ഒരു രാജ്യം മൊത്തമായി നോട്ട് നിരോധനവും ജി സ് ടിയും ആഗോള മാന്ദ്യവും പിന്നെ രാഷ്ട്രീയ പ്രശ്നങ്ങളും തുടങ്ങി ഇന്ത്യൻ സാമ്പത്തിക ഘടന നിഖില മേഖലകളിലും പിന്നോക്കം പോയിക്കൊണ്ടിരിക്കുന്ന ഈ 2019ഇൽ സാമ്പത്തിക ഭദ്രത ഇല്ലാത്തവർ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്…
മിഡ്‌ഡിലെക്ളാസ്സ്ലോവർ മിഡിൽ ക്ലാസ്സ് ഫാമിലികളിലേക്ക് പണത്തിന്റെ ഒഴുക്ക് ഏതാണ്ട് മന്ദിഭവിച്ച അവസ്ഥയിലാണ് രാജ്യവും നമ്മുടെ നാടും പോയിക്കൊണ്ടിരിക്കുന്നത്..
നിർഭാഗ്യവശാൽ ദീർഘ വീക്ഷമില്ലാത്ത നടപടി കളിലൂടെ സ്വന്തം കയ്യിൽ പണം ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ എന്ന കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ് ആശയത്തിന്റെ പാതയിൽ യാത്ര ചെയ്യുകയാണ് നമ്മുടെ രാജ്യം..
ആഗോള ഭീമന്മാരായാ ബാങ്കുകൾ മുതൽ ദേശസാൽകൃത ബാങ്കുകൾ വരെ ഉള്ളവയിൽ ലയിച്ചും ലയിപ്പിച്ചും ലയിക്കാൻ കൊതിച്ചും അതിജീവനത്തിന്റെ പാതയിലാണ്…
കോടികൾ ബാങ്കുകളിൽ നിന്നും കടം വാങ്ങി വന്മരങ്ങൾ നാടുകടത്തപ്പെടുകയാണ് ആരുടെയോ ഇച്ഛയോ ആഗ്രഹമോ പോലെ…
ഈ കാലഘട്ടത്തിൽ സാദാരണക്കാരാനു കൈത്താങ്ങാവുക എന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ഏതൊരു ബിസിനസ്‌കാരന്റെയും ഉത്തരവാദിത്തമാണ് എന്ന പൂർണ ബോധ്യത്തോടെയാണ് രാഹുൽ ചക്രപാണി റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ് എന്ന സ്ഥാപനവുമായി മുന്നോട്ടു വന്നിട്ടുള്ളത്.
കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്ന RNTL ചുരുങ്ങിയ കാലയളവിൽ തന്നെ ജനശ്രെദ്ധ പിടിച്ചു പറ്റുകയും ജനങ്ങൾക്ക് ഇടയിൽ നല്ല രീതിയിൽ ഇടപെടലുകൾ നടത്തുകയും ചെയ്തു വരുന്നു.. ഒരൊറ്റ വർഷം കൊണ്ടുതന്നെ നിരവധി ബ്രാഞ്ചുകൾക്കു പ്രവത്തനം ആരംഭിക്കാനും കഴിഞ്ഞു.. ഇത് തന്നെയാണ് ജനകീയമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഞനങ്ങൾ ഏറ്റടുക്കുകയും വിജയിപ്പിക്കുകയും ചെയ്യും എന്നതിന്റെ ഉദാഹരണം..
ധനകാര്യ സ്ഥാപനങ്ങൾ ജനങ്ങളെ പേടി പെടുത്തുന്ന സ്വപ്നങ്ങൾ ആവരുത്ഒ,രു അടുത്ത സുഹൃത്തായി അവർക്ക് ഇന്നും ബന്ധപ്പെടാൻ കഴിയുന്ന ഒരു വിശ്വസ്ഥനായ സുഹൃത്തിനെ പോലെ പെരുമാറണം എന്നതാണ് എൻറെ കാഴ്ചപ്പാട്.
ധനകാര്യ സ്ഥാപനങ്ങൾ വിശ്വാസ്യതക്കും സഹായ ഹസ്തത്തിനുമാണ് എല്ലാ കാലത്തും നിലകൊള്ളേണ്ടത്..
ജസ്റ്റിസ് ഡലൈഡ് ഈസ് ജസ്റ്റിസ് ഡിനൈഡ് അഥവാ മലയാളത്തിൽ പറഞ്ഞാൽ രോഗി മരിച്ച ശേഷം ചികിത്സക്കു ഫലമില്ല എന്നത് നാം ഒരുപാടു തവണ കേട്ടു തഴമ്പിച്ച ഒരു പഴ മൊഴിയാണ്..
സമയ ബന്ധിതമായ ഇടപെടലുകൾ മനുഷ്യ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നവയാണ്
RNTL എന്നതും സാദാരണക്കാരനു ഒരു സഹായ ഹസ്തമായി ഞാൻ നീട്ടിയ കൈകളാണ്.. എളുപ്പത്തിൽ വായ്പകളും നടപടിക്രമങ്ങളും പൂർത്തിയാക്കി അവരുടെ ജീവിതത്തിൽ പണം കൊണ്ടു ആവശ്യമായി വരുന്ന കാര്യങ്ങൾ പരിഹരിക്കാനുള്ള രാഹുൽ ചക്രപാണിയുടെ ഒരു ആവിഷ്കാരമാണിത്..