്ന്നു കൊടുക്കേണ്ട അവസ്ഥ നമ്മുടെ നാടിനോ ജനത്തിനോ ഇല്ല
ഇതിനെതിരെ പൊതുജനങ്ങളുടെ ഇടയിൽനിന്ന് വലിയ പ്രതിഷേധം ഉണ്ടാകുന്നില്ല അതുകൊണ്ട് മാത്രമാണ്
ഇത്തരത്തിലുള്ള കാര്യങ്ങൾ ചർച്ചകളിലേക്ക് വരാതെ തന്നെ പോകുന്നത്
കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ
മൗലികമായ സഞ്ചാരസ്വാതന്ത്ര്യവും ഒരു മലയാളി എന്നതിനുള്ള ഒരു അഭിമാനവും കാത്തുസൂക്ഷിക്കാൻ ഉതകുന്ന
നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകേണ്ടത്